Video Stories
കരിപ്പൂരിനെ തകര്‍ക്കാന്‍ അനുവദിക്കരുത്
കേരളത്തിലെ പ്രമുഖ വിമാനത്താവളമായ കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തോടുള്ള ചിറ്റമ്മനയം തുടങ്ങിയത് ഇപ്പോഴത്തെ കേന്ദ്ര സര്‍ക്കാര്‍ അധികാരത്തിലേറിയതോടെയാണ്. കൃത്യമായി പറഞ്ഞാല്‍ 2014 മെയ് 16ന്. അന്നാണ് ഇവിടെ നിന്നുള്ള അന്താരാഷ്ട്ര വിമാന സര്‍വീസ് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ പൊടുന്നനെ നിര്‍ത്തിവെച്ചത്. രാജ്യത്തെ യാത്രക്കാരുടെ എണ്ണത്തിലും ചരക്കുകടത്തിലും നാലും അഞ്ചും സ്ഥാനത്തുള്ള ഈ അന്താരാഷ്ട്ര വിമാനത്താവളം നിലനില്‍പിനായി ചക്രശ്വാസം വലിക്കുന്ന കാഴ്ചയാണിപ്പോള്‍.
രാജ്യത്തെ മുസ്്‌ലിം ജനസംഖ്യയില്‍ ആറാം സ്ഥാനത്താണെങ്കിലും പരിശുദ്ധ ഹജ്ജ് കര്‍മത്തിനായി കേരളത്തില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പേര്‍ പോകുന്നത്. ഈ വര്‍ഷം സഊദി സര്‍ക്കാര്‍ രാജ്യത്തിന് അനുവദിച്ച 1,36020 ഹജ്ജാജിമാരില്‍ 1000,20 ഹജ്ജാജിമാരെയാണ് വിവിധ സംസ്ഥാനങ്ങള്‍ക്കായി വീതിച്ചു നല്‍കിയിട്ടുള്ളത്. ഇതില്‍ കേരളത്തില്‍ നിന്നു പോകുന്നത് മുക്കാല്‍ ലക്ഷത്തോളം പേരാണെന്നത് കേരളത്തിന്റെ പ്രാധാന്യം വിളിച്ചുപറയുന്നു. കഴിഞ്ഞ വര്‍ഷം 76417 പേരാണ് കേരളത്തില്‍ നിന്ന് ഹജ്ജിന് പോയത്. കേരളത്തില്‍ നിന്ന് ഇത്തവണ ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിനു പോകാന്‍ അപേക്ഷ നല്‍കിയവരുടെ എണ്ണം 95693 ആണ്്. സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ മുഖേന പോകുന്നവര്‍ വേറെയും. ഇതില്‍ എണ്‍പത്തഞ്ചു ശതമാനവും വടക്കന്‍ കേരളത്തില്‍ നിന്നുള്ളവരും. ആസാം പോലുള്ള സംസ്ഥാനങ്ങളില്‍ അനുവദിക്കപ്പെട്ടതിലും കുറവ് ഹജ്ജ് അപേക്ഷകളാണ് ലഭിക്കുമ്പോഴാണിതെന്നോര്‍ക്കണം.
ഈ പശ്ചാത്തലത്തിലാണ് കഴിഞ്ഞ രണ്ടു വര്‍ഷമായി മുടങ്ങിക്കിടന്ന കരിപ്പൂര്‍ വിമാനത്താവളത്തെ മൂന്നാം വര്‍ഷവും ഹജ്ജ് പോക്കുവരവ് (എംബാര്‍ക്കേഷന്‍) കേന്ദ്രമായി കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല എന്ന വസ്തുതയുടെ ഗൗരവം ഓര്‍ക്കേണ്ടത്. ചന്ദ്രിക കഴിഞ്ഞ ദിവസങ്ങളില്‍ പ്രസിദ്ധീകരിച്ച പരമ്പര പ്രശ്‌നത്തിനു പിന്നിലെ കള്ളക്കളികള്‍ തുറന്നു കാട്ടുകയുമുണ്ടായി. കരിപ്പൂര്‍ വിമാനത്താവളത്തിന്റെ ചിറകരിയാനുള്ള നീക്കത്തിനെതിരെ ഇന്നലെ പാണക്കാട് സയ്യിദ് ഹൈദരലിശിഹാബ് തങ്ങള്‍ ഉദ്ഘാടനംചെയ്ത എം.പിമാരടക്കമുള്ള ജനപ്രതിനിധികളുടെ യു.ഡി.എഫ് പ്രതിഷേധ സംഗമം ജനവികാരം പൂര്‍ണമായും രേഖപ്പെടുത്തുന്നതും.
