Video Stories
സഹ്യനായി ഉണരാം നമുക്കുവേണ്ടിയും
‘പശ്ചിമഘട്ടം ആകെ തകര്‍ക്കപ്പെട്ടിരിക്കുന്നു. ഇനിയും നടപടിയെടുത്തില്ലെങ്കില്‍ കേരളത്തെ കാത്തിരിക്കുന്നത് വന്‍ദുരന്തമാണ്. അതിന് നിങ്ങള്‍ വിചാരിക്കുംപോലെ യുഗങ്ങളൊന്നുംവേണ്ട. നാലോഅഞ്ചോ വര്‍ഷംമതി. അന്ന് ഞാനും നിങ്ങളും ജീവിച്ചിരിപ്പുണ്ടാകും. ആരാണ് കള്ളംപറയുന്നത്, ഭയപ്പെടുന്നത് എന്ന് മനസ്സിലാകും.’ 2013ല്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച പ്രമുഖ പരിസ്ഥിതിശാസ്ത്രജ്ഞന് മാധവ ്ഗാഡ്ഗില്‍ സമിതി ആറുവര്‍ഷംമുമ്പ് തന്റെ പഠനറിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയ വാചകങ്ങള്‍ സ്വര്‍ണലിപികളില്‍ കൊത്തിവെക്കപ്പെടേണ്ടവയാണ്.
അദ്ദേഹം പഠനവിധേയമാക്കിയതും പ്രവചിച്ചതുംപോലെ കഴിഞ്ഞ രണ്ടുവര്‍ഷമായി കേരളം കാലാവസ്ഥാദുരന്തത്തിന്റെ തീക്ഷ്ണത രണ്ട് തിക്താനുഭവത്തിലൂടെ തിരിച്ചറിഞ്ഞിരിക്കുന്നു. മൂന്നരക്കോടിയോളം ജനതയുടെ അധിവാസമേഖലയായ കേരളത്തില്‍ ഗാഡ്ഗിലിന്റെ മുന്നറിയിപ്പും താക്കീതും ശരിവെക്കുന്നതാണ് 2018ലെയും ഇക്കൊല്ലത്തെയും മഹാമാരികളും പ്രളയദുരന്തങ്ങളും.
ആമസോണ്‍പോലെ ലോകത്തെ എട്ട് ജൈവവൈവിധ്യമേഖലകളിലൊന്നാണ് നമ്മുടെ സ്വന്തംപശ്ചിമഘട്ടം. പരിസ്ഥിതിലോലപ്രദേശങ്ങളായാണ് ഈമേഖലയെ പൊതുവെ കണക്കാക്കപ്പെടുന്നത്.
ഈ യാഥാര്‍ത്ഥ്യബോധ്യത്തിന് നാം കുറെയധികം സമയംകളഞ്ഞുവെന്നതാണ് സത്യം. ജന്തുസസ്യപക്ഷിമേഖലകളുടെ അക്ഷയഖനി എന്നതുമാത്രമല്ല, ഗുജറാത്തില്‍നിന്ന് ഉല്‍ഭവിച്ച് തമിഴ്നാട് തീരത്ത് അവസാനിക്കുന്ന മൂവായിരത്തോളം കിലോമീറ്റര്‍ നീളമുള്ള സഹ്യപര്‍വതനിരയുടെ കീഴെ അന്തിയുറങ്ങുന്നത് കേരളം മാത്രമല്ല, കര്‍ണാടകത്തിലെയും മഹാരാഷ്ട്രയിലെയും ഗോവയിലെയും തമിഴ്നാട്ടിലെയുമൊക്കെ സാധാരണജനങ്ങളാണ്. ഇവിടെയാണ് നാം ഓരോരുത്തരും മനുഷ്യരെന്നനിലയില്‍ പാലിക്കേണ്ട ജാഗ്രത ബോധ്യപ്പെടേണ്ടത്.
ഏതുനിമിഷവും താണുവീഴുന്നൊരു ഡെമോക്ലസിന്റെ വാളാണ് പശ്ചിമഘട്ടം എന്ന് നാംപറയാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായിട്ടും ഈ മേഖലയുടെ ലോലാവസ്ഥക്കനുസൃതമായ ഖനന-നിര്‍മാണ-കാര്‍ഷിക രീതികള്‍ അവലംബിക്കാന്‍ നാം കൂട്ടാക്കിയില്ല. ജനങ്ങളേക്കാള്‍ ഭരണകൂടങ്ങള്‍ക്കാണ് ഇതിന്റെ ഉത്തരവാദിത്തമെന്ന് മനസ്സിലായിട്ടും കേവലം വോട്ടിനുവേണ്ടിയുള്ള തത്രപ്പാടിലാണ് ഇന്നും പലരും.
