Culture
താരപ്പകിട്ടില്‍ മുംബൈ നോര്‍ത്ത്
സക്കീര്‍ താമരശ്ശേരി
ഒരുകാലത്ത് ബോളിവുഡില്‍ പ്രഭ വിതറിയ ഗ്ലാമര്‍ താരം ഊര്‍മിള മാതോംഡ്കറെ എങ്ങനെ മറക്കും ?. രംഗീല, സത്യ, പ്യാര് തുനെ ക്യാ കിയാ, പിന്‍ജര്‍, ഭൂത് എന്നിങ്ങനെ ഒട്ടേറെ ജനപ്രിയ ചിത്രങ്ങള്‍. പ്രേക്ഷകരെ കോരിത്തരിപ്പിച്ച് അസാധാരണ മെയ്വഴക്കത്തോടെ ബോളിവുഡില്‍ ആടിപ്പാടിയ ഊര്‍മിള ഇന്ന് രാഷ്ട്രീയത്തിലും താരമാണ്. മുംബൈ നോര്‍ത്തില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി. തികച്ചും അപ്രതീക്ഷിതമായ രംഗപ്രവേശം. എതിരാളികള്‍ക്കു ചങ്കിടിപ്പും അനുയായികളില്‍ ആവേശവും വിതറി ഊര്‍മിള കുതിപ്പ് തുടങ്ങിക്കഴിഞ്ഞു. നടിയെന്നതിലുപരി ജനകീയ നേതാവാകാനുള്ള കരുത്തും തലയെടുപ്പും തനിക്കുണ്ടെന്ന് ഇതിനകം തന്നെ തെളിയിച്ചു അവര്‍. ബി.ജെ.പിയുടെ സിറ്റിങ് സീറ്റില്‍ അട്ടിമറി തന്നെ ലക്ഷ്യം. നാലാംഘട്ട വോട്ടെടുപ്പ് നടക്കുന്ന ഏപ്രില്‍ 29ന് മുംബൈ നോര്‍ത്തും പോളിങ് ബൂത്തിലെത്തും.
അഭ്രപാളിയില്‍
രംഗീല എന്ന ഒറ്റ സിനിമ മതി ഊര്‍മിളയുട ഗ്രാഫ് അളക്കാന്‍. പ്രശസ്ത സംവിധായകന് രാം ഗോപാല്‍ വര്‍മയുടെ പ്രിയ നായിക. താരത്തിന്റെ സിനിമകളും ഗാനരംഗങ്ങളും ഇന്നും യൂ ട്യൂബില്‍ ആസ്വദിക്കുന്നവരേറെ. 42-ാം വയസിലായിരുന്നു വിവാഹം. ഭര്‍ത്താവ് കശ്മീരി മോഡലും ബിസിനസുകാരനുമായ മൊഹ്സിന്‍ അക്തര്‍. തന്നെക്കാള്‍ 10 വയസ് കുറവാണ് ഭര്‍ത്താവിനെന്ന് ഈര്‍മിള അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. മൊഹ്സിന്‍ ആദ്യമായി നിര്‍മിക്കുന്ന മാധുരി എന്ന മറാഠി ചിത്രത്തിന്റെ ട്രെയ്ലര് ലോഞ്ചിലായിരുന്നു അപ്രതീക്ഷിത നീക്കം. വിവാഹ ശേഷം പൂര്‍ണമായും സിനിമയില്‍ നിന്നും വിട്ടുനിന്നിരുന്നു. 2014 ല്‍ അജോബ എന്ന മറാത്തി ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. 2018ല്‍ പുറത്തിറങ്ങിയ ബ്ലാക്ക്മെയില്‍ എന്ന സിനിമയില്‍ ഐറ്റം ഡാന്‍സിലും പ്രത്യക്ഷപ്പെട്ടിരുന്നു.
ഉരുക്കുകോട്ടയിലെ
വിള്ളല്‍
ഒരുകാലത്ത് കോണ്‍ഗ്രസിന്റെ ഉരുക്കുകോട്ടയായിരുന്നു മുംബൈ നോര്‍ത്ത്. 1957ലും 1962ലും മലയാളിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന വി.കെ. കൃഷ്ണമേനോന് വിജയിച്ച തട്ടകം. 1980ല്‍ ജനതാ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ മലയാളി രവീന്ദ്ര വര്‍മയും ഇതേ മണ്ഡലത്തില്‍നിന്നു വിജയിച്ചു. മൊറാര്‍ജി ദേശായ് സര്‍ക്കാരില്‍ തൊഴില്‍പാര്‍ലമെന്ററികാര്യ മന്ത്രിയായിരുന്ന അദ്ദേഹം മാവേലിക്കര സ്വദേശിയാണ്. പിന്നീട് മണ്ഡലം പുനര്‍നിര്‍ണിയിച്ചു. ബോറിവ്ലി, മലാഡ് വെസ്റ്റ്, കാന്തിവ്ലി, ചാര്‍കോപ് എന്നീ മേഖലകള്‍ ഉള്‍പ്പെടുന്നതാണ് നിലവില്‍ മുംബൈ നോര്‍ത്ത് മണ്ഡലം. 2004ല്‍ ഗോവിന്ദയും 2009ല്‍ സജ്ഞയ് നിരുപമും കോണ്‍ഗ്രസിനെ വിജയതീരത്തെത്തിച്ചു. 2014ല്‍ ബി.ജെ.പിയുടെ ഗോപാല്‍ ഷെട്ടി മണ്ഡലം പിടിച്ചെടുത്തത് നാലര ലക്ഷം വോട്ടിന്റെ വ്യത്യാസത്തില്‍. തോറ്റത് കോണ്‍ഗ്രസിന്റെ കരുത്തനായ നേതാവ് സജ്ഞയ് നിരുപം.