1998 ഏപ്രിലില്‍ പ്രവര്‍ത്തനമാരംഭിച്ച കരിപ്പൂര്‍ വിമാനത്താവളം മലബാറിന്റെ ചിറകായാണ് വിശേഷിപ്പിക്കപ്പെട്ടിരുന്നത്. സര്‍ക്കാരിന്റെ കയ്യില്‍ പണമില്ലാത്തതിനാല്‍ ഗള്‍ഫ് മലയാളികള്‍ പണപ്പിരിവു നടത്തിയാണ് വിമാനത്താവളം പൊതുമേഖലയിലേക്ക് കൈമാറിയത്. ഏറ്റവും കൂടുതല്‍ മലയാളികള്‍ വിദേശങ്ങളില്‍ ജോലി ചെയ്യുന്ന പ്രദേശമെന്ന നിലക്ക് മലബാര്‍ പ്രദേശത്ത് ഒരു വിമാനത്താവളം എന്ന ആശയത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ടായിരുന്നു. 2006 ഫെബ്രുവരി രണ്ടിനാണ് യു.പി.എ സര്‍ക്കാരിന്റെ കാലത്ത് കരിപ്പൂരിനെ അന്താരാഷ്ട്ര പദവിയിലേക്ക് ഉയര്‍ത്തുകയും അന്താരാഷ്ട്ര വൈമാനിക സര്‍വീസുകള്‍ ആരംഭിക്കുന്നതും. ആദരണീയനായ കേന്ദ്രമന്ത്രി അന്തരിച്ച ഇ. അഹമ്മദ്, എം.പിമാരായ പി.വി അബ്ദുല്‍വഹാബ്, എം.കെ രാഘവന്‍, എം.ഐ ഷാനവാസ് തുടങ്ങിയവരുടെ പരിശ്രമമാണ് ഇതിനു വഴിവെച്ചത്. അന്നു മുതല്‍ 2015 വരെ ഹജ്ജ് എംബാര്‍ക്കേഷന്‍ കേന്ദ്രമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു കരിപ്പൂര്‍. റണ്‍വേയുടെ നാനൂറു മീറ്ററില്‍ വിള്ളല്‍ കണ്ടതിനെ തുടര്‍ന്നാണ് ആ വര്‍ഷം കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ഭാഗികമായി തടസ്സപ്പെട്ടത്. അറ്റകുറ്റപ്പണിക്കായി നിര്‍ത്തിവെച്ച അന്താരാഷ്ട്ര സേവനം ഈ വര്‍ഷം മുതല്‍ പുനരാരംഭിക്കുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും കഴിഞ്ഞമാസം അവസാനത്തോടെ പണിപൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റ് നല്‍കിയെങ്കിലും ഈ വര്‍ഷവും കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് പോകാനാണ് സംസ്ഥാനത്തെ അഞ്ച് ജില്ലകളിലെ ഹജ്ജാജിമാരുടെ വിധി.
