Video Stories
കളവ് പറയരുത്, കയ്പാണെങ്കില്‍ പോലും
ടി.എച്ച് ദാരിമി
ഇമാം മുസ്‌ലിം ഉദ്ധരിക്കുന്ന ദീര്‍ഘമായ ഹദീസില്‍ നബി(സ)യുടെ ഒരു ആകാശയാത്ര വിവരിക്കുന്നുണ്ട്. ജിബ്‌രീല്‍ എന്ന മാലാഖയുമൊന്നിച്ചുള്ള ആ യാത്രയില്‍ കണ്ട വ്യത്യസ്ഥ ശിക്ഷകളാണ് ആ വിവരണങ്ങളിലെ പ്രധാന വിഷയം. അവക്കിടയില്‍ നബി(സ) കണ്ട ഒരു ശിക്ഷ അതിമാരകമായിരുന്നു. ഒരാള്‍ ഇരുമ്പിന്റെ മൂര്‍ച്ചയുള്ള കൊളുത്തുകള്‍ മറ്റൊരാളുടെ വായിലേക്കുകടത്തിവലിച്ചുകീറുന്നതായിരുന്നു ആ ശിക്ഷ. ഹദീസിന്റെ അവസാനഭാഗത്ത് ഈ ശിക്ഷകളുടെ കാരണംവിവരിക്കുന്നു. അവിടെ ഈ ശിക്ഷയുടെ കാരണമായി പറയുന്നത് അയാള്‍ അനുഭവിക്കുന്നത് കളവു പറയുന്നതിന്റെ ശിക്ഷയാണ് എന്നതാണ്. കളവുപറയല്‍ അടക്കം ചില ഗുരുതരമായ ശിക്ഷകളെ താക്കീതു ചെയ്യുന്നതിനുവേണ്ട അവബോധം നബിയില്‍ ഉണ്ടാക്കിയെടുക്കാന്‍ വേണ്ടി ആവിഷ്‌കരിക്കപ്പെട്ടതായിരിക്കാം ഈ രംഗം. ഏതായാലും കളവ് പറയുന്നതിനെ ഇസ്‌ലാം കഠിനമായി നിരോധിച്ചതിന്റെ ഒരു ന്യായം ഇതാണ്. ഇത് പാരത്രികമാണ്. എന്നാല്‍ ഭൗതിക ലോകത്തും കളവു പറയുന്നവനെ കടുത്ത ശിക്ഷകള്‍ കാത്തിരിക്കുന്നുണ്ട്. അവയിലൊന്ന് ഏതുസമയവും അവന്‍ നേടിരേണ്ടിവന്നേക്കാവുന്ന മാനഹാനിയാണ്. കളവു പറഞ്ഞവനെ മാനഹാനി നിഴല്‍പോലെ പിന്തുടരുകയും വേട്ടയാടുകയും ചെയ്യുമെന്നാണ്. കാരണം അധിക കളവും കാലംകൊണ്ട് പിടിക്കപ്പെട്ടേക്കുകയോവെളിച്ചത്താവുകയോചെയ്‌തേക്കും. അത് ആരുടെയെങ്കിലും ശ്രമമോസാമര്‍ഥ്യമോ കൊണ്ടുമാത്രമല്ല. നൈസര്‍ഗികമായി നിലനില്‍ക്കാന്‍ കഴിയാത്തതുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്. പ്രപഞ്ചത്തിന്റെ സത്യം, യാഥാര്‍ഥ്യത്തിന്റെ ഉണ്‍മ, ദൈവനിശ്ചയംതുടങ്ങിയവയെ ഭജ്ഞിച്ചും മറികടന്നുമാണല്ലോ ഒരാള്‍ കള്ളം പറയുന്നത്. അങ്ങനെവരുമ്പോള്‍ അത് ഒരിടത്ത് യോജിച്ചേക്കാമെങ്കിലും മറ്റു പലയിടത്തും അത് ചേരുംപടി ചേര്‍ന്നുകൊള്ളണമെന്നില്ല. അവിടെ അത് പുറത്തുചാടുകതന്നെ ചെയ്യും. അതോടെ കള്ളം പറഞ്ഞ ആള്‍ക്ക് പല മുഖങ്ങളിലേക്കും നോക്കാന്‍ കഴിയാത്ത സാഹചര്യം സംജാതമാകും. അത് ഒന്നിലധികം തവണ പിടിക്കപ്പെട്ടാലോ ഒരിക്കലും മുഖം ഉയര്‍ത്താന്‍ കഴിയാത്തവിധം മുദ്ര വീണ ബഹിഷ്‌കൃതനായി അവന്‍ സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്നകറ്റപ്പെടും. കള്ളം പറയുന്നവന്‍ അതിന്റെ തിക്തഫലം രണ്ടു ജീവിതത്തിലും അനുഭവിക്കേണ്ടിവരും എന്നര്‍ഥം.
