Connect with us

local

പുതുമയുള്ള സര്‍വീസുകളും ഓഫറുകളുമായി ഇമേജ് ഇനി കോഴിക്കോട്ടും

മൊബൈല്‍, ലാപ്ടോപ്പ് സെയില്‍സ് ആന്റ് സര്‍വീസ് രംഗത്തെ മലബാറിലെ പ്രമുഖ റീടെയില്‍ ഔട്ട്ലെറ്റായ ഇമേജ് മൊബൈല്‍സ്& കമ്പ്യൂട്ടേഴ്സിന്റെ കേരളത്തിലെ പത്താമത്തെ ഷോറൂം കോഴിക്കോട് മാവൂര്‍ റോഡ് കെ.എസ്.ആര്‍.ടി.സി ബസ്റ്റാന്റിന് സമീപം ആരംഭിച്ചിരിക്കുന്നത്

Published

on

കോഴിക്കോട്: ഏറെ പുതുമയുള്ള ഓഫറുകളും സര്‍വീസുകളുമായി ഇമേജ് മെബൈല്‍സ് ആന്റ് കമ്പ്യൂട്ടേഴ്സ് കോഴിക്കോട്ടും. മൊബൈല്‍, ലാപ്ടോപ്പ് സെയില്‍സ് ആന്റ് സര്‍വീസ് രംഗത്തെ മലബാറിലെ പ്രമുഖ റീടെയില്‍ ഔട്ട്ലെറ്റായ ഇമേജ് മൊബൈല്‍സ്& കമ്പ്യൂട്ടേഴ്സിന്റെ കേരളത്തിലെ പത്താമത്തെ ഷോറൂം കോഴിക്കോട് മാവൂര്‍ റോഡ് കെ.എസ്.ആര്‍.ടി.സി ബസ്റ്റാന്റിന് സമീപം ആരംഭിച്ചിരിക്കുന്നത്.
ഇമേജ് മൊബൈല്‍സിന്റെ ഏറെ ജനശ്രദ്ധയാകര്‍ഷിച്ച ‘പൊട്ടിയാലും മാറ്റിത്തരും, ഒപ്പമിരിക്കാം, ഒന്നിനു പകരം മറ്റൊന്ന്, മൊബൈല്‍ സര്‍വീസിന് ഒരുവര്‍ഷ വാറന്റി’ ഈ സേവനങ്ങളെല്ലാം കോഴിക്കോട് ബ്രാഞ്ചിലും ഉണ്ടായിരിക്കുന്നതാണന്ന് ഇമേജ് മാനേജ്മെന്റ് അറിയിച്ചൂ. ലാപ്ടോപ്പ്, ഡെസ്‌ക് ടോപ്പ്, സ്മാര്‍ട്ട് ടി.വി, ഹോം തീയറ്റര്‍, എ.സി എന്നിവയുടെ അതിവിപുലമായ കളക്ഷനുകളും മികച്ച ഓഫറുകളും ഉപഭോക്താക്കള്‍ക്കായി ഇമേജ് മൊബൈല്‍സില്‍ ഒരുക്കിയിരിക്കുന്നു.

പൊട്ടിയാലും മാറ്റിത്തരും:-
പുതിയ സ്മാര്‍ട്ട് ഫോണുകളും ലാപ്ടോപ്പുകളും വാങ്ങുമ്പോള്‍ ഒരു വര്‍ഷത്തിനുള്ളില്‍ ഡിസ്പ്ലേ പൊട്ടിയാല്‍ ഫ്രീയായി മാറ്റിത്തരുന്ന പാക്കേജ് സെയില്‍സാണ് പൊട്ടിയാലും മാറ്റിത്തരുമെന്നത്.

ഒപ്പം ഇരിക്കാം:-
ഉപഭോക്താക്കള്‍ക്ക് അവരുടെ മൊബൈലുകളും ലാപ്ടോപ്പുകളും സര്‍വീസ് ചെയ്യുമ്പോള്‍ ടെക്നീഷ്യന്മാരുടെ അടുത്തിരിക്കാവുന്നതാണ്.