രാജ്യത്ത് എട്ട് ഹജ്ജ് എംബാര്‍ക്കേഷന്‍ കേന്ദ്രങ്ങളാണ് പ്രവര്‍ത്തിച്ചുവന്നിരുന്നത്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് കരിപ്പൂര്‍. ഏഴായിരം അടിമാത്രം റണ്‍വേയുള്ള വിമാനത്താവളങ്ങളില്‍ ഈ സേവനം ലഭ്യമായിരിക്കെ 9666 അടി റണ്‍വേയുള്ള കരിപ്പൂരിനെ തഴയുന്നതിനു പിന്നിലെ താല്‍പര്യമെന്തെന്ന് പരിശോധിക്കപ്പെടണം. കേരളത്തിലെ ഒന്നാംകിട വിമാനത്താവളമാണ് നെടുമ്പാശേരിയിലേത് എന്നത് അംഗീകരിക്കുമ്പോള്‍ തന്നെ ഹജ്ജിന്റെ കാര്യത്തില്‍ കരിപ്പൂരിനുള്ള പ്രാധാന്യം ആരും തിരസ്‌കരിക്കുമെന്ന് തോന്നുന്നില്ല. വിപുലമായ സൗകര്യങ്ങളോടെ ഒരു ഹജ്ജ് ഹൗസ് കരിപ്പൂരില്‍ സജ്ജമാക്കിയത് യു.ഡി.എഫ് സര്‍ക്കാരിന്റെയും മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയുടെയും ശ്രമഫലമായാണ്. ഒരേസമയം എണ്ണൂറ് ഹാജിമാര്‍ക്ക് താമസിക്കുന്നതിനും ഹജ്ജ് വസ്ത്രമായ ഇഹ്‌റാം കെട്ടുന്നതിനുമുള്ള സൗകര്യമാണ് ഇവിടെ സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയിട്ടുള്ളത്. ഹജ്ജാജിമാരുടെകൂടെ യാത്രയാക്കാന്‍ എത്തുന്നവരുടെ എണ്ണം ഇതര യാത്രക്കാരെ അപേക്ഷിച്ച് നാലിരട്ടിയോളം വരും. നെടുമ്പാശേരിയില്‍ നിലവില്‍ മെയിന്റനന്‍സ് ഹാങ്ങറിലാണ് താല്‍കാലിക ഹജ്ജ് ഹൗസ് പ്രവര്‍ത്തിക്കുന്നത്. ഇതു കൂടാതെ ഹജ്ജ് വിമാനങ്ങള്‍ക്ക് ഒരു കോടി രൂപവീതം സിയാലിന് നല്‍കുകയും വേണം. കരിപ്പൂരിന് വലിയ 747 സീരിസിലുള്ള ജംബോ ബോയിങ് വിമാനങ്ങള്‍ക്ക് വിലക്കുണ്ട് എന്നറിഞ്ഞുകൊണ്ടുതന്നെയാണ് ഇത്തരം വിമാനങ്ങള്‍ കേരളത്തിന് കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രാലയം അനുവദിച്ചത് എന്നതും കരിപ്പൂരിനെ തഴയുന്നതിനുള്ള നീക്കത്തിന്റെ ഭാഗമാണ്.
കരിപ്പൂരില്‍ നിന്നാണ് കേരളത്തിന് ഏറ്റവും കൂടുതല്‍ വിദേശ നാണ്യം നേടിത്തരുന്ന അധ്വാനപ്രിയരായ മലയാളികള്‍ ഗള്‍ഫിലേക്കും മറ്റും നിത്യേന യാത്ര ചെയ്തുവന്നത്. സഊദി അറേബ്യ, ദുബൈ, അബൂദാബി, മസ്‌കത്ത്, ദോഹ, സലാല, ഷാര്‍ജ തുടങ്ങിയ സ്ഥലങ്ങളിലേക്ക് വിമാന സര്‍വീസ്. വൈപരീത്യമെന്നോണം ലണ്ടനിലേക്കും മറ്റുമുള്ളതിന്റെ എത്രയോ ഇരട്ടി തുകയാണ് ഈ യാത്രക്കാരില്‍ നിന്ന് വിമാനക്കമ്പനികള്‍ ഈടാക്കിവരുന്നത്. അയ്യായിരത്തിനുപകരം ഈടാക്കിയത് അമ്പതിനായിരം രൂപവരെ. കോഡ് ‘ഇ’ പദവിക്ക് അര്‍ഹതയുണ്ടായിട്ടും ‘ഡി’യില്‍ തന്നെ നിര്‍ത്താനാണ് നീക്കം. കരിപ്പൂരിലൂടെ നികുതി വെട്ടിച്ച് സാധനങ്ങള്‍ കടത്തുന്നുവെന്ന പരാതിയാണ് ചില ലോബികള്‍ ഉയര്‍ത്തുന്നത്. അങ്ങനെയെങ്കില്‍ ഇതു തടയേണ്ടത് ഇതിന് നിയോഗിക്കപ്പെട്ട അധികാരികളുടെ കടമയാണ്. പകരം എലിയെ പിടിക്കാന്‍ ഇല്ലം തന്നെ ചുടുകയല്ല.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