Connect with us

Video Stories

നവഫാസിസത്തിന്റെ ക്രിമിനല്‍ വാഴ്ച

Published

on


ലോകാസമസ്താ സുഖിനോ ഭവന്തു: ഉദ്‌ഘോഷിക്കുന്നവരുടെ രാഷ്രീയവക്താക്കള്‍ ഭരിക്കുമ്പോള്‍ അക്രമിക്കൂട്ടങ്ങള്‍ക്ക് പേക്കൂത്ത് നടത്താനുള്ള ഇടമായി മാറുകയാണോ ഇന്ത്യാരാജ്യം. രാജ്യത്ത് അടുത്തകാലത്തായി ഉണ്ടായിക്കൊണ്ടിരിക്കുന്ന കൊലപാതകങ്ങളുടെ നിരയിലെ ഒടുവിലത്തേതാണ് ഇന്നലെ ബീഹാറില്‍ അരങ്ങേറിയത്. പ്രമുഖ ഹിന്ദിപത്രത്തിലെ മാധ്യമപ്രവര്‍ത്തകനെയും സഹോദരനെയും അവരുടെ വീട്ടില്‍കയറി അക്രമി നിറയൊഴിച്ച് കൊലപ്പെടുത്തുകയാണെന്നാണ് റിപ്പോര്‍ട്ട്. സഹരണ്‍പൂരിലെ വീടിനടുത്ത് പശുവിനെ കൂട്ടമായി അഴിച്ചുവിടുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ അയല്‍വാസി ദൈനിക്ജാഗരണ്‍ പത്രത്തിന്റെ ലേഖകന്‍ ആശിഷ്, സഹോദരന്‍ അസുതോഷ് എന്നിവരെ വെടിവെച്ചുകൊല്ലുകയായിരുന്നുവെന്നാണ് ആദ്യവിവരമെങ്കിലും കൂടുതല്‍ അന്വേഷണത്തിലേക്കെത്തുമ്പോള്‍ സംഭവത്തിനുപിന്നില്‍ മാധ്യമപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട പ്രതികാരമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് മറ്റൊരു റിപ്പോര്‍ട്ട്. മഹിപാല്‍ എന്നയാളാണ് പ്രതി. പ്രതിയെ നിതീഷ്‌സര്‍ക്കാരിന്റെ പൊലീസ് പിടികൂടിയിട്ടില്ല. ഇയാളുടെ ഉടമസ്ഥതയിലുള്ള കോട്‌വാളിലെ പാല്‍സംഭരണകേന്ദ്രത്തിനരികെ ആണ് പശുക്കളുടെ കൂട്ടം. എന്നാല്‍ ദൈനിക്ജാഗരണില്‍ മഹിപാലിനെതിരെ ആശിഷ് എഴുതിയ വാര്‍ത്തകളാണ് കൊലപാതകത്തിന് കാരണമെന്നാണ് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നത്. ഉത്തര്‍പ്രദേശ്, ബീഹാര്‍, ആസാം, രാജസ്ഥാന്‍, തെലുങ്കാന, ജമ്മുകശ്മീര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലായി കഴിഞ്ഞവര്‍ഷംമാത്രം പതിനാറോളം മാധ്യമപ്രവര്‍ത്തകരാണ് രാജ്യത്ത് കൊല്ലപ്പെട്ടത്. ഇതിന്റെ തുടര്‍ച്ചയായാണ് ഇന്നലെനടന്ന ഇരട്ട അരുംകൊലകള്‍. മാധ്യമപ്രവര്‍ത്തനം പേടിസ്വപ്‌നമാകുന്ന നിലയിലേക്ക് മോദിഭരണകൂടം രാജ്യത്തെ കൊണ്ടെത്തിച്ചിരിക്കുകയാണിപ്പോള്‍.
