Video Stories
പ്രതിപക്ഷ ഭിന്നത ആത്മഹത്യാപരം
പതിനേഴാം ലോക്‌സഭാതെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിച്ചിരിക്കെ രാജ്യത്തെ ഏതാണ്ടെല്ലാ രാഷ്ട്രീയകക്ഷികളും അവരവരുടെ രീതിയില്‍ തകൃതിയായ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലാണിപ്പോള്‍. ഏറ്റവും വലുതും പ്രവിശാലവുമായ കോണ്‍ഗ്രസിനാണ് എന്‍.ഡി.എ സര്‍ക്കാരിനെതിരെ ഫലപ്രദവും പ്രായോഗികവുമായ മല്‍സരം കാഴ്ചവെക്കാനാകുക എന്ന് കേവല രാഷ്ട്രീയം അറിയാവുന്ന ഏവരും സമ്മതിക്കും. മോദി സര്‍ക്കാരിന്റെ അഞ്ചു വര്‍ഷത്തെ കെടുകാര്യസ്ഥതകളും ക്രമക്കേടുകളും അഴിമതിയും ഇതിനകംതന്നെ ജനങ്ങള്‍ക്കുമുന്നില്‍ തുറന്നുകാട്ടുന്നതില്‍ രാഹുല്‍ഗാന്ധിയുടെയും സോണിയാഗാന്ധിയുടെയും നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് വിജയിച്ചുകഴിഞ്ഞിരിക്കുന്നുവെന്ന തോന്നലാണ് പൊതുവെ സംജാതമായിരിക്കുന്നത്. ഈ വെല്ലുവിളി നേരിടുന്നതിന് ബി.ജെ.പി അതിന്റെ ദേശീയ കൗണ്‍സില്‍ കഴിഞ്ഞദിവസം ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത് തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളും ചില തീരുമാനങ്ങളും പ്രഖ്യാപിക്കുകയുണ്ടായി. മണിക്കൂറോളം നീണ്ട തന്റെ പ്രസംഗത്തില്‍ കോണ്‍ഗ്രസിനും മറ്റുമെതിരെ വെറും വാചോടാപങ്ങള്‍ക്കപ്പുറം സ്വന്തം സര്‍ക്കാരിന്റെ നേട്ടങ്ങളെക്കുറിച്ച് കാര്യമായൊന്നും അവകാശപ്പെടാന്‍ പ്രധാനമന്ത്രിക്കോ അദ്ദേഹത്തിന്റെ പാര്‍ട്ടിക്കോ കഴിഞ്ഞില്ല. രാമക്ഷേത്രം നിര്‍മിക്കുമെന്നാണ് പാര്‍ട്ടി അധ്യക്ഷന്‍ അമിത്ഷാ ആകെ നല്‍കിയ ഉറപ്പ്. സ്വന്തം നേട്ടങ്ങളേക്കാള്‍ 2014ലേതുപോലെ എതിരാളികളുടെ ഭിന്നിപ്പിലും കഴിവുകേടിലുമാണ് ബി.ജെ.പിയുടെ പ്രതീക്ഷയെന്നാണ് ഇത് വ്യക്തമാക്കുന്നത്.
സമാജിവാദിപാര്‍ട്ടി, ബി.എസ്.പി, സി.പി.എം, സി.പി.ഐ, തൃണമൂല്‍ കോണ്‍ഗ്രസ്, ആര്‍.ജെ.ഡി, ഡി.എം.കെ, ടി.ഡി.പി, മുസ്‌ലിം ലീഗ്, എന്‍.സി.പി, പി.ഡി.പി, ആംആദ്മി പാര്‍ട്ടി തുടങ്ങിയ ചെറുതും വലുതുമായ കക്ഷികളെയെല്ലാം കൂടെനിര്‍ത്തി മതേതര വോട്ടുകള്‍ പരമാവധി ഭിന്നിക്കാതിരിക്കാനാണ് കോണ്‍ഗ്രസ് പ്രയത്‌നിക്കുന്നത്. അതിലൂടെയേ മോദി സര്‍ക്കാരിന്റെ നിലവിലെ 31 ശതമാനം വോട്ടും 282 എന്ന അംഗസംഖ്യയും കുറച്ച് അധികാരം തിരിച്ചുപിടിക്കാന്‍ കഴിയൂ. നിര്‍ഭാഗ്യവശാല്‍ സി.പി.എം, എസ്.പി, ബി.എസ്.പി, തെലുങ്കുദേശം കക്ഷികളുടെ നിലപാട് ഐക്യത്തിന് യോജിച്ചതല്ല. ബി.ജെ.പിക്കെതിരെ ഘോരഘോരം ശബ്ദിക്കുമ്പോഴും അവര്‍ പ്രാദേശികതലത്തിലുള്ള നീക്കുപോക്കുകള്‍ക്കാണ് ഊന്നല്‍നല്‍കുന്നത്. സ്വാഭാവികമായും ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള ഉത്തര്‍പ്രദേശിലാണ് എല്ലാവരുടെയും കണ്ണ്. യു.