Video Stories
ഇടവപ്പാതിയും തുലാവര്‍ഷവും ഇടതു സര്‍ക്കാറും ചതിച്ചു
രമേശ് ചെന്നിത്തല
ചരിത്രത്തിലെ തന്നെ ഏറ്റവും രൂക്ഷമായ വരള്‍ച്ചയിലാണ് കേരളം എത്തിനില്‍ക്കുന്നത്. പക്ഷേ സര്‍ക്കാര്‍ പതിവ് പോലെ ഉറക്കം തൂങ്ങിയിരുപ്പാണ്. കത്തിക്കാളുന്ന വേനല്‍ ചൂടിന് പോലും സര്‍ക്കാരിനെ ഉണര്‍ത്താന്‍ കഴിയുന്നില്ല. കനത്ത കൃഷി നാശമാണ് ഇതിനകം ഉണ്ടായിട്ടുള്ളത്. കുടിവെള്ളവും കിട്ടാക്കനിയായി മാറുന്നു. വൈദ്യുതി ക്ഷാമവും തുറിച്ച് നോക്കുന്നു. സംസ്ഥാനം അതീവ ഗുരുതര അവസ്ഥയില്‍ എത്തിയിട്ടും സര്‍ക്കാര്‍ ഉദാസീനമായിരിക്കുന്നത് അത്ഭുതകരമാണ്. ഏതാനും വീഡിയോ കോണ്‍ഫറന്‍സുകള്‍ക്കും ചര്‍ച്ചകള്‍ക്കുമപ്പുറം വേനലിനെ ഫലപ്രദമായി നേരിടുന്നതിനുള്ള നടപടികളൊന്നും ഉണ്ടായിട്ടില്ല.
നാല് മാസം മുമ്പ് നിയമസഭയില്‍ സംസ്ഥാനത്തെ ആകെ വരള്‍ച്ച ബാധിത പ്രദേശമായി പ്രഖ്യാപിച്ച സര്‍ക്കാരാണ് പിന്നീട് അക്കാര്യത്തില്‍ ചെറു വിരല്‍ അനക്കാതിരിക്കുന്നത്. വരള്‍ച്ച ബാധിത പ്രദേശമായി പ്രഖ്യാപനം നടത്തിയത്‌കൊണ്ടു മാത്രം തീരുന്നതല്ല സര്‍ക്കാരിന്റെ കടമ. റേഷന്‍ വിതരണത്തില്‍ കാണിച്ച കുറ്റകരമായ അനാസ്ഥ തന്നെയാണ് വേനല്‍ പ്രതിരോധ പ്രവര്‍ത്തനത്തിലും ദൃശ്യമാകുന്നത്.
ഇടവപ്പാതിയും തുലാവര്‍ഷവും ഒരേ പോലെ കേരളത്തെ ചതിച്ചു എന്നതാണ് ഇത്തവണത്തെ പ്രത്യേകത. വേനല്‍ മഴയും ഒളിച്ചുകളിക്കുന്നു. ഇടവപ്പാതിയില്‍ ഇത്തവണ 34 ശതമാനം മഴയുടെ കുറവാണുണ്ടായത്. തുലാവര്‍ഷത്തിലാകട്ടെ 62 ശതമാനം കുറവുണ്ടായി. വേനല്‍ മഴയിലും 21 ശതമാനത്തിന്റെ കുറവ് വന്നു. കേരളത്തില്‍ ഇതിന് മുമ്പ് ഒരിക്കലും ഇങ്ങനെ സംഭവിച്ചിട്ടില്ല. ഇടവപ്പാതി എന്ന് വിളിക്കുന്ന ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള കാലവര്‍ഷക്കാലത്ത് മഴ കുറഞ്ഞാലും തുലാവര്‍ഷം തകര്‍ത്ത് പെയ്ത് കേരളത്തെ രക്ഷിക്കാറാണ് പതിവ്. 1976, 2002, 2012 വര്‍ഷങ്ങളിലും കാലവര്‍ഷക്കാലത്ത് മഴ കുറവായിരുന്നെങ്കിലും തുലാവര്‍ഷം കനിഞ്ഞനുഗ്രഹിച്ചത് കാരണം കേരളം വരണ്ട് പോയില്ല. ചരിത്രത്തില്‍ കാലവര്‍ഷം ഏറ്റവും കുറച്ച് രേഖപ്പെടുത്തിയത് 1918 ലാണ്. അന്ന് 1150 മില്ലീമീറ്റര്‍ മഴ മാത്രമേ പെയ്തുള്ളൂ. പക്ഷേ തുലാവര്‍ഷകാലത്ത് 560 മില്ലീ മീറ്റര്‍ പെയ്തത് കേരളത്തിന് ആശ്വാസം നല്‍കി. എന്നാല്‍ ഇത്തവണ അത്തരം ആശ്വാസം ഒന്നുമില്ല. ഇടവപ്പാതിയില്‍ 2039 മില്ലീമീറ്റര്‍ മഴ പെയ്യേണ്ട സ്ഥാനത്ത് ലഭിച്ചത് 1352.3 മില്ലീമീറ്ററാണ്. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള തുലാവര്‍ഷ കാലത്ത് 480 മില്ലീ മീറ്റര്‍ പെയ്യേണ്ട സ്ഥാനത്ത് പെയ്തത് കേവലം 185 മില്ലീമീറ്റര്‍ മാത്രവും. അതായത് അതീവ ഗുരുതരമായ അവസ്ഥയാണ് കേരളത്തില്‍ എന്നര്‍ത്ഥം.
