Connect with us

sub story

നിയമസഭാ തെരഞ്ഞെടുപ്പ് അവലോകനം; കേന്ദ്ര തെരഞ്ഞെടുപ്പ് സംഘം 21ന് എത്തും

മാവോവാദി സാന്നിധ്യം കണക്കിലെടുത്ത് പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ സുരക്ഷ ശക്തമാക്കും.

Published

on

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംഘം ജനുവരി 21 ന് സംസ്ഥാനത്തെത്തും. വിവിധ രാഷ്ട്രീയ കക്ഷികളുമായി സംഘം ചര്‍ച്ച നടത്തുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാ റാം മീണ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുമായി ചര്‍ച്ചകള്‍ നടത്താനായാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ സംഘം സംസ്ഥാനത്ത് എത്തുന്നത്. 21ന് തലസ്ഥാനത്തും 22 ന് രാവിലെ കണ്ണൂരിലും ഉച്ചയ്ക്ക് എറണാകുളത്തും ചര്‍ച്ചകള്‍ നടക്കുമെന്ന് ടീക്കാ റാം മീണ പറഞ്ഞു.

മാവോവാദി സാന്നിധ്യം കണക്കിലെടുത്ത് പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ സുരക്ഷ ശക്തമാക്കും. ജനപ്രതിനിധികള്‍ അടക്കമുള്ളവരില്‍ നിന്ന് പരാതി ലഭിക്കുന്ന സാഹചര്യത്തില്‍ കണ്ണൂരിലും സുരക്ഷ ശക്തമാക്കും. 80വയസിന് മുകളിലുള്ളവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും കോവിഡ് രോഗികള്‍ക്കും തപാല്‍വോട്ട് അനുവദിക്കുമെന്നും ടിക്കാറാം മീണ മാധ്യമങ്ങളെ അറിയിച്ചു.

ഒരേ പദവിയില്‍ മൂന്ന് വര്‍ഷമായ പൊലീസ്, റവന്യൂ ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പിന് മുമ്പ് സ്ഥലം മാറ്റണമെന്നായിരുന്നു കമ്മിഷന്റെ നിര്‍ദേശം. ഐ.ജി വരെയുള്ള ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം ബാധകമാണ്. ഡി.ജി.പിക്ക് സ്ഥലംമാറ്റം ബാധകമല്ലെന്നും ഈ വിഷയത്തില്‍ അന്തിമ തീരുമാനം ചര്‍ച്ചചെയ്ത് സ്വീകരിക്കുമെന്നും ടീക്കാ റാം മീണ വ്യക്തമാക്കി. തദ്ദേശ തെരഞ്ഞെടുപ്പിലെ പോസ്റ്റല്‍ ബാലറ്റ് വിതരണത്തില്‍ ചില കളക്ടര്‍മാര്‍ അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. അത്തരം പരാതികള്‍ പരിശോധിച്ച് വേണ്ട ക്രമീകരണം നടത്തുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു.

 

 

kerala

പയ്യന്നൂര്‍ ഫണ്ട് തട്ടിപ്പ്: യൂത്ത് ലീഗ് പരാതിയില്‍ മൊഴിയെടുത്തു

പയ്യന്നൂരില്‍ സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയ ഫണ്ട് വെട്ടിപ്പുമായി ബന്ധപ്പെട്ട് നിയമനടപടിക്ക് കളമൊരുങ്ങുന്നു.

Published

on

കണ്ണൂര്‍: പയ്യന്നൂരില്‍ സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയ ഫണ്ട് വെട്ടിപ്പുമായി ബന്ധപ്പെട്ട് നിയമനടപടിക്ക് കളമൊരുങ്ങുന്നു. രക്തസാക്ഷി കുടുംബ സഹായ നിധിയുള്‍പ്പെടെ ഫണ്ട് വെട്ടിപ്പില്‍ ആരോപണ വിധേയരായ എംഎല്‍എയുള്‍പ്പെടെയുള്ളവര്‍ക്കെതിരെ യൂത്ത് ലീഗ് നല്‍കിയ പരാതിയില്‍ പൊലീസ് മൊഴിയെടുത്തു.

