Video Stories
ആഗോള ഭീകരന്
വര്‍ഷം 1999. ഡിസംബര്‍ 24ലെ ഹിമാലയന്‍ മഞ്ഞുകാറ്റില്‍ കാഠ്മണ്ഡു വിമാനത്താവളത്തിന് പതിവില്‍ കവിഞ്ഞ മൂകത. ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം ഐസി 814 ന്യൂഡല്‍ഹി വിമാനത്താവളത്തെ ലക്ഷ്യമാക്കി പതുക്കെ പറന്നുയരുന്നു. അധികം വൈകാതെ വിമാനത്തിനകത്ത് ഒളിച്ചിരുന്ന മുഖംമൂടിധാരികളായ അഞ്ച് ആയുധധാരികള്‍ പൈലറ്റിന്റെ കാബിനില്‍ ചെന്ന് വിമാനം അഫ്ഗാനിസ്ഥാനിലേക്ക് തിരിച്ചുവിടാന്‍ ആവശ്യപ്പെടുന്നു. വിമാനത്തിന് എന്തെങ്കിലും സംഭവിച്ചാല്‍ 15 ജീവനക്കാരും 176 യാത്രക്കാരും നിമിഷംകൊണ്ട് നാമാവശേഷമാകും. പക്ഷേ വിമാനം സഞ്ചരിച്ചുകൊണ്ടിരിക്കവെ ഇന്ധനം തീരുന്നു. എങ്കില്‍ അടുത്തുള്ള അമൃത്സര്‍ വിമാനത്താവളത്തിലേക്ക് വിടാനായി ഭീകരര്‍. അവിടെയിറങ്ങി എണ്ണയടിച്ച് വിമാനം നേരെ പോയത് ലാഹോറിലേക്ക്. പിന്നെ ദുബൈയിലേക്ക്. ഇരുസ്ഥലത്തും അനുമതി കിട്ടാതായതോടെ അഫ്ഗാനിസ്ഥാനിലെ കണ്ഡഹാറിലേക്ക്. എട്ടുനാള്‍ തുടര്‍ന്ന ഭീതിയുടെയും ആശങ്കയുടെയും അന്താരാഷ്ട്ര ചര്‍ച്ചകളുടെയും അന്തരീക്ഷത്തിന് അയവുവരുമ്പോള്‍ ഇന്ത്യന്‍ ജയിലില്‍ കിടക്കുന്ന കുപ്രസിദ്ധ ഭീകരന് മസൂദ് അസര്‍ വിമോചിതനാകുന്നു. എ.ബി വാജ്പേയിയാണ് പ്രധാനമന്ത്രി. ഭീകരരുടെ ആവശ്യങ്ങള്‍ക്ക് വഴങ്ങുകയല്ലാതെ വഴിയില്ലെന്നായിരുന്നു ബി.ജെ.പി സര്‍ക്കാരിന്റെ നിലപാട്. മസൂദ് അടക്കം പത്തോളം ഭീകര തടവുകാരെയാണ് അന്ന് ഇന്ത്യക്കാര്‍ക്കുവേണ്ടി വിട്ടുനല്‍കിയത്. മസൂദ് പക്ഷേ കാത്തിരുന്നില്ല. രണ്ടാം വര്‍ഷം മറ്റൊരു ഡിസംബറില്‍ ഇന്ത്യന്‍ പാര്‍ലമെന്റ് പിടിക്കാനായിരുന്നു പാഴ്ശ്രമം. പിന്നീട് കശ്മീരിലേക്കായി തോക്കിന്‍മുനകള്‍. അതെ, ഇന്ന് മസൂദ്അസര്‍ പാക്കിസ്താനിലും ഇന്ത്യയിലും മാത്രമല്ല, അന്താരാഷ്ട്രതല ഭീകരനായി വളര്‍ന്നു. 2019 ലെ ലോക തൊഴിലാളിദിനത്തില്‍ ഐക്യരാഷ്ട്രസഭ രക്ഷാസമിതി മസൂദ് അസര്‍ എന്ന 51കാരന്റെ തല പുറത്തുകാണരുതെന്ന് വിധിച്ചിരിക്കുന്നു.
