Connect with us

Culture

‘സിനിമാപ്രേക്ഷകർ ‘ -ഒരവലോകനം

Published

on

പ്രേക്ഷകർ പല തരത്തിലുള്ളവരാണ്‌ .അവരുടെ വ്യത്യസ്ത അഭിരുചിക്കനുസരിച്ചു അവർ കാണുന്ന സിനിമകളും അവർക്ക് പല തരത്തിലുള്ള കാഴചപ്പാടുകൾ നൽകുന്നു .എന്നാൽ ഉള്ളിലെ ഈ കാഴ്ചപ്പാടുകളെ മറച്ചു പിടിച്ചും സിനിമ കാണുന്ന പ്രേക്ഷകരുണ്ട് .ഇവിടെ നമുക്ക് നമ്മുടെയിടയിലുള്ള ചില തരം പ്രേക്ഷകരെ പരിചയപ്പെടാം .

1 .മനസ്സ് കൊണ്ട് സിനിമ കാണുന്ന പ്രേക്ഷകർ

ഇവരാണ് യഥാർത്ഥ സിനിമാസ്വാദകർ .അവരുടെ മനസ്സിനെ തൃപ്ത്തിപ്പെടുത്തുന്ന സിനിമകൾ അവർക്കു നല്ല സിനിമകളാണ് .മറിച്ചാണെങ്കിൽ മോശം സിനിമയും .ഇതിന് രണ്ടിനുമിടയിലുള്ള ഒരു അനുഭവമാണെങ്കിൽ ‘തരക്കേടില്ല ‘ എന്ന ഒരഭിപ്രായവും രേഖപ്പെടുത്തും .ഇവരാണ് നല്ല സിനിമകളുടെ വിജയത്തിന്റെ പ്രധാന ആണിക്കല്ല് .

2 . ‘ബുദ്ധി ‘ കൊണ്ട് സിനിമ കാണുന്ന പ്രേക്ഷകർ

ഇത്തരം പ്രേക്ഷകർ സിനിമ കാണുന്ന സമയത്ത് ആസ്വദിച്ചു തന്നെ കാണും . പക്ഷെ കണ്ടു കഴിഞ്ഞു പുറത്തിറങ്ങി വല്ലവരും അഭിപ്രായം ചോദിച്ചാൽ ഇവരുടെ ബുദ്ധി ഉണരും . “കൊള്ളില്ലെടാ ,നായകൻ ട്രെയിനിനു പിന്നാലെ ഓടുന്നു .30 ഗുണ്ടകളെ തല്ലിയോടിക്കുന്നു .എല്ലാം ഔട്ട് ഓഫ് ലോജിക് .ഇങ്ങനെയുള്ള സിനിമകൾ കാണുന്നതേ waste of time ആണ്, എന്നൊക്കെ അങ്ങ് കാച്ചും .മിക്കവാറും തമിഴ് ,ഹിന്ദി സിനിമകൾക്കാണ് ഇവരുടെ ഈ ബുദ്ധി കൊണ്ടുള്ള മുറിവേൽപ്പിക്കൽ ഏറ്റവും കൂടുതൽ അനുഭവിക്കേണ്ടതായി വരിക .എന്നിരുന്നാലും അടുത്ത തവണ ഇത്തരം സിനിമകൾ റിലീസ് ചെയ്താൽ ടിക്കറ്റിനായുള്ള ക്യൂവിൽ ഇവർ മുന്നിൽ തന്നെ കാണും .

(മലയാളത്തിൽ ഇവരുടെ ഈ ബുദ്ധിപരമായ വിമർശനങ്ങൾ ഏറ്റവും കൂടുതലായി എറ്റു വാങ്ങിയ ഒരു സിനിമക്കുദ്ദാഹരണമാണ് ‘CID മൂസ ‘)

