Video Stories
ഇ.അഹമ്മദ് ഇല്ലാത്ത പൊതുതെരഞ്ഞെടുപ്പ്; മറക്കാനാവില്ല, നികത്താനും
ഇഖ്ബാല്‍ കല്ലുങ്ങല്‍
മലപ്പുറം:മുസ്‌ലിംലീഗ് ദേശീയ അധ്യക്ഷനും കേന്ദ്രവിദേശകാര്യ സഹമന്ത്രിയുമായിരുന്ന ഇ.അഹമ്മദ് ഇല്ലാത്ത ലോക്‌സഭാ പൊതുതെരഞ്ഞെടുപ്പാണിത്. പതിറ്റാണ്ടുകള്‍ നീണ്ട പൊതുജീവിതത്തിനൊടുവില്‍ 2017 ഫെബ്രുവരി 1നായിരുന്നു ഇ.അഹമ്മദിന്റെ വേര്‍പാട്. ഡല്‍ഹിയില്‍ ലോക്‌സഭാനടപടികള്‍ക്കിടെയായിരുന്നു അന്ത്യ നിമിഷങ്ങള്‍. ബജറ്റ് സമ്മേളനത്തോടനുബന്ധിച്ച് രാഷ്ട്രപതിയുടെ നയപ്രഖ്യാപനപ്രസംഗം കേട്ടുകൊണ്ടിരിക്കേ ഹൃദയാഘാതം സംഭവിച്ച് കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് ഡല്‍ഹിയിലെ രാംമനോഹര്‍ ലോഹ്യ ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയും ഒന്നിന് പുലര്‍ച്ചെ രണ്ടേകാലോടെ ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു.
ഐക്യജനാധിപത്യമുന്നണിയുടെ ഉരുക്കുകോട്ടയില്‍ അഹമ്മദിനോടുള്ള ആദരവ് വോട്ടര്‍മാര്‍ ഏറ്റുചൊല്ലുന്നതാകും തെരഞ്ഞെടുപ്പ്. മലപ്പുറത്തും പൊന്നാനിയിലും മത്സരിച്ച് ലോക്‌സഭയില്‍ തിളക്കമാര്‍ന്ന അധ്യായം സൃഷ്ടിച്ചാണ് ഇ.അഹമ്മദ് വിട പറഞ്ഞത്. മലപ്പുറം ലോക്‌സഭാ മണ്ഡലം എം.പിയായിരിക്കെയാണ് മരണം. അഹമ്മദ് കൊണ്ടു വന്ന വികസനങ്ങള്‍ ജില്ലക്കകത്തും പുറത്തും ധാരാളമുണ്ട്. തങ്ങള്‍ എന്നും മനസ്സില്‍ കാത്തുസൂക്ഷിച്ച ജനപ്രിയനായകന്റെ അന്ത്യനിമിഷങ്ങളോട് കേന്ദ്രസര്‍ക്കാര്‍ കാട്ടിയെ അനാദരവിന് അതേ നാണയത്തില്‍ ബാലറ്റിലൂടെ മറുപടി നല്‍കും.
മലപ്പുറത്തു നിന്നും ചിരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം സമ്മാനിച്ചാണ് ഇ. അഹമ്മദ് ഇവിടെ നിന്നും അവസാനമായി വിജയത്തിളക്കമണിഞ്ഞത്. 2014ലെ ലോക് സഭാ തെരഞ്ഞെടുപ്പില്‍ മലപ്പുറത്ത് നിന്നും 194739 വോട്ടുകള്‍ കൂടുതലായി സ്വന്തമാക്കി. സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമായിരുന്നു ഇത്. ഏഴ് മണ്ഡലങ്ങളിലും അഹമ്മദിന്റെ ഭൂരിപക്ഷം റെക്കോര്‍ഡ് ആയിരുന്നു. മണ്ഡലത്തിന്റെ ചരിത്രത്തിലും ആദ്യമായാണ് ഇത്രയും വലിയ വിജയം. ആകെ വോട്ടിന്റെ പകുതിയിലേറെയും അഹമ്മദ് സ്വന്തമാക്കിയപ്പോള്‍ ചരിത്രരേഖയില്‍ ഹരിതതിളക്കത്തിന്റെ മലപ്പുറം മോഡല്‍ തുന്നിച്ചേര്‍ക്കുകയായിരുന്നു. വേങ്ങര 42632, മലപ്പുറം 36324, കൊണ്ടോട്ടി 31717, മഞ്ചേരി 26062, മങ്കട 23461, വള്ളിക്കുന്ന് 23935, പെരിന്തല്‍മണ്ണ 10614, എന്നീ ക്രമത്തിലാണ് അഹമ്മദ് ലീഡ് ഉയര്‍ത്തിയത്. 