ആരാണ് മസൂദ്അസര്‍ ? പാകിസ്താനിലെ ബഗല്‍പൂര്‍ ആസ്ഥാനമായ ജെയ്ഷെ മുഹമ്മദ് എന്ന ഭീകര സംഘടനയുടെ സ്ഥാപകനും അനിഷേധ്യ നേതാവുമാണ് ഇയാള്‍. നീണ്ട ഇരുപതാണ്ടാണ് മസൂദും അദ്ദേഹത്തിന്റെ സംഘടനയും ഇന്ത്യക്കാരുടെ ഉറക്കം കെടുത്തിയത്. പ്രത്യേകിച്ചും കശ്മീരികളുടെ. കശ്മീരിനെ വിമോചിപ്പിച്ചാലല്ലാതെ തനിക്കും കൂട്ടര്‍ക്കും വിശ്രമമില്ലെന്ന് ഇന്ത്യന്‍ പട്ടാളത്തോട് മുഖംനോക്കി പ്രതിവചിച്ചവന്‍. വട്ടമുഖവും താടിയും കറുത്ത കണ്ണടയും മതി ഏത് സദസ്സിലും മസൂദിനെ തിരിച്ചറിയാന്‍. 1994ല്‍ കശ്മീരില്‍ ഒളിപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കാനെത്തിയപ്പോഴായിരുന്നു ഹര്‍ക്കത്തുല്‍ അന്‍സാര്‍ നേതാക്കളിലൊരാളായ മസൂദ് ഇന്ത്യയുടെ വലയില്‍ വീഴുന്നത്. അതിന്റെ അന്ത്യമായിരുന്നു കാണ്ഡഹാര്‍ എപ്പിസോഡും ജയില്‍മോചനവും. 2018 നവംബര്‍ 14ന് കശ്മീരിലെ പുല്‍വാമയില്‍ നാല്പതോളം ഇന്ത്യന്‍ സി.ആര്.പി.എഫ് ഭടന്മാരെ കൊന്നതിനുപിന്നിലും മസൂദിന്റെ കൂര്‍മബുദ്ധിയുണ്ട്. പത്താന്‍കോട്ടിലും ഉറിയിലുമൊക്കെ ഇന്ത്യന്‍ സൈനികര്‍ പിടഞ്ഞുവീണ് മരിക്കുമ്പോള്‍ ബഹവല്‍പൂരിലെയും ബാലക്കോട്ടിലെയും കേന്ദ്രങ്ങളിലിരുന്ന മസൂദും കൂട്ടരും പൊട്ടിച്ചിരിച്ചിരിക്കണം. നിരപരാധികളിങ്ങനെ മരിക്കുമ്പോള്‍ തനിക്കത് നിസ്സാരവും അഭിമാനകരവുമാകുന്നതിനെ മസൂദ് ന്യായീകരിക്കുന്നത് ഇസ്ലാമില്‍ ശത്രുവിനെ വകവരുത്തുന്നതിലെ പുണ്യം ഉയര്‍ത്തിക്കാട്ടിയാണത്രെ. ഇങ്ങനെയുള്ള വിഡ്ഢിത്തങ്ങള്‍ എത്രയെത്ര കുട്ടികളെ ജെയ്ഷെ മുഹമ്മദ് ഇപ്പോഴും പടച്ചുവിടുന്നു, പഠിപ്പിച്ചുവിടുന്നു,
പാക് പഞ്ചാബ് പ്രവിശ്യയില്‍ 1968 ജൂലൈ പത്തിന് (ആഗസ്ത് ഏഴിനെന്നും പറയുന്നുണ്ട്.) അഞ്ച് സഹോദരന്മാര്ക്കും ആറ് സഹോദരിമാര്‍ക്കും ശേഷമാണ് മസൂദിന്റെ ജനനം. പിതാവ് അല്ലാബക്ഷ് ഷബീര്‍ തികഞ്ഞ കര്‍ഷകനും ദീനിയും നീതിമാനും. സ്കൂള്‍ പഠനം എട്ടാം തരത്തില്‍ വിട്ടെറിഞ്ഞ് പോയെങ്കിലും പിന്നീട് പാകിസ്താനിലെ പ്രസിദ്ധമായ ജാമിഅ ഉലൂം ഇസ്്ലാമിക് കോളജില്‍ ബിരുദ പഠനം തുടര്‍ന്നു. അവിടെനിന്നാണ് കുപ്രസിദ്ധ ഭീകര സംഘടനയായ ഹര്‍ക്കതുല്‍ അന്‍സാറുമായി ബന്ധം സ്ഥാപിക്കുന്നത്. നേരെപോയത് അഫ്ഗാനിസ്ഥാനിലേക്ക്. സോവിയറ്റ് സേനക്കെതിരായി തോക്കേന്തി ഭീകരതയുടെ ബാലപാഠങ്ങള്‍ അഭ്യസിച്ചു. 