കളവു പറയുകവഴിഒരാള്‍ മറ്റൊരാളെ പറ്റിക്കുകയാണ്. അല്ലെങ്കില്‍ അയാളുടെ വിഹിതം സൂത്രത്തില്‍ തട്ടിയെടുക്കുകയാണ്. ഏതാണെങ്കിലുംഅയാള്‍ തന്റെ കുലത്തില്‍ പാലിക്കേണ്ട സഹജാവബോധത്തെ നശിപ്പിക്കുകയാണ്. ഓരോരുത്തരെയും സ്രഷ്ടാവ് പ്രത്യേകം പ്രത്യേകം പരിഗണിക്കുകയാണ് എന്നും ഒരാള്‍ മറ്റൊരാളുടേത് തട്ടിയെടുക്കുന്നതില്‍ ന്യായമൊന്നുമില്ല എന്നുമുള്ള വിചാരത്തോടെ ചേര്‍ന്നുനിന്നാണ് കുലം കടന്നുപോകേണ്ടത് എന്നാണ് ദൈവേച്ഛ. ഈ ഇഛക്ക് കളവ് എതിരാണ്. മാത്രമല്ല കളവു പറയുകവഴി സമൂഹത്തില്‍ പല അനീതികളും അനിഷ്ടകരങ്ങളായ സംഗതികളും ഉണ്ടായേക്കും. അതിനാലെല്ലാം ഇസ്‌ലാം കളവു പറയല്‍ ശക്തമായി നിരോധിച്ചു. ‘കള്ളം പറയുന്നവര്‍ ശപ്തരാണ്’ (ദാരിയാത്ത് 10), ‘ദുര്‍വ്യയം ചെയ്യുന്ന കള്ളം പറയുന്നവരെ അല്ലാഹു സന്‍മാര്‍ഗപ്രാപ്തരാക്കുകയില്ല’ (ഗാഫിര്‍ 28) തുടങ്ങിയ ഖുര്‍ആനികസൂക്തങ്ങള്‍ ഈ നിലപാട്ഉള്‍ക്കൊള്ളുന്നു. ‘നിനക്ക് ശരിക്കുംഉറപ്പില്ലാത്തിനൊപ്പം നില്‍ക്കരുത്’ (ഇസ്‌റാഅ് 36), ‘നിങ്ങള്‍ എന്ത് ഉരിയാടുമ്പോഴും അവിടെ കരുത്തനായ ഒരു നിരീക്ഷകന്‍ ഉണ്ടായിരിക്കും’ (ഖാഫ്: 18) തുടങ്ങിയ സൂക്തങ്ങളുടെയെല്ലാം കേന്ദ്ര ആശയം ഇതുതന്നെ. ഇമാം ബുഖാരി, മുസ്‌ലിം എന്നിവര്‍ സംയുക്തമായി നിവേദനം ചെയ്ത ഹദീസില്‍ നബി(സ) പറയുന്നു: ‘കളവ് തെമ്മാടിത്തത്തിലേക്കും തെമ്മാടിത്തം നരകത്തിലേക്കുംഎത്തിക്കും’. മാത്രമല്ല കളവു പറയുന്നത് കാപട്യത്തിന്റെ അടയാളമാണ് എന്ന് ഇമാംമുസ്‌ലിം ഉദ്ധരിക്കുന്ന ഹദീസില്‍ പറയുന്നുണ്ട്. ആ ഹദീസില്‍ മിണ്ടിയാല്‍ കളവു പറയുക, വാഗ്ദത്തം ചെയ്താല്‍ അതു ലംഘിക്കുക, വിശ്വസിച്ചാല്‍ വഞ്ചിക്കുക ഇവ മൂന്നും കപട വിശ്വാസിയുടെ ലക്ഷണങ്ങളാണ് എന്നാണ് പറയുന്നത്. കപട വിശ്വാസികള്‍ നരകത്തിന്റെ ഏറ്റവും കാഠിന്യമേറിയ അടിത്തട്ടിലാണ് എന്ന് വിശുദ്ധ ഖുര്‍ആന്‍ പ്രഖ്യാപിച്ചിട്ടുമുണ്ട്. (നിസാഅ് 145)
