Connect with us

Video Stories

ട്രംപിന്റെ ഉപദേശത്തിലെ ആത്മാര്‍ത്ഥത

Published

on

” ഞങ്ങള്‍ ഇവിടെവന്നിരിക്കുന്നത് പ്രസംഗിക്കാനല്ല. മറ്റുള്ളവര്‍ എങ്ങനെ ജീവിക്കണമെന്നോ, എന്തുചെയ്യണമെന്നോ, എങ്ങനെയാവണമെന്നോ, എങ്ങനെ ആരാധന നടത്തണമെന്നോ പറയാനുമല്ല. പകരം നമ്മുടെ മികച്ചഭാവിക്കുവേണ്ടിയുള്ള സമാനതാല്‍പര്യങ്ങളും മൂല്യങ്ങളും പങ്കുവെക്കുന്നതിനെക്കുറിച്ച് സംസാരിക്കാനാണ്.. ലോകത്തിലെ മഹത്തായ വിശ്വാസങ്ങളിലൊന്നാണ് ഇസ്്‌ലാം.. ഇസ്‌ലാമിക തീവ്രവാദം കൊണ്ടുള്ള പ്രതിസന്ധി ഇല്ലാതാക്കുന്നതിന് മുസ്്‌ലിംലോകം മുന്‍കയ്യെടുക്കണം.’ കഴിഞ്ഞ ജനുവരിയില്‍ അമേരിക്കയുടെ പ്രസിഡണ്ടായി ചുമതലയേറ്റശേഷം നടത്തിയ പ്രഥമവിദേശ സന്ദര്‍ശനത്തിന്റെ ഭാഗമായി സഊദിഅറേബ്യയിലെത്തിയ ഡൊണാള്‍ഡ് ജോണ്‍ ട്രംപിന്റേതാണ് ഈ വാക്കുകള്‍. അമ്പത് അറബ്-മുസ്്‌ലിം രാഷ്ട്രങ്ങളുടെ നേതാക്കള്‍ സംബന്ധിച്ച സമ്മേളനത്തിലായിരുന്നു സഊദി അറേബ്യന്‍ തലസ്ഥാനമായ റിയാദില്‍ ട്രംപിന്റെ ചരിത്രപരമെന്ന് വിശേഷിപ്പിക്കപ്പെടാവുന്ന പ്രസംഗം. ശനിയാഴ്ച റിയാദില്‍ ട്രംപിന് രാജകീയവരവേല്‍പാണ് ലഭിച്ചത്. ഭീകരപ്രവര്‍ത്തകരെ നിങ്ങളുടെ ആരാധനാലയങ്ങളില്‍ നിന്നും സമുദായത്തില്‍ നിന്നും പുറത്താക്കൂ എന്ന ട്രംപിന്റെ വാക്കുകള്‍ ലോകം, പ്രത്യേകിച്ച് പാശ്ചാത്യലോകം ഇന്ന് നേരിടുന്ന തീവ്രവാദഭീഷണിയുടെ തീവ്രത വിളിച്ചോതുന്നതാണെന്ന കാര്യത്തില്‍ ലവലേശം സംശയമില്ല.