നൂറ്റാണ്ടുകണ്ട മഹാപ്രളയമാണ് 2018ല്‍ ഉണ്ടായത്. ഇവിടംകൊണ്ടൊന്നും തീരുന്ന പ്രശ്നമല്ല കേരളത്തിന്റെ ഭൂവിസ്തൃതിയുടെ പകുതിവരുന്ന പശ്ചിമഘട്ടത്തിനുമേലുള്ള ആഘാതമെന്ന് നാം ഇനിയെങ്കിലും തിരിച്ചറിയേണ്ടിയിരിക്കുന്നു. ശാസ്ത്രവും മതങ്ങളുമെല്ലാം ഒരുപോലെ സമര്‍ത്ഥിക്കുന്നതാണ് തിന്മക്ക് തിരിച്ചടി ലഭിക്കുമെന്നത്. കഴിഞ്ഞ പ്രളയശേഷവും നാം എവിടെയായിരുന്നു, എന്തുചെയ്യുകയായിരുന്നുവെന്നതിന് തെളിവാണ് ഈമേഖലയില്‍ സര്‍ക്കാരുകള്‍ അനുവദിച്ച ഖനനവും നിര്‍മാണത്തിനുള്ള അനുമതിയും തുടര്‍ദുരന്തങ്ങളും.
മഹാപ്രളയത്തിന് ആറുമാസത്തിനകംതന്നെ ആറോളം ഉത്തരവുകളാണ് പശ്ചിമഘട്ടമേഖലയുടെ പരിസ്ഥിതിനാശത്തിന് വഴിവെക്കുന്നതരത്തില്‍ വീണ്ടും സര്‍ക്കാരുകളില്‍നിന്നുണ്ടായത്. കേവലം ഈ മേഖലയിലെ താമസക്കാര്‍ക്ക് മാത്രമല്ല, ഇവിടുത്തെ ജൈവസമ്പത്തിനെയും മലയെയും പാറയെയും മണ്ണിനെയും അടിച്ചുമാറ്റുന്ന ഖനനരീതികള്‍ മൂലം വിവിധ സംസ്ഥാനങ്ങള്‍ക്കാണ് ദോഷം ഭവിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ കേരളത്തിന്റെ വടക്കന്‍ജില്ലകളിലാണ് കൂടുതല്‍ ദുരന്തരൂക്ഷത ഉണ്ടായത്. ഇതിനുകാരണം കാസര്‍കോട് മുതല്‍ അട്ടപ്പാടിവരെയുള്ള പര്‍വതശിഖരങ്ങളില്‍ അനുവദിക്കപ്പെട്ട പാറമടകളും റബര്‍മുതലായവയുടെ അശാസ്ത്രീയകൃഷിരീതികളുമാണ്. നിലമ്പൂര്‍,വയനാട് പ്രദേശങ്ങളിലെ ഉരുള്‍പൊട്ടലിന് കാരണവും മറ്റൊന്നല്ല.
ഒരുഭരണകക്ഷി എം.എല്‍.എയുടെ മണ്ഡലത്തില്‍തന്നെയാണ് അധികഖനനവും അനധികൃതനിര്‍മാണവും നടക്കുന്നതെന്നതാണ് ഏറെ വൈരുദ്ധ്യം. ഇതിനെതിരെ പ്രതിപക്ഷവും ജനങ്ങളും ഒന്നാകെ പ്രതിഷേധിച്ചിട്ടും നിലമ്പൂര്‍ എം.എല്‍.എയുടെ ഉറ്റബന്ധുക്കളുടെ ഉടമസ്ഥതയിലുള്ള മലയിലെ നിര്‍മാണങ്ങള്‍ തടയാന്‍ കഴിഞ്ഞില്ല. കോടതിയും ഭരണകൂടവും ഇടപെട്ടിട്ടുപോലും രാഷ്ട്രീയമേലാളന്മാരുടെ സംരക്ഷണയിലാണ് ഇന്നും അദ്ദേഹം വാഴുന്നത്. ചിലര്‍ക്ക് കൊള്ളനടത്താനും ബഹുഭൂരിപക്ഷത്തിന് ജീവന് നഷ്ടപ്പെടുത്താനും മാത്രമായി കേരളത്തിന്റെ പരിസ്ഥിതിമേഖല മാറിക്കൂടാ എന്ന സന്ദേശം ഓരോരുത്തരും മനസ്സില്‍ സൂക്ഷിക്കേണ്ട കാലമാണിത്.
