Video Stories
തുഗ്ലക്കിന് പഠിക്കുന്ന പരിഷ്കാരികളോട്
സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയെ ഒരു കുടക്കീഴിലാക്കാമെന്ന മൂഢ സങ്കല്പത്തിനാണ് കഴിഞ്ഞദിവസം മന്ത്രിസഭ അംഗീകാരം നല്‍കിയിരിക്കുന്നത്. പൊരുത്തക്കേടുകളുടെയും പരസ്പര വൈരുധ്യങ്ങളുടെയും പെരുംഭാണ്ഡക്കെട്ട് പൊതുവിദ്യാഭ്യാസ സംവിധാനത്തിന്റെ പിരടിയിലിടാനുള്ള പിണറായി സര്‍ക്കാറിന്റെ ധാര്‍ഷ്ട്യത്തിന് വലിയ വില നല്‍കേണ്ടിവരും. തീരെ ഗൃഹപാഠമില്ലാതെ ഖാദര്‍ കമ്മീഷന് കണ്ടെത്തിയ കാര്യങ്ങള്‍ക്ക് അര്‍ധരാത്രി കുടപിടിക്കുന്ന അല്പന്മാരായി മന്ത്രിസഭ അധ:പതിച്ചത് അങ്ങേയറ്റത്തെ നാണക്കേടാണ്. കേരളത്തിലെ വിദ്യാഭ്യാസ മേഖലയില്‍ അക്കാദമികവും ഭരണപരവുമായ നിരവധി പ്രത്യാഘാതങ്ങള്‍ക്ക് വഴിതെളിയിക്കുന്ന റിപ്പോര്‍ട്ട് അറബിക്കടലിലേക്കു വലിച്ചെറിയുന്നതിനുപകരം പൂവിട്ടു പൂജിക്കുന്ന വിദ്യാഭ്യാസ മന്ത്രിയുടെ വ്യഗ്രതയില്‍ ലജ്ജിച്ചു തലതാഴ്ത്തുകയാണ് കേരളം. പൊതുവിദ്യാഭ്യാസ മേഖലയെ പുഷ്ക്കലമാക്കിയ നിരവധി പരിഷ്കാരങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച സംസ്ഥാനത്ത് ഇതാദ്യമായാണ് ഇത്ര അവധാനതയില്ലാത്ത റിപ്പോര്‍ട്ട് അവതരിപ്പിക്കപ്പെടുന്നത്. ആഴത്തില്‍ കഴമ്പില്ലാത്തതും അതിസാഹസങ്ങളുടെ സ്വപ്നരഥമേറിയും തയാറാക്കിയ റിപ്പോര്‍ട്ട് ആനക്കാര്യമായി ആഘോഷിക്കുന്ന വിദ്യാഭ്യാസ മന്ത്രിയുടെ ഗതിയോര്‍ത്ത് സാക്ഷാല്‍ തുഗ്ലക് പോലും നാണിച്ചു മൂക്കത്തു വിരല്‍വെക്കും.
സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്താനുള്ള ആത്മാര്‍ത്ഥതയുടെ അടയാളമായി ഖാദര്‍ കമ്മീഷന് റിപ്പോര്‍ട്ട് അംഗീകാരത്തെ കാണാനാവില്ല. മറിച്ച്, രാഷ്ട്രീയ താത്പര്യങ്ങള്‍ക്കുവേണ്ടി തിരക്കുപിടിച്ചു നടപ്പാക്കുന്ന തലതിരിഞ്ഞ പരിഷ്കാരമായി മാത്രമേ ഇതിനെ കാണാന്‍ കഴിയുകയുള്ളൂ. കൂടുതല്‍ പഠനത്തിനും വിശദമായ വിലയിരുത്തലിനും ആവശ്യമായ അവലോകനത്തിനുംശേഷം പ്രാബല്യത്തില്‍ വരുത്തേണ്ട പരിഷ്കാരമാണ് വളരെ ലാഘവത്തോടെ നടപ്പില്‍വരുത്തുന്നത്. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ മാനദണ്ഡങ്ങളെ മുഴുവന്‍ കാറ്റില്‍പറത്തി, വിദ്യാര്‍ഥികളുടെ ബൗദ്ധിക വളര്‍ച്ചക്കു വിലങ്ങുതടിയാകുന്ന മണ്ടന്‍ പരിഷ്കാരത്തെ പിച്ചിച്ചീന്തി എറിയുകയായിരുന്നു വേണ്ടത്. കക്ഷി-രാഷ്ട്രീയ ഭേദമന്യെ അധ്യാപക-വിദ്യാര്‍ഥി സംഘടനകള്‍ ഒറ്റക്കെട്ടായി എതിര്‍പ്പുമായി രംഗത്തുവന്നിട്ടും ധിക്കാരത്തിന്റെ വടിയെടുത്തു വീശുകയാണ് പിണറായി സര്‍ക്കാര്‍. തെറ്റായ വിദ്യാഭ്യാസ പരിഷ്കാരങ്ങളിലൂടെ പൊതുവിദ്യാഭ്യാസ മേഖലയെ എക്കാലവും പിറകോട്ടുവലിച്ച സി.പി.എമ്മില്‍നിന്നു ഇതിലും വലുത് പ്രതീക്ഷിക്കുന്നില്ല. സംഘടിതമായ പ്രതിഷേധത്തിന്റെ സത്തയറിഞ്ഞുകൊണ്ടെങ്കിലും ഖാദര്‍ കമ്മീഷന്റെ വൈരുധ്യങ്ങളെ തിരിച്ചറിയുമെന്നാണ് കരുതിയത്. എന്നാല്‍ താന്‍ പിടിച്ച മുയലിന് മൂന്നു കൊമ്പെന്ന കാര്‍ക്കശ്യത്തില്‍ മന്ത്രിസഭ ചരിത്രത്തിലെ വലിയ തെറ്റ് വീണ്ടും ആവര്‍ത്തിച്ചു എന്നു വേണം പറയാന്‍.
മുസ്്ലിംലീഗിലെ അഡ്വ. കെ.എന്‍.എ ഖാദര്‍ എം.എല്‍.എ ബുധനാഴ്ച നിയമസഭയില്‍ കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് നല്കിയ മറുപടിയിലാണ് ഖാദര്‍ കമ്മീഷന് റിപ്പോര്‍ട്ട് അടിയന്തിരമായി നടപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞത്. പിന്നീട് ചേര്‍ന്ന മന്ത്രിസഭായോഗം ഇതില്‍ അന്തിമ തീരുമാനമെടുക്കുകയും ചെയ്തു. അടുത്ത അധ്യയന വര്‍ഷം തന്നെ പൊതുവിദ്യാഭ്യാസ മേഖലയെ ഒരു ഡയരക്ടറേറ്റിനു കീഴില്‍ കൊണ്ടുവരാനാണ് സര്‍ക്കാര്‍ ലക്ഷ്യം. എന്നാല്‍ ഇതിനു വേണ്ട അടിസ്ഥാന സൗകര്യങ്ങളോ ക്രമീകരണങ്ങളോ ഒരുക്കിയിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ജൂണ്‍ ആറിന് സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങള്‍ പഠനാരംഭത്തിലേക്കു പ്രവേശിക്കാനിരിക്കെ ഒരാഴ്ച കൊണ്ട് ഒരു കുടക്കീഴില് കൊണ്ടുവരാന്‍ മാത്രം ചെറിയ കാര്യമല്ല സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ സമ്പ്രദായം. മാത്രമല്ല, സര്‍ക്കാര്‍ എത്ര കിണഞ്ഞുശ്രമിച്ചാലും എട്ടു ദിവസംകൊണ്ട് വിദ്യാഭ്യാസ മേഖല മുഴുവന്‍ ചുരുട്ടിക്കൂട്ടാവുന്നത്ര മുന്തിയ കണ്ടെത്തലുകളല്ല ഖാദര്‍ കമ്മീഷന്റേതും. വസ്തുതകള്‍ ഇതെല്ലാമായിരിക്കെയാണ് മൂന്നു വര്‍ഷത്തെ ഭരണ വൈകല്യത്തിനു മറപിടിക്കാന്‍ ധൃതിപിടിച്ച് ഖാദര്‍ കമ്മീഷന് റിപ്പോര്‍ട്ടിന് അംഗീകാരം നല്‍കിയത്. ഡയരക്ടര്‍ ജനറല്‍ ഓഫ് എജ്യുക്കേഷനായി നിയമിക്കപ്പെടുന്നയാള്‍ വിദ്യാഭ്യാസ വിചക്ഷണന്‍ ആയിരിക്കണമെന്ന നിര്‍ദേശം രാഷ്ട്രീയ നിയമനത്തിനുവേണ്ടിയാണെന്ന സാംഗത്യത്തില്‍നിന്നു തന്നെ ഇതിലെ നിഗൂഢത വെളിച്ചത്തുവരുന്നുണ്ട്.