ഭരണക്കാര്‍ ഒത്താശചെയ്യുന്ന കൊലപാതകപരമ്പരകള്‍ വടക്കേ ഇന്ത്യന്‍സംസ്ഥാനങ്ങളില്‍ നിത്യസംഭവമായിരിക്കവെ, ഈ സംഭവത്തിലും ദുരൂഹത ആരോപിക്കപ്പെടുന്നതിനെ തള്ളിക്കളയാനാവില്ല. ഇതേ ബീഹാറില്‍തന്നെയാണ് ബൈക്കിലെത്തിയ അക്രമികള്‍ കഴിഞ്ഞമാസം ഇതേപത്രത്തിലെ മറ്റൊരുമാധ്യമപ്രവര്‍ത്തകനെ വെടിവെച്ചുകൊന്നത്. മധുബനി ജില്ലയില്‍ ജൂലൈ 29ന്‌നടന്ന സംഭവത്തെക്കുറിച്ച് അന്വേഷണം നടന്നുവരവെയാണ് ഇന്നലെ മറ്റൊരു മാധ്യമപ്രവര്‍ത്തകന്‍ ഏതാണ്ട് അതേരീതിയില്‍ കൊലചെയ്യപ്പെട്ടിരിക്കുന്നത്. മുപ്പത്താറുകാരനായ പ്രദീപ് മണ്ഡലാണ് അന്ന് കൊല്ലപ്പെട്ടത്. ദൈനിക് ജാഗരന്റെ മധുബനിയിലെ പ്രാദേശികലേഖനായിരുന്നു പ്രദീപ്. തികഞ്ഞ ഗൂഢാലോചനയാണ് അവിടെ നടന്നതെന്നാണ് വ്യക്തമായിരുന്നത്. വീണ്ടും അതേപത്രത്തിന്റെതന്നെ ലേഖകനെയും സഹോദരനെയും കൊലപ്പെടുത്താന്‍ അക്രമികള്‍ക്ക് പ്രചോദനമായത് സര്‍ക്കാരിന്റെ തലപ്പത്തുള്ളവരിലെ സ്വാധീനമോ പണമോ ആകാം.
2017 ഒക്ടോബറിലും ദൈനിക്ജാഗരണിന്റെ തന്നെ ഒരുമാധ്യമപ്രവര്‍ത്തകന്‍ അക്രമികളാല്‍ കൊലചെയ്യപ്പെടുകയുണ്ടായി. രാജേഷ്മിശ്ര എന്നയാളാണ് അന്ന് കൊലചെയ്യപ്പെട്ടത്. ഇവിടെയും സര്‍ക്കാരിന്റെ അനാസ്ഥയാണ് കൊലപാതകത്തിലേക്ക് വഴിവെച്ചത്. ബംഗളൂരുവില്‍ പ്രമുഖ മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വീടിനടത്തുവെച്ച് വെടിവെച്ചുകൊന്നതിലെ പ്രതികളെതേടിയുള്ള അന്വേഷണം മൂന്ന് സ്വതന്ത്രചിന്തകരുടെയും എഴുത്തുകാരുടെയും കൊലപാതകത്തിലേക്കാണ്. നടന്‍ കമല്‍ഹാസന്‍ പറഞ്ഞതുപോലെ ,ഹൈന്ദവഭീകരതയാണ് ഇതിനുപിന്നിലെന്ന് ഇതിനകം തെളിഞ്ഞിട്ടുമുണ്ട്. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീര്‍ കാറിടിച്ച് കൊല്ലപ്പെട്ടശേഷം പ്രതിയെ രക്ഷിക്കാന്‍ ചിലര്‍ കാട്ടിക്കൂട്ടിയ വെപ്രാളവും നാം നേരില്‍കണ്ടതാണ്.
കഴിഞ്ഞമാസം 29നാണ് ഉത്തര്‍പ്രദേശില്‍ ടോറസ്‌ലോറി ഇടിച്ച് ഉന്നാവ് ലെംഗികാതിക്രമക്കേസിലെ വാദിയുടെ രണ്ട് അമ്മായിമാര്‍ക്ക് ജീവന്‍നഷ്ടപ്പെടുകയും ഇരക്കും അഭിഭാഷകനും മാരകമായി പരിക്കേല്‍ക്കുകയും ചെയ്തത്. ബി.ജെ.പി എം.എല്‍.എ സെന്‍ഗര്‍ ആണ് ഇതിലെ പ്രതി. ആദ്യം കൈമലര്‍ത്തിയ പൊലീസും യോഗി സര്‍ക്കാരും ശക്തമായ തെളിവുകള്‍ പുറത്തുവന്നതോടെയാണ് സി.ബി.ഐ അന്വേഷണത്തിന് സന്നദ്ധമായത്. 2017ല്‍ ജോലി വാഗ്ദാനം ചെയ്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത സെന്‍ഗര്‍ ഇരയുടെ പിതാവിനെതിരെ കള്ളക്കേസെടുത്ത് പിടികൂടിയ ശേഷം കൊലപ്പെടുത്തുകയായിരുന്നുവെന്ന ആരോപണവും അന്വേഷണത്തിലാണ്. ഉത്തര്‍പ്രദേശില്‍ ബി.ജെ.