അധികാരത്തിലേറിയ ശേഷം സ്വന്തം രാജ്യക്കാരോട് ഡൊണാള്‍ഡ് ട്രംപ് നടത്തിയ പ്രസംഗവും ദിവസങ്ങള്‍ക്കുള്ളില്‍ അദ്ദേഹം സ്വീകരിച്ച ചില നടപടികളും കൂടി ഈയവസരത്തില്‍ കൂട്ടിവായിക്കുന്നത് നന്നായിരിക്കും. മിതവാദിയായ തന്റെ മുന്‍ഗാമി ബറാക്ഹുസൈന്‍ ഒബാമയെ കണക്കിന് ശകാരിച്ചും പരിഹസിച്ചുമായിരുന്നു ട്രംപിന്റെ പ്രസിഡണ്ട് പദവിയിലേക്കുള്ള തിരഞ്ഞെടുപ്പുപ്രചാരണം. ഇതില്‍ അധികവും അദ്ദേഹം ചെവലഴിച്ചത് മുസ്്‌ലിംകള്‍ക്കെതിരായ വിമര്‍ശനത്തിനായിരുന്നു. ലോകത്തെ ഭീകരവാദവും തീവ്രവാദവും ഇസ്്‌ലാമിന്റെയും അതിന്റെ അനുയായികളുടെയും തലയില്‍ കെട്ടിവെക്കുന്ന പാശ്ചാത്യ-യൂറോപ്യന്‍ രീതിതന്നെയാണ് ട്രംപിന്റേതുമെന്ന് അന്നുതന്നെ ലോകം തിരിച്ചറിഞ്ഞതാണ്. അതിനുള്ള മികച്ചഉദാഹരണമായിരുന്നു അധികാരമേറ്റ് ഒരാഴ്ചക്കകം ഏഴ് മുസ്്‌ലിം രാജ്യങ്ങളില്‍- ഇറാന്‍, ഇറാഖ്, സിറിയ, സുഡാന്‍, ലിബിയ, സോമാലിയ, യമന്‍ – നിന്നുള്ളവര്‍ക്ക് തന്റെ രാജ്യത്തേക്ക് വിസ നിഷേധിച്ചുകൊണ്ടുള്ള ട്രംപിന്റെ കാടന്‍ഉത്തരവ്. വൈകാതെ തന്നെ ആഭ്യന്തരയുദ്ധം കത്തിയാളുന്ന സിറിയയിലും അഫ്ഗാനിസ്ഥാനിലും ബോംബ് വര്‍ഷിച്ച് നിരപരാധികളെ കൂട്ടക്കൊല നടത്താനും ട്രംപ് ഭരണകൂടം തയ്യാറായി.
അറബ് -മുസ്്‌ലിം മേഖലയിലെ അമേരിക്കയുടെ നിക്ഷിപതതാല്‍പര്യങ്ങള്‍ക്ക് പതിറ്റാണ്ടുകളോളം പഴക്കമുണ്ട്. ഭരണകൂടമേതായാലും അറേബ്യയിലെ എണ്ണനിക്ഷേപത്തിലായിരുന്നു യാങ്കികളുടെ എക്കാലത്തെയും കണ്ണ്. എണ്‍പതികളിലെ ഇറാന്‍ -ഇറാഖ് യുദ്ധത്തില്‍ പലതവണയായി ഇരുപക്ഷത്തുമായി പക്ഷംപിടിച്ച അമേരിക്കയാണ് ഒടുവില്‍ കുവൈത്ത് അധിനിവേശത്തിന്റെ പേരില്‍ മെസോപൊട്ടാമിയ എന്ന പുരാതനരാജ്യത്തെ തകര്‍ത്തുതരിപ്പണമാക്കുകയും പ്രസിഡണ്ട് സദ്ദാംഹുസൈനെ തൂക്കിലേറ്റിയതും. ഇറാഖില്‍ രാസായുധമുണ്ടെന്നുപറഞ്ഞായിരുന്നു ആക്രമണമെങ്കില്‍ യുദ്ധം കഴിഞ്ഞപ്പോള്‍ അത് വ്യാജആരോപണമായിരുന്നുവെന്നായിരുന്നു അമേരിക്കയുടെ തന്നെ വെളിപ്പെടുത്തല്‍. തീവ്രവാദക്കൂട്ടമായ താലിബാനെ ചെല്ലും ചെലവും നല്‍കി വളര്‍ത്തിയത് തങ്ങളാണെന്ന് പറഞ്ഞതും മറ്റാരുമല്ല. ഒബാമയുടെ കാലത്ത് താരതമ്യേന മെച്ചപ്പെട്ടബന്ധം ഇറാനുമായി നിലനിര്‍ത്താന്‍ അമേരിക്കക്ക് കഴിഞ്ഞെങ്കിലും കൂടുതല്‍രൂക്ഷമായ രീതിയിലാണിപ്പോള്‍ ട്രംപിന്റെ നീക്കം. അമേരിക്ക- ഇറാന്‍ ആണവകരാര്‍ റദ്ദാക്കുമെന്നുവരെ ട്രംപ്ഭരണകൂടം സൂചിപ്പിച്ചുകഴിഞ്ഞു. ഇതിനിടെതന്നെയാണ് ഇറാന്‍ജനത റൂഹാനിസര്‍ക്കാരിന് രണ്ടാമതും അവസരം നല്‍കിയിരിക്കുന്നത്.
