Video Stories
ലോകത്തെ വെല്ലുവിളിച്ച് ട്രംപ് കളി തുടങ്ങി
കെ. മൊയ്തീന്‍കോയ
രാഷ്ട്രങ്ങള്‍ക്കും മത, ദേശ വിഭാഗങ്ങള്‍ക്കുമിടയില്‍ വിഭജന മതില് നിര്‍മ്മിക്കാനുള്ള ഡൊണാള്‍ഡ് ട്രംപിന്റെ വര്‍ണവെറിയന്‍ നിലപാട് അമേരിക്കയെ ലോക സമൂഹത്തില്‍ ഒറ്റപ്പെടുത്തുന്നു. ഭ്രാന്തമായ ആവേശത്തില്‍ വൈറ്റ് ഹൗസില്‍ ഇരുന്ന് ‘ഇപ്പണി’യാണ് തുടരുന്നതെങ്കില്‍ സംശയമില്ല, ഈ വന്‍ ശക്തിയുടെ തകര്‍ച്ച തീര്‍ച്ച. ലോകാധിപത്യത്തിന് കമ്മ്യൂണിസം ആയുധമാക്കാന്‍ ശ്രമിച്ച സോവ്യറ്റ് യൂണിയന്റെ പതനം യുനൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയെയും കാത്തിരിക്കുന്നു.
ട്രംപിന്റെ മുസ്ലിം വിലക്കിന് എതിരെ ലോകമെമ്പാടും പ്രതിഷേധം കത്തിജ്വലിക്കുകയാണ്. അമേരിക്കയിലെ പ്രധാന നഗരവീഥികള്‍ പതിനായിരക്കണക്കിന് പ്രതിഷേധക്കാരെ കൊണ്ട് നിറഞ്ഞൊഴുകുന്നു. അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ക്ക് മുന്നില്‍ അമര്‍ഷ പ്രകടനം അനുസൃതം തുടരുന്നു. അഭയാര്‍ത്ഥികളെയും വിസയുള്ളവരെയും പുറത്താക്കാനുള്ള നീക്കം തടഞ്ഞ് ന്യൂയോര്‍ക്കിലെ ഡിസ്ട്രിക്ട് കോടതി താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയത് ആശ്വാസകരമാണ്. ഇവ മറികടക്കാനുള്ള ശ്രമത്തിലാണത്രെ ട്രംപ് ഭരണകൂടം.
കറുത്തവനും വെളുത്തവനുമിടയിലെ മതില് തകര്‍ക്കാന്‍ ശ്രമിച്ച മുന്‍കാല ഭരണകൂടങ്ങളുടെ മാതൃക ട്രംപ് ഭരണകൂടം അവഗണിച്ചു. അതിനും പുറമെ ക്രൈസ്തവ മുസ്ലിം വിഭജനത്തിനാണ് ട്രംപ് ശ്രമിക്കുന്നത്. ട്രംപിന്റെ തെരഞ്ഞെടുപ്പ് കാലത്തെ ഭ്രാന്തന് ജല്പനങ്ങള് ലോകം അവഗണിച്ചിരുന്നതാണ്. വാക്കും പ്രവൃത്തിയും ഒന്നാണെന്ന് ട്രംപ് വിവാദ ഉത്തരവുകളിലൂടെ തെളിയിച്ചപ്പോള്‍ ലോക സമൂഹം അക്ഷരാര്‍ത്ഥത്തില്‍ നടുങ്ങി. കുടിയേറ്റക്കാര്‍ക്ക് എതിരെ മതില് കെട്ടാന്‍ ചരിത്രം അമേരിക്കയെ അനുവദിക്കില്ല. 16-17 നൂറ്റാണ്ടില്‍ ഗോത്ര വര്‍ഗക്കാരെ കൊന്നും ആട്ടിയോടിച്ചും അമേരിക്കയെ യൂറോപ്യന്‍ വംശജരുടെ രാജ്യമാക്കിയ ചരിത്രം വിസ്മരിക്കാനാവില്ല.
1620ലാണ് ആദ്യ കപ്പല്‍ അമേരിക്കയിലെത്തിയത.് ബ്രിട്ടന്, സ്വീഡന്, ഡച്ച്, ജര്‍മ്മന്‍ എന്നിവിടങ്ങളില്‍ നിന്നൊക്കെ കുടിയേറ്റക്കാര്‍ എത്തിയാണ് ഇന്നത്തെ അമേരിക്ക സൃഷ്ടിച്ചത്. മധ്യ പൗരസ്ത്യ ദേശത്ത് നിന്നും ആഫ്രിക്കയില്‍ നിന്നും ഏഷ്യയില്‍ നിന്നുമൊക്കെ തൊഴില്‍ തേടി എത്തിയവര്‍ ആ രാഷ്ട്രത്തെ സമ്പന്നമാക്കി. ലോകത്തെ ഏറ്റവും സമ്പന്ന സൈനിക ശക്തിയായി അമേരിക്ക വളര്‍ന്നത് കുടിയേറ്റക്കാരിലൂടെ തന്നെ. ട്രംപ് ചരിത്രം മറക്കരുത്.
പക്വതയില്ലാത്ത രാഷ്ട്രീയക്കാരനും വംശീയ വിദ്വേഷിയും വര്‍ണ വെറിയനും സ്ത്രീ വിരുദ്ധനുമായ ട്രംപില്‍ നിന്ന് ഇനിയും ധാരാളം വിവാദ തീരുമാനങ്ങള്‍ വരാനിരിക്കുന്നു.
ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിയുള്ള ട്രംപിന്റെ ഭരണം ലോകത്തെ വെല്ലുവിളിക്കുകയാണ്. ഏഴ് മുസ്ലിം രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസ നിരോധനം ഏര്‍പ്പെടുത്തിയ ഉത്തരവ് അമേരിക്കന്‍ ഭരണഘടനാ തത്വങ്ങള്‍ക്ക് എതിരാണെന്ന് നിയമവിദഗ്ധര്‍ വിലയിരുത്തുന്നു. അത്കൊണ്ടാണ് ന്യൂയോര്‍ക്ക് കോടതി ഉത്തരവിന്മേല് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയത്. ഇക്കാര്യത്തില്‍ നിയമ യുദ്ധം വരാനിരിക്കുന്നു. സിറിയ, ഇറാഖ്, ലിബിയ, യമന്‍, സോമാലിയ, സുഡാന്, ഇറാന് എന്നീ രാഷ്ട്രങ്ങള്‍ക്ക് എതിരാണ് ട്രംപിന്റെ വിലക്ക്. ഇവിടെ നിന്നുള്ള ക്രൈസ്തവര്‍ക്ക് പ്രവേശമാകാമെന്നും ഉത്തരവില്‍ വ്യവസ്ഥയുള്ളത് വംശീയ വെറിയുടെ തെളിവാണ്.
‘മുസ്ലിം നിരോധനമാണ് ട്രംപ് ആദ്യം ആവശ്യപ്പെട്ടതെന്നും പിന്നീട് അത് അഭയാര്‍ത്ഥി നിരോധനമാക്കി മാറ്റുകയായിരുന്നു എന്നും’ ട്രംപിന്റെ സഹായി റൂഡി ഗുയിലിയാനിയുടെ പ്രസ്താവന ട്രംപിന്റെ മനസ്സിലിരുപ്പ് വ്യക്തമാക്കി. 2017 സാമ്പത്തിക വര്‍ഷം അഭയാര്‍ത്ഥി പ്രവേശത്തിനുള്ള എണ്ണം 50,000 ആക്കി ചുരുക്കി. അമേരിക്കയുടെ വാണിജ്യ മേഖലയെ ബാധിക്കാതെയാണ് ട്രംപിന്റെ കളി. സമ്പന്ന അറബ്-മുസ്ലിം രാഷ്ട്രങ്ങളെ ഉത്തരവില്‍ നിന്നൊഴിവാക്കിയത് അത്കൊണ്ടാണത്രെ.
