Culture
കൊറിയന്‍ മുഖത്ത് ഭീതിയുടെ കാര്‍മേഘം
പ്രകോപനപരമായ നീക്കങ്ങളുമായി യു.എസും ഉത്തരകൊറിയയും മുഖാമുഖം നില്‍ക്കുമ്പോള്‍, കൊറിയന്‍ മുഖത്ത് വീണ്ടും യുദ്ധഭീതിയുടെ കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടുകയാണ്. കൊറിയന്‍ ഉപദ്വീപിനെ മാത്രമല്ല, ലോക രാജ്യങ്ങളെ ഒന്നടങ്കം ഈ നീക്കം ആശങ്കപ്പെടുത്തുന്നുണ്ട്. അഫ്ഗാനും ഇറാഖും സിറിയയുമുള്‍പ്പെടെ യുദ്ധത്തിന്റെ കെടുതികള്‍ അനുഭവിക്കുന്ന അനേകം രാജ്യങ്ങള്‍ ഇപ്പോള്‍തന്നെ ഭൂമുഖത്തുണ്ട്. അതുകൊണ്ടുതന്നെ വീണ്ടുമൊരു യുദ്ധമെന്നത് ചിന്തിക്കാന്‍ പോലും കഴിയുന്നതല്ല. പ്രത്യേകിച്ച് രണ്ട് അണ്വായുധ ശക്തികള്‍ തമ്മിലാകുമ്പോള്‍. അപക്വമായ തീരുമാനങ്ങള്‍കൊണ്ട് ലോകത്തെ അമ്പരപ്പിച്ചിട്ടുള്ള രണ്ടു വ്യക്തികളുടെ കൈകളിലാണ് യു.എസിന്റെയും ഉത്തരകൊറിയയുടെയും ഭരണചക്രം എന്നത് ആശങ്കകള്‍ക്ക് കനംകൂട്ടുന്നുണ്ട്.
കൊറിയന്‍ തീരത്തേക്ക് യുദ്ധക്കപ്പല്‍ അയച്ച ഡൊണാള്‍ഡ് ട്രംപിന്റെയും ഇതിന് മറുപടിയെന്നോണം പ്യോങ്യാങില്‍ ആയുധ പ്രദര്‍ശനം ഒരുക്കിയ കിം ജോങ് ഉന്നിന്റെയും നീക്കങ്ങളാണ് പുതിയ ആശങ്കകള്‍ വര്‍ധിപ്പിക്കുന്നത്. ദീര്‍ഘനാളായി പുകഞ്ഞുകൊണ്ടിരിക്കുന്ന കൊറിയന്‍ സംഘര്‍ഷം വീണ്ടും അശുഭകരമായ വാര്‍ത്തകള്‍ക്ക് ഹേതുവാകുമോ എന്ന് പലരും ഭയപ്പെടുന്നുണ്ട്. കൊറിയന്‍ വിഷയത്തില്‍ ഇരു ചേരികളിലായി നിലയുറപ്പിച്ചിട്ടുള്ള ജപ്പാനെയും ചൈനയെയും അത് അസ്വസ്ഥപ്പെടുത്താന്‍ തുടങ്ങിയിരിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.
യു.എന്‍ ഉപരോധത്തെയും അമേരിക്കയുടെ സമ്മര്‍ദ്ദത്തെയും അവഗണിച്ച് ജപ്പാന്‍ തീരത്തേക്ക് ഉത്തരകൊറിയ കഴിഞ്ഞയാഴ്ച ബാലിസ്റ്റിസ് മിസൈല്‍ പരീക്ഷണം നടത്തിയതാണ് പുതിയ പ്രകോപനങ്ങളുടെ തുടക്കം. ഉത്തരകൊറിയയുടെ ഭാഗത്തുനിന്നുള്ള ഈ പ്രകോപനശ്രമം പെട്ടെന്നുണ്ടായതാണെന്ന് പറയാനാവില്ല. മാരക വിനാശം സൃഷ്ടിച്ച 1950ലെ ഉത്തരകൊറിയ- ദക്ഷിണകൊറിയ യുദ്ധത്തിന് 1953ല്‍ യു.എന്നും ചൈനയും പങ്കാളിയായി ഒപ്പിട്ട സമാധാന സന്ധിയോടെ താല്‍ക്കാലിക വിരാമമായെങ്കിലും പ്രശ്‌നങ്ങള്‍ ശാശ്വതമായി പരിഹരിക്കപ്പെട്ടിരുന്നില്ല. ശീതയുദ്ധ കാലത്ത് ഉള്‍പ്പെടെ പല സമയങ്ങളിലും വീര്യം കൂടിയും കുറഞ്ഞും കൊറിയന്‍ സംഘര്‍ഷം തുടരുന്നുണ്ട്. രണ്ട് കൊറിയകളെ മുന്നില്‍ നിര്‍ത്തി യു.എസും ചൈനയും തമ്മിലുള്ള നിഴല്‍യുദ്ധമാണ് യഥാര്‍ത്ഥത്തില്‍ മേഖലയില്‍ നടക്കുന്നത്. അതുകൊണ്ടുതന്നെയാണ് അര നൂറ്റാണ്ടു പിന്നിട്ടിട്ടും കൊറിയന്‍ സംഘര്‍ഷം അയവില്ലാതെ തുടരുന്നതും. ഉത്തരകൊറിയ ആണവ പരീക്ഷണം നിര്‍ത്തണമെന്ന് യു.