അതേസമയം അറബ്‌മേഖലയിലെ ഭീഷണിയായി നിലകൊള്ളുന്ന ഇറാനെ ഏതുവിധേനയും പാഠം പഠിപ്പിക്കണമെന്ന ലക്ഷ്യവുമായി മുന്നോട്ടുപോകുന്ന സഊദി അറേബ്യയെ സംബന്ധിച്ചിടത്തോളം ട്രംപ് നല്ലൊരു കൂട്ടുതന്നെ. അന്താരാഷ്ട്രഭീകരവാദത്തിന്റെ കുന്തമുനയാണ് ഇറാനെന്ന സല്‍മാന്‍രാജാവിന്റെ ട്രംപിന്റെ സാന്നിധ്യത്തിലുള്ള പ്രസ്താവന ഇത് വെളിപ്പെടുത്തുന്നുണ്ട്. ഉച്ചകോടിയില്‍ വെച്ച് വിവിധഅറേബ്യന്‍ രാജ്യത്തലവന്മാരുമായി ട്രംപ് പ്രത്യേകം കൂടിക്കാഴ്ചനടത്തുകയുണ്ടായി. മേഖലയിലെ മറ്റൊരുപ്രധാനശക്തിയായ ഈജിപ്തുമായും ബഹറൈന്‍, കുവൈത്ത് തുടങ്ങിയവയുമായും നല്ല സഹകരണത്തിനാണ് ട്രംപ് ശ്രമിക്കുന്നതെന്ന്് ട്രംപിന്റെ സംഭാഷണവിവരങ്ങള്‍ വ്യക്തമാക്കുന്നുണ്ട്് . സിറിയയില്‍ ബഷറുല്‍ അസദുമായി ചേര്‍ന്നുകൊണ്ടുള്ള അമേരിക്കന്‍ -സഊദി വിരുദ്ധ ആക്രമണമാണ് ഇറാന്‍ നടത്തിക്കൊണ്ടിരിക്കുന്നത്. സിറിയിയൊഴിച്ചാല്‍ റഷ്യയുമായി ട്രംപ് ഭരണകൂടം സഹകരണമനോഭാവമാണ് പ്രകടിപ്പിക്കുന്നത്. ‘അമേരിക്ക ആദ്യം’ എന്ന ട്രംപിന്റെ പ്രഖ്യാപനമാണ് ഇവിടെ പുലരുന്നതെന്നാണ് നാം തിരിച്ചറിയേണ്ടത്. തങ്ങളുടെ സാമ്പത്തിക-സൈനിക താല്‍പര്യങ്ങള്‍ സംരക്ഷിക്കുക എന്ന ഏകോന്മുഖതന്ത്രമാണ് അമേരിക്കക്ക് എന്നുമുള്ളത്. മുസ്്‌ലിംകളുടെയും അറേബ്യയുടെയും കാര്യത്തിലും അത് വ്യത്യസ്തമല്ലെന്ന് പലതവണ തെളിയിക്കപ്പെട്ടിട്ടുളളതുമാണ്. റഷ്യയുമായിചേര്‍ന്ന് പ്രസിഡണ്ട് തിരഞ്ഞെടുപ്പുകാലത്ത് ഒബാമഭരണകൂടത്തിന്റെ വിലപ്പെട്ടഫയലുകള്‍ ചോര്‍ത്തിയെന്ന കുറ്റത്തിന് ട്രംപ് അന്വേഷണം നേരിടുകയാണ്. അമേരിക്കകത്തെ ഇത്തരം പുകച്ചുരുളുകളില്‍ നിന്ന് രക്ഷപ്പെടുന്നതിനും ഈ സന്ദര്‍ശനം ട്രംപ് ഉപാധിയാക്കുന്നുണ്ടാവണം.
തീവ്രവാദത്തെയും ഭീകരപ്രവര്‍ത്തനങ്ങളെയും എതിര്‍ക്കുന്ന കാര്യത്തില്‍ മുസ്്‌ലിംലോകത്തിന് ആരുടെയും പ്രത്യേകശുപാര്‍ശ ആവശ്യമില്ല. ഇസ്്‌ലാമും വിശുദ്ധഖുര്‍ആനും അസമാധാനത്തിനും നിരപരാധികളുടെ കൊലപാതകത്തിനുമെതിരെ മികച്ച താക്കീതുകള്‍ നല്‍കിയിട്ടുണ്ട്. അത് മുസ്്‌ലിംകള്‍ക്ക് മാത്രമല്ല, അമേരിക്കക്കും മനുഷ്യര്‍ക്കാകെയും ബാധകമാണ്. ഐക്യരാഷ്ട്രസഭയില്‍ ഇസ്രാഈലിന് അനുകൂലമായി എത്രതവണയാണ് ആരാജ്യം വീറ്റോ പ്രയോഗിച്ചിട്ടുള്ളത്. ഗ്വാണ്ടനാമോയിലും നിക്കരാഗ്വയിലും വിയറ്റ്‌നാമിലും ജപ്പാനിലുമെന്നുവേണ്ട ലോകത്താകെ ലക്ഷക്കണക്കിന് നിരപരാധികളെ കൂട്ടക്കുരുതി നടത്തിയ ചോരയുടെ ചരിത്രമുള്ള അമേരിക്കന്‍ഭരണകൂടവും ഡൊണാള്‍ഡ്‌ജോണ്‍ട്രംപും റിയാദ് പ്രസംഗത്തിനു ശേഷമെങ്കിലും ഒരാത്മ പരിശോധന നടത്തുന്നത് നന്നായിരിക്കും. ഇന്ത്യയുള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യക്കാരെയും സ്വന്തംപൗരന്മാരായ കറുത്തവര്‍ഗക്കാരെയും വെടിവെച്ചുകൊല്ലുന്ന സ്വന്തം നാട്ടുകാരോട് ട്രംപിന് എന്താണ് പറയാനുള്ളത്. എട്ടുകൊല്ലം മുമ്പ് കൈറോവില്‍ ബറാക്ഒബാമ മുസ്്‌ലിംലോകത്തോടായി നടത്തിയ പ്രഭാഷണത്തില്‍ തന്റെ രാജ്യം നടത്തിയിട്ടുള്ള തെറ്റുകളെക്കുറിച്ചെല്ലാം ഏറ്റുപറഞ്ഞിരുന്നു. അവയും തിരുത്തലുകളും കൂടിയാകുമ്പോഴേ ഈ ഉപദേശം അധരവ്യായാമമല്ലാതാകൂ.

Continue Reading
Click to comment

Leave a Reply

Your email address will not be published.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.