അതേസമയം ഏഴ് രാഷ്ട്രങ്ങളില്‍ നിന്ന് അഭയാര്‍ത്ഥികള്‍ കടന്നുവരാന്‍ ഇടയാക്കിയത് എന്ത്കൊണ്ടാണെന്ന് ട്രംപ് തിരിച്ചറിയേണ്ടതാണ്. മുല്ലപ്പൂ വിപ്ലവത്തെ തുടര്‍ന്ന് ആഭ്യന്തര യുദ്ധം തകര്‍ത്തെറിഞ്ഞ സിറിയയില്‍ അമേരിക്ക ഉള്‍പ്പെടെ പാശ്ചാത്യ നാടുകള്‍ സൈനികമായി ഇടപെട്ടതാണ് അഭയാര്‍ത്ഥി പ്രവാഹത്തിന് ഒരു കാരണം. ഇറാഖ്, ലിബിയ, യമന്‍ എന്നിവിടങ്ങളില്‍ സമാധാനം തിരിച്ചു കൊണ്ടുവരാന്‍ വന്‍ ശക്തികള്‍ സൈനിക ഇടപെടല്‍ അവസാനിപ്പിച്ചാല്‍ മതിയാകും.
വിലക്ക് നിരോധനം അമേരിക്കന്‍ ഭരണകൂടത്തിന് എതിരെ ലോകമെങ്ങും നടന്നുവരുന്ന പ്രതിഷേധം കണ്ടില്ലെന്ന് നടിക്കാനുള്ള ട്രംപിന്റെ സമീപനം സുഹൃദ് രാഷ്ട്രങ്ങളെ പോലും അകറ്റുന്നു. ഫ്രാന്‍സും ജര്‍മ്മനിയും യൂറോപ്യന്‍ യൂണിയനും ഐക്യരാഷ്ട്ര സഭയും പ്രതിഷേധത്തിന് മുന്നിലുണ്ട്. നോബെല്‍ സമ്മാന ജേതാവ് മലാല യുസഫ് സായ്യുടെ പ്രസ്താവന അമേരിക്കയോടുള്ള പ്രതിഷേധം ശക്തമായി ഉയര്‍ത്തുംവിധമായി. ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക് സക്കര്‍ബര്‍ഗ് പ്രതിഷേധവുമായി രംഗത്തിറങ്ങി.
അമേരിക്കയിലെ കൗണ്‍സില്‍ ഓണ്‍ ഇസ്ലാമിക് റിലേഷന്‍സ്, സിവില്‍ ലിബര്‍ട്ടീസ് യൂണിയന് തുടങ്ങി സംഘടനകളും പ്രതിഷേധത്തിന് ഒപ്പം നിന്നു. സ്ഥാനം ഒഴിഞ്ഞ പ്രസിഡണ്ട് ബരാക് ഒബാമയുടെ ഡമോക്രാറ്റിക് പാര്‍ട്ടിയും ട്രംപിന്റെ വര്‍ണ വെറിയന്‍ നയത്തിന് എതിരാണ്. അമേരിക്കന്‍ പൗരന്മാര്ക്ക് വിലക്ക് ഏര്‍പ്പെടുത്തുമെന്ന് ഇറാന് പ്രസിഡണ്ട് റൂഹാനിയുടെ പ്രസ്താവന സ്വാഗതം ചെയ്യാന്‍ നിരവധി രാജ്യങ്ങളുണ്ട്. എല്ലാവരേയും കാനഡയിലേക്ക് സ്വാഗതം ചെയ്ത് പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോവിന്റെ പ്രസ്താവന ട്രംപിന് പ്രഹരമായി.
