Culture
ഇ. അഹമ്മദിന്റെ വിയോഗത്തില്‍ അനുശോചന പ്രവാഹം
രാഷ്ട്രപതി പ്രണബ് മുഖര്‍ജി: ഐ.യു.എം.എള്‍ പ്രസിഡണ്ടും മുന്‍ മന്ത്രിയും എം.പിയുമായ ഇ. അഹമ്മദിന്റെ വിയോഗത്തില്‍ ഹൃദയംഗമമായ അനുശോചനങ്ങള്‍. വര്‍ഷങ്ങളോളം അദ്ദേഹം എന്റെ സുഹൃത്തും സഹപ്രവര്‍ത്തകനുമായിരുന്നു.
Heartfelt condolences over sad demise of IUML President, former Minister and MP, #EAhamed, who was a friend and colleague of long years,
— President of India (@RashtrapatiBhvn) February 1, 2017
അധഃസ്ഥിത വിഭാഗങ്ങളുടെ ക്ഷേമത്തിനു വേണ്ടി അക്ഷീണം പ്രയത്‌നിച്ചയാളായിരുന്നു ഇ. അഹമ്മദ്. രാജ്യത്തിന് അദ്ദേഹം നല്‍കിയ സംഭാവ ദീര്‍ഘകാലം സ്മരിക്കപ്പെടും.
#EAhamed was a tireless campaigner for welfare of underprivileged, his services to the nation will be long remembered #PresidentMukherjee
— President of India (@RashtrapatiBhvn) February 1, 2017
പ്രധാനമന്ത്രി നരേന്ദ്ര മോദി: ഇ. അഹമ്മദിന്റെ മരണത്തില്‍ അതീവ ദുഖം. അതീവ ശുഷ്‌കാന്തിയോടെ രാജ്യത്തെ സേവിച്ച രാഷ്ട്രീയ നേതാവായിരുന്നു അദ്ദേഹം. അനുശോചനങ്ങള്‍.
Saddened by the demise of Mr. E Ahamed, a veteran political leader who served the nation with great diligence. My condolences.
— Narendra Modi (@narendramodi) February 1, 2017
Paid tributes to late Mr. E Ahamed. pic.twitter.com/DzjQvbaZ15
— Narendra Modi (@narendramodi) February 1, 2017
രാഹുല്‍ ഗാന്ധി: ശ്രീ. ഇ അഹമ്മദിന്റെ വിയോഗത്തില്‍ അതീവ ദുഃഖം. വെറ്ററന്‍ പാര്‍ലമെന്റേറിയനും മൂല്യമേറിയ സഹപ്രവര്‍ത്തകനുമായിരുന്നു അദ്ദേഹം. അഭിമാനത്തോടെയും സമര്‍പ്പണത്തോടെയും അദ്ദേഹം രാജ്യത്തെ സേവിച്ചു.
Deeply saddened by the demise of Shri E Ahamed. A veteran parliamentarian& a valued colleague,he served his country with honour &dedication
— Office of RG (@OfficeOfRG) February 1, 2017
മമതാ ബാനര്‍ജി: ഇ. അഹമ്മദിന്റെ വിയോഗത്തില്‍ അദ്ദേഹത്തിന്റെ കുടുംബത്തിന് ആദരാഞ്ജലികള്‍. അദ്ദേഹം 50 വര്‍ഷം മുമ്പ് എം.എല്‍.എയായി തെരഞ്ഞെടുക്കപ്പെടുകയും രാജ്യത്തെയും കേരളത്തിലെ ജനങ്ങളെയും സേവിക്കുകയും ചെയ്തു.
Condolences to the family of E Ahamed ji. He was first elected as an MLA 50 years ago and served the nation and the people of Kerala #RIP
— Mamata Banerjee (@MamataOfficial) February 1, 2017
ഇ. അഹമ്മദ്ജിയോടും അദ്ദേഹത്തിന്റെ കുടുംബത്തോടും കാണിച്ച പെരുമാറ്റത്തില്‍ അതീവ ദുഃഖം
Very sad to see the way E Ahamed Ji and family were handled
— Mamata Banerjee (@MamataOfficial) February 1, 2017
സീതാറാം യെച്ചൂരി: ശ്രീ. ഇ അഹമ്മദിന്റെ നിര്യാണത്തില്‍ ഹൃദയംഗമമായ അനുശോചനങ്ങള്‍. പൊതുപ്രവര്‍ത്തനത്തില്‍ ദീര്‍ഘകാല ചരിത്രമുള്ള നേതാവും സുഹൃത്തുമായിരുന്നു അദ്ദേഹം.
Heartfelt condolences on the demise of Shri E Ahamed. He was a leader with a long record in public service in Kerala and a personal friend.
— Sitaram Yechury (@SitaramYechury) February 1, 2017
മുഖ്യമന്ത്രി പിണറായി വിജയന്‍: മുസ്‌ലിം ലീഗ് ദേശീയ അധ്യക്ഷനും മുൻ കേന്ദ്ര മന്ത്രിയുമായ ഇ. അഹമ്മദ് എം.പിയുടെ നിര്യാണത്തിൽ അനുശോചിക്കുന്നു.
