Connect with us

Auto

മൊബൈല്‍ കോള്‍, ഡാറ്റ നിരക്കുകള്‍ കുത്തനെ കൂട്ടാനൊരുങ്ങി കമ്പനികള്‍

ട്രായിയുടെ നേതൃത്വത്തില്‍ ഇതിനായുള്ള ചര്‍ച്ചകള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. സാമ്പത്തിക ബാധ്യത കടുത്ത സാഹചര്യത്തിലാണ് കമ്പനികള്‍ നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ ഒരുങ്ങുന്നത്

Published

on

മൊബൈല്‍ ഡാറ്റാ നിരക്കുകള്‍ വര്‍ധിപ്പിക്കാനുള്ള നീക്കവുമായി മൊബൈല്‍ കമ്പനികള്‍. വോഡഫോണ്‍ ഐഡിയ (വി)യും എയര്‍ടെലും അടുത്ത മാസങ്ങളില്‍ നിരക്കു വര്‍ധന നടത്തിയേക്കും. ട്രായിയുടെ നേതൃത്വത്തില്‍ ഇതിനായുള്ള ചര്‍ച്ചകള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

സാമ്പത്തിക ബാധ്യത കടുത്ത സാഹചര്യത്തിലാണ് കമ്പനികള്‍ നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ ഒരുങ്ങുന്നത്. കോള്‍, ഡാറ്റ നിരക്കുകള്‍ 15 മുതല്‍ 20 ശതമാനം വരെ കൂട്ടാനാണ് വോഡഫോണ്‍ ഐഡിയ ശ്രമിക്കുന്നത്. അതേ സമയം ജിയോ ഇക്കാര്യത്തില്‍ എന്തു തീരുമാനമെടുക്കും എന്നതില്‍ വ്യക്തതയില്ല. ജിയോയുടെ തീരുമാനം കൂടി ആശ്രയിച്ചായിരിക്കും ഈ കമ്പനികള്‍ അന്തിമ തീരുമാനത്തിലെത്തുക.

കഴിഞ്ഞവര്‍ഷം ഡിസംബറിലാണ് ഇതിനു മുമ്പ് നിരക്കുകള്‍ വര്‍ധിപ്പിച്ചത്. കടുത്ത പ്രതിസന്ധി നേരിടുന്ന മൊബൈല്‍ കമ്പനികള്‍ക്ക് ആശ്വാസകരമായ രീതിയില്‍ കോള്‍, ഡാറ്റ എന്നിവക്ക് തറവില നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

ഒരു ഉപഭോക്താവില്‍ നിന്ന് ലഭിക്കുന്ന ശരാശരി വരുമാനത്തിന്റെ കണക്കില്‍ ഏറ്റവും പിന്നില്‍ വോഡഫോണ്‍ ഐഡിയ ആണ്. എയര്‍ടെല്ലിന് 162 രൂപയും, ജിയോക്ക് 145 രൂപയും ലഭിക്കുമ്പോള്‍ വോഡഫോണ്‍ ഐഡിയയ്ക്ക് 119 രൂപ മാത്രമാണ് കിട്ടുന്നത്. ഇത് 200 രൂപയ്ക്ക് മുകളില്‍ എത്തിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. നിരക്കുകള്‍ കൂട്ടും എന്നുള്ള സൂചനകളെ തുടര്‍ന്ന് ടെലികോം കമ്പനികളുടെ ഓഹരി വിലയിലും മുന്നേറ്റമുണ്ടായി

 

Auto

ബി-സെഗ്മെന്റ് എസ്യുവികളുടെ ലോകത്തേക്ക് ടൊയോട്ട അര്‍ബന്‍ ക്രൂയ്‌സര്‍ ഹൈറൈഡര്‍

നിരവധി സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകളുമായാണ് ഹൈറൈഡര്‍ എത്തുന്നത്.

