Culture
ട്രംപ് അയഞ്ഞു; കൊറിയയുമായി നേരിട്ട് ചര്‍ച്ച
കെ. മൊയ്തീന്‍കോയ
ഭീഷണി വിലപ്പോകില്ലെന്ന് ബോധ്യമായതോടെ അമേരിക്ക, ഉത്തര കൊറിയന്‍ ചെറുത്തുനില്‍പ്പിന് മുന്നില്‍ അക്ഷരാര്‍ത്ഥത്തില്‍ മുട്ടുമടക്കുന്നു. ഉത്തര കൊറിയന്‍ പ്രസിഡണ്ട് കിം ജോംഗ് ഉന്‍ ‘സമര്‍ത്ഥ’നാണെന്ന് ദിവസങ്ങള്‍ക്ക് മുമ്പ് അഭിപ്രായപ്പെട്ട അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് ഏറ്റവും ഒടുവില്‍ നേരിട്ട് ചര്‍ച്ച നടത്തുവാനുള്ള സന്നദ്ധത പരസ്യമായി പ്രകടിപ്പിക്കാനും തയാറായിരിക്കുന്നത് ലോകസമൂഹം കൗതുകപൂര്‍വം ഉറ്റുനോക്കുന്നു. അമേരിക്കയുടെ സമ്മര്‍ദ്ദം കാരണം സഹോദര കമ്മ്യൂണിസ്റ്റ് രാഷ്ട്രമായ ചൈന വരെ കയ്യൊഴിഞ്ഞപ്പോഴും പതറാതെ ഉത്തര കൊറിയന്‍ പ്രസിഡണ്ട് ഉന്‍ ഉറച്ച് നിന്നാണ് ഈ അവസരം നേടിയെടുത്തത്. നാവികപടയെ അയച്ചും നിരന്തരം യുദ്ധഭീഷണി മുഴക്കിയും ഉത്തര കൊറിയയെ അടക്കിനിര്‍ത്താന്‍ ശ്രമിച്ച ട്രംപ്, നയതന്ത്രത്തിലൂടെയാണ് പ്രശ്നപരിഹാരത്തിന് യഥാര്‍ത്ഥ വഴിയെന്ന് തിരിച്ചറിഞ്ഞത് ആശ്വാസകരം തന്നെ.
ലോക വാര്‍ത്താമാധ്യമങ്ങളുടെ ശ്രദ്ധാകേന്ദ്രം ഇപ്പോഴും ഉത്തര കൊറിയ തന്നെ. ഭീഷണിയുമായി രംഗത്തുള്ള അമേരിക്കയെ കടന്നാക്രമിക്കുവാന്‍ ഉത്തര കൊറിയ തയാറെടുത്തിരുന്നു. ഇനിയും ആണവ പരീക്ഷണം ഉണ്ടായാല്‍ കൊറിയക്ക് നേരെ നടപടി സ്വീകരിക്കാന്‍ യു.എന്‍ അനുമതി നേടാനുള്ള അമേരിക്കയുടെ നീക്കം റഷ്യ ‘വീറ്റോ’ ഉപയോഗിച്ചതോടെ രണ്ടാഴ്ച മുമ്പ് പരാജയപ്പെട്ടു. വീണ്ടും പരീക്ഷണവും നടന്നു. രക്ഷാസമിതിയില്‍ അമേരിക്ക അവതരിപ്പിച്ച പ്രമേയത്തോട് ചൈന ഉള്‍പ്പെടെ 14 രാഷ്ട്ര പ്രതിനിധികളും യോജിച്ചുവെങ്കിലും റഷ്യ അറ്റകൈ പ്രയോഗിച്ച് കൊറിയയെ രക്ഷപ്പെടുത്തി. കൊറിയയെ ചൈനയും കൈവിട്ടിരിക്കുകയാണ്. കൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്നിനെ ഒതുക്കുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് രക്ഷാസമിതിയില്‍ കൊറിയക്ക് എതിരായ നിലപാട് ചൈന സ്വീകരിച്ചത്?! കൊറിയയെ അക്രമിച്ചാല്‍ സംഭവിക്കാവുന്ന പ്രത്യാഘാതത്തില്‍ അമേരിക്കയ്ക്ക് ആശങ്കയുണ്ട്. യുദ്ധം കൊറിയന്‍ ഉപദ്വീപില്‍ മാത്രം ഒതുങ്ങുകയില്ല. ദക്ഷിണ കൊറിയ, ജപ്പാന് എന്നിവക്ക് പുറമെ അമേരിക്ക വരെ ഉത്തര കൊറിയന്‍ തിരിച്ചടിയുണ്ടാകുമെന്നാണ് ആശങ്ക. ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈല്‍ ഉത്തര കൊറിയയുടെ വശമുണ്ട്. ആണവായുധം പ്രയോഗിക്കാന്‍ കിറുക്കനായ കിം ജോംഗ് ഉന്‍ മടിക്കില്ല. ”അമേരിക്ക തന്നെ നശിച്ചു ചാരമാകുന്ന തരത്തിലുള്ള ആക്രമണമായിരിക്കും അവര്‍ക്ക് നേരിടേണ്ടി വരിക”യെന്നാണ് ഉത്തര കൊറിയന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മുഖപത്രം ‘ദ റോഡോംഗ് സിന്‍മണ്‍’ മുന്നറിയിപ്പ് നല്‍കിയത്. പ്രകോപനം ഉണ്ടായാല്‍ ആണവായുധം പ്രയോഗിക്കുമെന്നും പത്രത്തിന്റെ മുന്നറിയിപ്പ്. ഇവയൊക്കെ അവഗണിക്കാനാവില്ല. രണ്ടര കോടി വരുന്ന സ്വജനതയിലും ആയുധബലത്തിലുമുള്ള വിശ്വാസമാണത്രെ കിം ഉന്നിന് പ്രചോദനവും ആവേശവും! ചൈനയുടെ നയംമാറ്റം ഉത്തര കൊറിയ പ്രകീക്ഷിച്ചതാണ്. അമേരിക്കയുമായി അടുത്തകാലം ഉണ്ടാക്കിയ വാണിജ്യ കരാറിന് ചൈന പ്രാമുഖ്യം നല്കുന്നു. അമേരിക്കന്‍ വിപണി നഷ്ടമാകുന്ന യാതൊരു സാഹചര്യവും ചൈന സൃഷ്ടിക്കില്ല. ലോക രാഷ്ട്രീയ വ്യവഹാരത്തില്‍ നിന്ന് മാറി വാണിജ്യ താല്‍പര്യമാണത്രെ ചൈനയുടെ ലക്ഷ്യം. ലോക സാമ്പത്തിക രംഗത്ത് ഒന്നാം ശക്തിയാകാനുള്ള കുതിപ്പില്‍ ചൈന ആദര്‍ശവും മാറ്റിവെക്കുന്നു. ഉത്തര കൊറിയയുടെ ആണവ, മിസൈല്‍ പരീക്ഷണം ആശങ്കാജനകമാണെന്ന് ചൈനീസ് വിദേശ മന്ത്രാലയം വ്യക്തമാക്കിയതും അമേരിക്കന്‍ നിലപാടിനെ പ്രശംസിച്ചതും കാണുമ്പോള്‍ ഉത്തര കൊറിയയുടെ രാഷ്ട്രീയ സംരക്ഷണം പഴയത് പോലെ അജണ്ടയല്ലെന്ന് ചൈന ലോകത്തോട് വിളിച്ചുപറയുകയാണ്. ലോകത്ത് കമ്മ്യൂണിസ്റ്റ് ഭരണമുള്ള മൂന്ന് രാഷ്ട്രങ്ങള്‍ ചൈനക്ക് പുറമെ ഉത്തര കൊറിയയും ക്യൂബയുമാണ്.