3. ‘താരാരാധന ‘ കൊണ്ട് സിനിമ കാണുന്ന പ്രേക്ഷകർ

ഇത്തരം പ്രേക്ഷകർ ഏതെങ്കിലും ഒരു താരത്തിന്റെ കട്ട ഫാൻ ആയിരിക്കും. അത് പോലെ തന്നെ ഇവർക്കു ഒരു എതിരാളി കൂടി ഉണ്ടായിരിക്കും .തങ്ങളുടെ ഹീറോയുടെ ഒപ്പം നിൽക്കുന്ന മറ്റൊരു സൂപ്പര്താരമായിരിക്കും മിക്കവാറും ഈ എതിരാളി. തങ്ങളുടെ ഹീറോയുടെ സിനിമ മോശമാണെങ്കിൽ തീയറ്ററിൽ ഇവരുടെ ഉള്ളൊന്നു പിടയും .പക്ഷെ സിനിമ കണ്ടു പുറത്തിറങ്ങിയാൽ അവർ ഇത് സമ്മതിച്ചു തരില്ല . ” ഞങ്ങളുടെ ഹീറോ നന്നായി ട്ടുണ്ട്.സംവിധാനം അത്ര പോര .സ്ക്രിപ്ട് കൊള്ളില്ല ” ഇതൊക്കെയാണ് ഇവർ ഉയർത്തുന്ന സ്ഥിരം പല്ലവികൾ .ഇനി തരക്കേടില്ലാത്ത ചിത്രമാണെങ്കിൽ ഇവർ തന്നെ ആ സിനിമക്ക് ഓസ്കാറും തങ്ങളുടെ ഹീറോക്ക് ‘ഷെവലിയാർ പട്ടവും ‘ ഓൺലൈനിലും പുറത്തും ചാർത്തിക്കൊടുക്കും .ഇതെല്ലാം കണ്ടു നമ്മുടെ ആദ്യ വിഭാഗം സിനിമക്കു കയറിയാൽ അവർ ‘ശശി’ യാകുമെന്നു പറയേണ്ടതില്ലല്ലോ .

അത് പോലെ സ്വന്തം ഇഷ്ടതാരങ്ങളുടെ ചിത്രത്തേക്കാൾ എതിർ സൂപ്പർസ്റ്റാറിന്റെ ചിത്രങ്ങൾ കാണാനും ഇവർ ഇഷ്ടപ്പെടും.സിനിമ കാണുന്നതിനിടയിൽ ഇവരുടെ സിനിമ നല്ലതാണെന്ന് തോന്നിയാലും ഇവരുടെ ഉള്ളു പിടയും .പിന്നെ പറയുന്ന അഭിപ്രായ പ്രകടനങ്ങൾ ബഹു രസമാണ്.ഒരുദാഹരണം പറയാം .

ഒരു മമ്മൂട്ടി ഫാനിനോട് ദൃശ്യം സിനിമ എങ്ങനെയുണ്ടെന്നു ചോദിച്ചാൽ മറുപടി ഇങ്ങനെയായിരിക്കും .

“ആ കൊള്ളാം .ജിത്തു ജോസഫിന്റെ സൂപ്പർ സ്ക്രിപ്റ്റ് .നല്ല സംവിധാനം.ആശാ ശരത്തും ഷാജോണും വളരെ നന്നായിട്ടുണ്ട് ”

“അപ്പൊ ലാലേട്ടൻ നന്നായിട്ടില്ലേ ?”

“ആ.തരക്കേടില്ല .പക്ഷെ ഈ റോൾ ജയറാം ചെയ്താലും നന്നാകും .പ്രത്യേകിച്ച് അഭിനയിച്ചു ഫലിപ്പിക്കാനൊന്നുമില്ലല്ലോ ”

എത്ര നന്നായാലും ഒരിക്കലും എതിർ സൂപ്പർസ്റ്റാറിനെ കുറിച്ച് അത്ര പെട്ടെന്ന് നന്നാക്കിപ്പറയാൻ ഇവരുടെ മനസ്സ് സമ്മതിക്കില്ല .

ഇത് പോലെ തന്നെയാണ് ചില ലാലേട്ടൻ ഫാൻസും പറയുക .പത്തേമാരി എങ്ങനെ ഉണ്ടെന്നു ചോദിച്ചാൽ സിദ്ധീക്ക് നന്നായിട്ടുണ്ട് .സലിം അഹമ്മദിന്റെ സ്ക്രിപ്റ്റ് കൊള്ളാം .എന്നിങ്ങനെ അവിടേം ഇവിടേം തൊടാതെ മറുപടി പറയും .

എന്നിരുന്നാലോ ഇവരുടെ കലാമൂല്യമുള്ള ചിത്രങ്ങൾ തീയെറ്ററിൽ വന്നാൽ ഈ പറയുന്നവന്മാരെ മഷിയിട്ടു നോക്കിയാൽ കിട്ടില്ല .