കളവിന്റെ കാര്യത്തില്‍ ഏറ്റവും വലിയ അപകടം അറിയാതെയും ഗൗനിക്കാതെയും പറഞ്ഞുപോകുന്ന കളവുകളാണ്. അവയിലൊന്ന് പറഞ്ഞുപറ്റിക്കാന്‍വേണ്ടി കളവു പറയുന്നതാണ്. ഇത് പലപ്പോഴും നിര്‍ദ്ദോഷകരമായിതോന്നിയേക്കാം. വാശിപിടിച്ചുനില്‍ക്കുന്ന ഒരു കുട്ടിയെ അനുനയിപ്പിക്കാന്‍ മാതാവ് പറയുന്ന ഒരു കളവ് അതിനുദാഹരണമാണ്. ഇത്തരം ഒരു സംഭവം നബി(സ)യുടെ ജീവിതത്തിലുണ്ടായി. അബ്ദുല്ലാഹി ബിന്‍ ആമിര്‍(റ) പറയുന്നു: ഒരിക്കല്‍ നബി(സ) ഞങ്ങളുടെ വീട്ടില്‍ വരികയുണ്ടായി. ഞാന്‍ കൂട്ടുകാരോടൊന്നിച്ച് കളിച്ചുനില്‍ക്കുകയായിരുന്നു. എന്നെ എന്റെ ഉമ്മ നിനക്കൊരുസാധനം തരാംഎന്നു പറഞ്ഞുവിളിക്കുകയുണ്ടായി. അതുകണ്ട നബി(സ) ഉമ്മയോട് ചോദിച്ചു:’എന്താണ് നിങ്ങള്‍ അവനു കൊടുക്കാന്‍ കരുതിയിരിക്കുന്നത്?’. അതുകേട്ട മാതാവ് ഞാനവന് ഒരു കാരക്ക നല്‍കാനാണ് ഉദ്ദേശിക്കുന്നത് എന്നു പറഞ്ഞു. അപ്പോള്‍ നബി(സ) പറഞ്ഞു: ‘അങ്ങനെ നിങ്ങള്‍ വല്ലതുംകൊടുക്കുന്നില്ലെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ അവനോട് പറഞ്ഞത് കളവായി ഭവിക്കുന്നതാണ്’ (അബൂദാവൂദ്). ഇത്തരം ഉദാസീനത ഭവിക്കാവുന്ന മറ്റൊരു സാഹചര്യമാണ് കേട്ടതെല്ലാം പറഞ്ഞുനടക്കല്‍. നബി(സ) പറഞ്ഞു: ‘കേട്ടതെല്ലാം പറഞ്ഞുനടക്കല്‍ എന്നതു മാത്രംമതി ഒരു മനുഷ്യന് പാപത്തിന്’ (മുസ്‌ലിം). ഉദാസീനതയുടെസാഹചര്യം ഉണ്ടാക്കുന്ന മറ്റൊന്നാണ് ജനങ്ങളെ ചിരിപ്പിക്കാന്‍ വേണ്ടി കളവു തമാശകള്‍ പറയുന്നത്. അങ്ങനെ ചെയ്യുന്നവര്‍ക്ക് നരകശിക്ഷയുണ്ടായിരിക്കുമെന്ന് ഇമാം അഹ്മദ്, തിര്‍മുദി എന്നിവര്‍ ഉദ്ധരിക്കുന്ന സ്വഹീഹായ ഹദീസില്‍ കാണാം. കളവുകളുടെ കൂട്ടത്തില്‍ ഏറ്റവും ഗുരുതരമായത് അല്ലാഹുവിന്റെ മേലില്‍ കളവു പറയുന്നതാണ്. അല്ലാഹു പറയുന്നു: ‘അല്ലാഹുവിനുമേല്‍ കളവ് കെട്ടിച്ചമച്ചുണ്ടാക്കുന്നവനേക്കാള്‍ അക്രമി ആരുണ്ട്?’.അതുപോലെ ഗുരുതരമാണ് നബി(സ)യുടെമേലില്‍ കളവു പറയുന്നതും. നബി(സ) പറഞ്ഞു: ‘എന്റെമേല്‍ ഒരാള്‍ ബോധപൂര്‍വം കളവു പറഞ്ഞാല്‍ അവന്‍ തന്റെ നരകത്തിലെഇരിപ്പിടം തരപ്പെടുത്തിക്കഴിഞ്ഞു’ (മുസ്‌ലിം). അല്ലാഹുവിന്റെയും നബിയുടേയും മേലില്‍ കളവു പറയുക എന്നതിന്റെ അര്‍ഥം