Video Stories
പൊരിവെയില്‍ കൊള്ളുന്ന പ്രജകളും സൂപ്പര്‍ സ്റ്റാറിന്റെ ആവലാതികളും
ശാരി പിവി
എവിടേ നോക്കിയാലും ഇപ്പോള്‍ മണിക്കൂറുകള്‍ പൊരിവെയിലത്ത് ക്യൂ നിന്ന് എ.ടി.എമ്മുകളില്‍ നിന്നും പൊതി തേങ്ങയായി ലഭിക്കുന്ന 2000ത്തിന്റെ നോട്ടാണ് താരം. കിട്ടിയവരെല്ലാം ഇതുമായി വാ പിളര്‍ത്തി നില്‍ക്കുന്നു. എവിടേയും ആര്‍ക്കും വേണ്ട. എവിടെ കൊടുത്താലും ചില്ലറയില്ലെന്ന മറുപടി മാത്രം. ഇപ്പം ശരിയാക്കി തരാം എന്നു പറഞ്ഞവര്‍ ഇപ്പോള്‍ പറയുന്നു ഒരമ്പത് ദിവസം കൊണ്ട് ശരിയാക്കിത്തരാമെന്ന്. അന്നും ശരിയായില്ലേല്‍ പിന്നെയും ദിവസങ്ങള്‍ അങ്ങനെ കിടക്കുകയല്ലേ. നീട്ടാലോ ഇഷ്ടം പോലെ. ഇനി അഥവാ വല്ലവനും ക്യൂനിന്നാല്‍ അവരെ കളിയാക്കാന്‍ ചുണ്ടനക്കി കാശു പിടുങ്ങാന്‍ ശ്രമിച്ച കോമാളി സ്റ്റാര്‍ മുതല്‍ രാജ്യസ്‌നേഹം സംഘി സ്‌നേഹമാണെന്നു ധരിക്കുന്ന ഊള സംവിധായകനും വരെ റെഡിയാണു താനും. എം. സ്വരാജ് എം.എല്‍.എ ഈ പുംഗവന്‍മാരെ കുറിച്ചു പറഞ്ഞത് ഏറെക്കുറെ ശരിയാണു താനും. വിഡ്ഢിത്തം പറയാനും കോമാളിയാവാനും കാമറയ്ക്കു മുന്നില്‍ മാത്രമേ സൂപ്പര്‍ സ്റ്റാറെന്നു അവകാശപ്പെടുന്നവര്‍ക്കൊക്കെ അവകാശമുള്ളൂ. സിനിമയ്ക്ക് പുറത്ത് സാധാരണക്കാരെ കോമാളിയാക്കുന്ന ഇത്തരം കോമാളി വേഷങ്ങള്‍ ആരും ഇഷ്ടപ്പെട്ടുവെന്ന് വരില്ല. രാജസ്ഥാനിലെ ഏതോ മരുഭൂമിയില്‍ നിന്ന് നോട്ടു നിരോധന വാര്‍ത്ത കേട്ടയുടന്‍ ചാടിയെഴുന്നേറ്റ് പ്രധാനമന്ത്രിക്ക് സല്യൂട്ടടിച്ച മഹാനടന്‍ മരുഭൂമിയില്‍ നിന്ന് ദയവായി പുറത്തു കടന്ന് സാധാരണക്കാരന്‍ ബാങ്കുകള്‍ക്കു മുന്നില്‍ ക്യൂനില്‍ക്കുന്നത് കൂടി കാണേണ്ടിയിരുന്നു. ഇല്ലേല്‍ ഏറ്റവും ചുരുങ്ങിയത് തെലുങ്ക് സൂപ്പര്‍ താരം പവന്‍ കല്യാണ്‍ പറഞ്ഞത് പോലെ ഈ ക്യൂവില്‍ ബി.ജെ.പി എം.പിമാരും നില്‍ക്കട്ടെ എന്നു പറയാനുള്ള സാമാന്യ മര്യാദയെങ്കിലും കാണിക്കേണ്ടതായിരുന്നു. ക്ഷീരമുള്ളോരകിടിനു ചുവട്ടിലും കൊതുകിനു ചോര തന്നെ കൗതുകം എന്നു പറഞ്ഞതു പോലെ മലയാളികളുടെ സോഡ കുടിക്കാനുള്ള ശേഷി മനസിലാക്കി വൈകീട്ടെന്താ പരിപാടിയെന്നു ചോദിച്ചു മല്ല്യമുതലാളിയുടെ മദ്യത്തിന് പണ്ട് ആളെ കൂട്ടിയ ഇടപാടല്ലിത്. പൊറോട്ടയും അച്ചാറും പപ്പടവുമൊന്നും മലയാളികള്‍ക്കിടയില്‍ ഏല്‍ക്കാതായപ്പോ നില്‍ക്കക്കള്ളിയില്ലാതെ സംഘിസമെന്ന ആഭാസത്തിനു കൂട്ടു നില്‍ക്കുന്നത് സഹതാപമര്‍ഹിക്കാത്ത ചെയ്തിയാണ്. നടന മികവില്‍ ആളുകളെ വിസ്മയിപ്പിക്കുന്ന ടിയാന്‍ ഈയിട ഒരു ബ്ലോഗെഴുതിയാണ് സകലരേയും കളിയാക്കിയത്. അനവസരത്തില്‍ അബദ്ധം പറഞ്ഞു കൊണ്ടാണ് അദ്ദേഹം ഇത്തവണ ഏവരേയും വിസ്മയിപ്പിച്ചിരിക്കുന്നത്. സ്വന്തം ബാങ്ക് അക്കൗണ്ടില്‍ പണമുണ്ടായിട്ടും പരീക്ഷ ഫീസടയ്ക്കാന്‍ പണം പിന്‍വലിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതും, മകളുടെ ചികിത്സയ്ക്കു പണം കണ്ടെത്താനാവാതെ അച്ചന്‍ ആത്മഹത്യ ചെയ്തതുമടക്കം 75ലധികം പേര്‍ക്കാണ് സാമ്പത്തിക വിദഗ്ധന്‍ കൂടിയായ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ ഭാഷയില്‍ പറഞ്ഞാല്‍ നിയമപ്രകാരം നടത്തിയ സംഘടിത കൊള്ളയിലൂടെ ജീവന്‍ നഷ്ടമായത്. പൗരന്‍മാരുടെ ശവകുടീരങ്ങള്‍ക്ക് മേല്‍ പണിതുയര്‍ത്തുന്ന ദന്തഗോപുരങ്ങളുള്ള രാഷ്ട്രത്തെ കുറിച്ചാണ് കേരളത്തില്‍ നടന്ന കായിക മാമാങ്കത്തിന്റെ ഉദ്ഘാടനത്തില്‍ ചുണ്ടനക്കി ആളെ പറ്റിക്കാന്‍ നോക്കി എന്തോയിസം എന്നു പേരിട്ട പരിപാടി നടത്തിയ മഹാനടന്‍ ഉള്‍പുളകം കൊള്ളുന്നത്. ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ പിന്‍വലിക്കുന്നതിനെയോ കള്ളപ്പണം തടയാനുള്ള നടപടികളെയോ ഇന്ത്യാ മഹാരാജ്യത്ത് ആരും എതിര്‍ക്കുന്നില്ല. എന്നാല്‍ യാത്രകളെല്ലാം കഴിഞ്ഞ് നാട്ടിലെത്തിയ നിമിഷം യാതൊരു മുന്നൊരുക്കവുമില്ലാതെ നടത്തിയ പരിഷ്‌കാരത്തിലൂടെ ഇന്ത്യയിലെ സാധാരണക്കാരെ സാമ്പത്തിക ബന്ദികളാക്കിയ ഭ്രാന്തന്‍ നടപടിയാണ് പൊതു ജനം ചോദ്യം ചെയ്യപ്പെടുന്നത്. സ്വിസ് ബാങ്കിലും മൗറീഷ്യസിലുമൊക്കെ നിക്ഷേപിച്ചിരിക്കുന്ന കള്ളപ്പണം തിരിച്ചു പിടിക്കുമെന്ന് വീമ്പിളക്കിയവര്‍ അതിനൊന്നും മിനക്കെടാതെ പൊതു ജനത്തിന്റെ കഞ്ഞിയില്‍ മണ്ണിടാന്‍ കാണിച്ച കൂതറ സര്‍ക്കസിനെയാണ് പൊതു ജനം വെയിലത്തിരുന്നു കൊണ്ട് എതിര്‍ത്തത്. സംഘികള്‍ വലിയ വായില്‍ വിളിച്ചു പറയുന്നത് കേട്ട് ഇതോടെ ഇന്ത്യയിലെ കള്ളപ്പണമെല്ലാം അവസാനിക്കുമെന്നാണ് നടന വിസ്മയം ഉള്‍പുളകിതനാവുവന്നത്. പ്രധാനമന്ത്രിയുടേത് ആത്മാര്‍ഥമായ സര്‍ജിക്കല്‍ സ്‌െ്രെടക്ക് ആയിരുന്നെന്നും ഇന്ത്യയെ സൂക്ഷ്മമായി പഠിച്ചതിന്റെ മുദ്രകള്‍ മോദിയുടെ പ്രസംഗത്തില്‍ ഉണ്ടായിരുന്നെന്നുമാണ് നോട്ട് നിരോധനത്തെക്കുറിച്ച് മഹാനടന്‍ പറയുന്നത്. എന്നാല്‍ മദ്യഷാപ്പിനും സിനിമാശാലകള്‍ക്കും ആരാധനാലയങ്ങള്‍ക്കും മുന്നില്‍ വരിനില്‍ക്കുന്നവര്‍ക്ക് ഒരു നല്ല കാര്യത്തിനുവേണ്ടി അല്‍പസമയം വരിനില്‍ക്കുന്നതിലും കുഴപ്പമില്ലെന്നാണ് ടിയാന്റെ പുതിയ കല്‍പന. വിയര്‍പ്പൊഴുക്കിയുണ്ടാക്കിയ കാശിനു വേണ്ടി എടിഎമ്മിനു മുമ്പില്‍ വരി നില്‍ക്കുന്ന വരെ മദ്യപരോട് ഉപമിച്ച മേപ്പടിയാന്‍ അപമാനിച്ചിരിക്കുന്നത് താനടക്കമുള്ളവര്‍ കാണിക്കുന്ന കോപ്രായങ്ങള്‍ കാണാന്‍ ഇടിച്ചു കേറി ഹായ് വിളിക്കുന്ന പൊതുജനത്തെയാണ്. രാജ്യത്ത് വിനിമയത്തിലുണ്ടായിരുന്ന മൊത്തം കറന്‍സിയുടെ എണ്‍പത്തി ആറു ശതമാനം ഒറ്റ രാത്രി കൊണ്ട് പിന്‍വലിച്ച് സര്‍ജിക്കല്‍ സ്‌െ്രെടക്ക് നടത്തിയ നരേന്ദ്ര മോദിക്ക് കുട പിടിക്കുമ്പോള്‍ ഇവരുടെ വേദന കാണാന്‍ നടന വിസ്മയത്തിന് സാധിച്ചില്ല. സ്വന്തം ഡ്രൈവറെ ലോക വിസ്മയമാക്കിയ അപൂര്‍വ വ്യക്തിത്വമായതു കൊണ്ടാവാം. അല്ലെങ്കില്‍ വീട്ടിലിരിക്കുന്ന ആനക്കൊമ്പിന്റെ ഗന്ധം അങ്ങു രാജസ്ഥാന്‍ മുരുഭൂമി വരെ എത്തിക്കാണും. സ്വന്തം വീട്ടില്‍ ആനക്കൊമ്പ് സൂക്ഷിക്കുന്നവനും ബെനാമികളെ വെച്ചു പടം പിടിക്കുന്നവരും ഇന്ത്യക്കു വെളിയില്‍ കള്ളപ്പണം നിക്ഷേപിക്കുന്നവരുമെല്ലാം മഹാമാന്യന്‍മാര്‍. അത്താഴപ്പട്ടിണിക്കാരന്‍ 100 രൂപക്കായി ക്യൂനില്‍ക്കുന്നതിനിടെ എന്തേലും പറഞ്ഞാല്‍ അത് മഹാപാതകം. ശീതീകരിച്ച ഹാളുകളിലും എയര്‍പ്പോര്‍ട്ടിലും നിന്ന ക്യൂ അല്ല ഇതെന്നു മഹാനു മനസിലായിക്കാണില്ല. അല്ലെങ്കില്‍ ഏറ്റവും ചുരുങ്ങിയത് സഹപ്രവര്‍ത്തകനായ മറ്റൊരു സൂപ്പര്‍ സ്റ്റാര്‍ അഭിനയിച്ച ദി കിംഗ് എന്ന സിനിമ ഒരാവര്‍ത്തി കണ്ട്, ഇന്ത്യ എന്താണെന്നു അറിയണമായിരുന്നു. ഉഷ്ണത്തിലും