ഉത്തര കൊറിയന്‍ പ്രശ്നം മാത്രം ചര്‍ച്ച നടത്തുവാന്‍ അമേരിക്കന്‍ സെനറ്റര്‍മാരുടെ പ്രത്യേക യോഗം ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസിലേക്ക് വിളിച്ചു ചേര്‍ത്തിരുന്നു. ‘യുദ്ധ’കാര്യത്തില്‍ യോജിച്ച തീരുമാനം എടുക്കുകയാണ് ലക്ഷ്യം. ഇതേസമയം തന്നെയാണ് അമേരിക്കയുടെ യുദ്ധ കപ്പല്‍ കൊറിയന്‍ തീരത്തേക്ക് അയച്ചത്. രണ്ടാഴ്ച മുമ്പ് യുദ്ധ കപ്പല്‍ കൊറിയന്‍ തീരത്തേക്ക് പുറപ്പെട്ടുവെന്ന് പ്രചരിപ്പിക്കാന്‍ അമേരിക്ക ശ്രമിച്ചത് പ്രൊപഗണ്ടാവാറിന്റെ ഭാഗമായിട്ടാണ്. ആ തന്ത്രമൊന്നും വിലപ്പോവില്ല. യുദ്ധ കപ്പല്‍ കടന്നാക്രമിച്ച് കടലില്‍ മുക്കിക്കളയുമെന്നാണ് അമേരിക്കന്‍ പ്രചാരണത്തിന് തിരിച്ചടിയായി കൊറിയയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയുടെ താക്കീത്. യു.എന്‍ രക്ഷാസമിതി തീരുമാനം എടുക്കുന്നതില്‍ പരാജയപ്പെടുകയും ചൈന പ്രശ്നപരിഹാര നീക്കത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തിരിക്കുന്നതിനാല്‍ സംഘര്‍ഷത്തിന് അയവ് വരുവാന്‍ പെട്ടെന്ന് സാധ്യതയുണ്ടായിരുന്നില്ല. ട്രംപിന്റെ പുതിയ തന്ത്രം എങ്ങനെ ഫലിക്കുമെന്ന് കാത്തിരിക്കാം. അതേസമയം, റഷ്യക്ക് പ്രശ്നപരിഹാരത്തിന് പ്രധാന റോള്‍ ഏറ്റെടുക്കുവാന്‍ കഴിയും. അമേരിക്കയുടെ നിലപാട് ആണ് ഇതില്‍ പ്രധാനം. മേഖലയില്‍ റഷ്യയുടെ സ്വാധീനം വിപുലപ്പെടുവാന്‍ ഇതുവഴി സാധ്യതയുണ്ടെന്ന് അമേരിക്ക വിലയിരുത്തുന്നതിനാല്‍ താല്പര്യം കാണില്ല. ചൈന ഇക്കാര്യത്തില്‍ സ്വീകരിച്ച നിലപാടില്‍ അമേരിക്കന്‍ ഭരണകൂടത്തിന് സംതൃപ്തിയുണ്ട്. കൊറിയന്‍ ഏകാധിപതിയുമായി നേരിട്ട് ചര്‍ച്ച നടത്തുവാനുള്ള അമേരിക്കയുടെ തീരുമാനം നയതന്ത്രരംഗത്ത് അനുകൂല തരംഗമായിട്ടുണ്ട്. ഉത്തര കൊറിയ അവസരത്തിനനുസരിച്ച് ഉണരുമെന്നാണ് പ്രതീക്ഷ. ആണവ പ്രശ്നത്തില്‍ ഏകപക്ഷീയ നിലപാടിനോട് ഉത്തര കൊറിയ യോജിക്കില്ല. ദക്ഷിണ കൊറിയക്കുള്ള സൈനിക സഹായം അമേരിക്ക നിര്‍ത്തുകയും സൈനിക താവളം നിര്‍ത്തലാക്കുകയും വേണമെന്നാണ് ഉത്തര കൊറിയയുടെ പ്രധാന ഡിമാന്റ്. ദക്ഷിണ കൊറിയയില്‍ അമേരിക്കയുടെ സൈനിക സാന്നിധ്യം ഉത്തര കൊറിയക്ക് കനത്ത ഭീഷണിയാണെന്നതില്‍ സംശയമില്ല. അത് കൊണ്ടാണത്രെ, സര്‍വസൈനിക തന്ത്രങ്ങളും ഉത്തര കൊറിയ ആവിഷ്കരിക്കുന്നത്. ആണവ, ബാലിസ്റ്റിക് പരീക്ഷണമൊക്കെ ഇതിന്റെ ഭാഗമാണ്. യഥാര്‍ത്ഥ്യ ബോധ്യത്തോടെ പ്രശ്നങ്ങളെ അഭിമുഖീകരിക്കുവാന്‍ ഇരുപക്ഷവും സന്നദ്ധമായാല്‍ കൊറിയന്‍ സമൂഹം വന്‍ സംഘര്‍ഷത്തില്‍ നിന്ന് മോചിതരാകും.
നടന് ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.
കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്കാന് തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.
Culture
സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്
കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.
2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന് ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.
മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.
Culture
ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന് ഇന്ദ്രന്‍സ്
കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.
ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന് ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.
ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