Connect with us

Video Stories

കയ്യോടെ പിടികൂടിയ സംവരണ അട്ടിമറി

Published

on

സംസ്ഥാന സര്‍ക്കാരിലെ ഐ.എ.എസിന് താഴെയുള്ള 150 ഓളം ഉന്നത തസ്തികകള്‍ക്കായി ഉടന്‍ ആരംഭിക്കാനിരിക്കുന്ന കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസില്‍ (കെ.എ.എസ്) നടപ്പാക്കേണ്ട ഭരണഘടനാദത്തമായ സംവരണാവകാശം നിഷേധിക്കുന്നതിനെതിരെ അതിശക്തമായ പ്രക്ഷോഭം ഉയര്‍ന്നതിനെതുടര്‍ന്ന് സര്‍ക്കാര്‍ പിന്നാക്കം പോയിരിക്കുകയാണിപ്പോള്‍. കെ.എ.എസ് കേഡറിലേക്ക് നിയമിക്കപ്പെടുന്നവരില്‍ സര്‍ക്കാര്‍ ജീവനക്കാരില്‍നിന്നും ഗസറ്റഡ് ജീവനക്കാരില്‍നിന്നും സാമുദായിക സംവരണം പാലിക്കരുതെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നേരത്തെയുണ്ടായിരുന്ന ധാരണ. രണ്ടും മൂന്നും സ്ട്രീമിലെ നിയമനത്തിലായിരുന്നു ആശങ്ക. ഒന്നാമത്തേത് പൊതുജനങ്ങളില്‍നിന്ന് നേരിട്ടുള്ള നിയമനമായതിനാല്‍ പി.എസ്.സിക്ക് അക്കാര്യത്തില്‍ പ്രത്യേക ഉത്തരവിന്റെ ആവശ്യമുണ്ടായിരുന്നില്ല. സര്‍ക്കാര്‍ സര്‍വീസില്‍ 50 ശതമാനത്തിനടുത്ത് സംവരണം നിലവിലുള്ളപ്പോള്‍ കെ.എ.എസ്സില്‍ 16.5 ശതമാനം സംവരണം മാത്രം നടപ്പാക്കാനാണ് ഇടതുപക്ഷ സര്‍ക്കാര്‍ പക്ഷേ മുന്നിട്ടിറങ്ങിയത്. 2017 ഡിസംബര്‍ 29നാണ് സര്‍ക്കാര്‍ ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. സംവരണ നിഷേധത്തിനെതിരെ മുസ്‌ലിംലീഗും കോണ്‍ഗ്രസും ന്യൂനപക്ഷ-പിന്നാക്ക-ദലിത് അവകാശ സംരക്ഷണ സംഘടനകളും അതിശക്തമായി രംഗത്തുവന്നതോടെ ഇടതുപക്ഷത്തിന്റെ ഗൂഢനീക്കം പൊതുസമക്ഷം കയ്യോടെ പിടികൂടപ്പെടുകയായിരുന്നു. സി.പി.എമ്മിന്റെ ഔദ്യോഗിക നയമനുസരിച്ചുള്ള സാമ്പത്തിക സംവരണം സര്‍ക്കാര്‍ മേഖലയില്‍ നടപ്പാക്കാന്‍ തുനിഞ്ഞിറങ്ങിയിരിക്കുന്ന കേരള സര്‍ക്കാരിനെ സംബന്ധിച്ച് ഇത് വലിയ തിരിച്ചടിതന്നെയാണ്. മുസ്‌ലിംലീഗിനെയും മുസ്‌ലിം സംഘടനകളെയും പിന്നാക്ക ദലിത് സംഘടനകളെയും സംബന്ധിച്ച് പുതിയ സര്‍ക്കാര്‍തീരുമാനം വലിയ ചാരിതാര്‍ത്ഥ്യജനകമാണെന്ന കാര്യത്തില്‍ സംശയമില്ല. ചൊവ്വാഴ്ച പട്ടിക ജാതി വര്‍ഗ ക്ഷേമവകുപ്പുമന്ത്രി എ.കെ ബാലനാണ് പുതിയ തീരുമാനം പ്രഖ്യാപിച്ചത്. നിലവില്‍ സംവരണം ബാധകമാകാത്ത തസ്തികകളില്‍ ചട്ടം രൂപീകരിക്കുമെന്നും മന്ത്രി അറിയിച്ചു. ഏതാനും ദിവസങ്ങള്‍ക്കകം പി.എസ്.സി വിജ്ഞാപനം പുറപ്പെടുവിക്കാനിരിക്കെ ഇരുട്ടിന്റെ മറവില്‍ നടത്താനിരുന്ന സി.പി.എമ്മിന്റെ ഗൂഢ നീക്കമാണ് ഇതോടെ പൊളിഞ്ഞുപാളീസായിരിക്കുന്നത്.