ശൈത്യത്തിലും പാതിരാത്രിക്കും നട്ടുച്ച വെയിലിലും പാതയോരത്ത് നിന്ന് തളര്‍ന്നു കുഴഞ്ഞു വീഴുന്ന ക്യൂ. ആളെവിട്ട് എഴുതിപ്പിക്കുന്നവര്‍ക്കു മനസിലായിക്കൊള്ളണമെന്നില്ല. അവാര്‍ഡ് പട്ടികകളില്‍ ഇനി പേരുവരാന്‍ ഇത്തരം എളുപ്പവഴികള്‍ ഉണ്ടെന്നും ചില ഗോസിപ്പുകള്‍ കേള്‍ക്കുന്നു. സംഘിസത്തിന് കുഴലൂത്തു നടത്തുന്ന പഴയ പട്ടാളക്കാരന്റെ സിനിമയില്‍ അഭിനയിക്കുന്നതിനാലാവാം ഇപ്പോള്‍ എല്ലാം അതുവഴിയാണ്. സൂപ്പര്‍ സ്റ്റാറിന് ഇങ്ങനെ പറയാമെങ്കില്‍ മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവിന് എങ്ങനെയും പറയാമെന്നാണല്ലോ. നോട്ട് നിരോധനം നടപ്പാക്കിയ മോദിയുടെ നടപടി ധീരമാണെന്നാണ് ഉപദേഷ്ടാവിന്റെ ഉപദേശം. 500, 1000 നോട്ടുകള്‍ പിന്‍വലിച്ചത് ധീരമായ നടപടിയാണെന്നും നികുതി വെട്ടിപ്പും കള്ളപ്പണം തടയാനും ഇത് ഉപകരിക്കുമെന്നും പ്രൊജക്റ്റ് സിന്‍ഡിക്കേറ്റ് എന്ന പോര്‍ട്ടലിലെഴുതിയ ലേഖനത്തില്‍ മുഖ്യന്റെ സാമ്പത്തിക ഉപദേഷ്ടാവ് പറയുന്നു. കീഴ് വഴക്കങ്ങള്‍ക്ക് ഭിന്നമായി ധീരമായ നടപടിയാണ് മോദി സ്വീകരിച്ചത്. പ്രാരംഭഘട്ടത്തില്‍ ഇന്ത്യയിലെ പാവങ്ങളും നികുതിദായകരും ഇതിനെ സ്വാഗതം ചെയ്തിരുന്നുവെന്നും ‘നോട്ട് നിരോധനം: ചെയ്യേണ്ടതും ചെയ്യാന്‍ പാടില്ലാത്തതും’ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു. കള്ളപ്പണക്കാര്‍ പണ രൂപത്തില്‍ അവ സൂക്ഷിക്കില്ലെന്ന വാദത്തെയും ഉപദേഷ്ടാവ് തള്ളുന്നു. നികുതിവെട്ടിപ്പുകാര്‍ കള്ളപ്പണം പണമായി സൂക്ഷിച്ചുവെക്കില്ലെന്ന മോദിയുടെ വിമര്‍ശകരുടെ വാദം അസ്ഥാനത്താണെന്നും കള്ളപ്പണക്കാര്‍ സമ്പത്ത് വസ്തു, സ്വര്‍ണം തുടങ്ങിയ പണയിതര രൂപത്തിലാണ് സൂക്ഷിക്കാറുള്ളതെങ്കിലും പണം ഇപ്പോഴും അനധികൃത സമ്പാദ്യങ്ങളുടെ മുന്‍നിര ഉപാധിയാണെന്നും അവര്‍ പറയുന്നു.
ലാസ്റ്റ്‌ലീഫ്:
കാഷ്‌ലെസ് സമൂഹമാകാന്‍ യുവാക്കള്‍ മുന്‍കൈ എടുക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഈ പോക്കു പോയാല്‍ കാഷ്‌ലസ് രാജ്യമാകാന്‍ ആരും മുന്‍െൈക എടുക്കേണ്ടി വരില്ല.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