പിയില്‍ ജനുവരി 12ന് സഖ്യം പ്രഖ്യാപിച്ച എസ്.പിയും ബി.എസ്.പിയും ഇതാണ് വ്യക്തമാക്കിയത്. ബി.ജെ.പിക്കെതിരായ വോട്ടുകള്‍ പരമാവധി വിരുദ്ധ ചേരിയില്‍ ഒരുമിപ്പിക്കേണ്ടതിന് പകരം എസ്.പിയും ബി.എസ്.പിയും എടുത്തിരിക്കുന്ന നിലപാട് മതേതര സഖ്യത്തിന് ഗുണകരമാകുമെന്ന് തോന്നുന്നില്ല. കോണ്‍ഗ്രസിനേക്കാള്‍ തങ്ങള്‍ക്കാണ് അവിടെ വോട്ടു ശതമാനം കൂടുതലെന്ന വാദമാണ് ഇരുപാര്‍ട്ടികളും ഉയര്‍ത്തുന്നത്. 7.53 ശതമാനം വോട്ടുമാത്രമാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് അതിന്റെ പഴയകാല തട്ടകത്തിലുള്ളതെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. 2014ല്‍ യു.പിയിലെ എസ്.പിയുടെയും (22.35) ബി.എസ്.പിയുടെയും (19.77) വോട്ടു ശതമാനംകൊണ്ട് ബി.ജെ.പിയുടെ 42.63 ശതമാനത്തെ മറികടക്കാമെന്നാണ് അവരുടെ കണക്കുകൂട്ടല്‍. പക്ഷേ രാഷ്ട്രീയത്തിലെപ്പോഴും ഒന്നും ഒന്നും രണ്ടാവില്ലെന്നവര്‍ മനസ്സിലാക്കണം. എന്നാല്‍ നാല്‍പതുകൊല്ലമായി ബി.ജെ.പി വിജയിച്ചുവന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ്പൂരിലും ഉപമുഖ്യമന്ത്രിയുടെ ഫൂല്‍പൂരിലും പ്രതിപക്ഷ സഖ്യമാണ് വന്‍വിജയം നേടിയതെന്നത് കാണാതിരുന്നുകൂടാ. ഖൈറാനയിലും രാജസ്ഥാനിലെ ആള്‍വാര്‍, അജ്മീര്‍, പഞ്ചാബിലെ ഗുരുദാസ്പൂര്‍ എന്നിവിടങ്ങളിലും ഇതുതന്നെയായിരുന്നു അവസ്ഥ. കോണ്‍ഗ്രസിനെ ഒഴിവാക്കിക്കൊണ്ട് 38 വീതം സീറ്റുകളില്‍ മല്‍സരിക്കാനും കോണ്‍ഗ്രസിനും അജിത് സിങിന്റെ ലോക് താന്ത്രിക് കക്ഷിക്കും രണ്ടുവീതം സീറ്റുകള്‍ നീക്കിവെക്കാനുമാണ് അഖിലേഷും മായാവതിയും തയ്യാറായിരിക്കുന്നത്. ചിരകാല വൈരികളായിരുന്ന ഇരുകക്ഷികളും ഒരുമിച്ചുവെന്നത് മതേതര പിന്നാക്ക-ദലിത് രാഷ്ട്രീയ മുന്നേറ്റത്തിന് ഗുണകരമാണെങ്കിലും കോണ്‍ഗ്രസിനെ ഒഴിവാക്കിക്കൊണ്ട് ഇന്നത്തെ സാഹചര്യത്തില്‍ യു.പിയില്‍ തെരഞ്ഞെടുപ്പ് നേരിടുന്നത് ഇരുവര്‍ക്കും മതേരത്വത്തിനും ഗുണകരമാകുമോ എന്ന് പരിശോധിക്കപ്പെടണം. തങ്ങളെ അവര്‍ കുറച്ചുകാണുകയാണെന്നാണ് മൊത്തമുള്ള 80 സീറ്റിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്ന് അറിയിച്ച് രാഹുല്‍ഗാന്ധി രംഗത്തുവന്നിരിക്കുന്നത്. മൂന്നു പാര്‍ട്ടികളും ഒരുമിച്ചുനിന്നാല്‍ ബി.ജെ.പിക്കെതിരായ വോട്ടുകള്‍ പൂര്‍ണമായും സംയുക്ത സ്ഥാനാര്‍ത്ഥിക്ക് വീഴില്ലെന്ന ന്യായമാണ് എസ്.പിയും ബി.എസ്.പിയും ഉന്നയിക്കുന്നത്. ഇത് ശരിയെന്ന ്‌തോന്നാമെങ്കിലും ഫലത്തില്‍ വോട്ടിങ് ശതമാനം ഛിന്നഭിന്നമായാല്‍ സംഭവിക്കുന്നത് ബി.ജെ.പിയുടെ വിജയമായേക്കാം.