ഇതിന് പുറമെയാണ് ചുട്ടുപൊള്ളുന്ന വെയില്‍. ഇപ്പോള്‍ ഫെബ്രുവരി ആയിട്ടേ ഉള്ളൂ. എന്നിട്ടും പകല്‍ പതിനൊന്ന് മണിക്ക് ശേഷം പുറത്തിറങ്ങാന്‍ കഴിയാത്തത്ര ചൂടാണ്. 38 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തിയിട്ടുണ്ട്. അടുത്ത മാസങ്ങളില്‍ വേനല്‍ കടുക്കുമ്പോള്‍ ചൂട് ഇനിയും വളരെ ഉയരും. വേനല്‍ അതിന്റെ തീഷ്ണമായ അവസ്ഥയിലെത്തിയിട്ടില്ലെങ്കിലും കനത്ത കൃഷി നാശമാണ് ഇതിനകം ഉണ്ടായിട്ടുള്ളത്. 200 കോടിയിലേറെ രൂപയുടെ കൃഷിനാശം ഇപ്പോള്‍ തന്നെ സംഭവിച്ചിട്ടുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. സംസ്ഥാനത്ത് 25707 ഹെക്ടറിലെ കൃഷിയാണ് വേനലില്‍ നശിച്ചിട്ടുള്ളത്. 23397 ഹെക്ടറിലെ നെല്‍കൃഷിയും 1007 ഹെക്ടറിലെ വാഴകൃഷിയും 638 ഹെക്ടറിലെ നെല്‍കൃഷിയുമാണ് നശിച്ചത്. പാലക്കാട്ടാണ് നെല്‍കൃഷി ഏറ്റവും കൂടുതല്‍ നശിച്ചത്11,524 ഹെക്ടര്‍. വയനാട്, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ കുരുമുളക്, കാപ്പി, ഏലം തുടങ്ങിയ നാണ്യവിളകള്‍ക്കും നാശമുണ്ടായി.
സംസ്ഥാനത്തെ ജല സംഭരണികളെല്ലാം വറ്റിവരളുകയാണ്. കല്ലട, മലമ്പുഴ, ചിമ്മിണി, കുറ്റ്യാടി, പീച്ചി എന്നീ പ്രധാന ജലസംഭരണികളില്‍ ജലനിരപ്പ് വല്ലാതെ താണിരിക്കുന്നു. സംഭരണ ശേഷിയുടെ 85 ശതമാനം വെള്ളം നിറഞ്ഞുകിടക്കേണ്ട ഈ സമയത്ത് 47 ശതമാനം വെള്ളമേ ഉള്ളൂ. സംസ്ഥാനത്തിന്റെ പ്രധാന വൈദ്യുതോത്പാദന കേന്ദ്രമായ ഇടുക്കിയിലും കാര്യങ്ങള്‍ പരുങ്ങലിലാണ്. സംഭരണ ശേഷിയുടെ 35 ശതമാനം വെള്ളമേ അവിടെ ഇപ്പോള്‍ ശേഷിക്കുന്നുള്ളൂ.
ഇതിനെക്കാളൊക്കെ ഉത്കണ്ഠ ഉണ്ടാക്കുന്നത് ഭൂഗര്‍ഭ ജലനിരപ്പ് അതിവേഗം താഴുന്നു എന്നതാണ്. സംസ്ഥാനത്തിന്റെ പല ഭാഗത്തും നാല് മീറ്ററോളം ഭൂഗര്‍ഭ ജലവിതാനം താഴ്ന്നു എന്നാണ് കേന്ദ്ര ഭൂജല വകുപ്പ് കണ്ടെത്തിയിരിക്കുന്നത്. കിണറുകള്‍ മിക്കവയും വറ്റിത്തുടങ്ങിയിരിക്കുന്നു. സംസ്ഥാനത്തെ 82 ശതമാനം കിണറുകളിലും രണ്ടു മുതല്‍ നാല് മീറ്റര്‍ വരെ ജലനിരപ്പ് താണിട്ടുണ്ട്. പാലക്കാട്ട് കുഴല്‍ കിണറുകള്‍ പോലും വറ്റി വരണ്ടിരിക്കുന്നു. കടുത്ത കുടിവെള്ള ക്ഷാമമാണ് മുന്നിലെന്നതിന്റെ വ്യക്തമായ അപകട സൂചനയാണിത്. ജനങ്ങള്‍ പല ഭാഗത്തും കുടി വെള്ളത്തിനായി ഇപ്പോള്‍ പ്രക്ഷോഭത്തിലാണ്.
