Video Stories
ചരിത്രം വേറിട്ടെഴുതുന്ന പോരാട്ടങ്ങള്‍
പതിനേഴാം ലോക്സഭാതെരഞ്ഞെടുപ്പിന്റെ ആരവം കേട്ടുതുടങ്ങിയിരിക്കേ ബി.ജെ.പി നയിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ അതിന്റെ അതീവ നിഗൂഢവും അതിനികൃഷ്ഠവുമായ വര്‍ഗീയ അജണ്ടകള്‍ ഒന്നൊന്നായി പുറത്തെടുത്തുകൊണ്ടിരിക്കുകയാണ്. രാജ്യത്തിന്റെ വൈവിധ്യമാര്‍ന്ന സാംസ്കാരിക പാരമ്പര്യവും ജനാധിപത്യവും ഇല്ലാതാക്കി ഏകധ്രുവ മതകീയ സമൂഹ നിര്‍മിതിയിലേക്ക് സംഘ്പരിവാരം കുതിക്കുന്നുവെന്നാണ് ശീതകാല പാര്‍ലമെന്റ് സമ്മേളനത്തില്‍ സര്‍ക്കാര്‍ അവതരിപ്പിച്ച മൂന്ന് സുപ്രധാന ബില്ലുകള്‍ പൊതുമനസ്സില്‍ ഉണര്‍ത്തിവിട്ടിരിക്കുന്ന ഉത്കണ്ഠ. മുത്തലാഖ് ബില്ലും സാമ്പത്തിക സംവരണവും പൗരത്വവും സംബന്ധിച്ച ഭരണഘടനാഭേദഗതി ബില്ലുകളാണവ. എഴുപതു കൊല്ലത്തോളമായി രാജ്യം അനുഭവിച്ചുവരുന്ന മഹിതമായ ഭരണഘടനാമൂല്യങ്ങളെ ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിയുന്നതാണ് ഇതിലൂടെ സംഭവിക്കാന്‍ പോകുന്നത്. ജനാധിപത്യം, മതേതരത്വം, സാമൂഹിക നീതിയിലധിഷ്ഠിതമായ സ്ഥിതിസമത്വം തുടങ്ങിയവയാണ് ഇന്ത്യയെ ലോകമാനുഷിക ഭൂപടത്തില്‍ അത്യുന്നതം പരിലസിപ്പിച്ചുനിര്‍ത്തുന്നത്. ഭരണഘടനയാണ് അതിന്റെ ആണിക്കല്ല്. അതിനെതിരെ ഉയരുന്ന ഓരോ വെല്ലുവിളിയെയും ചെറുത്തുപരാജയപ്പെടുത്തേണ്ട ഭാരിച്ച ഉത്തരവാദിത്തം നിര്‍ഭാഗ്യവശാല്‍ സമൂഹത്തിന്റെ വിവിധ കോണുകളില്‍നിന്നുണ്ടാകുന്നുണ്ടോ എന്ന സന്ദേഹം ഉയര്‍ന്നുവന്നിരിക്കുന്ന ഘട്ടം കൂടിയാണിത്. രാജ്യമാകമാനം സടകുടഞ്ഞെണീക്കേണ്ട സങ്കീര്‍ണമായ സന്ദര്‍ഭം. മുത്തലാഖ് ബില്‍ വിശ്വാസ സ്വാതന്ത്ര്യത്തിലെ കടന്നുകയറ്റമാണെങ്കില്‍ സാമ്പത്തിക സംവരണബില്‍ സാമൂഹിക നീതിയുടെയും പൗരത്വബില്‍ രാജ്യാഭിമാനത്തിന്റെയും നേര്‍ക്കുയര്‍ത്തിയ വെല്ലുവിളികളാണ്.