വിശാലമാണ്. ശരിയായി പഠിക്കാതെ ദീന്‍ കാര്യങ്ങള്‍ പറയുന്നവരും സ്വന്തം താല്‍പര്യങ്ങള്‍ക്കുവേണ്ടി മതവിധികളെ വളച്ചൊടിക്കുന്നവരുമെല്ലാം ഈ ഗണത്തില്‍ പെടും എന്ന് ഈ വിഷയം വിവരിക്കുന്നതിനിടെ വ്യാഖ്യാതാക്കള്‍ പറയുന്നുണ്ട്. മതകാര്യങ്ങള്‍ പറയുമ്പോള്‍ ജാഗ്രവത്തായ സൂക്ഷ്മത പുലര്‍ത്തണം. ചെറിയ ന്യൂനത കാരണം ഹദീസുകള്‍വരെ മാറ്റിവെക്കുന്നത് സുപ്രസിദ്ധരായ ഇമാമുകളുടെ പതിവായിരുന്നു. ഇതിനു പിന്നിലുള്ള ന്യായവും കാരണം കളവിന്റെ ഗൗരവത്തെ കുറിച്ചുള്ള അവരുടെ അവബോധം തന്നെയാണ്. മറ്റൊന്നാണ് ചരക്ക് വിറ്റുപോകാന്‍വേണ്ടി കളവായ വര്‍ണ്ണനകള്‍ ചാര്‍ത്തുക എന്നത്. അത് സമ്പാദ്യത്തിലെ ബറകത്തിന്റെ നഷ്ടപ്പെടുത്തിക്കളയും എന്ന് നബി(സ) പറഞ്ഞിട്ടുണ്ട്. കള്ളസാക്ഷ്യം വഹിക്കുക, കള്ള സത്യം ചെയ്യുക, പൊങ്ങച്ചത്തിനുവേണ്ടി കളവുള്ള പൊടിപ്പും തൊങ്ങലും ചേര്‍ക്കുക, രണ്ടാളെ തമ്മില്‍ തെറ്റിക്കാന്‍ വേണ്ടി കളവുപറയുക, കാണാത്ത സ്വപ്‌നം കണ്ടുവെന്നു പറയുക തുടങ്ങിയവയെല്ലാം കളവിന്റെ ഇനങ്ങളില്‍ നബി(സ) എണ്ണിയിട്ടുണ്ട്.
എന്നാല്‍ കളവ് ചില സാഹചര്യങ്ങളില്‍ അനുവദീനയവുമാണ്. ഇത്തരം നിയമങ്ങള്‍ ഇസ്‌ലാമില്‍ എല്ലായിടത്തുമുണ്ട്. ഇത് ചില സാഹചര്യങ്ങളില്‍ വല്ലാത്തൊരു കുടുക്കില്‍ പെട്ടുപോകുമ്പോള്‍ സത്യവിശ്വാസികളെ സഹായിക്കാന്‍ വേണ്ടിയുള്ളതാണ്. അത്തരം സാഹചര്യങ്ങളില്‍ കളവ് എന്നതിനേക്കാള്‍ ആ സാഹചര്യത്തെയാണ്ഇസ്‌ലാം പരിഗണിക്കുന്നത്. അവ മൂന്നാണ്എന്ന് ഉമ്മു കുല്‍സൂം(റ)യില്‍ നിന്നും ഉദ്ധരിക്കപ്പെട്ട ഹദീസില്‍കാണാം. യുദ്ധത്തില്‍, രണ്ടു പേര്‍ക്കിടയില്‍ രജ്ഞിപ്പുണ്ടാക്കാന്‍, ഭാര്യ-ഭര്‍ത്താക്കമാര്‍ക്കിടയില്‍ അനുരജ്ഞനം സൃഷ്ടിക്കാന്‍ എന്നിയാണ് ആ സാഹചര്യങ്ങള്‍. ഈ സാഹചര്യങ്ങളിലെല്ലാം പറയുന്നതും പ്രയോഗിക്കുകന്നതും കളവാണെങ്കിലും അത് നയിക്കുന്നത് നന്‍മയിലേക്കാണ്. ആ നന്‍മകള്‍ക്കാണെങ്കിലോ സാമൂഹ്യ പശ്ചാതലത്തില്‍ വലിയ നിലയും വിലയുമുണ്ട്താനും.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