വിവാദമായ ഫണ്ട് വെട്ടിപ്പുമായി ബന്ധപ്പെട്ട സിപിഎം നടപടിക്ക് പിന്നാലെ കണക്ക് സംബന്ധിച്ചും അനിശ്ചിതത്വം നിലനില്‍ക്കെയാണ് യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് പികെ ശബീറില്‍ നിന്ന് പയ്യന്നൂര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ മഹേഷ് കെ നായര്‍ മൊഴിയെടുത്തത്. ഫണ്ട് വെട്ടിപ്പുമായി ബന്ധപ്പെട്ട് സിപിഎം ഏരിയാ സെക്രട്ടറി വി കുഞ്ഞികൃഷ്ണനെ സ്ഥാനത്ത് നിന്ന് നീക്കിയും എംഎല്‍എ ടിഐ മധുസൂദനനെ ജില്ലാ സെക്രട്ടറിയേറ്റില്‍ നിന്ന് ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തുന്നതിലും മാത്രമായിരുന്നു നടപടി. ആരോപണ വിധേയര്‍ക്കെതിരെ നടപടി സ്വീകരിക്കാതെ ഏരിയാ സെക്രട്ടറിയെ നീക്കിയ നേതൃത്വത്തിന്റെ നിലപാട് അണികളുടെ രോഷത്തിനിടയാക്കിയിരുന്നു.

ഫണ്ട് വെട്ടിപ്പുമായി ബന്ധപ്പെട്ട വിവാദത്തിനിടെ പാര്‍ട്ടിതല നടപടിയിലും വിവാദം കത്തിനില്‍ക്കുന്നതിനിടെയാണ് യൂത്ത് ലീഗും രംഗത്തെത്തിയത്. പാര്‍ട്ടി ഫണ്ടാണെങ്കിലും ജനങ്ങളില്‍ നിന്നു പിരിച്ചെടുത്ത കോടിക്കണക്കിന് രൂപയുമായി ബന്ധപ്പെട്ട ഫണ്ട് തിരിമറിയില്‍ അന്വേഷണം വേണമെന്നായിരുന്നു യൂത്ത് ലീഗ് ആവശ്യം. ടിഐ മധുസൂദനന്‍ എംഎല്‍എ രാജിവെച്ച് അന്വേഷണം വേണമെന്ന ആവശ്യവും യൂത്ത് ലീഗ് ഉയര്‍ത്തിയിരുന്നു. എംഎല്‍എക്കെതിരെ പാര്‍ട്ടിതലത്തില്‍ സ്വീകരിച്ച നടപടിയിലൂടെ ആരോപണം സത്യമാണെന്ന് തെളിഞ്ഞ സാഹചര്യത്തിലാണ് പൊലീസിലും പരാതി നല്‍കിയത്. ടിഐ മധുസൂദനനെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ പരാതിയെ തുടര്‍ന്നാണ് മണ്ഡലം പ്രസിഡന്റ് പികെ ശബീറില്‍ നിന്ന് പൊലീസ് മൊഴിയെടുത്തത്.

Continue Reading

india

കോവിഡ്; 2020ല്‍ ആത്മഹത്യ ചെയ്തത് 8761 പേര്‍

2020ല്‍ കോവിഡിന്റെ ആദ്യ തരംഗ സമയത്ത് കുടിയേറ്റ തൊഴിലാളികളുടെ മരണം സംബന്ധിച്ച് രേഖകള്‍ ഇല്ലാത്തതിനാല്‍ നഷ്ടപരിഹാരം സംബന്ധിച്ച ചോദ്യം ഉയരുന്നില്ലെന്നായിരുന്നു സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ച നിലപാട്.