ഒരു ദിവസം പെട്ടെന്ന് മാനത്ത് നിന്ന് പൊട്ടി വീണുണ്ടായ അവസ്ഥയല്ല ഇത്. ഇടവപ്പാതി ചതിച്ചപ്പോള്‍ തന്നെ വരാന്‍ പോകുന്ന വിപത്തിനെപ്പറ്റി വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയതാണ്. പക്ഷേ സര്‍ക്കാര്‍ അത് കണക്കിലെടുത്തതേയില്ല. കഴിഞ്ഞ നിയമസഭാ സമ്മേളന കാലത്ത് പ്രതിപക്ഷം അടിയന്തിര പ്രമേയമായി വരള്‍ച്ചാ പ്രശ്‌നം സഭയുടെ മുന്നില്‍ കൊണ്ടുവന്നിരുന്നു. ഇക്കഴിഞ്ഞ ഒക്‌ടോബര്‍ 31ന് കോണ്‍ഗ്രസിലെ വി. എസ് ശിവകുമാര്‍ നോട്ടീസ് നല്‍കിയ അടിയന്തിര പ്രമേയത്തിന്റെ പരിഗണനക്കിടയിലാണ് റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ കേരളത്തെ വരള്‍ച്ച ബാധിത പ്രദേശമായി പ്രഖ്യാപിച്ചത്. വരള്‍ച്ച നേരിടാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് 26 ഇന നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട് എന്നാണ് അന്ന് റവന്യൂ മന്ത്രി, സഭയില്‍ പറഞ്ഞത്. എന്തൊക്കെ നിര്‍ദ്ദേശങ്ങളാണ് അവ എന്ന് ആര്‍ക്കും അറിയില്ല. ജില്ലാ കളക്ടര്‍മാര്‍ അതാത് ജില്ലകളിലെ എം. എല്‍.എമാരെക്കൂടി പങ്കെടുപ്പിച്ച് ഈ 26 നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷ നേതാവെന്ന നിലക്ക് മുന്നോട്ട് വച്ച നിര്‍ദ്ദേശവും മന്ത്രി കയ്യോടെ സ്വീകരിച്ചു. പക്ഷേ ഒരു ജില്ലയിലും എം.എല്‍.എമാരെ വിളിച്ച് ചേര്‍ത്തുള്ള ചര്‍ച്ചയോ അതനുസരിച്ചുള്ള നടപടിയോ നടന്നിട്ടില്ല.
കേരളത്തിലെ വരള്‍ച്ചയെക്കുറിച്ച് കേന്ദ്ര സര്‍ക്കാരിന് ഒരു മെമ്മോറാണ്ടം നല്‍കാന്‍ പോലും സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല. നാല് മാസം മുമ്പ് നിയമസഭയില്‍ ഉറപ്പ് നല്‍കിയിരുന്ന കാര്യമാണ് അതും. സര്‍ക്കാരിന്റെ അനാസ്ഥ എത്രത്തോളമെന്നാണ് ഇത് കാണിക്കുന്നത്. കേന്ദ്രത്തിന് മെമ്മോറാണ്ടം നല്‍കിയില്ലെന്ന് മാത്രമല്ല, സംസ്ഥാനത്ത് എന്തുമാത്രം കൃഷിനാശം ഇതിനകം ഉണ്ടായി എന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ഇതുവരെ കണക്കെടുപ്പ് പോലും നടത്തിയിട്ടില്ല.
