Culture
ജറൂസലേമിനെ ഇസ്രാഈല്‍ തലസ്ഥാനമാക്കി അമേരിക്കന്‍ പ്രസിഡന്റ്; പ്രതിഷേധാഗ്നിയില്‍ ലോകം
റാമല്ല: ജറൂസലേമിനെ ഇസ്രാഈല്‍ തലസ്ഥാനമാക്കിയ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനം അംഗീകരിക്കില്ലെന്ന് ഫലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹമൂദ് അബ്ബാസ്. ഫലസ്തീനിന്റെ എന്നത്തെയും തലസ്ഥാനമായി ജറൂസലേം തുടരും. ഫലസ്തീന്‍ വിഷയത്തില്‍ അമേരിക്കയ്ക്ക് ഇനിമുതല്‍ മധ്യസ്ഥത വഹിക്കാനുള്ള അവകാശമില്ലെന്നും അദ്ദേഹം പ്രസ്താവനയില്‍ വ്യക്തമാക്കി.
ജറൂസലേമിനെ ഇസ്രാഈലിന്റെ തലസ്ഥാനമായി അംഗീകരിക്കുകയും ഇസ്രാഈലിലെ യുഎസ് എംബസി തെല്‍ അവീവില്‍ നിന്ന് ജറൂസലേമിക്ക് മാറ്റാന്‍ തീരുമാനിക്കുകയും ചെയ്ത അമേരിക്കയുടെ നിലപാടിനെതിരേ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പ്രഖ്യാപനം ഇസ്രാഈലിനുള്ള യുഎസിന്റെ സമ്മാനമാണ്. ഫലസ്തീന്‍ പ്രദേശങ്ങള്‍ കൈയേറാനും അധിനിവേശം നടത്താനും ഇസ്രാഈലിന് അനുവാദവും പ്രോല്‍സാഹനവും നല്‍കുന്നതാണ് ട്രംപിന്റെ തീരുമാനമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തീരുമാനം ജറൂസലേം നഗരത്തിന്റെ യാഥാര്‍ഥ്യത്തില്‍ മാറ്റമുണ്ടാക്കില്ലെന്നും അത് ഇസ്രാഈലികള്‍ക്ക് എന്തെങ്കിലും നിയമസാധുത നല്‍കാന്‍ പോകുന്നില്ലെന്നും മഹമൂദ് അബ്ബാസ് പറഞ്ഞു. കിഴക്കന്‍ ജറൂസലേം തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം രൂപീകരിക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
Palestinians “will not give up their right to Jerusalem no matter what Trump says”, @RichardEngel reports from the West Bank #TrumpResign pic.twitter.com/p1LufNm7pk
— Scott Dworkin (@funder) December 7, 2017
അമേരിക്കയുടെ നടപടി അംഗീകരിക്കാനാവില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാന്വല്‍ മാക്രോണ്‍ പറഞ്ഞു. ട്വിറ്ററിലാണ് അദ്ദേഹം തന്റെ പ്രതിഷേധം രേഖപ്പെടുത്തിയത്. ഇസ്രാഈല്‍-ഫലസ്തീന്‍ എന്ന ദ്വിരാഷ്ട്ര പരിഹാരമാണ് ഫ്രാന്‍സ് പിന്തുണയ്ക്കുന്നത്. ജറൂസലേം ഇരുരാജ്യങ്ങളുടെയും തലസ്ഥാനമായി സമാധാനത്തോടെയും സുരക്ഷയോടെയും കഴിയണമെന്നാണ് ഫ്രാന്‍സിന്റെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. ഇസ്രാഈലിന്റെ അധിനിവേശത്തിന് അമേരിക്ക കൈയൊപ്പ് ചാര്‍ത്തിയിരിക്കുകയാണ് തലസ്ഥാനമായി ജറൂസലേമിനെ അംഗീകരിച്ച നടപടിയിലൂടെയെന്ന് ലബനാന്‍ പ്രസിഡന്റ് മൈക്കല്‍ ഔന്‍ കുറ്റപ്പെടുത്തി. മധ്യപൗരസ്ത്യദേശത്തിന്റെ സമാധാനവും സുരക്ഷയും അവതാളത്തിലാക്കുന്ന നടപടിയാണിതെന്നും അദ്ദേഹം പറഞ്ഞു.