124-ാം ഭരണഘടനാഭേദഗതിക്കായി സാമ്പത്തിക സംവരണബില്‍ അവതരിപ്പിച്ച് മോദിസര്‍ക്കാര്‍ മുന്നോട്ടുവെച്ച ആശയം ഭരണഘടനയുടെയും രാജ്യത്തിന്റെയും അന്തസ്സത്തയെതന്നെ ചോദ്യം ചെയ്യുന്നതാണ്. സാമൂഹിക പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിന് സാമുദായികത മാനദണ്ഡമാക്കിയുള്ള തൊഴില്‍-വിദ്യാഭ്യാസ സംവരണം എന്ന ആശയം രാജ്യത്തെ പരിണതപ്രജ്ഞരായ മഹാന്മാരുടെ വിവേക ബുദ്ധിയിലുദിച്ച ഒന്നായിരുന്നു. ലോകംകണ്ട പ്രഗല്ഭ ഭരണതന്ത്രജ്ഞന്‍ പണ്ഡിറ്റ് ജവഹര്‍ലാല്‍നെഹ്റു, അധ:കൃതരെന്ന് മുദ്രകുത്തപ്പെട്ട മഹര്‍സമുദായത്തില്‍നിന്ന് ഫീനിക്സ് പക്ഷിയെപോലെ ഉയര്‍ന്നുവന്ന ഡോ. ഭീംറാവുഅംബേദ്കര്‍, മുസ്ലിംകളുടെയും അധ:സ്ഥിത ജനതയുടെയും ജീവിതാവസ്ഥയുടെ പരിവര്‍ത്തനത്തിനായി അവിശ്രാന്തം പൊരുതിയ ഖാഇദേമില്ലത്ത് മുഹമ്മദ് ഇസ്മയില്‍ സാഹിബ്, നിയമപണ്ഡിതനായ ബി.പോക്കര്‍സാഹിബ് തുടങ്ങിയവരാണ്, ഇന്ത്യന്‍ ജനതയിലെ മഹാഭൂരിപക്ഷംവരുന്ന കീഴാള ജനതയെ ജാതീയ സംവരണത്തിലൂടെ ഉയര്‍ത്തിക്കൊണ്ടുവന്നിട്ടല്ലാതെ ലോകത്തിനുമുന്നില്‍ നമുക്ക് തലയുയര്‍ത്തിനില്‍ക്കാനാകില്ലെന്ന സഗൗരവും സുചിന്തിതവുമായ നിലപാടെടുത്തത്. ഏഴു പതിറ്റാണ്ടുകള്‍ക്കിപ്പുറം ആ രീതിയെ കീഴ്മേല്‍മറിച്ച് പൗരന്മാരുടെ സമ്പത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍, സ്വകാര്യമേഖലകളില്‍ മുന്നോക്കജാതിക്കാര്‍ക്ക് സംവരണം ഏര്‍പെടുത്തലാണ് ബുധനാഴ്ച പാര്‍ലമെന്റ് പാസാക്കിയ സംവരണബില്ലിലൂടെ സാധിപ്പിച്ചെടുത്തിരിക്കുന്നത്.
ചര്‍ച്ചയാണ് ജനാധിപത്യത്തിന്റെ അടിത്തറയെന്നിരിക്കെ പ്രധാനമന്ത്രി അധ്യക്ഷനായ കാബിനറ്റ് തലേന്ന ്തീരുമാനിക്കുകയും പിറ്റേന്ന് ലോക്സഭയില്‍ അവതരിപ്പിക്കുകയും ചെയ്ത പ്രസ്തുതബില്‍ കാര്യമായ ചര്‍ച്ചക്കെടുക്കാന്‍ പോലുമായില്ല. ബില്‍ 323നെതിരെ മൂന്നുവോട്ടുകള്‍ക്കാണ് പാസായത്. കോണ്‍ഗ്രസും സി.പി.എമ്മും അടക്കമുള്ള മതേതര പാര്‍ട്ടികള്‍പോലും ബില്ലിനെ പിന്തുണക്കുന്നതാണ് കണ്ടത്. ലോക്സഭയില്‍ ബില്ലിനെ എതിര്‍ത്തു വോട്ടുചെയ്യാന്‍ തയ്യാറായത് 543 അംഗസഭയിലെ മൂന്നുപേര്‍ മാത്രം. അതിലെ രണ്ടുപേര്‍ മുസ്ലിംലീഗിന്റെ പ്രതിനിധികളായ പി.കെ കുഞ്ഞാലിക്കുട്ടിയും ഇ.