കൊച്ചി: ദിലീപിനെ തിരിച്ചെടുത്ത വിഷയത്തില്‍ ചര്‍ച്ച നടത്താമെന്ന് അറിയിച്ച താരസംഘടന അമ്മയുടെ നിലപാടില്‍ അതൃപ്തിയുമായി ഡബ്ല്യു.സി.സി. വിഷയത്തില്‍ ചര്‍ച്ച നടത്താമെന്ന് അറിയിച്ചുവെങ്കിലും അത് എപ്പോള്‍ നടത്തുമെന്നോ ആരൊക്കെ ചര്‍ച്ചയില്‍ പങ്കെടുക്കുമെന്നോ അറിയിച്ചിട്ടില്ലെന്ന് ഡബ്ല്യു.സി.സി പറയുന്നു. ഈ...
കൊച്ചി: താരസംഘടനയായ ‘അമ്മ’ മനുഷ്യവിരുദ്ധമായി നിലകൊള്ളുന്ന സംഘടനയാണെന്നും അത്തരമൊരു സംഘടനയുടെ ഭാഗമാകാനില്ലെന്നും സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ലിയു.സി.സി. ‘അമ്മ’ക്കെതിരായ കുറ്റങ്ങള്‍ അക്കമിട്ട് നിരത്തിയാണ് ഡബ്ലിയു.സി.സിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്.
താരസംഘടന അമ്മയില്‍ പൊട്ടിത്തെറി നടക്കുന്നതിനിടയിലാണ് വിവാദ വിഷയങ്ങളില്‍ പ്രതികരണവുമായി യുവ നടന് പൃഥ്വിരാജും രംഗത്തുവന്നിരിക്കുന്നത്. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ തുടക്കംമുതല്‍ നടിക്കൊപ്പം നിന്ന താരം നടിമാരുടെ രാജിയില്‍ പ്രതികരിച്ചിരുന്നില്ല. എന്നാല്‍ ‘ദി വീക്ക്’ വാരികക്ക് നല്കിയ...
തിരുവനന്തപുരം: നടന് ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരിക്കാതെ നടനും എം.പിയുമായ സുരേഷ് ഗോപി. അമ്മയില്‍ സജീവമായിട്ടുള്ള വ്യക്തിയല്ല താനെന്ന് സുരേഷ്ഗോപി പറഞ്ഞു. ജനങ്ങളുടെ കാര്യമാണ് തന്റെ ശ്രദ്ധയിലുള്ളത്. അമ്മയുടെ കാര്യം അവര്‍ നോക്കിക്കോളുമെന്നും...
കൊച്ചി: ‘അമ്മ’യില്‍ നിന്നും രാജിവെച്ച നടിമാര്‍ക്കൊപ്പമാണ് താനെന്ന് നടന് പൃഥ്വിരാജ്. ‘ദി വീക്ക്’ വാരികക്ക് നല്കിയ അഭിമുഖത്തിലാണ് പൃഥ്വിരാജിന്റെ പ്രതികരണം. പറയാനുള്ളത് തുറന്നുപറഞ്ഞ അവരുടെ നിലപാടിനെ അഭിനന്ദിക്കുന്നു. താന്‍ നടിമാര്‍ക്കൊപ്പമാണെന്നും താരം പറഞ്ഞു. ഇക്കാര്യത്തില്‍ കൂടുതല്‍...
കൊച്ചി: താരസംഘടന ‘അമ്മ’യില്‍ നിന്ന് നാലുനടിമാര്‍ രാജി വെച്ച സംഭവത്തോടെ മലയാളസിനിമയില്‍ പൊട്ടിത്തെറി. നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായിരുന്ന നടന് ദിലീപിനെ സംഘടനയില്‍ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ചാണ് നടിമാര്‍ രാജിവെച്ചത്. ആക്രമിക്കപ്പെട്ട പെണ്‍കുട്ടിക്ക് പിന്തുണ നല്‍കാതെ കേസില്‍...
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ പ്രതിയായ നടന് ദീലിപിനെ താര സംഘടനയായ അമ്മയില്‍ തിരിച്ചെടുത്തത് പ്രത്യേക യോഗം വിളിച്ച് വീണ്ടും ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് മലയാള സിനിമയിലെ നടിമാരുടെ കൂട്ടായ്മയായ വുമണ്‍ ഇന്‍ സിനിമ കലക്ടീവ്...
താരസംഘടന അമ്മയിലെ പൊട്ടിത്തെറിയില്‍ പ്രതികരണവുമായി നടന് ദിലീപ് രംഗത്ത്. ആക്രമിക്കപ്പെട്ട നടിയുടെ അവസരങ്ങള്‍ താന്‍ നഷ്ടപ്പെടുത്തിയിട്ടില്ലെന്നും അത്തരത്തിലൊരു പരാതി നടി സംഘടനക്കു നല്കിയിരുന്നെങ്കില് വിശദീകരണം ചോദിക്കണമായിരുന്നെന്നും ദിലീപ് പറഞ്ഞു. മനോരമയാണ് ഇത് റിപ്പോര്‍ട്ട് ചെയ്യുന്നത്. കേസില്‍...
തിരുവനന്തപുരം: താരസംഘടനയായ അമ്മയില്‍നിന്ന് രാജിവച്ച നടിമാര്‍ക്ക് പിന്തുണയുമായി കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്. നടിമാരുടെ നിലപാടിന് സമൂഹത്തിന്റെ പൂര്‍ണമായ പിന്തുണയുണ്ട്. കേരളം അവനൊപ്പമല്ല, അവള്‍ക്കൊപ്പമാണ് നിലനില്‍ക്കുന്നതെന്നും സുധീരന് പറഞ്ഞു. കുറ്റാരോപിതനായ ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുത്തതിലൂടെ സ്ത്രീ...
കോട്ടയം: സിനിമയിലെ വനിത സംഘടനയായ വിമന്‍ ഇന്‍ സിനിമ കളക്ടീവ് (ഡബ്ല്യൂ.സി.സി) പിളര്‍ന്നുവെന്ന് റിപ്പോര്‍ട്ട്. സംഘടനയില്‍ നിന്നും നടി മഞ്ജുവാര്യര്‍ രാജിവച്ചതായാണ് വിവരം. ബുധനാഴ്ച പുലര്‍ച്ചെ രാജിക്കത്ത് ഇ-മെയില്‍ വഴി അയച്ച ശേഷം മഞ്ജു വിദേശത്തേക്ക്...