സര്‍വീസിന് ഒരു വര്‍ഷ വാറന്റി:
– മൊബൈലുകളും ലാപ്ടോപ്പുകളും ഒരുവര്‍ഷ വാറന്റിയോട് കൂടിയുള്ള സര്‍വീസ് ഇമേജ് മൊബൈല്‍സിന്റെ മാത്രം പ്രത്യേകതയാണ്.

പലിശരഹിത വായ്പ:-
മൊബൈലുകള്‍ക്കും, ലാപ്ടോപ്പ്കള്‍ക്കും, എ.സി കള്‍ക്കും പലിശ രഹിത വായ്പ്പ സൗകര്യവും ബാങ്ക് ക്രഡിറ്റ് & ഡെബിറ്റ്, ഇ.എം.ഐ സൗകര്യവും ലഭ്യമാണ്.

കൂടാതെ ഓരോ ലാപ്ടോപ് & സ്മാര്‍ട്ട് ഫോണ്‍ പര്‍ച്ചേസിന്റെ കൂടെയും ആയിരം രൂപ മുതല്‍ ഏഴാംയിരം രൂപ വരെയുള്ള ഉറപ്പായ സമ്മാനങ്ങളും ഒരുക്കിയിരിക്കുന്നു.

 

Continue Reading
Click to comment

Leave a Reply

Your email address will not be published.

kerala

വ്യാപാരി വ്യവസായി അനുമോദന സംഗമം

വ്യാപാരി വ്യവസായി ഏകോപന സമിതി കൂട്ടിലങ്ങാടി യൂണിറ്റ് അംഗങ്ങളുടെ മക്കളിൽ നിന്നും ഈ വർഷം എസ് എസ് എൽ സി, ഹയർ സെക്കണ്ടറി പരീക്ഷകളിൽ വിജയിച്ച മുഴുവൻ വിദ്യാർത്ഥികളെയും അവാർഡ് നൽകി അനുമോദിച്ചു.

Published

on

കൂട്ടിലങ്ങാടി: വ്യാപാരി വ്യവസായി ഏകോപന സമിതി കൂട്ടിലങ്ങാടി യൂണിറ്റ് അംഗങ്ങളുടെ മക്കളിൽ നിന്നും ഈ വർഷം എസ് എസ് എൽ സി, ഹയർ സെക്കണ്ടറി പരീക്ഷകളിൽ വിജയിച്ച മുഴുവൻ വിദ്യാർത്ഥികളെയും അവാർഡ് നൽകി അനുമോദിച്ചു.

കൂട്ടിലങ്ങാടി വ്യാപാര ഭവനിൽ നടന്ന അനുമോദന സംഗമം
മങ്കട ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. അബ്ദുൽ കരീം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് തേറമ്പൻ മുനീർ അധ്യക്ഷത വഹിച്ചു.
പഞ്ചായത്തംഗങ്ങളായ പി.കെ. ഹാലിയ, ശബീബ ഹമീദ്, മെഹ്റുന്നീസ ടീച്ചർ,
യൂണിറ്റ് സെക്രട്ടറി പി.മുഹമ്മദലി, റഊഫ് കൂട്ടിലങ്ങാടി, പി. സാലിം എന്നിവർ പ്രസംഗിച്ചു.