Published

on

ന്യൂഡല്‍ഹി:ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ (ടികെഎം) ഇന്ത്യയ്ക്കായി വികസിപ്പിച്ച ബി സെഗ്മെന്റ് വാഹനമായ അര്‍ബന്‍ ക്രൂയ്‌സര്‍ ഹൈറൈഡറിനെ അവതരിപ്പിച്ചു. ടൊയോട്ടയുടേതായി ഇത്യയിലെത്തുന്ന ആദ്യത്തെ സെല്ഫ് ചാര്‍ജിംഗ് സ്‌ട്രോംഗ് ഹൈബ്രിഡ് ഇലക്ട്രിക്ക് എസ്യുവിയാണിത്. കമ്പനിയുടെ ഇലക്ട്രിഫിക്കേഷന്‍ പദ്ധതികളുടെ ഭാഗമായാണ് ഹൈറൈഡറും എത്തുന്നത്. ടൊയോട്ടയുടെ ഗ്ലോബല്‍ മോഡലുകളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടുള്ള രൂപകല്പനയും മികവുറ്റ പെര്‍ഫോമന്‍സും ഹൈറൈഡര്‍ വാഗ്ദാനം ചെയ്യുന്നു.

മികച്ച ആക്‌സിലറേഷനും പെര്‍ഫോമന്‍സും ഉറപ്പാക്കുന്ന പവര്‍ട്രെയിനും അതിനൊത്ത ആധുനികമായ പ്ലാറ്റ്‌ഫോമുമാണ് ഹൈറൈഡറിനുള്ളത്. ഒപ്പം ഉയര്‍ന്ന മൈലേജും കുറഞ്ഞ എമിഷനും.തനിയെ ചാര്‍ജ് ആവുന്നതരം സ്‌ട്രോംഗ് ഹൈബ്രിഡ് പവര്‍ട്രെയിനാണ് വാഹനത്തിന്റേത്. ഹൈബ്രിഡായും പൂര്‍ണ്ണമായും ഇലക്ട്രിക്കായും ഓടാന്‍ സഹായിക്കുന്ന ഇ-ഡ്രൈവ് ട്രാന്‍സ്മിഷനും 2 വീല്‍ ഡ്രൈവ് ലേയൗട്ടുമാണ് ഹൈബ്രിഡ് ഹൈറൈഡറിന്റേത്. എന്‍ജിനും മോട്ടോറും കൂടി ഏതാണ്ട് 114 എച്ച്പി (85 കിലോവാട്ട്) കരുത്താവും നല്കുക. ടൊയോട്ടയുടെ ചില ഗ്ലോബല്‍ മോഡലുകളെ ഓര്‍മ്മിപ്പിക്കുന്ന ഡിസൈനാണ് ഹൈറൈഡറിന്റേത്. എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്‌ലാമ്പ്, ഇരട്ട എല്‍ഇഡി ഡേ ടൈം റണ്ണിംഗ് ലാമ്പുകള്‍, സ്‌പോര്‍ട്ടിയായ പിന്‍ സ്‌കിഡ് പ്ലേറ്റ്, ട്രപ്പിസോയ്ഡല്‍ ഗ്രില്‍, ക്രിസ്റ്റല്‍ അക്രിലിക്ക്/ ക്രോം ഫിനിഷുകളുള്ള മുന്‍ ഗ്രില്‍, ഡ്യുവല്‍ ടോണ്‍ പെയിന്റ്, 17 ഇഞ്ച് അലോയ് വീലുകള്‍, എല്‍ഇഡി ടെയില്‍ ലാമ്പുകള്‍ എന്നിവയാണ് പ്രധാന പ്രത്യേകതകള്‍. 7 മോണോടോണും 4 ഡ്യുവല്‍ ടോണുമടക്കം 11 നിറങ്ങളില്‍ വാഹനം ലഭ്യമാവും.

ഇതിനു പുറമെ ഒരു 1.5ലിറ്റര്‍ കെ സീരീസ് പെട്രോള്‍ എന്‍ജിന്‍ അടിസ്ഥാനമാക്കിയുള്ള മൈല്‍ഡ് ഹൈബ്രിഡ് പവര്‍ട്രെയിനും (നിയോ ഡ്രൈവ് വേരിയന്റുകള്‍) ലഭ്യമാണ്. 5 സ്പീഡ് മാനുവല്‍, 6 സ്പീഡ് ഓട്ടോമാറ്റിക്ക് എന്നീ ട്രാന്‍സ്മിഷനുകളാണ് 1.5 എന്‍ജിനോടൊപ്പം ഉണ്ടാവുക. 100 എച്ച് പിയും 135 ന്യൂട്ടണ്‍ മീറ്ററുമാണ് ഇവയുടെ ഔട്ട്പുട്ട്. ഈ വിഭാഗത്തില്‍ ആദ്യമായി 4 വീല്‍ ഡ്രൈവും ഇവയില്‍ ലഭ്യമാവും.

