ബാര്‍ കോഴ ആരോപണത്തില്‍ കെഎം മാണിക്കെതിരെ സിപിഎം നടത്തിയ രൂക്ഷമായ കടന്നാക്രമണം ജോസ് കെ മാണിയെ വേട്ടയാടുമെന്ന് തീര്‍ച്ചയാണ്.
ജോസ് കെ മാണിയുടെ രാഷ്ട്രീയ നിലപാടിനോട് യോജിപ്പില്ല. ബാര്‍കോഴ വിവാദത്തില്‍ കെഎം മാണിയെ വേട്ടയാടിയ പ്രസ്ഥാനമാണ് സിപിഎം
കേരളരാഷ്ട്രീയത്തില്‍ കെ.എം മാണിയെ വേട്ടയാടിയതുപോലെ മറ്റൊരു നേതാവിനെയും സി.പി.എം വേട്ടയാടിയിട്ടില്ല. നിയമസഭയിലും മറ്റും അദ്ദേഹത്തെ കായികമായിപ്പോലും തടഞ്ഞു. വ്യാജ ആരോപണങ്ങള്‍കൊണ്ട് മൂടി. മാണി സാര്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന ഉറച്ചവിശ്വാസത്തില്‍ സി.പി.എമ്മിനെതിരേ യു.ഡി.എഫ് ശക്തമായി പോരാടി....
കേരള കോണ്‍ഗ്രസിലെ അതികായനായിരുന്ന കെഎം മാണിയുടെ മരണത്തിന് ഒന്നര വര്‍ഷത്തിന് ശേഷമാണ് പാര്‍ട്ടി ഒരിക്കല്‍ക്കൂടി രണ്ടു വിഭാഗമായി പോകുന്നത്.
പെരിന്തല്‍മണ്ണയില്‍ ജനിച്ച വിജയരാഘവന് മലപ്പുറം ഗവ.കോളജില്‍നിന്ന് ഇസ്ലാമിക ചരിത്രത്തിലാണ് ബിരുദംനേടിയതെങ്കിലും ചെന്നുപെട്ടത് മതവിരോധ പാര്‍ട്ടിയായ സി. പി.എമ്മില്‍. നിയമബിരുദവും നേടി. എസ്.എഫ്.ഐക്കുവേണ്ടി കാമ്പസുകള്‍തോറും കയറിയിറങ്ങി പ്രസംഗിച്ച് തഴമ്പിച്ചതോടെയാണ് ഡി.വൈ.എഫ്.ഐയിലേക്ക് ചേക്കേറാനായത്.
പാലായില്‍ പോളിംഗ് പുരോഗമിക്കുന്നു. ആദ്യത്തെ രണ്ട് മണിക്കൂര്‍ പിന്നിടുമ്പോള്‍ പോളിംഗ് ശതമാനം 15 കടന്നു. ആദ്യ മണിക്കൂറില്‍ 7 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രാവിലെ ഏഴുമണി മുതല്‍ വൈകീട്ട് ആറ് മണിവരെയാണ് പോളിങ്. 176 ബൂത്തുകളാണ്...
പാലാ: കെ.എം മാണിയുടെ മൃതശരീരം പാലായിലെ കരിങ്ങോഴയ്ക്കല്‍ വീട്ടില്‍ എത്തിയത് രാവിലെ 7.10ന്. ഇപ്പോള്‍ പൊതുദര്‍ശനം നടക്കുന്ന കൊട്ടാരമറ്റം കരിങ്ങോഴയ്ക്കല്‍ വീട്ടിലേക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ആയിരങ്ങളാണ് എത്തുന്നത്. യുഡിഎഫിന്റെ പ്രമുഖ നേതാക്കളെല്ലാം സ്ഥലത്തുണ്ട്. കെപിസിസി പ്രസിഡന്റ്...
അന്തരിച്ച കേരള കോണ്‍ഗ്രസ് നേതാവ് കെ.എം മാണിയെ അധിക്ഷേപിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട് സി.പി സുഗതന്. ‘ദുഖമുണ്ടെങ്കിലും ശല്ല്യമൊഴിഞ്ഞ് കിട്ടിയെന്ന് ചിന്തിക്കുന്ന മകന്’ എന്നാണ് സുഗതന് മാണിയെക്കുറിച്ച് പറഞ്ഞത്. കെ.എം മാണിയുടെ മരണവാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ വിവാദമായ...
കോഴിക്കോട്: എന്നും മുസ് ലിം ലീഗ് വിളിച്ചാല്‍ വിളിപ്പുറത്തായിരുന്നു കെ. എം മാണി, ഒപ്പം കേരള കോണ്‍ഗ്രസും. രാഷ്ട്രീയ നീക്കിന്റെ ഭാഗമായി യുഎഡിഎഫിനോട് അകലം പാലിച്ച കെ. എം മാണിയിലേക്ക് പാലമിട്ടതും മുസ്ലിം ലീഗായിരുന്നു. മുസ്ലിം...
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ജനാധിപത്യ കേരളത്തിന്റെ ശക്തിയും ചൈതന്യവുമായിരുന്ന നേതാവിനെയാണ് കെ.എം മാണിയുടെ വേര്‍പാടിലൂടെ നഷ്ടമായിരിക്കുന്നത്. സ്വന്തം വ്യക്തി പ്രഭാവംകൊണ്ട് കേരള രാഷ്ട്രീയത്തിലും മലയാളി പൊതു സമൂഹത്തിലും ശ്രദ്ധേയമായ ഇടം നേടിയ നേതാവായിരുന്നു...