2009ല്‍ തെരഞ്ഞെടുപ്പില്‍ 115597 ആയിരുന്നു അഹമ്മദിന്റെ ലീഡ്. അന്ന് ഓരോ മണ്ഡലത്തിലും ഭൂരിപക്ഷം ഇപ്രകാരം. വേങ്ങര 23856, മലപ്പുറം 23875, കൊണ്ടോട്ടി 19330, മഞ്ചേരി 15417, മങ്കട 14899, വള്ളിക്കുന്ന് 12946, പെരിന്തല്‍മണ്ണ 5246. അന്നത്തേക്കാളും 68 ശതമാനമാണ് 2014ല്‍ ഭൂരിപക്ഷത്തില്‍ വര്‍ധനയുണ്ടായത്. ചില മണ്ഡലങ്ങളില്‍ ഈ വര്‍ധന നൂറു ശതമാനമായി. ഭൂരിപക്ഷങ്ങളുടെ കണക്കില്‍ ദേശീയ ശരാശരിയെടുക്കുമ്പോഴും അഹമ്മദ് മികച്ച് നിന്നു. അഹമ്മദിന്റെ പാര്‍ലമെന്റ് ജീവിതത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമായിരുന്നു ഇത്. ലോക്‌സഭാംഗമായും കേന്ദ്രമന്ത്രിയായും അഹമ്മദ് നടത്തിയ വികസനജൈത്രയാത്രക്കുള്ള നിറമുള്ള അംഗീകാരമായി ഈ വിജയം.
യു.പി.എയുടെ രണ്ട് സര്‍ക്കാറിലും സഹമന്ത്രിയെന്ന നിലയില്‍ അഹമ്മദ് നടത്തിയ സേവനങ്ങള്‍ വോട്ടര്‍മാര്‍ എന്നും സ്മരിക്കും. അഹമ്മദിന്റെ മിടുക്ക് ദര്‍ശിച്ചാണ് ഓരോ ഘട്ടത്തിലും വിദേശരാജ്യസമ്മേളനങ്ങളിലേക്ക് ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ രാജ്യം ചുമതല ഏല്‍പ്പിച്ചതെന്നതില്‍ എന്നും അഭിമാനം കൊള്ളുന്നവരാണ് മലപ്പുറത്തുകാര്‍.
1991-ല്‍ മഞ്ചേരിയില്‍ നിന്നാണ് ലോക്‌സഭയിലേക്ക് അഹമ്മദ് ആദ്യമായി മല്‍സരിച്ചത്. 1996, 1998, 1999 വര്‍ഷങ്ങളിലെ ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ മഞ്ചേരിയില്‍ നിന്ന് തുടര്‍ച്ചയായും 2004 -ല്‍ പൊന്നാനിയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടു. 1967 മുതല്‍ പല തവണകളിലായി മലപ്പുറം ജില്ലയില്‍ നിന്നും കേരള നിയമസഭയില്‍ അംഗമായിരുന്ന അഹമ്മദ് മികച്ച വ്യവസായ മന്ത്രിയായും വിശേഷിപ്പിക്കപ്പെട്ടു.
മലപ്പുറത്തും പൊന്നാനിയിലും വികസനമുന്നേറ്റമുണ്ടാക്കാന്‍ അഹമ്മദിന് കഴിഞ്ഞു. ഇരു മണ്ഡലങ്ങളുടെയും ആധുനിക പുരോഗതിയില്‍ അഹമ്മദിന്റെ കയ്യൊപ്പ് മറക്കാനാവില്ല.