പാലക്കാട് തുടങ്ങി പലേടത്തും കുടിവെള്ളത്തിനായി ജനങ്ങള്‍ ഇപ്പോള്‍ തന്നെ പ്രക്ഷോഭത്തിലാണ്. കുടിവെള്ള വിതരണത്തിനായി സംസ്ഥാനത്തുടനീളം തണ്ണീര്‍ പന്തലുകള്‍ ആരംഭിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. അത് നടന്നില്ല. പകരം ടാങ്കര്‍ ലോറികളില്‍ വെള്ളം വിതരണം ചെയ്യുമെന്നാണ് ഇപ്പോള്‍ പറയുന്നത്. അതെങ്കിലും നടത്തുകയാണെങ്കില്‍ അതീവ ശ്രദ്ധയോടെ വേണം നടപ്പിലാക്കേണ്ടത്. പാറമടകളിലും മറ്റും കെട്ടിക്കിടക്കുന്ന മലിന ജലമാണ് കുടിവെള്ളമെന്ന പേരില്‍ ടാങ്കര്‍ ലോറികളില്‍ എത്തിക്കുന്നതെന്ന് വാര്‍ത്തയുണ്ടായിരുന്നു. അത് വലിയ ആപത്ത് ക്ഷണിച്ച് വരുത്തും. നിരന്തര പരിശോധനയും നിരീക്ഷണവും അതിന് ആവശ്യമാണ്.
പാലക്കാട് വറ്റിവരളുമ്പോഴും പറമ്പിക്കുളം ആളിയാര്‍ കരാറനുസരിച്ച് കേരളത്തിന് ലഭിക്കേണ്ട വെള്ളം തമിഴ്‌നാടില്‍ നിന്ന് ചോദിച്ച് വാങ്ങാതെ സര്‍ക്കാര്‍ ഒളിച്ചുകളി നടത്തുകയാണ്. വരള്‍ച്ച നേരിടുന്നതിന് ഹ്രസ്വ കാല പദ്ധതികളും ദീര്‍ഘകാല പദ്ധതികളും ആവശ്യമാണ്. വര്‍ഷം 3000 മില്ലീമീറ്റര്‍ മഴയും 44 നദികളും 33 ഡാമുകളും 45 ലക്ഷം കിണറുകളുമുള്ള കൊച്ചു കേരളം വെള്ളത്തിന്റെ കാര്യത്തില്‍ മിച്ച സംസ്ഥാനമെന്നാണ് പൊതുവേയുള്ള ധാരണ. എന്നാല്‍ യഥാര്‍ത്ഥ സ്ഥിതി മറിച്ചാണ്. വെള്ളത്തിന്റെ ലഭ്യത മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറവാണ് കേരളത്തില്‍. ഗോദാവരി പോലുള്ള മഹാനദികളൊന്നും നമുക്കില്ല. ചെറിയ നീര്‍ച്ചാലുകളെന്ന് വേണം നമ്മുടെ നദികളെ വിളിക്കേണ്ടത്. മാത്രമല്ല വനനശീകരണവും നഗരവത്കരണവും കാരണം പെയ്യുന്ന മഴ ഭൂമിക്കുള്ളിലേക്ക് താഴാതെ കുത്തിയൊലിച്ച് 48 മണിക്കൂറിനുള്ളില്‍ കടലിലെത്തുന്നതാണ് പതിവ്. കേരളത്തിലുടനീളം വ്യാപിച്ചുകിടന്ന വയലുകള്‍ അപ്രത്യക്ഷമാവുകയും തണ്ണീര്‍ത്തടങ്ങള്‍ നികത്തപ്പെടുകയും ചെയ്തതിന്റെ ഫലം കണ്ടു തുടങ്ങിയിരിക്കുന്നു. വരള്‍ച്ചയുടെ കാഠിന്യവും കുടിവെള്ള ക്ഷാമത്തിന്റെ രൂക്ഷതയും വര്‍ഷം കഴിയുന്തോറും വര്‍ധിച്ചുവരുന്നു. ഇത് നേരിടുന്നതിനുള്ള ദീര്‍ഘകാല പദ്ധതികളാണ് തത്കാലമുള്ള വേനല്‍ പ്രതിരോധ നടപടികള്‍ക്കൊപ്പം വേണ്ടത്. തടയണകളും തണ്ണീര്‍ത്തടങ്ങളും മഴക്കുഴികളും വ്യാപകമായി ഉണ്ടാക്കി പ്രകൃതി സമ്മാനിക്കുന്ന വെള്ളം പാഴാവാതെ സംരക്ഷിക്കണം. കുളങ്ങളുടെയും കാവുകളുടെയും പ്രൗഡി വീണ്ടെടുക്കണം. ഒപ്പം മുന്നിലെത്തി നില്‍ക്കുന്ന ചരിത്രത്തിലെ ഏറ്റവും വലിയ വേനലിലെ നേരിടാന്‍ യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടികളും സ്വീകരിക്കണം. ഇപ്പോഴത്തെ അവസ്ഥയുടെ ഗൗരവം തിരിച്ചറിഞ്ഞ് ഇനിയെങ്കിലും സര്‍ക്കാര്‍ ഉറക്കമുണരണം.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