ഖാദര്‍ കമ്മീഷന് റിപ്പോര്‍ട്ട് പൂര്‍ണമായും നടപ്പിലാക്കില്ലെന്ന് പറഞ്ഞ് തത്കാലം വിവാദങ്ങളില്‍നിന്ന് തടിതപ്പാനാണ് സര്‍ക്കാറിന്റെ ഉദ്ദേശ്യം. ആദ്യഘട്ടത്തില്‍ മൂന്നും നാലും ഭാഗങ്ങളാണ് നടപ്പാക്കുന്നത് എന്ന സര്‍ക്കാര്‍ ഭാഷ്യം അവ്യക്തതയുടെയും ആശങ്കയുടെയും ആഴംകൂട്ടുകയാണ്. പൊതുവിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വിവിധ ഡയരക്ടറേറ്റുകളുടെ ലയനം സംബന്ധിച്ച ഭാഗം നടപ്പാക്കാനുള്ള സര്‍ക്കാര്‍ നീക്കം ഗുണത്തേക്കാളേറെ ദോഷമാണ് വരുത്തിവെക്കുക. ഡയരക്ടറേറ്റുകളെ ലയിപ്പിക്കുക എന്നത് എത്രമേല്‍ സങ്കീര്‍ണമായ കാര്യമാണ്! എന്നാല്‍ തികഞ്ഞ ലാഘവത്തോടെയാണ് സര്‍ക്കാര്‍ ഇതിനെയെല്ലാം കാണുന്നത്. ഹൈസ്കൂള്‍, ഹയര്‍സെക്കണ്ടറി എന്ന ഹിമാലയ സമാനമായ രണ്ടു ഡയരക്ടറേറ്റുകളെ ഒരു സുപ്രഭാതത്തില്‍ കൂട്ടിക്കെട്ടണമെങ്കില്‍ രവീന്ദ്രനാഥിന്റെ കയ്യില്‍ അലാവുദ്ദീന്റെ അത്ഭുത വിളക്കുതന്നെ വേണ്ടിവരും. അടുത്തയാഴ്ച മുതല്‍ പൊതുവിദ്യാഭ്യാസ, ഹയര്‍സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി ഡയരക്ടറേറ്റുകള്‍ ലയിപ്പിച്ചു ഒന്നാക്കുന്ന സര്‍ക്കാര്‍ മാജിക് കാത്തിരുന്ന് കാണേണ്ടതുതന്നെയാണ്. മൂന്നു ഡയരക്ടറേറ്റുകള്‍ക്കുകീഴില്‍ പ്രത്യേകം പ്രവര്‍ത്തിക്കുന്ന പരീക്ഷാവിഭാഗങ്ങളെ ഒന്നാക്കാനുള്ള എന്തു പ്രായോഗിക നടപടികളാണ് ഇതുവരെ കൈക്കൊണ്ടിട്ടുള്ളത്? ഹൈസ്കൂളും ഹയര്‍ സെക്കണ്ടറികളും ഒന്നിച്ചുപ്രവര്‍ത്തിക്കുന്ന ഇടങ്ങളില്‍ സ്കൂളിനെ ഒറ്റ യൂണിറ്റാക്കി, പ്രിന്‍സിപ്പലിനെ സ്ഥാപന മേധാവിയായും ഹെഡ്മാസ്റ്ററെ വൈസ് പ്രിന്‍സിപ്പലായും നിയമിക്കുമെന്ന പരിഷ്കാരം ആകര്‍ഷകമായി തോന്നുമെങ്കിലും പ്രായോഗിക തലത്തിലെത്തുമ്പോള്‍ അല്പം പുളിക്കുമെന്ന കാര്യമുറപ്പ്. എസ്.