ബ്ലാക്ക്-ബ്രൗണ്‍ നിറങ്ങള്‍ ഇടകലര്‍ന്ന ഡ്യുവല്‍ ടോണ്‍ കളര്‍ സ്‌കീമാണ് ഹൈബ്രിഡിന്റെ ക്യാബിനില്‍. നിയോ ഡ്രൈവ് വേരിയന്റുകള്‍ക്ക് ഓള്‍-ബ്ലാക്ക് ക്യാബിനാണ്. 9 ഇഞ്ച് സ്മാര്‍ട്ട് പ്ലേ കാസ്റ്റ് ഇന്‍ഫൊടെയ്‌ന്മെന്റ് സിസ്റ്റം, ഡ്രൈവ് മോഡ് സെലക്ഷന്‍, വയര്‍ലെസ് ചാര്‍ജര്‍, 360 ഡിഗ്രീ ക്യാമറ, പാനോരമിക് സണ്രൂഫ്, ആംബിയന്റ് ലൈറ്റ്, ഹെഡ് അപ്പ് ഡിസ്‌പ്ലേ, ക്രൂയ്‌സ് കണ്‍ട്രോള്‍,ഡോര്‍ സ്‌പോട്ട്+ ഐപി ലൈന്‍, ഗൂഗിള്‍- സിരി വോയ്‌സ് അസിസ്റ്റന്റുകള്‍, റിക്ലൈന്‍ ചെയ്യാവുന്ന പിന്‍ സീറ്റുകള്‍, പിന്‍ എസി വെന്റുകള്‍,60:40 സ്പ്ലിറ്റ് പിന്‍ സീറ്റ് എന്നീ ഫീച്ചറുകളുണ്ട് ഹൈറൈഡറില്‍.

3 വര്‍ഷം അല്ലെങ്കില്‍ 100,000 കിലോമീറ്റര്‍ വാറന്റിയാണ് ഹൈറൈഡറിനു ടൊയോട്ട നല്കുന്നത്. കൂടാതെ 5 വര്‍ഷം/220,000 കിലോമീറ്റര്‍ എക്സ്റ്റന്‍ഡഡ് വാറന്റിയും, 3 വര്‍ഷത്തെ ഫ്രീ റോഡ്‌സൈഡ് അസിസ്റ്റന്‍സും, ആകര്‍ഷകമായ ഫിനാന്‍സ് സ്‌കീമുകളും ലഭ്യമാണ്. ഹൈബ്രിഡിന്റെ ബാറ്ററിക്കുമേല്‍ 8 വര്‍ഷം/160,000 കിലോമീറ്റര്‍ വാറന്റിയാണുള്ളത്.

ഇന്ത്യയിലെ തങ്ങളുടെ ഇലക്ട്രിഫിക്കേഷന്‍ പദ്ധതികളില്‍ വലിയ ശ്രദ്ധയാണ് ടൊയോട്ടയ്ക്കുള്ളത്. ഇലക്ട്രിക്ക്/ ഇലക്ട്രിഫൈഡ് പവര്‍ട്രെയിനുകളുടെ ഭാഗങ്ങളെ ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കുവാനും ഇതിനാവശ്യമായ വസ്തുക്കള്‍ ഇവിടെ നിന്നു തന്നെ സോഴ്‌സ് ചെയ്യുവാനുമാണ് ടൊയോട്ട ശ്രമിക്കുന്നത്. ഇതിലൂടെ ഹൈബ്രിഡ് പോലുള്ള പ്രാക്ടിക്കലായ ഇലക്ട്രിഫൈഡ് വാഹനങ്ങള്‍ താരതമ്യേന കുറഞ്ഞ ചിലവില്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കുവാനാകും എന്നാണ് പ്രതീക്ഷ.