എസ് ആവശ്യപ്പെടുമ്പോള്‍, കൊറിയന്‍ മേഖല മൊത്തമായും അണ്വായുധ മുക്തമാക്കണമെന്ന വാദമാണ് ചൈന മുന്നോട്ടു വെക്കുന്നത്. തങ്ങളുടെ രാജ്യത്തിന് ദോഷകരമാകുന്ന തരത്തില്‍ ദക്ഷിണകൊറിയയില്‍ യു.എസ് നടത്തിയിട്ടുള്ള സൈനിക വിന്യാസം അവസാനിപ്പിക്കുക എന്നതാണ് ഇതിലൂടെ ചൈന ലക്ഷ്യമിടുന്നത്. എന്നാല്‍ ദക്ഷിണകൊറിയയിലെ സൈനിക സാന്നിധ്യം വെട്ടിക്കുറയ്ക്കാന്‍പോലും യു.എസ് സന്നദ്ധമായിട്ടില്ലെന്ന് മാത്രമല്ല, ഒബാമ ഭരണകൂടത്തിന്റെ അവസാന നാളുകളില്‍ ദക്ഷിണ കൊറിയയിലെ അണ്വായുധ വിന്യാസം അമേരിക്ക ശക്തിപ്പെടുത്തുകയും ചെയ്തിരുന്നു. നിരന്തര മിസൈല്‍ പരീക്ഷണത്തിലൂടെയാണ് ഈ പ്രകോപനത്തോട് ഉത്തരകൊറിയ പ്രതികരിച്ചത്. ട്രംപ് ഭരണകൂടം യു.എസില്‍ അധികാരത്തില്‍ ഏറുകയും ദക്ഷിണകൊറിയക്ക് നല്‍കി വരുന്ന സൈനിക പിന്തുണ വര്‍ധിപ്പിക്കുകയും ചെയ്തതോടെ പ്രതിസന്ധി ഇരട്ടിയായി. കഴിഞ്ഞയാഴ്ച ഉത്തരകൊറിയ പരീക്ഷിച്ച ബാലിസ്റ്റിക് മിസൈലുകളില്‍ ഒന്ന് ജപ്പാന്‍ തീരത്തുനിന്ന് 300 മീറ്റര്‍ വരെ അകലെ പതിച്ചതോടെയാണ് ഓസ്‌ട്രേലിയന്‍ തീരത്തേക്ക് നീങ്ങുകയായിരുന്ന അമേരിക്കന്‍ വിമാനവാഹനി യുദ്ധക്കപ്പലായ കാള്‍ വിന്‍സന്‍ കൊറിയന്‍ തീരത്തേക്ക് തിരിച്ചുവിടാന്‍ ട്രംപ് നിര്‍ദേശം നല്‍കിയത്. ദക്ഷിണ കൊറിയന്‍ കരസേനയുമായി ചേര്‍ന്ന് സംയുക്ത സൈനികഭ്യാസത്തിന് യു.എസ് തയ്യാറെടുത്ത് വരുന്നതിനിടെയുണ്ടായ പുതിയ സംഭവ വികാസങ്ങള്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കുന്നുണ്ട്. കൊറിയന്‍ സംഘര്‍ഷം ഏറ്റവും കൂടുതല്‍ ഭീഷണി ഉയര്‍ത്തുന്നത് ജപ്പാനുനേരെയാണ്. അണ്വായുധാക്രമണത്തിന്റെ ജീവിക്കുന്ന സ്മാരകങ്ങളായ ഹിരോഷിമയും നാഗസാക്കിയും ഉള്‍കൊള്ളുന്ന ജപ്പാന് ഭീതിയേറുന്നതില്‍ അത്ഭുതമില്ല. അതുകൊണ്ടുതന്നെ കൊറിയന്‍ സംഘര്‍ഷത്തിന് അയവു വരുത്താന്‍ യു.എസിനു മേല്‍ ജപ്പാന്‍ നിരന്തരം സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. യു.എസ് സന്ദര്‍ശനത്തിനെത്തിയ ചൈനീസ് പ്രസിഡണ്ട് ഷീ ജിന്‍ പിങുമായി യു.എസ് പ്രസിഡണ്ട് പ്രധാനമായി ചര്‍ച്ച ചെയ്തതും കൊറിയന്‍ വിഷയമായിരുന്നു. 1950കളിലെ യുദ്ധാനന്തരം ചൈനയുടെ നിര്‍ദേശങ്ങള്‍ക്കൊത്ത് നീങ്ങിയിരുന്ന ഉത്തരകൊറിയ, പക്ഷേ ഇന്ന് ആ നിയന്ത്രണത്തില്‍ മാത്രം ഒതുങ്ങുന്നില്ല എന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. അതുകൊണ്ടുതന്ന പ്യോങ്യാങിനോട് പഴയ മൃദുസമീപനം ചൈനക്കില്ല. മാത്രമല്ല, പ്രശ്‌നം വഷളാകാതെ നോക്കുന്നതിന് റഷ്യയുടെ സഹായംകൂടി ചൈന തേടിയതായാണ് വിവരം. ഉത്തരകൊറിയ വീണ്ടുമൊരു അണ്വായുധ പരീക്ഷണത്തിന് ഒരുമ്പെട്ടാല്‍ ഏതു നിമിഷവും യുദ്ധം പൊട്ടിപ്പുറപ്പെടാമെന്ന അപായ സൂചനയാണ് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവുമായുള്ള ചര്‍ച്ചക്കിടെ ചൈനീസ് വിദേശകാര്യമന്ത്രി വായ് യി പങ്കുവെച്ചത്. ഇതിനിടെയാണ് അത്യാധുനിക യുദ്ധോപകരണങ്ങളുമായി ഉത്തരകൊറിയന്‍ സൈനിക വാഹനങ്ങള്‍ പ്യോങ്യാങ് ചത്വരം വലംവെച്ചുകൊണ്ട് ‘കരുത്തു’ പ്രകടിപ്പിച്ചത്. കെ.