പോരാളി
പ്രതികൂല സാഹചര്യങ്ങളേറെയുണ്ട്. എതിരാളിക്ക് മൃഗീയ ഭൂരിപക്ഷമുള്ള മണ്ഡലം കോണ്‍ഗ്രസിനുവേണ്ടി തിരിച്ചുപിടിക്കണം. ഉത്തരവാദിത്തം ആത്മവിശ്വാസത്തോടെ ഏറ്റെടുത്തു ഈര്‍മിള. ഇച്ഛാശക്തിയോടെയും ദൃഢനിശ്ചയത്തോടെയും ജനങ്ങളിലേക്കിറങ്ങി. തിരക്കിട്ട പ്രചാരണവുമായി എല്ലായിടവും ഓടിയെത്തും. പാര്‍ട്ടിക്ക് സ്വാധീനം നഷ്ടപ്പെട്ട ഒരു മണ്ഡലത്തില്‍ പ്രവര്‍ത്തകര്‍ ആവേശത്തിലാവാന്‍ ഇനിയെന്തു വേണം. താരമായല്ല, ഒരു സാധാരണക്കാരിയായാണ് ജനങ്ങളിലേക്കിറങ്ങുന്നതെന്ന് ഊര്‍മിള അടിവരയിടുന്നു. മണ്ഡലത്തിലെ പ്രശ്നങ്ങളെക്കുറിച്ചും നടപ്പാക്കേണ്ട കാര്യങ്ങളെക്കുറിച്ചും നല്ല ധാരണയുണ്ട്. ചേരികളുടെ വികസനം, കുടിവള്ള ദൗര്‍ലഭ്യം, സ്ത്രീകളുടെ ആരോഗ്യം, പൊതുശൗചാലയം തുടങ്ങി ഒരുപിടി നിര്‍ദേശങ്ങള്‍.
ഒളിയാക്രമണം
ഊര്‍മിളയുടെ താരപ്പകിട്ടില്‍ ഞെട്ടിയിരിക്കുകയാണ് ബി.ജെ.പി. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുമുമ്പ് കോണ്‍ഗ്രസിനായിരുന്നു ചങ്കിടിപ്പെങ്കില്‍ ഇപ്പോള്‍ ബിജെപി ക്യാംപിലാണ് ആശങ്ക. പതിവ് കുതന്ത്രം തന്നെ അവര്‍ പ്രയോഗിച്ചു. വര്‍ഗീയതയും വ്യക്തിഹത്യയും. ഒരു ചാനലിനു നല്കിയ അഭിമുഖത്തില്‍ ഊര്‍മിള ഹിന്ദുമതത്തെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി. പിന്നാലെ അധിക്ഷേപവും. സൗന്ദര്യമാണ് ഊര്‍മിളയെ രാഷ്ട്രീയത്തിലെത്തിച്ചതെന്ന് വരെ പരാമര്‍ശം. ബി.ജെ.പി സ്ഥാനാര്‍ത്ഥി ഗോപാല്‍ ഷെട്ടി തന്നെ ഇത് പലകുറി ആവര്‍ത്തിച്ചു. എന്നാല്‍ ഉരുളക്കുപ്പേരി പോലെ ഊര്‍മിളയുടെ മറുപടി. തനിക്കെതിരെയുള്ള പരാതി അടിസ്ഥാനരഹിതവും കെട്ടിച്ചമച്ചതുമാണ്. മഹത്തായ മതത്തിന് ചീത്തപ്പേരുണ്ടാക്കുംവിധം ജനങ്ങളെ വഴിതെറ്റിക്കുകയാണ് ബി.ജെ.പി. ഹിന്ദുമതം എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സമാധാനത്തിന്റെയും അക്രമരാഹിത്യത്തിന്റെയും മതമാണ്. അഞ്ചു വര്‍ഷത്തെ ഭരണത്തിനിടെ പലരെയും ഇരയാക്കിയതു പോലെ തന്നെയും വേട്ടയാടുകയാണ്. എന്നാല്‍ ഇതൊന്നും വിലപ്പോവില്ല- ഇരുത്തം വന്ന നേതാവിന്റെ പ്രതികരണം.
അവസാന അടവ്
ഊര്‍മിളയുടെ ജനപ്രീതിയില്‍ അരിശംപൂണ്ട് ശാരീരികമായി ആക്രമിക്കാനും നീക്കമുണ്ടായി. മുംബൈയിലെ ബോറിവാലിയില്‍ കഴിഞ്ഞദിവസം നടന്ന ഊര്‍മിളയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടി അലങ്കോലമാക്കാനായിരുന്നു നീക്കം. റാലിയിലേക്ക് ഇരച്ചുകയറിയ ബി.ജെ.പി മോദിക്ക് മുദ്രാവാക്യം വിളിക്കുകയായിരുന്നു. സ്ത്രീകള്‍ക്ക് നേരെ അശ്ലീല പദപ്രയോഗവും കയ്യേറ്റവുമുണ്ടായി. തുടര്‍ന്ന് പൊലീസ് സംരക്ഷണത്തോടെയാണ് പരിപാടി നടന്നത്.
നടന് ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.
കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്കാന് തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.
Culture
സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്
കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.
2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന് ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.
മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.
Culture
ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന് ഇന്ദ്രന്‍സ്
കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.
ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന് ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.
ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