Culture
വൈറ്റ്ഹൗസില്‍ ട്രംപിന് ചുവടുതെറ്റിയ 100 ദിനങ്ങള്‍

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് പദവിയില്‍ 100 ദിനങ്ങള്‍ പിന്നിട്ട ഡൊണാള്‍ഡ് ട്രംപിന് അധികാരത്തിന്റെ മധുവിധു അവസാനിക്കുകയാണ്. പ്രസിഡന്റ് പദം കഠിനമാണെന്ന് ട്രംപ് സ്വയം സമ്മതിച്ചുകഴിഞ്ഞു. വരാനിരിക്കുന്നത് അഗ്നിപരീക്ഷണങ്ങളാണെന്നും അദ്ദേഹത്തിന് ബോധ്യമായിട്ടുണ്ടെന്ന് യു.എസ് രാഷ്ട്രീയ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
100 ദിവസങ്ങളെ വിലയിരുത്തുമ്പോള്‍ ട്രംപിന് നേട്ടങ്ങളുടെ കണക്കുപുസ്തകത്തില്‍ എഴുതാന്‍ ഏറെയൊന്നുമില്ല. തെരഞ്ഞെടുപ്പ് പ്രചാരണ കാലത്തെ പ്രഖ്യാപനങ്ങള്‍ വിഴുങ്ങിയും മുന്നോട്ടുവെച്ച കാല്‍ പിറകോട്ടെടുത്തും തീരുമാനങ്ങളെ വഴിക്കുപേക്ഷിച്ചും കിതച്ചുനില്‍ക്കുന്ന ട്രംപിനെയാണ് വൈറ്റ്ഹൗസില്‍ ലോകം കണ്ടത്.
വോട്ടര്‍മാരെ സ്വാധീനിക്കുന്നതിന് നടത്തിയ പ്രഖ്യാപനങ്ങള്‍ പാലിക്കല്‍ എത്രമാത്രം ശ്രമകരമാണെന്ന് കുറഞ്ഞ ദിവസം കൊണ്ട് അദ്ദേഹത്തിന് ബോധ്യമായി. മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍നിര്‍മിക്കുമെന്നതായിരുന്നു തെരഞ്ഞെടുപ്പ് പ്രചാരണവേദികളില്‍ ട്രംപ് നടത്തിയ പ്രധാന പ്രഖ്യാപനം. പ്രസിഡന്റ് പദം ഏറ്റെടുത്ത ശേഷം യു.എസ്-മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ ഒരു കല്ലെടുത്തു വെക്കാന്‍ പോലും അദ്ദേഹത്തിന് സാധിച്ചില്ല.
ഭാവിയില്‍ ആ വഴിക്ക് എന്തെങ്കിലും നീക്കമുണ്ടാകുമെന്ന് സ്വന്തം അനുയായികളെ ബോധ്യപ്പെടുത്തുന്നതിലും അദ്ദേഹം പരാജയപ്പെട്ടു.
ഒബാമകെയര്‍ എന്ന പേരില്‍ അറിയപ്പെടുന്ന ആരോഗ്യ പരിരക്ഷാ പദ്ധതി പിന്‍വലിക്കാനോ പകരം പുതിയത് എന്തെങ്കിലും കൊണ്ടുവരാനോ സാധിച്ചില്ല. അമേരിക്കയിലേക്ക് മുസ്്‌ലിംകള്‍ക്ക് പ്രവേശനം നിഷേധിക്കുമെന്നായിരുന്നു ട്രംപിന്റെ മറ്റൊരു ഭീഷണി. ആ പ്രഖ്യാപനം നടപ്പാക്കാന്‍ ചില നീക്കങ്ങള്‍ നടത്തിയെങ്കിലും ലക്ഷ്യത്തിലെത്താന്‍ സാധിക്കാതെ പാതിവഴിക്ക് വിയര്‍ക്കേണ്ടിവന്നു. അല്‍പം ചില മുസ്്‌ലിം രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് വിലക്കേര്‍പ്പെടുത്തികൊണ്ടുള്ള ട്രംപിന്റെ ഉത്തരവ് യു.