‘മുഴുവന്‍ തസ്തികയിലും സംവരണം പാലിക്കണമെന്ന പി.എസ്.സി നിര്‍ദേശം പാലിക്കാതെയാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. ഇതുസംബന്ധിച്ച് പി.എസ്.സി നല്‍കിയ നോട്ടീസ് ഇതുവരെ ചര്‍ച്ച ചെയ്യാന്‍പോലും സര്‍ക്കാര്‍ തയ്യാറായില്ല’.2017 നവംബര്‍ 24ന് ‘കെ.എ.എസ്സില്‍ സംവരണ അട്ടിമറി’ എന്ന തലക്കെട്ടില്‍ പിന്നാക്ക ന്യൂനപക്ഷ ദലിത് ജിഹ്വയായ ‘ചന്ദ്രിക’ ഒന്നാം പേജിലെ ലീഡായി റിപ്പോര്‍ട്ടു ചെയ്ത വാര്‍ത്തയിലെ വരികളാണിവ. രണ്ടുതവണ മുഖപ്രസംഗത്തിലൂടെയും ഇതരവാര്‍ത്തകളിലൂടെയും നീതി നിഷേധത്തിനെതിരായ പോരാട്ടം അഭംഗുരം തുടര്‍ന്നു. കെ.എ.എസ്സിലെ സംവരണ നിഷേധം സംബന്ധിച്ച് ആദ്യമായി സര്‍ക്കാരിന്റെയും പൊതുജനത്തിന്റെയും ശ്രദ്ധയില്‍പെടുത്തിയത് മുസ്‌ലിംലീഗായിരുന്നു. വിവിധ മുസ്‌ലിം-പിന്നാക്ക-ദലിത് സംഘടനകളും യു.ഡി.എഫും സര്‍വീസ് സംഘടനകളും സമരവുമായി രംഗത്തുവന്നു. അതിന്റെ ഭാഗമായാണ് പഞ്ചായത്ത് തലങ്ങളിലും സെക്രട്ടറിയേറ്റ് പടിക്കലും പ്രതിഷേധ സംഗമങ്ങള്‍ സംഘടിപ്പിച്ചത്. ന്യൂനപക്ഷ-പട്ടിക വിഭാഗ കമ്മീഷനുകളും സര്‍ക്കാരിനോട് വിശദീകരണംതേടി. ഡിസംബറില്‍ സംസ്ഥാന നിയമസഭയില്‍ മുസ്‌ലിംലീഗ്‌നേതാവ് ടി.എ അഹമ്മദ്കബീര്‍ വിഷയത്തില്‍ സമഗ്രമായ പ്രഭാഷണം നടത്തി.
മുസ്‌ലിംലീഗിന്റെ നേതൃത്വത്തില്‍ സംവരണ സംരക്ഷണമുന്നണി മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് സമരം വ്യാപിപ്പിക്കാനിരിക്കെയാണ് സര്‍ക്കാരിന്റെ കീഴടങ്ങല്‍. പിന്നാക്ക ദലിത് സംഘടനകളുടെ ഒത്തൊരുമയും ജാഗ്രതയുമാണ് ഈ വിജയത്തിന് നിദാനമെന്ന കാര്യത്തില്‍ സംശയമില്ല. പക്ഷേ ലോക്‌സഭാതെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഘട്ടത്തില്‍ നില്‍ക്കക്കള്ളിയില്ലാതെയാണ് ഇടതുപക്ഷ സര്‍ക്കാര്‍ ഈ പിറകോട്ടുപോക്കിന് തയ്യാറായതെന്ന് വേണം അനുമാനിക്കാന്‍. തെരഞ്ഞെടുപ്പുകഴിഞ്ഞാല്‍ തീരുമാനം വീണ്ടും അടിച്ചേല്‍പിക്കാന്‍ സര്‍ക്കാര്‍ തയ്യാറായേക്കുമെന്ന ആശങ്ക അസ്ഥാനത്തുള്ളതല്ല.
ഭരണം എന്നത് രാഷ്ട്രീയ നേതൃത്വത്തിലേക്കാളുപരി ഉദ്യോഗസ്ഥ വൃന്ദത്തിന്റെ കൈകളിലാണ് അര്‍പ്പിതമായിരിക്കുന്നത്. നിലവിലെ തസ്തികകളില്‍തന്നെ ആയിരക്കണക്കിന് തസ്തികകള്‍ പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് നിഷേധിക്കപ്പെട്ടതായി കണ്ടെത്തിയ യു.ഡി.എഫ് സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് നരേന്ദ്രന്‍ കമ്മീഷനായിരുന്നു. ഇതിന് പരിഹാരമായി അവരുടെ ബാക്‌ലോഗ് നികത്താന്‍ സ്‌പെഷല്‍ റിക്രൂട്ട്‌മെന്റ് വേണമെന്ന ആവശ്യത്തെ ശക്തമായി എതിര്‍ക്കുകയായിരുന്നു പലരും. കെ.