കരിപ്പൂര്‍ വിമാനത്താവളം വികസിപ്പിച്ചു. മഞ്ചേരി എഫ്.എം സ്റ്റേഷന്‍ സ്ഥാപിച്ചു. ഹജ്ജ് ക്വാട്ട വര്‍ധിപ്പിച്ചു. ഒന്നാം യു.പി.എ സര്‍ക്കാറില്‍ അഹമ്മദ് വിദേശകാര്യ സഹമന്ത്രിയായ ഉടന്‍ മലപ്പുറത്ത് പാസ്‌പോര്‍ട്ട് ഓഫീസ് അനുവദിച്ചു. പാസ്‌പോര്‍ട്ട് സേവാകേന്ദ്രം തുടങ്ങി. അലീഗഡ് സര്‍വകലാശാലയുടെ മലപ്പുറം ഓഫ് കാമ്പസ് ചേലാമലയില്‍ യാഥാര്‍ത്ഥ്യമാക്കി. മലപ്പുറത്ത് ഇഫ്‌ളു കാമ്പസ് കൊണ്ടു വന്നു. കേന്ദ്രസര്‍ക്കാറിന്റെ മോഡല്‍കോളജ് സ്ഥാപിക്കാന്‍ മലപ്പുറത്തെ തെരഞ്ഞെടുത്തു. കരിപ്പൂര്‍ ഹജ്ജ് ഹൗസ് യാഥാര്‍ത്ഥ്യമാക്കുന്നതിന് കേന്ദ്രത്തില്‍ നിന്ന് രണ്ട് കോടി രൂപ അനുവദിച്ചു. റെയില്‍വെ സഹമന്ത്രിയായപ്പോള്‍ 19 മാസം കൊണ്ട് കേരളത്തിന് 19 ട്രെയിനുകള്‍ അനുവദിച്ചു. ജില്ലയിലെ എല്ലാ റെയില്‍വേ സ്റ്റേഷനുകളും വികസിപ്പിക്കാന്‍ അഹമ്മദിന് കഴിഞ്ഞു. നിരവധി ട്രെയിനുകള്‍ക്ക് ജില്ലയില്‍ സ്‌റ്റോപ്പ് അനുവദിച്ചു. കോട്ടയം വഴിക്കും ആലപ്പുഴ വഴിക്കും കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്ക് രണ്ടു ജനശതാബ്ദി എക്‌സ്പ്രസ്സുകള്‍, നിലമ്പൂരിലേക്ക് രാജ്യറാണി എക്‌സ്പ്രസ്സ്, നാഗര്‍കോവില്‍ നിന്ന് മംഗലാപുരത്തേക്ക് ഏറനാട് എക്‌സ്പ്രസ്സ് തുടങ്ങിയവ പൂവണിഞ്ഞ ചിരകാല സ്വപ്‌നങ്ങളാണ്. കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനുകള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തി. വിദേശ രാജ്യങ്ങളില്‍ പ്രത്യേകിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ പല കാരണങ്ങള്‍ കൊണ്ട് ജയിലിലും മറ്റും കുടുങ്ങിക്കിടന്നിരുന്ന നൂറുകണക്കിനു പേരെ മോചിപ്പിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചു. ഇറാഖില്‍ ബന്ധികളായിരുന്ന നാലു ഇന്ത്യാക്കാരെയും സൗദി അറേബ്യയില്‍ കണ്ണു ചൂഴ്‌ന്നെടുക്കാന്‍ വിധിക്കപ്പെട്ടിരുന്ന ആലപ്പുഴ സ്വദേശി നൗഷാദിനെയും മോചിപ്പിച്ചത് ഇ അഹമ്മദിന്റെ നേതൃത്വത്തിലായിരുന്നു. സഊദിയില്‍ നിന്നും മത്സ്യബന്ധനത്തിന് പോയി അതിര്‍ത്തി ലംഘിച്ചെന്ന് പറഞ്ഞ് ഇറാന്‍ പൊലീസ് പിടികൂടിയ പരപ്പനങ്ങാടി, താനൂര്‍ സ്വദേശികളെയും നാട്ടിലെത്തിക്കാനായി. അഹമ്മദ് ഇത്തരത്തില്‍ നടത്തിയ മനുഷ്യനന്‍മയുടെ മാതൃകകളും മതേതര മനസ്സുകള്‍ ശക്തിപ്പെടേണ്ടതിന്റെ അനിവാര്യതയും ഇടതു മുന്നണിയുടെ ഭരണ പരാജയവും ഏറെ ചര്‍ച്ചയാകുന്ന ദിനങ്ങളാണിവിടെ.
ഇ. അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്ന് മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ 2017 ഏപ്രില്‍ 12ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി 171023 വോട്ടിന്റെ ഭൂരിപക്ഷവുമായാണ് വിജയിച്ചത്. കേരളത്തിലെ ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ ഇതാദ്യമായി ഒരു സ്ഥാനാര്‍ഥിക്ക് അഞ്ച് ലക്ഷത്തിലേറെ വോട്ട് സമ്മാനിച്ചെന്ന പ്രത്യേകത കൂടി മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിന് സ്വന്തമായിരുന്നു. യു.ഡി.എഫ് സ്ഥാനാര്‍ഥി സ്വന്തമാക്കിയ 5,15,330 വോട്ട് കേരള ചരിത്രത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ഥി സ്വന്തമാക്കുന്ന ഏറ്റവും അധികം വലിയ വോട്ടായി മാറി. ഇ. അഹമ്മദിന്റെ സ്മരണ തുടിച്ചായിരുന്നു മലപ്പുറം ഉപതെരഞ്ഞെടുപ്പ്.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