എസ് കോടതികള്‍ റദ്ദാക്കുകയായിരുന്നു. അതിനുശേഷം അതേക്കുറിച്ച് ആലോചിക്കാന്‍ പോലും അദ്ദേഹം ധൈര്യപ്പെട്ടിട്ടില്ല. സിറിയന്‍ അഭയാര്‍ത്ഥികളെ തിരിച്ചയക്കാന്‍ തീരുമാനിക്കുക വഴി സിറിയന്‍ ആഭ്യന്തര യുദ്ധത്തില്‍ ധാര്‍മികമായും ട്രംപ് പരാജയപ്പെട്ടു. തെരഞ്ഞെടുപ്പ് കാലത്ത് റഷ്യയുമായുണ്ടായിരുന്ന ബന്ധത്തെക്കുറിച്ച് നടക്കുന്ന അന്വേഷണവും ട്രംപ് ഭരണകൂടെത്ത സമ്മര്‍ദ്ദത്തിലാക്കി. അമേരിക്കയിലെ റഷ്യന്‍ അംബാസഡറുമായി ചര്‍ച്ച നടത്തിയതിന്റെ പേരില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടവ് ജനറല്‍ മൈക്ക് ഫഌന്നിന് രാജിവെക്കേണ്ടിവന്നു. റഷ്യയുമായി തനിക്ക് ബന്ധമൊന്നുമില്ലെന്ന് തെളിയിക്കാനുള്ള ശ്രമത്തിലാണ് അദ്ദേഹം ഇപ്പോള്‍. സിറിയയിലെ മിസൈല്‍ ആക്രമണം അക്കാര്യത്തില്‍ അദ്ദേഹത്തിന് അല്‍പം ആശ്വാസമായി. റഷ്യയുമായി ഉറ്റബന്ധം സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന ട്രംപ് വൈറ്റ്ഹൗസിലെത്തിയപ്പോള്‍ മൗനം പാലിച്ചു. പ്രസിഡന്റ് വഌദ്മിര്‍ പുടിന് സ്തുതി പാടിയിരുന്ന നാവ് അടക്കിനിര്‍ത്തേണ്ടിവന്നു. ചൈനയുടെ കടുത്ത വിമര്‍ശകനായിരുന്ന ട്രംപ് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങുമായി കൈകോര്‍ക്കുന്ന കാഴ്ചക്കും ലോകം സാക്ഷിയായി. കറന്‍സി മാനിപുലേറ്റര്‍ എന്ന ആരോപണത്തില്‍നിന്ന് ചൈനയെ കുറ്റമുക്തമാക്കുകയും ചെയ്തു.
അഫ്ഗാനിസ്താനില്‍ ഐ.എസ് തീവ്രവാദികള്‍ക്കെതിരെ ഏറ്റവും വലിയ ആണവേതര ബോംബ് പ്രയോഗിച്ച് ലോകത്തിനുമുന്നില്‍ നാണംകെട്ടു. തെരഞ്ഞെടുപ്പ് പ്രഖ്യാപനങ്ങള്‍ വിഴുങ്ങേണ്ടിവന്നപ്പോള്‍ അമേരിക്കന്‍ ജനതയുടെ ശ്രദ്ധ തിരിക്കാനുള്ള തന്ത്രമായാണ് അന്താരാഷ്ട്ര സമൂഹം അതിനെ കണ്ടത്. ഉത്തരകൊറിയക്കെതിരായ പടനീക്കങ്ങളും ട്രംപിനെ കുരുക്കിലാക്കി. മുന്‍ പ്രഖ്യാപനത്തിലേതുപോലെ വിമാനവാഹിനി കൊറിയന്‍ മേഖലയിലേക്ക് എത്തിയിട്ടില്ലെന്ന് ഇടക്കാലത്ത് വാര്‍ത്തവരികയും ചെയ്തു. അന്താരാഷ്ട്ര വിഷയങ്ങളിലേക്ക് ശ്രദ്ധ വഴിതിരിച്ചുവിട്ട് ആഭ്യന്തര പ്രശ്‌നങ്ങളില്‍നിന്ന് ഒളിച്ചോടുന്ന ട്രംപിനെയാണ് ഏറ്റവുമൊടുവില്‍ ലോകം കണ്ടത്.

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.
കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.
Culture
സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്
കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.
2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.
മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.
Culture
ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്
കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.
ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture6 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