സര്‍ക്കാരില്‍ സ്വാധീനമുള്ളവരും ജനങ്ങളുടെ വോട്ടുവാങ്ങി അധികാരസോപാനങ്ങളില്‍ മയങ്ങുന്നവരുമെല്ലാം കണ്ടതിനെയെല്ലാം വെട്ടിപ്പിടിക്കാനായി നെട്ടോട്ടമോടുമ്പോള്‍ ദൈന്യതാപൂര്‍വം നാം ഓര്‍ക്കേണ്ടത് കവളപ്പാറയിലും പോത്തുകല്ലിലും കുട്ടനാടും കുറ്റിയാടിയിലും കരിഞ്ചോലയിലും ഒക്കെ അന്തിയുറങ്ങുന്നവരെയാണ് .അവരുടെ നിലയ്ക്കാത്ത രോദനമാണ് നാം ഇപ്പോള്‍ കേട്ടുകൊണ്ടിരിക്കുന്നത്. ഈ നാടിന്റെ രോദനമാണത്. മലയുടെയും പുഴയുടെയും കാടിന്റെയും.
കഴിഞ്ഞ വര്‍ഷം 500ഓളം പേരാണ് പ്രളയത്തില്‍ മരണപ്പെട്ടതെങ്കില്‍ ഇത്തവണ സംഖ്യ നൂറിലധികം വരും. മറ്റ് ലക്ഷക്കണക്കിനാളുകളുടെ ജീവനോപാധിയും തകര്‍ന്നിരിക്കുന്നു. മൂവായിരത്തോളം ക്യാമ്പുകളിലായി ഇതിനകം രണ്ടരലക്ഷത്തിലധികം പേരാണ് ഉടുതുണിക്ക് മറുതുണിപോലുമില്ലാതെ കഴിയുന്നത്. പാലക്കാട് മുതല്‍ മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂര്‍ ,കാസര്‍കോട് വരെയുള്ള പശ്ചിമഘട്ടമലനിരകള്‍ കേരളത്തിന്റെ പകുതിയിലധികം ജനസംഖ്യയെയാണ് ശിരസ്സേറ്റുന്നത്. മലനിരകളിലുണ്ടാകുന്ന ചെറിയൊരു ചലനംപോലും വലിയൊരു പ്രദേശത്തെയാകെ നാമാവശേഷമാക്കുമെന്നതിന്റെ ഉത്തമോദാഹരണമാണ് നിലമ്പൂര്‍ താലൂക്കിലെയും പുത്തുമലയിലെയും ഉരുള്‍പൊട്ടലുകള്‍.
എട്ടിനും ഒന്‍പതിനുമായി ഉണ്ടായത് വെറുമൊരു ഉരുള്‍പൊട്ടല്‍ മാത്രമല്ലെന്നും അനിര്‍വചനീയമാംവിധമുള്ള കാലാവസ്ഥാപ്രതിഭാസമാണെന്നും നാം തിരിച്ചറിയുന്നു. അധികമായാല്‍ അമൃതും വിഷം എന്നതുപോലെയാണ് കേരളത്തിന്റെ പ്രകൃതിസമ്പത്തിന്റെ അവസ്ഥ. മാധവ്ഗാഡ്ഗിലും ഡോ.കസ്തൂരിരംഗനും നിര്‍ദേശിച്ച രീതിയിലുള്ള ജീവിതക്രമപ്പെടുത്തലുകള്‍ക്കും പാരിസ്ഥിതികസംരക്ഷണത്തിനും നാം ഇനിയെങ്കിലും തുനിഞ്ഞിറങ്ങിയില്ലെങ്കില്‍ കേരളം എന്നത് ചരിത്രത്തിലെ ഒരു ദുരന്തപൊട്ടായി അവശേഷിക്കുമെന്ന ബോധ്യം എല്ലാവരിലും ഉണ്ടാവട്ടെ.
പരിസ്ഥിതികാര്യത്തില്‍ ലോകത്തിനിനി ഉറങ്ങാന്‍ നേരമില്ല, ഉറക്കം നടിക്കാനും.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്ഹാന് മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്ഹാന് മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്ഹാന് യാസിന് (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