പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങള്‍ക്ക് പുറമെ ഉത്തര്‍പ്രദേശ്, രാജസ്ഥാന്, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ ഡല്‍ഹിയുടെ അതിര്‍ത്തി പ്രദേശങ്ങളിലേക്ക് നീങ്ങി തുടങ്ങി. ഇതോടെ കൂടുതല്‍ കമ്പനി കേന്ദ്രസേനയെയും പൊലീസിനേയും ഡല്‍ഹി അതിര്‍ത്തിയില്‍ ഉടനീളം വിന്യസിച്ചു
പ്രതിഷേധത്തിനു കാരണമായ കര്‍ഷക നിയമങ്ങള്‍ ഭേദഗതി ചെയ്യാമെന്ന് സര്‍ക്കാര്‍ കര്‍ഷക സംഘടനകളെ അറിയിച്ചു. എന്നാല്‍ നിയമം പിന്‍വലിക്കുക എന്നതില്‍ കുറഞ്ഞ ഒരു തീരുമാനത്തിനും ഞങ്ങള്‍ കൈ തരില്ലെന്ന് കര്‍ഷക സംഘടനകളും അറിയിച്ചതായാണ് റിപ്പോര്‍ട്ട്
'എന്റെ അമ്മയ്ക്ക് മെഡിക്കല്‍ ചെക്കപ്പിനായി പോകേണ്ടിയിരുന്നു, ചില സ്റ്റാഫ് അംഗങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനാല്‍ സഹോദരിക്ക് അമ്മയ്ക്കൊപ്പം പോകാന്‍ കഴിഞ്ഞില്ല. ഞാന്‍ എന്റെ അമ്മയ്ക്കൊപ്പമായിരുന്നു. ഞാന്‍ അവരുടെ മകനാണ്, അവരെ നോക്കേണ്ടത് എന്റെ കടമയും' രാഹുല്‍ പറഞ്ഞു.
നികുതിദായകരുടെ എണ്ണായിരം കോടിയില്‍ അധികം രൂപ ഉപയോഗിച്ചാണ് എയര്‍ ഇന്ത്യ വണ്‍ വിമാനം വാങ്ങിയത്. അതില്‍ കുഷ്യന് മാത്രമല്ല, അദ്ദേഹത്തിന്റെ സുഖസൗകര്യങ്ങള്‍ക്കായി നിരവധി ആഡംബര കിടക്കകളുമുണ്ടെന്നും രാഹുല്‍ പറഞ്ഞു. സുഹൃത്ത് ട്രംപിന് വിവിഐപി വിമാനം ഉള്ളതുകൊണ്ടാണ് മോദി...
മോദിയുടെ ഗൂഢലക്ഷ്യം കര്‍ഷകര്‍ മനസിലാക്കണം. ഞാന്‍ നിങ്ങള്‍ക്ക് ഒരു കാര്യം ഉറപ്പുതരുന്നു, കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ പുതിയ മൂന്ന് നിയമങ്ങളും റദ്ദാക്കമെന്നും കാര്‍ഷിക നിയമത്തിനെതിരായി പഞ്ചാബില്‍ നടന്ന കര്‍ഷക റാലിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.
ജി.എസ്.ടി നടപ്പാക്കിയതിലെ പിഴവ് ചെറുകിട-ഇടത്തരം സംരംഭങ്ങളെ തകര്‍ത്തു. പുതിയ കാര്‍ഷിക നിയമങ്ങള്‍ നമ്മുടെ കര്‍ഷകരെ അടിമകളാക്കുകയും ചെയ്യും. ഭാരത് ബന്ദിനെ പിന്തുണക്കുന്നു, രാഹുല്‍ ട്വീറ്റ് ചെയ്തു.
ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ ആണിക്കല്ലായ കാര്‍ഷിക മേഖലയുടെ സമ്പൂര്‍ണ തകര്‍ച്ചക്ക് വഴിവെക്കുന്ന മൂന്നു നിര്‍ണായക നിയമങ്ങള്‍ കര്‍ഷകരുടെയും പ്രതിപക്ഷത്തിന്റെയും കടുത്ത പ്രതിഷേധത്തെ വകവെക്കാതെ മോദി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പാസാക്കിയെടുത്തുകഴിഞ്ഞു. കര്‍ഷിക ഉല്പന്ന വ്യാപാര വാണിജ്യബില്‍-2020, കര്‍ഷക (ശാക്തീകരണ,...
വിലക്ക് നേരിട്ട എംപിമാര്‍ പാര്‍ലമെന്റിന് മുന്നില്‍ പാതിരാവിലും പ്രതിഷേധിക്കുകയാണ്. തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡോല സെന്‍ പാര്‍ലമെന്റ് പരിസരത്ത് പ്രതിഷേധ ഗാനം ആലപിച്ചു. രാജ്യസഭയില്‍ വോട്ടെടുപ്പില്ലാതെ ബില്ലുകള്‍ പാസാക്കിയ സര്‍ക്കാര്‍ നടപടി തെറ്റായിരിക്കെയാണ് പ്രതിപക്ഷ എംപിമാരെ...
കാര്‍ഷിക വിഷയത്തിലെ മൂന്നാമത്തെ ബില്ലും കേന്ദ്ര സര്‍ക്കാര്‍ നാളെ പാസാക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. പാര്‍ട്ടിയിലെ രാജ്യസഭാ എംപിമാര്‍ക്ക് നാളെ സഭയില്‍ ഹാജരാകാനും സര്‍ക്കാരിന്റെ നിലപാടിനെ പിന്തുണയ്ക്കാനും നിര്‍ദ്ദേശിച്ച് ബിജെപി വിപ്പ് നല്‍കിയതായാണ് റിപ്പോര്‍ട്ട്.
ബില്ലിനെതിരെ പ്രതിഷേധിക്കുന്നവര്‍ കര്‍ഷകരല്ലെന്നും അവര്‍ തീവ്രവാദികളാണെന്നുമായിരുന്നു, ട്വിറ്ററിലൂടെ കങ്കണയുടെ പ്രതികരണം.