അധികാരമേറ്റ ശേഷം ട്രംപ് സ്വീകരിച്ച തീരുമാനങ്ങളില്‍ ഭൂരിപക്ഷവും വിവാദത്തിനും വിമര്‍ശനത്തിനും കാരണമായി. മൂന്ന് കോടിയിലധികം വരുന്ന സ്വന്തം ജനതയുടെ അവകാശങ്ങള്‍ ധ്വംസിച്ച് ‘ഒബാമ കെയര്‍’ എന്നറിയപ്പെടുന്ന ആരോഗ്യ സുരക്ഷാ പദ്ധതി റദ്ദാക്കി. സുഹൃദ് രാഷ്ട്ര കൂട്ടായ്മയായ പസഫിക് വ്യാപാര കരാറ് ട്രാന്‍സ് പസഫിക് പാര്‍ട്ട്ണര്‍ഷിപ്പ് (ടി.പി.പി) റദ്ദാക്കി 12 രാഷ്ട്രങ്ങളുമായി അകന്നു. ജപ്പാന്, മലേഷ്യ, ഓസ്ട്രേലിയ, മെക്സിക്കോ, കാനഡ, ന്യൂസിലാന്റ്, വിയറ്റ്നാം, പെറു, സിംഗപ്പൂര്‍, ബ്രൂണെ എന്നീ രാഷ്ട്രങ്ങളാണ് കരാറിന്റെ ഭാഗമായിരുന്നത്. കരാറ് റദ്ദാക്കുന്നതില്‍ ലാഭം ചൈനക്കാണ്.
ഇസ്രാഈലിന് സര്‍വ പിന്തുണയും വാഗ്ദാനം ചെയ്ത് ടെല്‍അവീവില്‍ നിന്ന് സ്ഥാനപതി കാര്യാലയം ജറൂസലമിലേക്ക് മാറ്റുകയാണ് ട്രംപ്. ഇതിനും പുറമെ ഇസ്രാഈലിനെ ആഹ്ലാദിപ്പിക്കാന്‍ 221 ദശലക്ഷം ഡോളറിന്റെ സഹായം ഫലസ്തീന് നല്‍കാനുള്ള (ഒബാമ ഭരണകൂടത്തിന്റെ) തീരുമാനം റദ്ദാക്കി. അതിര്‍ത്തി മതില് കെട്ടാന്‍ മെക്സിക്കോ ഉത്പന്നങ്ങള്‍ക്ക് 20 ശതമാനം നികുതി ഏര്‍പ്പെടുത്താന്‍ ഏകപക്ഷീയമായി ട്രംപ് എടുത്ത തീരുമാനവും വിവാദത്തിലായി.
മെക്സിക്കന്‍ പ്രസിഡണ്ട് എന്റികെ പെനാനിറ്റോ അടുത്താഴ്ച വൈറ്റ് ഹൗസിലെത്തി നടത്താനിരുന്ന കൂടിക്കാഴ്ച റദ്ദാക്കിയാണ് മെക്സിക്കോവിന്റെ തിരിച്ചടി. മതില്‍കെട്ടി ജനങ്ങളെ വിഭജിക്കാനുള്ള തീരുമാനം അബദ്ധജഡിലമായിരുന്നുവെന്ന് ബെര്‍ലിന്‍ മതില് തെളിയിക്കുന്നു. ചൈനയിലെ വന്മതില് ചരിത്ര സ്മാരകമായി. ട്രംപ് ഇനിയെന്തെല്ലാം ഭ്രാന്തന് തീരുമാനങ്ങളാണ് കൈക്കൊള്ളാനിരിക്കുന്നതെന്ന് ആശങ്കയോടെ കാത്തിരിക്കുകയാണ് ലോക സമൂഹം. ഒരു കാര്യം ഉറപ്പാണ്. ട്രംപ് ലോകമെമ്പാടും സംഘര്‍ഷത്തിലേക്കാണ് നയിക്കുന്നത്. വിഭജന മതില് തകര്‍ത്ത് അമേരിക്കന്‍ ജനതയും ലോക സമൂഹവും മുന്നോട്ട് പോകും.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്ഹാന് മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്ഹാന് മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്ഹാന് യാസിന് (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