പി അധികാരത്തിലേറിയതിനുശേഷം കഴിഞ്ഞ രണ്ടൂമൂന്നു വര്‍ഷമായി അരങ്ങേറുന്ന കൊലപാതകങ്ങള്‍കൊണ്ട് സര്‍ക്കാര്‍രേഖകളില്‍ രാജ്യത്തെ ഏറ്റവുംകൂടുതല്‍ അക്രമങ്ങള്‍ നടക്കുന്ന സംസ്ഥാനമായിരിക്കുകയാണ് ഈ സംസ്ഥാനം. തൊട്ടുതാഴെതന്നെയാണ് ബീഹാറും. മാധ്യമപ്രവര്‍ത്തകര്‍ക്കും പൊതുപ്രവര്‍ത്തകര്‍ക്കും സ്വതന്ത്രചിന്തകര്‍ക്കും മതന്യൂനപക്ഷങ്ങള്‍ക്കുമൊന്നും രക്ഷയില്ലാത്ത അവസ്ഥ വന്നിട്ട് കുറച്ചുനാളായി. കൊലപാതകങ്ങള്‍ നടത്തിയാല്‍ സംരക്ഷിക്കാനാളുണ്ടെന്ന ഉറച്ചവിശ്വാസമാണ് അക്രമികള്‍ക്ക് കിട്ടുന്ന ലൈസന്‍സ്. ദാദ്രി കൊലക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ യു.പിയിലെ ബുലന്ദ്ഷഹറില്‍ കൃത്രിമമായി കലാപമുണ്ടാക്കി അതിനിടയില്‍ വെടിവെച്ചുകൊന്നതും അധികകാലമായിട്ടില്ല. ഔദ്യോഗികസ്ഥാനത്തിരിക്കുന്നവരുടെ പിന്തുണയാണ് ഇതിനെല്ലാം കാരണമെന്ന് പ്രത്യേകിച്ച് വിശദീകരിക്കേണ്ട കാര്യമില്ല.
അടുത്തിടെയായി ബി.ജെ.പിക്കാരും സംഘപരിവാരുകാരും പ്രതികളായിട്ടുള്ള കേസുകളില്‍ അതിസുന്ദരമായി അവര്‍ തലയൂരിപ്പോരുന്ന സംഭവങ്ങള്‍ നാം കണ്ടും കേട്ടും അമ്പരന്നിരിക്കുകയാണ്. 2017ല്‍ ഹരിയാനയിലെ കാലിവ്യാപാരി പഹ്‌ലുഖാനെ കൊലപ്പെടുത്തിയ കേസില്‍ ബി.ജെ.പി ഭരിക്കുന്നകാലത്ത് തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ട് പ്രതികള്‍ക്കു വേണ്ടിയാണെന്നാണ് കഴിഞ്ഞയാഴ്ച വന്ന കോടതിവിധി നമ്മോട് വിളിച്ചുപറഞ്ഞത്. കൊലപാതകത്തിന്റെ വീഡിയോ ദൃശ്യം മാത്രമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ തെളിവായി ഹാജരാക്കിയത്. ഇതിന്മേല്‍ ആറുപ്രതികളെയും വെറുതെ വിടുകയായിരുന്നു. സംഝോത എക്പ്രസ്, മക്കമസ്ജിദ്, മാലേഗാവ് എന്നീ സ്‌ഫോടനങ്ങള്‍ തുടങ്ങി സംഘപരിവാറുകാര്‍ പ്രതികളായ രാജ്യത്തെ പ്രമാദമായ ഭീകരപ്രവര്‍ത്തനക്കേസുകളില്‍ ഇരകള്‍ക്ക് നീതി നിഷേധിക്കപ്പെടുന്നത് നാം കണ്ടുകൊണ്ടേയിരിക്കുന്നു. മാലേഗാവ് കേസിലെ പ്രതിയായ പ്രജ്ഞസിംഗ് താക്കൂറിന് കഴിഞ്ഞ മേയിലാണ് കോടതി ജാമ്യം അനുവദിച്ചത്. ഇവരിപ്പോള്‍ ഭോപ്പാലില്‍നിന്നുള്ള ബി.ജെ.പി ലോക്‌സഭാംഗവും. കൊലക്കേസില്‍ ജയിലില്‍ കിടന്നയാള്‍ രാജ്യത്തിന്റെ ക്രമസമാധാനചക്രം തിരിക്കുമ്പോള്‍ ഇതിലപ്പുറം നടക്കുമെന്ന് കരുതുന്നവരെന്തുപിഴച്ചു!

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.