ടി മുഹമ്മദ്ബഷീറുമാണ്. മറ്റൊരാള്‍ അസദുദ്ദീന്‍ഉവൈസിയും. രാജ്യസഭയിലും 165നെതിരെ വോട്ടുചെയ്യാനുണ്ടായിരുന്നത് മുസ്ലിംലീഗിന്റെതന്നെ പി.വി അബ്ദുല്‍വഹാബും ഡി.എം.കെയിലെ ഉള്‍പ്പെടെ ആറുപേരും. ബില്ലിനു പിന്നിലെ രാഷ്ട്രീയം കോണ്‍ഗ്രസും മറ്റും ചൂണ്ടിക്കാണിച്ചു. ദൂരവ്യാപകമായ പ്രത്യാഘാതമുളവാക്കുന്ന ഈ നിയമത്തെക്കുറിച്ച് പിന്നാക്കസമുദായത്തിനുവേണ്ടി വീറോടെ വാദിക്കുന്ന ബി.എസ്.പി പോലും അനുകൂലമായാണ് വോട്ടുരേഖപ്പെടുത്തിയതെന്നത് വോട്ടുരാഷ്ട്രീയം ഏതുതലംവരെ എത്തുമെന്നതിന്റെ ആശങ്കാജനകമായ മുന്നറിയിപ്പാണ്. തമിഴ്നാട്ടില അണ്ണാ ഡി.എം.കെ വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നത് അവരുടെ അധ:സ്ഥിത ദ്രാവിഡ രാഷ്ട്രീയത്തിന്റെ പ്രതിഫലനമായി. മൂന്നില്‍രണ്ട് ഭൂരിപക്ഷം ബില്ല് പാസാകുന്നതിന് അനിവാര്യമായിരിക്കെ പ്രതിപക്ഷകക്ഷികള്‍ അനുകൂലിച്ചിരുന്നില്ലെങ്കില്‍ സാമൂഹിക നീതിയെന്ന രാഷ്ട്രശില്പികളുടെ വിശാല ലക്ഷ്യത്തെ അട്ടിമറിക്കുന്ന ഈ ബില്‍ ജനങ്ങളുടെ തലയില്‍ അടിച്ചേല്‍പിക്കപ്പെടില്ലായിരുന്നു. ഇതിലപ്പുറം നാണക്കേട് ഒരു മതേതരരാഷ്ട്രത്തിനും രാഷ്ട്രീയത്തിനും സംഭവിക്കാനുണ്ടോ! രാജ്യത്തിന്റെ അടിസ്ഥാന തത്വങ്ങളായ പൗരാവകാശത്തിനും വിശ്വാസ സ്വാതന്ത്ര്യത്തിനും സാമൂഹിക നീതിക്കുംവേണ്ടി മുസ്ലിംലീഗ് പ്രതിനിധികള്‍ നിയമനിര്‍മ്മാണ സഭകളില്‍ പൊരുതിനിന്നു പ്രതിരോധിച്ചതിന് സ്വതന്ത്ര ഇന്ത്യയുടെ പാര്‍ലമെന്റിന്റെ ഒന്നാംസഭ തൊട്ടുള്ള ചടുലമായ സാക്ഷ്യങ്ങളുണ്ട്. ഭരണഘടനാനിര്‍മാണസഭയിലുള്‍പ്പെടെ മുസ്ലിംലീഗ് കൈക്കൊണ്ട നിലപാടുകളും നടപടികളും ഇന്ത്യാചരിത്രത്തില്‍ സുവര്‍ണലിപികളാല്‍ രേഖപ്പെട്ടുകിടപ്പുണ്ട്. ധനമോ ദാരിദ്ര്യമോ അല്ല ജാതിയാണ് ഇന്ത്യയിലെ മേലാള കീഴാള വിവേചനത്തിനും അവസര സമത്വത്തിനുമെതിര്. പിന്നാക്ക സമുദായമെന്ന സംജ്ഞയില്‍ മുസ്ലിംകളും ഉള്‍പ്പെടും എന്ന് ഭരണഘടനാഅംസബ്ലിയില്‍ വാദിച്ചുസ്ഥാപിച്ച ജനനേതാവാണ് മുഹമ്മദ് ഇസ്മയില്‍സാഹിബ്. ഒന്നാം ലോക്സഭയില്‍ പ്രത്യേക വിവാഹനിയമം ഭരണബെഞ്ചിനുവേണ്ടി അവതരിപ്പിക്കപ്പെട്ടപ്പോള്‍ ബി. പോക്കര്സാഹിബിന്റെ ‘ഞാന്‍ വിയോജിക്കുന്നു’ എന്ന ഒരൊറ്റ വാചകംകൊണ്ട് ബില്‍ മുസ്ലിംകളുടെ വിശ്വാസത്തിനെതിരാണെന്ന തിരിച്ചറിവോടെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു പിന്‍വലിച്ച പാരമ്പര്യം മോദികാല മതേതര നേതൃത്വം മറന്നുപോവരുതായിരുന്നു. ദലിത് -മറ്റുപിന്നാക്ക വിഭാഗങ്ങളുടെ മൊത്തം അവകാശ സംരക്ഷണത്തിനാണ് മുസ്ലിംലീഗ് നേതൃത്വം പില്കാലത്തും സി.