4 . ‘തൊഴുത്തിൽ കുത്തി ‘ പ്രേക്ഷകർ

മുൻപ് പറഞ്ഞ പ്രേക്ഷകരുടെ ഒരു പ്രത്യേക തരം വേർഷൻ ആണ് ഇക്കൂട്ടർ .ഇവരെയാണ് ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ടത്.ഇവർ വളരെ സൂത്രശാലികളും വക്രബുദ്ധിയുള്ളവരുമാണ് .തങ്ങൾക്കിഷ്ടമില്ലാത്ത ഒരു താരത്തിന്റെ വലിയ പ്രതീക്ഷ ഇല്ലാത്ത പ്രൊജെക്ടുകൾ വരുമ്പോൾ ഇവർ മുന്നോടിയായി തന്നെ പ്രഖ്യാപനങ്ങൾ നടത്തും . ഉദാഹരണമായി ‘പട്ടണത്തിൽ ഭൂതം ‘ എന്ന സിനിമയാണെന്ന് കരുതുക .ആ സിനിമ യുടെ ഭാവി ഏകദേശധാരണ ഉള്ള ഇവർ പോസ്റ്റുകളുമായി വരും .
” ഈ സിനിമ കലക്കും ,ഭയങ്കരമായ വ്യത്യസ്ഥത ഫീൽ ചെയ്യുന്നു .ഭാവിയിൽ മലയാള സിനിമയിലെ നാഴികക്കല്ലായേക്കാവുന്ന സിനിമ ” എന്നിങ്ങനെയൊക്കെയായിരിക്കും തട്ടിവിടൽ . പോസ്റ്റുകളിട്ടു കഴിഞ്ഞാൽ അപ്പുറത്തിരുന്നു ഇവർ തന്നെ തല തല്ലി ചിരിക്കുന്നുണ്ടാകും .മോഹൻലാൽ -മേജർ രവി ചിത്രങ്ങൾ വരുമ്പോഴും ഇക്കൂട്ടർ ഇത്തരം പോസ്റ്റുകളുമായി തലപൊക്കി വരാറുണ്ട് .

MESSI mudadi AP-DO-NOT-USE-PM1847171SAFRICA-Gallows-1
ഇവരെ ആർക്കും അത്ര പെട്ടെന്ന് പിടി കിട്ടില്ല .പിടി കിട്ടാൻ അവർ സമ്മതിക്കുകയുമില്ല.ഒരു സിനിമ ഇറങ്ങിക്കഴിഞ്ഞാൽ അത് കണ്ടു വേഗം മറ്റുള്ളവർക്കായി റിവ്യൂ പങ്കു വെക്കുന്ന ഇവർ വളരെ നല്ല കാര്യം തന്നെയാണ് ചെയ്യുന്നത് .എന്നാൽ ഇവരിലും നെല്ലും പതിരുമുണ്ട് .നല്ല റിവ്യൂ എഴുത്തുകാർ സിനിമകൾക്ക് മുതൽക്കൂട്ടാകുമ്പോൾ മറിച്ചുള്ളവർ സിനിമയ്ക്ക് ഒട്ടും ഗുണകരമല്ലാത്ത രീതിയിലായിരിക്കും തങ്ങളുടെ അഭിപ്രായങ്ങൾ പങ്കു വെക്കുക .സിനിമ കാണുന്നത് ആത്യന്തികമായി ഒരാളുകളുടെ വ്യക്തിപരമായ ഇഷ്ടത്തിനനുസരിച്ചായിട്ടാണെങ്കിലും ചിലർ ഇവരുടെ അഭിപ്രായങ്ങളും കണക്കിലെടുത്തു സിനിമകൾ കാണാൻ ശ്രമിക്കാറുണ്ട് .അത്തരം പ്രേക്ഷകരിലാണ് ഇവരുടെ സ്വാധീനം അനുകൂലവും പ്രതികൂലവുമായി അനുഭവപ്പെടുക .അതിനാൽ തന്നെ മലയാള സിനിമയുടെ ഭാവിയിൽ ഇവർക്കും ചെറിയ രീതിയിലുള്ള ഒരു സ്വാധീനമുണ്ട് എന്ന് തന്നെ നമുക്ക് പറയേണ്ടി വരും .

എല്ലാത്തിനുമുപരി സിനിമ നമുക്കെല്ലാം ഒരു അനുഭവവും ഏറ്റവും മികച്ച ഒരു വിനോദോപാധിയുമാണ് .അതിനാൽ നല്ല സിനിമകൾ വിജയിക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം .അതോടൊപ്പം നമുക്ക് നല്ല സിനിമകൾക്ക് പിന്തുണ നൽകുന്ന നല്ലൊരു പ്രേക്ഷകനുമാകാം .

( NB : അഭിപ്രായങ്ങൾ തീർത്തും വ്യക്തിപരം )

അസ്ലം സവാബ്
(സിനിമാ പാരഡിസോ ക്ലബ്ബ്)

Continue Reading
Click to comment

Leave a Reply

Your email address will not be published.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.