Protests break out in Jerusalem, Ramallah and Bethlehem following President Trump’s decision to recognize Jerusalem as the capital of Israel https://t.co/NRXKMXwVv1 pic.twitter.com/xDRqebhBrr
— CNN (@CNN) December 7, 2017
യുഎസിന്റെ തീരുമാനത്തില്‍ ഉല്‍കണ്ഠ രേഖപ്പെടുത്തുന്നതായി പാകിസ്താന്‍. ജറൂസലേമിന്റെ നിയമപരവും ചരിത്രപരവുമായ സ്ഥിതി മാറ്റിമറിക്കുന്ന തീരുമാനമാണിതെന്നും അത് അന്താരാഷ്ട്ര നിയമങ്ങളുടെയും യു.എന്‍ രക്ഷാസമിതി തീരുമാനങ്ങളുടെയും ലംഘനമാണെന്നും പാകിസ്താന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് കുറ്റപ്പെടുത്തി.
ഈ നീക്കത്തിലൂടെ സമാധാനശ്രമങ്ങളെ തൂക്കിലേറ്റിയിരിക്കുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചെയ്തിരിക്കുന്നതെന്ന് ഖത്തര്‍ വിദേശകാര്യമന്ത്രി ശെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുര്‍റഹ്മാന്‍ അല്‍ഥാനി പറഞ്ഞു. മേഖലയില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് ഇത് വഴിവെക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
I have determined that it is time to officially recognize Jerusalem as the capital of Israel. I am also directing the State Department to begin preparation to move the American Embassy from Tel Aviv to Jerusalem… pic.twitter.com/YwgWmT0O8m
— Donald J. Trump (@realDonaldTrump) December 6, 2017
ജറൂസലേമിനെ ഇസ്രാഈല്‍ തലസ്ഥാനമാക്കിയും അമേരിക്കന്‍ എംബസി ജറൂസലേമിലേക്ക് മാറ്റി കൊണ്ടും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ പ്രഖ്യാപനത്തില്‍ യു.എസില്‍ വ്യാപക പ്രതിഷേധമാണ് നടക്കുന്നത്. വൈറ്റ് ഹൗസിനു മുന്നിലും പരിസര പ്രദേശങ്ങളിലും ഫലസ്തീന്‍ അനുകൂല സംഘടനകള്‍ പ്രതിഷേധ പ്രകടനവുമായി രംഗത്തു വന്നു. ഫലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വാഷിങ്ടണിലെ ചില ജൂത സംഘടനകളും വൈറ്റ് ഹൗസിനു മുന്നില്‍ സമരം നടത്തി. പ്രസിഡന്റ് ട്രംപിന്റെ പ്രഖ്യാപനം ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ജൂത സംഘടനാ പ്രവര്‍ത്തകര്‍ പറഞ്ഞു. പതിറ്റാണ്ടുകളായി യുദ്ധമുനയില്‍ കഴിയുന്ന ഫലസ്തീന്‍ ജനതക്ക് ഇനിയെങ്കിലും സ്വാതന്ത്ര്യം നല്‍കണമെന്ന ആവശ്യവും ഇവര്‍ ഉന്നയിക്കുന്നു. ഫലസ്തീന്‍ സമൂഹത്തിന്റെ ന്യായമായ അവകാശത്തിനുമേല്‍ അധികാരങ്ങള്‍ അടിച്ചേല്‍പ്പിക്കാനാണ് ട്രംപും ഇസ്രാഈല്‍ ഭരണകൂടവും ശ്രമിക്കുന്നതെന്ന് സമരക്കാര്‍ ആരോപിച്ചു.
നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.
കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.
Culture
സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്
കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.
2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.
മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.
Culture
ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്
കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.
ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.
ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