1993ല്‍ അതിന്റെ ജനറല്‍ സെക്രട്ടറിയായി. അമേരിക്കക്ക് താല്‍പര്യമുണ്ടായതിന്റെ കാരണം വേറെ വേണ്ടല്ലോ. സോവിയറ്റ് യൂണിയന് അഫ്ഗാന് വിട്ടതോടെയാണ് മസൂദ് കശ്മീരിലേക്ക് യുദ്ധ രംഗം മാറ്റുന്നത്. ഇതിനിടെ ബ്രിട്ടന്, സോമാലിയ, സഊദി തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. 1999ല്‍ ഹര്‍ക്കത്തുല്‍ അന്‍സാറിനെ അമേരിക്ക നിരോധിച്ചതോടെ 2000ല്‍ പിറന്നതാണ് ജെയ്ഷെ മുഹമ്മദ്. പാക് ജനതയുടെ ചെറിയൊരു വിഭാഗത്തിന്റെയും സര്‍ക്കാരിലെ ചിലരുടെയും പിന്തുണ ജെയ്ഷെയെ പനപോലെ വളര്‍ത്തി. ചൈനയിലെ ഉയിഗൂര്‍ മുസ്്ലിംകളുടെ ദുരിതത്തിനെതിരെ ആസൂത്രണം നടത്തുന്നതിനിടെ ചൈനാദൂതന്‍ എത്തി സന്ധിയിലെത്തി. കശ്മീരാണ് മുഖ്യം; അതുകഴിഞ്ഞ് മതി ഉയിഗൂര്‍. തീരുമാനം ചൈനീസ് വ്യാളിയെ സുഖിപ്പിച്ചു. ഐക്യരാഷ്ട്രസഭയിലെ വീറ്റോ അധികാരം മസൂദിനുവേണ്ടി െൈചന മാറ്റിവെച്ചു. മറ്റൊന്ന് ശ്രീലങ്കയിലെ ഈസ്റ്റര്‍ ദിനത്തിലെ 350 ലധികം പേരുടെ രക്തസാക്ഷിത്വം. ഇനി മസൂദ് അന്താരാഷ്ട്ര വിചാരണ നേരിട്ട് ശിക്ഷ ഏറ്റുവാങ്ങണം. ആഗോള ഭീകരതക്കെതിരായി യഥേഷ്ടം തെളിവുകള്‍ ഇന്ത്യയുടെയും അമേരിക്കയുടെയും ഐക്യരാഷ്ട്ര സഭയുടെയും പക്കലുണ്ട്. പക്ഷേ പാക് സൈന്യത്തിന്റെ പിന്തുണ? അതാണ് പാക ്പ്രധാനമന്ത്രി ഇമ്രാന്‍ഖാനെ പിടിച്ചുവലിക്കുന്നത്. ഇന്ത്യക്കിനി ആശ്വസിക്കാം. പക്ഷേ അരിഞ്ഞത് ചിറകാണ്. മസൂദ്അസറിന്റെ തല ബാക്കിയുണ്ട് എന്നത് മറക്കാനാവില്ലല്ലോ.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്ഹാന് മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്ഹാന് മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്ഹാന് യാസിന് (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