എന്‍ 08 എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ ഉള്‍പ്പെടെ പ്രദര്‍ശിപ്പിച്ചായിരുന്നു, രാഷ്ട്രസ്ഥാപകന്‍ കിം സങ് ഇലിന്റെ 125ാം ജന്മദിനാഘോഷത്തോടനുബന്ധിച്ച് ഉത്തരകൊറിയ സൈനിക പരേഡ് ഒരുക്കിയത്. യു.എസിനെ വരെ ആക്രമിക്കാന്‍ കഴിയുന്ന തരത്തില്‍ ദൂരപരിധിയുള്ള കെ.എന്‍ 08 മിസൈലിനെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ ശക്തമാണ്. ഇത്തരമൊരു മിസൈല്‍ ഉത്തരകൊറിയ നിര്‍മിച്ചുകഴിഞ്ഞതായി ഒരുവിഭാഗം അവകാശപ്പെടുമ്പോള്‍, പണിപ്പുരയിലാണെന്നും ഭാവിയില്‍ അത് യാഥാര്‍ത്ഥ്യമായേക്കുമെന്നുമാണ് ദക്ഷിണ കൊറിയന്‍ ആയുധ വിദഗ്ധരുടെ വിലയിരുത്തല്‍. എന്നാല്‍ ഉത്തരകൊറിയയുടെ ‘വെളിപ്പെടുത്താത്ത’ ആയുധ രഹസ്യങ്ങള്‍ പലതും ലോക രാഷ്ട്രങ്ങളെ മുഴുവന്‍ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നുണ്ട്.
അണ്വായുധ മുക്തമായ കൊറിയ എന്ന യാഥാര്‍ത്ഥ്യത്തിലൂടെ മാത്രമേ ഇപ്പോഴത്തെ സംഘര്‍ഷങ്ങള്‍ക്ക് അയവു വരുത്താനാകൂ. ദക്ഷിണ കൊറിയയില്‍ വിന്യസിച്ചിട്ടുള്ള അണ്വായുധങ്ങള്‍ നീക്കം ചെയ്യാന്‍ അമേരിക്ക തയ്യാറായെങ്കില്‍ മാത്രമേ ആ ദിശയില്‍ ചെറു പ്രതീക്ഷയെങ്കിലും തളിരിടൂ. അധികാരത്തിലെത്തും മുമ്പുതന്നെ യുദ്ധക്കൊതിയനെന്ന് വിലയിരുത്തപ്പെട്ട ട്രംപ് എന്തു നിലപാടെടുക്കും എന്ന ചോദ്യം തന്നെയാണ് എല്ലാ ആശങ്കകള്‍ക്കുമുള്ള ഉത്തരം. യുദ്ധത്തില്‍ ആരും ജയിക്കുന്നില്ലെന്നും എല്ലാവരും തോല്‍ക്കുക മാത്രമേ ചെയ്യുന്നുള്ളൂവെന്നുമുള്ള യാഥാര്‍ത്ഥ്യം ലോകം ഉള്‍കൊണ്ടിരുന്നെങ്കില്‍ എന്ന് ആശിക്കാം.
നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.
കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.
Culture
സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്
കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.
2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.
മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.
Culture
ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്
കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.
ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.
ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