Published

on

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡിന്റെ ആദ്യ തരംഗ സമയത്ത് സാമ്പത്തിക പ്രതിസന്ധി മൂലം ആത്മഹത്യ ചെയ്തവരുടെ കണക്ക് പുറത്ത് വിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. തൊഴില്‍ നഷ്ടപ്പെട്ട് മാസങ്ങളോളം വരുമാനം നിലച്ചതോടെ സാമ്പത്തിക പരാധീനതകള്‍ കാരണം 8761 പേര്‍ 2020ല്‍ ആത്മഹത്യ ചെയ്തതായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ത റായ് രാജ്യസഭയെ രേഖാമൂലം അറിയിച്ചു. 2018-2021 വരെ മൂന്നുവര്‍ഷത്തിനിടെ 25,251 പേര്‍ സാമ്പത്തിക ബാധ്യമത മൂലം ആത്മഹത്യ ചെയ്തതായും അദ്ദേഹം അറിയിച്ചു. 2020ല്‍ കോവിഡിന്റെ ആദ്യ തരംഗ സമയത്ത് കുടിയേറ്റ തൊഴിലാളികളുടെ മരണം സംബന്ധിച്ച് രേഖകള്‍ ഇല്ലാത്തതിനാല്‍ നഷ്ടപരിഹാരം സംബന്ധിച്ച ചോദ്യം ഉയരുന്നില്ലെന്നായിരുന്നു സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ച നിലപാട്.

Continue Reading

kerala

ആര്‍.ടി.പി.സി.ആര്‍ നിരക്ക് 300 രൂപയാക്കി കുറച്ചു

സംസ്ഥാനത്തെ കോവിഡ് പരിശോധനകള്‍ക്കും പി.പി.ഇ. കിറ്റ്, എന്‍ 95 മാസ്‌ക് തുടങ്ങിയ സുരക്ഷാ സാമഗ്രികള്‍ക്കും നിരക്ക് പുന:ക്രമീകരിച്ച് ഉത്തരവിട്ടു.

Published

on

സംസ്ഥാനത്തെ കോവിഡ് പരിശോധനകള്‍ക്കും പി.പി.ഇ. കിറ്റ്, എന്‍ 95 മാസ്‌ക് തുടങ്ങിയ സുരക്ഷാ സാമഗ്രികള്‍ക്കും നിരക്ക് പുന:ക്രമീകരിച്ച് ഉത്തരവിട്ടു. ആര്‍ടിപിസിആര്‍ 300 രൂപ, ആന്റിജന്‍ 100 രൂപ, എക്സ്പെര്‍ട്ട് നാറ്റ് 2,350 രൂപ, ട്രൂനാറ്റ് 1225 രൂപ, ആര്‍ടി ലാമ്പ് 1025 രൂപ എന്നിങ്ങനെയാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. എല്ലാ ചാര്‍ജുകളും ഉള്‍പ്പെടെയുള്ള നിരക്കാണിത്.

പിപിഇ കിറ്റ് ഒരു യൂണിറ്റിന് എക്സ്.എല്‍. സൈസിന് 154 രൂപയും ഡബിള്‍ എക്സ്.എല്‍. സൈസിന് 156 രൂപയുമാണ് ഏറ്റവും കുറഞ്ഞ തുക. എക്സ്.എല്‍., ഡബിള്‍ എക്സ്.എല്‍. സൈസിന് ഉയര്‍ന്ന തുക 175 രൂപയാണ്. എന്‍ 95 മാസ്‌ക് ഒരെണ്ണത്തിന് കുറഞ്ഞ തുക 5.50 രൂപയും ഉയര്‍ന്ന തുക 15 രൂപയുമാണ്. അമിത ചാര്‍ജ് ഈടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്.
ആര്‍ടിപിസിആര്‍ 500 രൂപ, ആന്റിജന്‍ 300 രൂപ, എക്സ്പെര്‍ട്ട് നാറ്റ് 2500 രൂപ, ട്രൂനാറ്റ് 1500 രൂപ, ആര്‍ടി ലാമ്പ് 1150 രൂപ എന്നിങ്ങനെയാണ് മുമ്പ് നിശ്ചയിച്ച നിരക്ക്.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.