എ.എസ് തസ്തിക സൃഷ്ടിക്കപ്പെടുമ്പോള്‍പോലും നിലവിലെ കേന്ദ്ര സര്‍വീസുകളിലെയും ഐ.എ.എസ്സിലെയും സംവരണത്തോത് എത്രയെന്ന് പരിശോധിക്കുന്നത് നന്നായിരിക്കും. കേന്ദ്ര സെക്രട്ടറിയേറ്റിലെ ഏതാണ്ട് 50 ശതമാനം തസ്തികകളിലും ഇപ്പോഴും തുടരുന്നത് മുന്നാക്ക ജാതിക്കാരാണ്. എന്നിട്ടാണ് കേരളത്തിലും സമാനമായ നീക്കത്തിന് ഇടതുപക്ഷം മുന്നോട്ടുവന്നതെന്ന് ചിന്തിക്കുമ്പോള്‍ അതിലെ ഗൂഢപദ്ധതി ഊഹിക്കാവുന്നതേ ഉള്ളൂ. ആര്‍ക്കുവേണ്ടി തൊഴിലാളി വര്‍ഗത്തിന്റേതെന്ന് അഭിമാനിക്കുന്ന പാര്‍ട്ടി നിലകൊള്ളുന്നതെന്ന് ഇതിലൂടെ വ്യക്തമാണ്. 1957ല്‍ തന്നെ ഇ.എം.എസ് സര്‍ക്കാര്‍ സാമ്പത്തികസംവരണത്തെ അനുകൂലിച്ചിരുന്നുവെന്ന് അറിയുമ്പോള്‍ കെ.എ.എസ്സിലൂടെ പിണറായി സര്‍ക്കാര്‍ നടപ്പാക്കാന്‍ ശ്രമിച്ചതും സവര്‍ണ വോട്ടുബാങ്ക് രാഷ്ട്രീയമാണെന്ന ്‌വ്യക്തം.
കെ.എ.എസ്സിനെക്കുറിച്ച് പറയുന്ന ഘട്ടത്തില്‍തന്നെ സര്‍ക്കാര്‍ സര്‍വീസില്‍ നടപ്പാക്കാനിരിക്കുന്ന സാമ്പത്തിക സംവരണത്തെക്കുറിച്ചും മന്ത്രി ബാലന്‍ ചില പ്രഖ്യാപനങ്ങള്‍ നടത്തുകയുണ്ടായി. കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച് സി.പി.എം അടക്കം പിന്തുണച്ച സാമ്പത്തിക സംവരണ ബില്ലുപ്രകാരം പത്തു ശതമാനം സംവരണം നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരും താമസംവിനാ തീരുമാനിച്ചിരിക്കുകയാണ്. നിയമത്തിലെ എട്ടു ലക്ഷത്തില്‍ താഴെ വരുമാനമുള്ള കുടുംബങ്ങളിലുള്ളവര്‍ക്ക് എന്നത് ആദായ നികുതി ഒടുക്കുന്നവരെ ഒഴിച്ച് എന്നാക്കി മാറ്റുമെന്നാണ് മന്ത്രി പറയുന്നത്. ഇതും ഭാവിയിലെ സാമ്പത്തിക സംവരണത്തിന്റെ മുന്നോടിയായി വേണംകാണാന്‍. സംവരണം എന്നത് ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയല്ലെന്നും അത് പിന്നാക്ക ദലിത് വിഭാഗങ്ങള്‍ക്ക് ഭരണ സംവിധാനത്തില്‍ പങ്കാളിത്തത്തിനുവേണ്ടിയുള്ളതാണെന്നും പ്രഖ്യാപിച്ചത് രാജ്യത്തെ ഭരണഘടനാനിര്‍മാതാക്കളാണ്. അതിനെ അട്ടിമറിച്ചുകൊണ്ടാണ് ബി.ജെ.പിയും സി.പി.എമ്മും ഒരേനാണയത്തിന്റെ ഇരുവശങ്ങളെപോലെ സാമ്പത്തിക സംവരണനിയമം പാര്‍ലമെന്റില്‍ തിടുക്കപ്പെട്ട് പാസാക്കിയെടുത്തത്. ഇപ്പോള്‍ സി.പി.എം പറയുന്നത് ബില്ല് ബി.ജെ.പിയുടെ തെരഞ്ഞെടുപ്പു സ്റ്റണ്ടാണെന്നാണ്. ഇതിലും വലിയ ഇരട്ടത്താപ്പും വേറെയില്ല.

Continue Reading
Click to comment

Leave a Reply

Your email address will not be published.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.