”കാര്‍ബണ്‍ കുറച്ചു മാത്രം പുറംതള്ളുന്ന ഊര്‍ജ്ജ സ്രോതസുകള്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ നിര്‍മ്മിക്കുകയും അതിലൂടെ പരിസ്ഥിതിക്കു ദോഷം ചെയ്യാത്ത യാത്ര സാധ്യമാക്കുകയും ചെയ്യുക എന്നതാണ് ടൊയോട്ടയുടെ ലക്ഷ്യം. എക്‌സ്ഹോസ്റ്റ് ഗ്യാസുകള്‍ മൂലമുള്ള മലിനീകരണം കുറച്ച് വരും നാളുകളില്‍ ‘കാര്‍ബണ്‍ ന്യൂട്രാലിറ്റിയിലേക്ക്’ എത്തുക എന്നതാണ് ഞങ്ങള്‍ സ്വപ്നം കാണുന്നത്. ഇതിന്റെ ഭാഗമായാണ് അര്‍ബന്‍ ക്രൂയ്‌സര്‍ ഹൈറൈഡറിനെ വികസിപ്പിച്ചത്.” ഡല്‍ഹിയില്‍ നടന്ന അനാവരണ ചടങ്ങില്‍ ടികെഎം വൈസ് ചെയര്‍മാന്‍ വിക്രം കിര്‍ലോസ്‌കര്‍ പറഞ്ഞു.

”കഴിഞ്ഞ 25 വര്‍ഷങ്ങളിലായി ഏതാണ്ട് 2 മില്യണിലധികം ടൊയോട്ട വാഹനങ്ങള്‍ വിറ്റഴിഞ്ഞ, പ്രധാനപ്പെട്ട ഒരു മാര്‍ക്കറ്റാണ് ഇന്ത്യ. അതുകൊണ്ടു തന്നെ ഇവിടെ കാര്‍ബണ്‍ ന്യൂട്രലായ വാഹനങ്ങള്‍ കൊണ്ടുവരുന്നതിനെ ഞങ്ങള്‍ അത്രത്തോളം ഗൗരവമായാണ് കാണുന്നത്. ഇലക്ട്രിക്ക്/ ഇലക്ട്രിഫൈഡ് പവര്‍ ട്രെയിനുകള്‍ നിര്‍മ്മിക്കുന്നതിലെ ടൊയോട്ടയുടെ പ്രാവീണ്യം വേണ്ടവിധം ഉപയോഗിച്ചാണ് ഹൈറൈഡര്‍ നിര്‍മ്മിച്ചിട്ടുള്ളത്. കര്‍ണാടകയിലെ പ്ലാന്റില്‍ നിര്‍മ്മിക്കപ്പെടുന്ന ഗ്ലോബല്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്ന വാഹനമാവും ഇത്.” ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ മാനേജിങ് ഡയറക്ടര്‍, മസാകസു യോഷിമുര അഭിപ്രായപ്പെട്ടു

”ബി-സെഗ്മെന്റ് വാഹനങ്ങള്‍ക്കുള്ള സ്വീകാര്യതയാണ് ഞങ്ങളെ ഹൈറൈഡറിലേക്കെത്തിച്ചത്. ഈ വിഭാഗത്തിലെ ആദ്യത്തെ സെല്‍ഫ് ചാര്‍ജിംഗ് സ്‌ട്രോംഗ് ഹൈബ്രിഡാണിത്. മാത്രമല്ല, ഓള്‍വീല്‍ ഡ്രൈവ്, പാനോരമിക് സണ്‍റൂഫ്, 17 ഇഞ്ച് വീലുകള്‍, വയര്‍ലെസ് ചാര്‍ജര്‍, എന്നിങ്ങനെ അനേകം ഫീച്ചറുകളും വാഹനത്തിലുണ്ട്. തീര്‍ച്ചയായും നല്ല വില്പന നേടും എന്നാണ് പ്രതീക്ഷ” ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍, സെയില്‍സ് ആന്‍ഡ് കസ്റ്റമര്‍ സര്‍വീസ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ടഡാഷി അസാസുമ, പറഞ്ഞു.