ബി.ജെ.പിയെ മുഖ്യശത്രുവായി പ്രഖ്യാപിച്ചിട്ടും കേരളം പോലുള്ള സംസ്ഥാനങ്ങളിലെ തിരിച്ചടി ഭയന്ന് കോണ്‍ഗ്രസുമായി കൂട്ടുകൂടുന്നതില്‍നിന്ന് സി.പി.എം പുറംതിരിഞ്ഞ് നില്‍ക്കുകയാണ്. കഴിഞ്ഞദിവസം പ്രകാശ്കാരാട്ട് കോണ്‍ഗ്രസിനെ എതിര്‍ത്തുകൊണ്ട് ബി.ജെ.പിയെ പരാജയപ്പെടുത്താനാവില്ലെന്ന് വ്യക്തമാക്കിയത് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാംയെച്ചൂരിയുടെ നിലപാടിനോടുള്ള യോജിപ്പും പഴയ നിലപാടില്‍നിന്നുള്ള പിറകോട്ടുപോക്കുമാണ്. കോണ്‍ഗ്രസുമായി ധാരണയാകാം, സഖ്യമാകില്ലെന്നാണ് സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസിന്റെ നിലപാട്. ഇത് പശ്ചിമബംഗാള്‍ പോലുള്ള സ്ഥലങ്ങളില്‍ ഇനിയും പ്രാബല്യത്തില്‍ വന്നിട്ടില്ല. രാജസ്ഥാനില്‍ ഇക്കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ ചില സീറ്റുകളില്‍ ബി.ജെ.പിയുടെ വിജയത്തിന് കാരണമായത് സി.പി.എമ്മിന്റെ ഈ തലതിരിഞ്ഞ നയമാണ്.
ബീഹാറില്‍ 2015ല്‍ ഉണ്ടാക്കിയതുപോലുള്ള മഹാസഖ്യത്തിന് എല്ലാപ്രതിപക്ഷകക്ഷികളും യോജിക്കേണ്ട കാലമാണിത്. വേണ്ടിവന്നാല്‍ ഇനിയും സഖ്യമാകാമെന്ന നിലപാടാണ് രാഹുല്‍ഗാന്ധി മുന്നോട്ടുവെച്ചിരിക്കുന്നത്. ഡിസംബറില്‍ ബി.എസ്.പി ഇടഞ്ഞുനിന്നിട്ടും മധ്യപ്രദേശിലും ഛത്തീസ്ഗഡിലും രാജസ്ഥാനിലും കോണ്‍ഗ്രസിന് തനിച്ച് അധികാരത്തിലെത്താന്‍ കഴിഞ്ഞത് അവരുടെ ആത്മവിശ്വാസം കൂട്ടിയിട്ടുണ്ടെന്നു സമ്മതിക്കണം. ബി.ജെ.പി ഇനിയൊരിക്കല്‍കൂടി അധികാരത്തിലെത്തിയാലുണ്ടായേക്കാവുന്ന മഹാഭീഷണി തിരിച്ചറിഞ്ഞുകൊണ്ടുവേണം ജനതല്‍പരരായ ഓരോകക്ഷികളുടെയും നേതാക്കളുടെയും ഈദിനങ്ങളിലെ ഓരോ കരുനീക്കവും. 2014ലെ ലോക്‌സഭയിലെ ബി.എസ്.പിയുടെ വട്ടപ്പൂജ്യം ആരും മറക്കരുത്. സമ്പന്നരുടെ കാവല്‍ക്കാരനായ നരേന്ദ്രമോദിയും ഇന്ത്യന്‍മതേരത്വത്തിന്റെ പ്രതീകമായ രാഹുല്‍ഗാന്ധിയും തമ്മിലാണ് പോരാട്ടം. അതുതന്നെയാകട്ടെ എല്ലാമതേതരകക്ഷികളുടെയും ലക്ഷ്യവും മാര്‍ഗവും. രാജ്യം വേണോ, നേതാവ് വേണോ എന്നു തീരുമാനിക്കേണ്ട നിര്‍ണായക ഘട്ടത്തില്‍ ചാഞ്ചല്യം ആത്മഹത്യാപരമാണ്.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