Continue Reading

kerala

സ്മാർട്ട് സെന്ററിന് സ്നേഹ സമ്മാനമായി ഭൂമി വിട്ടു നൽകി മൊടപ്പിലാപ്പള്ളി മന

പടിഞ്ഞാറ്റുമുറി കാരാട്ട് പറമ്പിലെ ബി.എഡ് സെന്ററിന് സമീപം മൊടപ്പിലാപ്പള്ളി മനയുടെ ഉടമസ്ഥതയിലുള്ള 20 സെന്റ് സ്ഥലമാണ് സ്മാർട്ടിന് സ്നേഹ സമ്മാനമായി വിട്ടു നൽകിയത്.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: പടിഞ്ഞാറ്റുമുറി ആസ്ഥാനമായി പത്ത് വർഷത്തിലേറെയായി ജീവകാരുണ്യ സേവന രംഗത്ത് പ്രവർത്തിച്ചു വരുന്ന ശിഹാബ് തങ്ങൾസ് മോണ്യൂമെന്റ് ഫോർ അഡോപ് റിലീഫ് ട്രീറ്റ്മെന്റ് ( സ്മാർട്ട് ) ഡയാലിസിസ് ആന്റ് ഫിസിയോ തെറാപ്പി സെന്ററിന്റെ ഭാവി പ്രവർത്തനങ്ങൾക്ക് കരുത്തേകാൻ ഭൂമി വിട്ടു നൽകി പടിഞ്ഞാറ്റുമുറിയിലെ പ്രശസ്തമായ മൊടപ്പിലാപ്പള്ളി മനയുടെ മാതൃകാ പ്രവർത്തനം ശ്രദ്ധേയമായി.

പടിഞ്ഞാറ്റുമുറി കാരാട്ട് പറമ്പിലെ ബി.എഡ് സെന്ററിന് സമീപം മൊടപ്പിലാപ്പള്ളി മനയുടെ ഉടമസ്ഥതയിലുള്ള 20 സെന്റ് സ്ഥലമാണ് സ്മാർട്ടിന് സ്നേഹ സമ്മാനമായി വിട്ടു നൽകിയത്.

ഭൂമിയുടെ കൈമാറ്റ രേഖ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾക്ക് തന്ത്രി മൊടപ്പിലാപ്പള്ളി പരമേശ്വരൻ നമ്പൂതിരി കൈമാറി.

നിലവിൽ ഡയാലിസിസ് സെന്റർ, ഫിസിയോ തെറാപ്പി സെൻറർ, പാലിയേറ്റീവ് ഹോം കെയർ, നിർധന രോഗികൾക്ക് ഭക്ഷണ വസ്ത്രവിതരണം, സാന്ത്വന പരിചരണം, ഭിന്നശേഷിക്കാർക്ക് ഭവന നിർമ്മാണം, പരിശോധനാ ക്യാമ്പ് ,നിർധനർക്ക് വിദ്യാഭ്യാസ സഹായം, അവാർഡ് ദാനം തുടങ്ങിയ ജീവകാരുണ്യ സേവനങ്ങൾക്ക് പുറമെ കൂടുതൽ മേഖലകളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് സ്മാർട്ട് പ്രവർത്തകർ.

Continue Reading

kerala

എസ് ജി ഒ യു സംസ്ഥാന സമ്മേളനം 25 ന് തുടങ്ങും; ലോഗോ പ്രകാശനം ചെയ്തു

സംസ്ഥാന സമ്മേളനത്തിന്റെ ലോഗോ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ്‌ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പ്രകാശനം ചെയ്തു.

Published

on

റഊഫ് കൂട്ടിലങ്ങാടി

മലപ്പുറം: സിവിൽ സർവീസ് “സ്വത്വ ബോധത്തിന്റെ വീണ്ടെടുപ്പ് ” എന്ന മുദ്രാവാക്യം ഉയർത്തി 25, 26 തീയതികളിൽ മലപ്പുറത്ത് ഡോ: സയ്യിദ് സൽമ നഗറിൽ വെച്ച് നടക്കുന്ന സ്റ്റേറ്റ് ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ (എസ്.ജി.ഒ.യു) സംസ്ഥാന സമ്മേളനത്തിന്റെ ലോഗോ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ്‌ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പ്രകാശനം ചെയ്തു.

സംസ്ഥാന വർക്കിംഗ്‌ പ്രസിഡന്റ്‌ ഡോ. ഹാറൂൺ റഷീദ്, ജില്ലാ പ്രസിഡന്റ്‌ മുഹമ്മദ്‌ പുല്ലുപറമ്പൻ, ജനറൽ സെക്രട്ടറി വി.കെ.മുനീർ റഹ്മാൻ, ഷാഹുൽ ഹമീദ്, എസ്.ഇ.യു സംസ്ഥാന ജനറൽ സെക്രട്ടറി ആമിർ കോഡൂർ, വൈസ് പ്രസിഡന്റ്‌ ബഷീർ കെ. ഹമീദ് കുന്നുമ്മൽ എന്നിവർ സംബന്ധിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.