എന്നും മതനിരപേക്ഷ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച നേതാവായിരുന്നു അദ്ദേഹം. വിദേശകാര്യ സഹമന്ത്രി എന്ന നിലയിൽ ഇന്ത്യയുടെ യശസ്സ് ഉയർത്തിപ്പിടിക്കുന്നതിന് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്കായിട്ടുണ്ട്. റെയിൽവെ, മാനവവിഭവശേഷി സഹമന്ത്രി സ്ഥാനങ്ങളും വഹിച്ച അദ്ദേഹം മികച്ച പാർലമെന്റേറിയനായിരുന്നു. സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി എന്ന നിലയിലും അദ്ദേഹത്തിന്റെ സംഭാവനകൾ ശ്രദ്ധേയമായിരുന്നു.
ഐക്യരാഷ്ട്രസംഘടനയുടെ പൊതുസഭയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച വ്യക്തിയെന്ന നിലയിൽ ഇന്ത്യയുടെ താൽപര്യം അന്താരാഷ്ട്ര തലത്തിൽ ഉയർത്തിപ്പിടിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.
ഇ അഹമ്മദിന്റെ നിര്യാണം അദ്ദേഹത്തിന്റെ പ്രസ്ഥാനത്തിനും കുടുംബത്തിനും മാത്രമല്ല സമുഹത്തിനാകെ വലിയ നഷ്ടമാണ്. അദ്ദേഹത്തിന്റെ നിര്യാണത്തിൽ ആത്മാർത്ഥമായി അനുശോചിക്കുന്നതോടൊപ്പം കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്ക് ചേരുന്നു.
രമേശ് ചെന്നിത്തല: അഹമ്മദ് സാഹിബ്ബിന്റെ വേര്‍പാട് വ്യക്തിപരമായി കടുത്ത ദുഖമാണ് എന്നില്‍ സൃഷ്ടിക്കുന്നത്. നാടിന് തീരാ നഷ്ടവുമാണ് ആ വേര്‍പാട്. വര്‍ഷങ്ങളോളം നീണ്ട ഉറ്റ സൗഹൃദമാണ് എനിക്ക് ഇ.അഹമ്മദ് സാഹിബ്ബുമായുണ്ടായിരുന്നത്. ഞങ്ങള്‍ ഒരുമിച്ച് എം.എല്‍.എമാരും മന്ത്രിമാരുമായിരുന്നു. മനസ്സിന്റെ ഉള്ളിലേക്കിറങ്ങിച്ചെല്ലുന്ന ആ ചിരിയും നിഷ്‌കളങ്കമായ പെരുമാറ്റവും കലര്‍പ്പില്ലാത്ത സ്‌നേഹവും എനിക്ക് ഒരിക്കലും മറക്കാനാവില്ല. ഞാന്‍ വിവാഹം കഴിച്ച് തിരുവനന്തപുരത്ത് എത്തുമ്പോള്‍ അഹമ്മദ് സാഹിബ്ബും ഭാര്യയും ചേര്‍ന്നാണ് ഞങ്ങളെ സ്വീകരിച്ചത്. അവര്‍ വിളമ്പിയ ആഹാരത്തിന്റെ സ്വാദ് ഇപ്പോഴും എന്റെ നാവിലുണ്ട്. പിന്നീട് ഞങ്ങള്‍ ഒരുമിച്ച് പാര്‍ലമെന്റില്‍ എം.പിമാരായും പ്രവര്‍ത്തിച്ചു. നിയമസഭയിലായാലും പാര്‍ലമെന്റിലായാലും മൗലികമായ തന്റെ നിരീക്ഷണങ്ങള്‍ വഴി അദ്ദേഹത്തിന് സഭയുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ കഴിഞ്ഞു. മതനിരപേക്ഷതയില്‍ അടിയുറച്ച് വിശ്വസിച്ച അദ്ദേഹം മതസൗഹാര്‍ദ്ദത്തിന് നല്കിയ സംഭാവനകള്‍ എന്നെന്നും ഓര്‍മിക്കപ്പെടും.
ഉമ്മന്‍ ചാണ്ടി: അഹമ്മദ് സാഹിബിന്റെ ഓർമകൾക്ക് മുന്നിൽ പ്രണാമം. സാഹിബിന്റെ വിയോഗം ഭാരതത്തിന്റെ നഷ്ടമാണ്. അദ്ദേഹം നാടിനു നൽകിയ സംഭാവനകൾ എന്നെന്നും ഓർമ്മിക്കപ്പെടും.
അശോക് ഗെഹലോട്ട് (മുന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി): മുന്‍ മന്ത്രി ഇ. അഹമ്മദിന്റെ വിയോഗത്തില്‍ ഹൃദയംഗമമായ അനുശോചനങ്ങള്‍. അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പം എന്റെ ചിന്തയും പ്രാര്‍ത്ഥനയും. അദ്ദേഹത്തിന്റെ ആത്മാവ് ശാന്തിയില്‍ വിശ്രമിക്കട്ടെ.
Heartfelt condolences on the passing away of former Minister #EAhamed. My thoughts n prayers are with his family. May his soul rest in peace
— Ashok Gehlot (@ashokgehlot51) February 1, 2017
മമ്മൂട്ടി: ഇ. അഹമ്മദ് സാഹിബിന് ആദരാഞ്ജലികള്‍.
നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.
കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.
Culture
സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്
കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.
2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.
മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.
Culture
ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്
കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.
ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.
ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