Continue Reading

Auto

തീ പിടിക്കല്‍; ഓല 1441 ഇലക്ട്രിക് സ്‌കൂട്ടറുകള്‍ തിരിച്ചുവിളിച്ചു

ഇലക്ട്രിക് സ്‌കൂട്ടര്‍ തീപിടിച്ചു നശിക്കുന്ന സംഭവങ്ങള്‍ പതിവായതോടെ 1400ഓളം ഇലക്ട്രിക് സ്‌കൂട്ടര്‍ തിരിച്ചുവിളിച്ച് പ്രമുഖ ഇലക്ട്രിക് സ്‌കൂട്ടര്‍ കമ്പനിയായ ഓല

Published

on

ഇലക്ട്രിക് സ്‌കൂട്ടര്‍ തീപിടിച്ചു നശിക്കുന്ന സംഭവങ്ങള്‍ പതിവായതോടെ 1400ഓളം ഇലക്ട്രിക് സ്‌കൂട്ടര്‍ തിരിച്ചുവിളിച്ച് പ്രമുഖ ഇലക്ട്രിക് സ്‌കൂട്ടര്‍ കമ്പനിയായ ഓല. മാര്‍ച്ച് 26 പൂനെയില്‍ സ്‌കൂട്ടര്‍ കത്തിനശിച്ച സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും ഇതൊരു ഒറ്റപ്പെട്ട സംഭവം മാത്രമാണെന്നുമാണ് കമ്പനി വിശദീകരിക്കുന്നത് .

സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായി ഈ ബാച്ചിലെ സ്‌കൂട്ടറുകള്‍ വിശദമായ പരിശോധന നടത്തുന്നതിന് വേണ്ടിയാണ് തിരിച്ചു വിളിക്കുന്നത്. ഈ സ്‌കൂട്ടറിലെ ബാറ്ററി സുരക്ഷാ തെര്‍മല്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ വിശദമായി പരിശോധിക്കും. ബാറ്ററി സംവിധാനം എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് നിര്‍മ്മിച്ചതെന്നും കമ്പനി വ്യക്തമാക്കുന്നു.

അടുത്തിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് തീപിടിക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതിനിലാണ് സ്‌കൂട്ടര്‍കള്‍ തിരിച്ചുവിളിക്കാന്‍ കമ്പനിയെ പ്രേരിപ്പിച്ചത്.

Continue Reading

Auto

കാറിന്റെ ചില്ലില്‍ സണ്‍ കണ്‍ട്രോള്‍ ഫിലിം ഉപയോഗിക്കുന്നതില്‍ ആശയക്കുഴപ്പം

Published

on

കൊച്ചി: കാറിന്റെ ചില്ലില്‍ സണ്‍ കണ്‍ട്രോള്‍ ഫിലിം എന്നറിയപ്പെടുന്ന പ്ലാസ്റ്റിക് ലെയര്‍ അഥവാ സേഫ്റ്റി ഗ്ലേസിങ് മെറ്റീരിയല്‍ ഉപയോഗിക്കുന്നതില്‍ ആശയക്കുഴപ്പം തുടരുന്നു. 2021 ഏപ്രില്‍ 1 മുതല്‍ പ്രാബല്യ ത്തില്‍ വന്ന കേന്ദ്രമോട്ടോര്‍ വെഹിക്കിള്‍ നിയമം 2020ലെ ഏഴാം ഭേദഗതി പ്രകാരം സേഫ്റ്റി ഗ്ലേസിങ് ഉപയോഗം അനുവദനീയമാണ്.

