കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗം അഹമ്മദാബാദില്‍ ചേരുന്നു. ലോക്സഭ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളും പ്രാദേശിക സഖ്യ സാധ്യതകളും ചര്‍ച്ചയാകുന്ന യോഗത്തില്‍ കോണ്‍ഗ്രസ് പ്രചരണ തന്ത്രങ്ങളും മുഖ്യവിഷയമാകും. അതേസമയം, കേരളത്തിലെ സ്ഥാനാര്‍ഥി പട്ടികയില്‍ അന്തിമ തീരുമാനം വെള്ളിയാഴ്ച്ച ഉണ്ടാകും. വെള്ളിയാഴ്ച്ച...
തിരുവനന്തപുരം: സംസ്ഥാന ഭരണം മാറി മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനപ്രീതിക്ക് ഇടിവില്ല. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വിവിധ ഏജന്‍സികള്‍ നടത്തിയ അഭിപ്രായ സര്‍വ്വേയില്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന സംസ്ഥാന നേതാവ് ആരെന്ന...
2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫിന് വമ്പന്‍ജയം പ്രവചിച്ച് എബിപി ന്യൂസ്- സീവോട്ടര്‍ സര്‍വ്വേ. കേരളത്തിലെ ആകെയുള്ള 20 സീറ്റുകളില്‍ 16-ലും യുഡിഎഫ് ജയിക്കുമെന്ന് സര്‍വ്വേ പ്രവചിക്കുന്നു. ശബരിമല വിഷയം മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടുന്ന ബിജെപിയ്ക്ക്...
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിയില്‍ അഴിമതി കണ്ടെത്താനായിട്ടില്ലെന്ന് ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ട്. പദ്ധതിയുടെ കരാര്‍ നനല്കിയതില് അഴിമതി നടന്നിട്ടില്ലെന്ന് ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന് നായരുടെ നേതൃത്വത്തിലുള്ള കമ്മീഷന് റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി. കരാറില്‍ അഴിമതിയോ...
പെരിന്തല്‍മണ്ണ: സ്വജനപക്ഷപാതവും അഴിമതിയും വ്യക്തമായിട്ടും മുഖ്യമന്ത്രി പിണറായി വിജയന് മന്ത്രി കെ.ടി ജലീലിനെ സംരക്ഷിക്കുന്നത് യോഗ്യരായവരാരും ബാക്കിയില്ലാത്തവിധം മന്ത്രി സഭ അധപതിച്ചതു കൊണ്ടാണെന്ന് മുന്‍ മുഖ്യമന്ത്രിയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ചാണ്ടി പറഞ്ഞു. ബന്ധു നിയമനവുമായി...
കാവാലം: പ്രളയക്കെടുതി മൂലം ദുരിതത്തില്‍ മുങ്ങിയ കുട്ടനാടിനെ കരകയറ്റാന്‍ കെ.പി.സി.യുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മഹായജ്ഞത്തിന് നേതൃത്വം നല്‍കാനെത്തിയ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കു മുന്നില്‍ പ്രളയക്കെടുതിയെ തുടര്‍ന്നുള്ള ദുരിതങ്ങളുടെ കെട്ടഴിച്ച് കാവാലം നിവാസികള്‍. ഇന്നലെ രാവിലെ...
കൊല്ലം: സോളാര്‍ കേസില്‍ ഗണേഷ് കുമാര്‍ എം.എല്‍.എക്കെതിരെ മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായി ഉമ്മന്‍ ചാണ്ടിയുടെ മൊഴി. സരിത നായരുടെ കത്തില്‍ മൂന്നുപേജുകള്‍ കൂട്ടിച്ചേര്‍ത്തത് ഗണേഷ് കുമാറെന്നാണ് കൊട്ടാരക്കര ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഉമ്മന്‍ ചാണ്ടി പറഞ്ഞു....
ഹൈദരാബാദ്: ആന്ധ്രാപ്രദേശ് എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി കേരളാ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ചുമതലയേറ്റതോടെ സംസ്ഥാനത്ത് ശുഭ പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് പാര്‍ട്ടി. കേന്ദ്ര നേതൃത്വം തന്നില്‍ അര്‍പ്പിച്ച വിശ്വാസം ശരിവെക്കും വിധമായിരുന്നു ഉമ്മന്‍ചാണ്ടിയുടെ പ്രവര്‍ത്തനവും. ചുമതലയേറ്റ...
ന്യൂഡല്‍ഹി: ആന്ധ്രയിലും ഉമ്മന്‍ ചാണ്ടിയുടെ തന്ത്രങ്ങള്‍ ഫലം കാണുന്നു. ആന്ധ്രാപ്രദേശ് മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ എന്‍ കിരണ്‍കുമാര്‍ റെഡ്ഡി കോണ്‍ഗ്രസില്‍ തിരിച്ചെത്തി. ആന്ധ്രാപ്രദേശില്‍ നഷ്ടപ്രതാപം വീണ്ടെടുക്കാന്‍ പരിശ്രമിക്കുന്ന കോണ്‍ഗ്രസിന് കൂടുതല്‍ കരുത്തുപകര്‍ന്ന് കിരണ്‍കുമാറിന്റെ മടങ്ങിവരവ്. അതേസമയം...
ഹൈദരാബാദ്: ആന്ധ്രാ രാഷ്ട്രീയത്തില്‍ ശക്തിതെളിയിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി. ആന്ധ്രാപ്രദേശ് എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി ദേശീയ രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ച് ഒരുമാസത്തിനകം തന്റെ കഴിവ് തെളിയിച്ചിരിക്കുകയാണ് മുന്‍കേരള മുഖ്യമന്ത്രികൂടിയായ ഉമ്മന്‍ചാണ്ടി. സംസ്ഥാനത്ത് കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി...