കാറ്റിലോണിയയില്‍ നടന്ന ഹിതപരിശോധനയില്‍ സ്വാതന്ത്രവാദത്തിന് വിജയം കണ്ടു. 90 ശതമാനം പേരും സ്പെയിനില്‍ നിന്ന് പുറത്ത് പോകുന്നതിനെ അനുകൂലിച്ചതായി പ്രസിഡണ്ട് കാള്‍സ് പഗ്ഡമന്‍ഡിന്റ് അറിയിച്ചു. അതേസമയം സ്പാനിഷ് സര്‍ക്കാര്‍ ഹിതപരിശോധനക്കെതിരെ കര്‍ശന നിലപാടുമായി മുന്നോട്ട്...
ബഗ്ദാദ്: വടക്കന്‍ ഇറഖിലെ കുര്‍ദിഷ് മേഖലകളില്‍ നടന്ന ഹിതപരിശോധനയില്‍ ജനഹിതം സ്വാതന്ത്ര്യത്തിന് അനുകൂലമാണെന്ന് കുര്‍ദിസ്താന്‍ പ്രസിഡന്റ് മസൂദ് ബര്‍സാനി പ്രഖ്യാപിച്ചു. ദശലക്ഷക്കണക്കിന് ആളുകളുടെ തീരുമാനം മാനിക്കണമെന്ന് അദ്ദേഹം ലോകത്തോട് അഭ്യര്‍ത്ഥിച്ചു. കുര്‍ദിഷ് സ്വാതന്ത്ര്യവാദത്തിന് ശക്തിപകരുന്ന...
സഊദി അറേബ്യയിലെ തെരുവുകളിലൂടെ വനിതകള്‍ വാഹനമോടിക്കുന്നത് പതിവ് കാഴ്ചയായി മാറുന്നതിന് ഇനി ഒമ്പത് മാസം മാത്രം. ശവ്വാല്‍ പത്ത് (2018 ജൂണ്‍ 24) ഞായറാഴ്ച മുതല്‍ വനിതകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കുന്നതിനും വനിതകളെ വാഹനമോടിക്കുന്നതിന് അനുവദിക്കുന്നതിനും...
വാഷിങ്ടണ്‍: അമേരിക്ക തങ്ങള്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്ന ഉത്തരകൊറിയയുടെ ആരോപണം യു.എസ് നിഷേധിച്ചു. ഉത്തരകൊറിയ ഭീഷണി തുടര്‍ന്നാല്‍ അമേരിക്ക അധികാലം കാത്തിരിക്കുകയില്ലെന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവന യുദ്ധപ്രഖ്യാപനമാണെന്ന് ഉത്തരകൊറിയന്‍ വിദേശകാര്യ മന്ത്രി റി യോങ് ഹോ...
ടോക്കിയോ: ജപ്പാനില്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഉത്തരകൊറിയയുമായുള്ള സംഘര്‍ഷത്തിന്റെയും സാമ്പത്തിക പ്രശ്നങ്ങളുടെയും പശ്ചാത്തലത്തില്‍ പാര്‍ലമെന്റില്‍ നില മെച്ചപ്പെടുത്തി അധികാരത്തില്‍ തിരിച്ചെത്തുകയെന്ന ലക്ഷ്യത്തോടെയാണ് ആബെ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത്. വര്‍ധിച്ചുവരുന്ന ജനപിന്തുണയും പ്രതിപക്ഷത്തിന്റെ ശക്തിക്ഷയവും...
ബഗ്ദാദ്: ഇറാഖ് ഭരണകൂടത്തിന്റെയും ഐക്യരാഷ്ട്രസഭയുടേയും ശക്തമായ എതിര്‍പ്പുകള്‍ അവഗിണിച്ച് കുര്‍ദിസ്താന്‍ മേഖലയില്‍ സ്വാതന്ത്ര്യ ഹിതപരിശോധന നടന്നു. ചരിത്രപ്രധാന ഹിതപരിശോധനയില്‍ വോട്ടുരേഖപ്പെടുത്താന്‍ ജനങ്ങള്‍ വലിയ ആവേശത്തോടെയാണ് എത്തിയത്. വോട്ടെടുപ്പിനു മുന്നോടിയായി കുര്‍ദിസ്താന്‍ മേഖലയിലെ വിമാനത്താവളങ്ങളുടെയും അതിര്‍ത്തി...
ന്യൂഡല്‍ഹി: റോഹിന്‍ഗ്യകള്‍ അഭയാര്‍ഥികളല്ല, അനധികൃത കുടിയേറ്റക്കാര്‍ മാത്രമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. ഇവരെ ഇന്ത്യയില്‍നിന്നും മടക്കി അയക്കുന്നതില്‍ മനുഷ്യാവകാശ ലംഘനം കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. റോഹിന്‍ഗ്യകളെ സ്വീകരിക്കുന്നതില്‍ മ്യാന്മര് വിമുഖത പ്രകടിപ്പിക്കാത്ത...
ബീജിങ്: സംഘര്‍ഷം ആളിക്കത്തിക്കുന്ന വാചകക്കസര്‍ത്തുകള്‍ ഒഴിവാക്കാന്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെയും ഉത്തരകൊറിയന്‍ ഭരണകൂടത്തെയും ഉപദേശിച്ചു. സ്ഥിതിഗതികള്‍ വഷളാക്കുന്ന വാക്കുകളും പ്രവൃത്തികളും ഒഴിവാക്കണമെന്ന് അദ്ദേഹം ഇരുരാജ്യങ്ങളോടും അഭ്യര്‍ത്ഥിച്ചു. ട്രംപിനെ...
വാഷിങ്ടണ്‍: ഗുവാമിലെ യു.എസ് വ്യോമ, നാവിക താവളത്തിനു നേരെ ആക്രമണം നടത്തുമെന്ന ഉത്തര കൊറിയയുടെ പ്രഖ്യാപനത്തിന് ഭീഷണിയുടെ സ്വരത്തില്‍ മറുപടി നല്കി യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. കൊറിയ ആക്രമിക്കുകയാണെങ്കില്‍ തിരിച്ചടി നല്കാന് അമേരിക്കന്‍ സൈനിക...
ജറൂസലം: മസ്ജിദുല്‍ അഖ്സയിലെ പുതിയ സുരക്ഷാ നിയന്ത്രണങ്ങളെ ചൊല്ലി ഇസ്രാഈല്‍ സേനയും ഫലസ്തീനുകളും തമ്മില്‍ ബുധനാഴ്ചയും ഏറ്റുമുട്ടി. മസ്ജിദിനു പുറത്ത് തടിച്ചുകൂടിയ ഫലസ്തീനികളെ പിരിച്ചുവിടാന്‍ ഇസ്രാഈല്‍ പൊലീസ് സ്റ്റണ്‍ ഗ്രനേഡ് പ്രയോഗിച്ചു. പ്രാര്‍ത്ഥനക്കെത്തിയ ഒരാളെ...