മുന്‍വശത്തെയും പിന്നിലെയും ചില്ലുകള്‍ക്ക് 70 ശതമാനവും, വശങ്ങളില്‍ 50 ശതമാനവും സുതാര്യതയുള്ള ഗ്ലാസുകളാണ് ഉപ യോഗിക്കാനാവുക. എന്നാല്‍ ഇതേ കുറിച്ച് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് വ്യക്തമായ ധാരണയില്ലാത്തതാണ് പ്രശ്‌നങ്ങള്‍ക്കിടയാക്കുന്നത്. 2020 ജൂലായിലെ കേന്ദ്ര മോട്ടോര്‍ വാഹന നിയമഭേദഗതി പ്രകാരം ബി.ഐ.എസ് നിഷ്‌കര്‍ഷിക്കുന്ന ഗ്ലാസുകളാണ് വാഹനങ്ങളില്‍ ഉപയോഗിക്കേണ്ടതെന്നും, ഇത് വാഹനത്തിന്റെ നിര്‍മാണ വേളയില്‍ത്തന്നെ ഉറപ്പാക്കണമെന്നുമാണ് ഭേദഗതി നിഷ്‌കര്‍ഷിക്കുന്നതെന്നും ചില ഉദ്യോഗസ്ഥര്‍ വാദിക്കുന്നു. എന്നാല്‍ ഭേദഗതി പ്രകാരം, അനുവദനീയമായ പരിധിക്കു ള്ളിലുള്ള ഗ്ലേസിങ് മെറ്റീരിയ ലുകളുടെ (ഫിലിമുകളുടെ) ഉപയോഗത്തിന്റെ പേരില്‍ വാഹന ഉടമകള്‍ക്കെതിരെ ഇനി പിഴ ചുമത്താനാവില്ലെന്ന് കാര്‍ ആക്‌സസറീസ് ഡീലര്‍മാര്‍ പറയുന്നു.

2019ല്‍ ഭേദഗതി ചെയ്ത ഐഎസ് 2553 ച ട്ടം പ്രകാരം ഉള്ളില്‍ പ്ലാസ്റ്റിക് ലേയറുള്ള ടഫന്‍ഡ് ഗ്ലാസോലാമിനേറ്റഡ് ഗ്ലാസോ അനുവ ദനീയമാണ്. ഇതുസംബന്ധിച്ച് കാര്‍ ആക്‌സസറീസ് ഡീലേഴ്‌സ് ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ ഫെഡറേഷന്‍ പ്രതിനിധികള്‍ ഗതാഗത മന്ത്രിക്കും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്കും നിവേദനം നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോഴും ഇതുസംബന്ധിച്ച് വ്യക്തത ഇല്ലാത്ത സാഹചര്യത്തില്‍ അവധിക്ക് ശേഷം വീണ്ടും ഗതാഗത കമ്മീഷണറെ കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തുമെന്ന് കാര്‍ ആക്‌സസറീസ് ഡീലേഴ്‌സ് ആന്‍ഡ് ആന്‍ഡ് ഡിസ് ട്രിബ്യൂട്ടേഴ്‌സ് ഫെഡറേഷന്‍സംസ്ഥാന സെക്രട്ടറി മുഹമ്മദ് ഷാഫി പറഞ്ഞു.

ഔറംഗബാദിലുള്ള ഗാര്‍വാറേ ഹൈടെക് ഫിലിംസ് ലിമിറ്റഡാണ് മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായ സുരക്ഷാ ഗ്ലേസിങ് നിര്‍മിക്കുന്ന ഇന്ത്യയിലെ ഏക കമ്പനി. കാറിന്റെ വിന്‍ഡോകളില്‍ ഒട്ടിക്കുന്ന ഫി ലിമില്‍ പ്രിന്റ് ചെയ്തിരിക്കുന്ന ക്യുആര്‍ കോഡ് ഏത് സ്മാര്‍ട്ട് ഫോണിലൂടെയും സ്‌കാന്‍ ചെയ്ത് അത് ഐഎസ് 2553നും സിഎംവിആറിന്റെ ച ട്ടം 100ലും നിര്‍ദേശിച്ചിരിക്കു ന്ന ദൃശ്യപരതക്കും അനുസൃതമാണെന്ന് ഉറപ്പാക്കാനാകും. വിപണിയില്‍ ലഭ്യമായ വി എല്‍ടി മീറ്റര്‍ എന്ന ഉപകരണത്തിലൂടെ പരിശോധിച്ചും ഇത് ഉറപ്പ് വരുത്താം. 2500 മുതല്‍ 20,000 രൂപ വരെയാണ് സേഫ്റ്റി ഗ്ലേസിങ് ഫിലിമുകളുടെ വില.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.