എസ്.എല്‍സിയിലെ അഞ്ചുലക്ഷത്തോളം കുട്ടികള്‍ക്കു പുറമെ, ഹയര്‍ സെക്കണ്ടറി ഒന്നും രണ്ടും വര്‍ഷത്തെയും ഒപ്പം വി.എച്ച്.എസ്.ഇലേതുമുള്‍പ്പെടെ 15 ലക്ഷത്തിലധികം കുട്ടികളുടെ ടേം പരീക്ഷ മുതല്‍ പൊതുപരീക്ഷ വരെയുള്ളവ കാര്യക്ഷമമായും സമയബന്ധിതമായും നടത്തണമെങ്കില്‍ അത്ഭുതങ്ങള്‍ സംഭവിക്കേണ്ടിവരും. പ്രത്യേക ഡിപ്പാര്‍ട്ടുമെന്റുകളിലായി നടക്കുന്ന പരീക്ഷകളിലെ ഗുരുതര വീഴ്ചകള്‍ കണ്ടു മടുത്തവര്‍ക്കു മുമ്പിലാണ് ഈ തലതിരിഞ്ഞ പരിഷ്കാരമെന്നോര്‍ക്കണം. വിദ്യാഭ്യാസ അവകാശ നിയമം പ്രഖ്യാപിക്കുന്ന ഗുണമേന്മാ വിദ്യാഭ്യാസത്തെ കുറിച്ച് ഊറ്റംകൊള്ളുന്ന ഖാദര്‍ കമ്മീഷന് റിപ്പോര്‍ട്ടില്‍ പ്രായോഗിക ഗുണമേന്മ ഉയര്‍ത്താനുള്ള എന്തു പരിഷ്കാരമാണുള്ളത്? വിദ്യാഭ്യാസത്തിന്റെ എല്ലാ തലങ്ങളിലേയും ഗുണനിലവാരമുയര്‍ത്തുന്നതിന് നിഷ്കര്‍ശിച്ച അധ്യാപക യോഗ്യതാ പരീക്ഷകളായ സി.ടെറ്റ്, കെ.ടെറ്റ്, സെറ്റ് എന്നിവയെ കുറിച്ച് കമ്മീഷന് റിപ്പോര്‍ട്ട് കുറ്റകരമായ നിശബ്ദത പാലിക്കുകയാണ്. ഘടനാപരവും അക്കാദമികവുമായ വീഴ്ചകളുടെ പെരുമ്പറമ്പായ പുതിയ പരിഷ്കാരത്തെ പുറംകാലുകൊണ്ട് തട്ടിമാറ്റുന്നതിനു പകരം പൂമാലയിട്ട് പൂജിക്കുന്ന പിണറായി സര്‍ക്കാര്‍ പുതുതലമുറയോട് പൊറുക്കാനാവാത്ത പാതകമാണ് ചെയ്യുന്നതെന്ന കാര്യത്തില്‍ തെല്ലും സംശയമില്ല.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്ഹാന് മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്ഹാന് മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്ഹാന് യാസിന് (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