എച്ച് മുഹമ്മദ് കോയ, ഇബ്രാഹിംസുലൈമാന്‍സേട്ട്, ഗുലാംമഹ്മുദ് ബനാത്വാല, ഇ. അഹമ്മദ് എ.കെ.എ അബ്ദുസ്സമദ് തുടങ്ങിയവരിലൂടെ ഉയര്‍ത്തിപ്പിടിച്ചതും പോരാടിയതും. തൊഴിലാളി വര്‍ഗ സൈദ്ധാന്തികര്‍ പോലും ബി.ജെ.പി സര്‍ക്കാരിന്റെ ഗൂഢപദ്ധതിക്ക് കൂട്ടുനില്‍ക്കുന്ന ദയനീയാവസ്ഥയിലാണ് മുസ്ലിംലീഗിന്റെ മൂന്നുവോട്ടുകള്‍ ചരിത്രത്തിന്റെ തങ്കലിപികളില്‍ രേഖപ്പെട്ടുകിടക്കുക. അന്യരുടെ അവകാശങ്ങളില്‍ കൈകടത്താതിരിക്കുമ്പോള്‍ തന്നെ സ്വസമുദായത്തിന്റെ അണുഅംശം അവകാശംപോലും വിട്ടുകൊടുക്കുകയുമില്ലെന്ന സി.എച്ചിന്റെ ആശയം പ്രയോഗവല്കരിക്കുകയായിരുന്നു മുസ്ലിംലീഗിന്റെ പുതിയകാല പ്രതിനിധികള്‍.
അയല്‍രാജ്യങ്ങളിലെ മുസ്ലിംകളല്ലാത്തവര്‍ക്കെല്ലാം ഇന്ത്യന്‍ പൗരത്വം നല്കുന്ന പൗരത്വ ഭേദഗതിബില്‍ മുസ്ലിംകളുടെയും വടക്കുകിഴക്കന്‍ അതിര്‍ത്തി സംസ്ഥാനങ്ങളിലെ ഇതരജനവിഭാഗങ്ങളുടെയും അസ്തിത്വം ചോദ്യം ചെയ്യുകയാണ്. ബില്‍ അവതരിപ്പിച്ചദിനം പി.കെ കുഞ്ഞാലിക്കുട്ടി വിശേഷിപ്പിച്ചതുപോലെ പാര്‍ലമെന്റിന്റെ ചരിത്രത്തിലെ കറുത്തദിനം തന്നെയാണ്. സംവരണഭേദഗതിബില്ലുവഴി രാജ്യത്തെ 70 ശതമാനത്തിലധികം വരുന്ന ജനങ്ങള്‍ക്കാണ് നീതിനിഷേധിക്കപ്പെടുന്നതെങ്കില്‍ പൗരത്വ ബില്ലിലൂടെ മുസ്ലിംകളെ അപരവല്‍കരിക്കുന്ന കൊടുംവര്‍ഗീയതയാണ് സംഘ്പരിവാര സര്‍ക്കാര്‍ തുറന്നുവിട്ടിരിക്കുന്നത്. കാലഹരണപ്പെട്ട തത്വശാസ്ത്രങ്ങളുടെ സംസ്ഥാപനമാണ് മാതൃരാജ്യത്തേക്കാള്‍ ആര്.എസ്.എസ്സിന്റെ ലക്ഷ്യമെങ്കില്‍ ഹിന്ദുത്വത്തെ ഹൈന്ദവതകൊണ്ട് നേരിടാമെന്ന വ്യാമോഹത്തിലൂടെ സ്വന്തം മതേതരപൈതൃകത്തെതന്നെയാണ് സ്വയം ഖബറടക്കുന്നതെന്ന് മറ്റുള്ളവര്‍ തിരിച്ചറിയണം.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്ഹാന് മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്ഹാന് മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്ഹാന് യാസിന് (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