Video Stories
കോടതി വിധി സംശയിക്കപ്പെടുമ്പോള്‍
വൈക്കം സ്വദേശിനിയായ ഹൈന്ദവ യുവതി ഇസ്്ലാം മതം സ്വീകരിച്ച ശേഷം നടത്തിയ വിവാഹം റദ്ദാക്കിയ കേരള ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റെ വിധി കേരളത്തില്‍ മാത്രമല്ല രാജ്യത്താകെ നിയമപരവും നൈതികവും ദാര്‍ശനികവും മതപരവുമായ ചര്‍ച്ചകള്‍ക്ക് വഴിമരുന്നിട്ടിരിക്കുകയാണ്. മതം മാറിയ ഇരുപത്തിനാലുകാരിയുടെ ആഗ്രഹത്തിന് വിപരീതമായി അവളുടെ വിവാഹം റദ്ദാക്കി സ്വന്തം പിതാവിനോടൊപ്പം വിട്ടയക്കാനാണ് ബഹുമാനപ്പെട്ട കോടതി ഉത്തരവിട്ടിരിക്കുന്നത്. പ്രായപൂര്‍ത്തിയായ ഒരു യുവതിക്ക് ഇഷ്ടപ്പെട്ട ആശയത്തിലും മതത്തിലും വിശ്വസിക്കാനും ഇഷ്ടപ്പെട്ട വ്യക്തിയുമായി വിവാഹ ബന്ധത്തിലേര്പെടാനും ഇന്ത്യന്‍ ഭരണഘടന അനുവദിച്ചിരിക്കെ ആ ഭരണഘടനയുടെ വ്യാഖ്യാതാക്കളായ കോടതിക്ക് എങ്ങനെയാണ് ഇത്തരത്തിലൊരു വിധി പുറപ്പെടുവിക്കാനായത് എന്ന ചോദ്യം പ്രസക്തിയുള്ളതാണ്.
2015ലാണ് അഖില എന്ന യുവതി ഇസ്ലാം മതം സ്വീകരിക്കുന്നതിനായി സ്വന്തം ഇഷ്ടപ്രകാരം വീടുവിട്ടിറങ്ങിയത്. തുടര്‍ന്ന് പുത്രിയെ അന്യായമായി തടങ്കലില്‍ വെച്ചെന്നു കാട്ടി പിതാവ് കെ.എം അശോകന് കോടതിയെ സമീപിക്കുകയിരുന്നു. അന്വേഷണത്തില്‍ മലപ്പുറത്ത് ഒരു സ്ഥാപനത്തില്‍ പെണ്‍കുട്ടി പഠിക്കുകയാണെന്നും അതിനാല്‍ പിതാവ് ആവശ്യപ്പെടുന്നതു പ്രകാരം കുട്ടിയെ വിട്ടുനല്കാനാവില്ലെന്നുമായിരുന്നു കോടതിയുടെ ഉത്തരവ്. ഇതിന് ഒരു വര്‍ഷത്തിനുശേഷം 2016 ഡിസംബര്‍ 19ന് പെണ്‍കുട്ടി പത്രത്തില്‍ കണ്ട വിവാഹ പരസ്യമനുസരിച്ച് മലപ്പുറം കോട്ടക്കല്‍ സ്വദേശിയായ 26കാരന് ഷഫീന് ജഹാനെ വിവാഹം ചെയ്തു. തുടര്‍ന്ന് വീണ്ടും കോടതിയില്‍ പിതാവിന്റെ കേസെത്തിയപ്പോഴാണ് കോടതിയുടെ മട്ടുമാറിയത്. മുപ്പത്തഞ്ച് ദിവസം കുട്ടിയെ പൊലീസ് കസ്റ്റഡിയില്‍ വെക്കുകയും ചെയ്തു. ഹാദിയയുടെ പരാതിയില്‍ പിന്നീട് മോചിപ്പിച്ചെങ്കിലും തീവ്രവാദ സംഘടനയായ ഐ.എസിലേക്ക് കൊണ്ടുപോകാനാണെന്ന് പറഞ്ഞ് പിതാവ് നല്കിയ പരാതിയിന്മേലായിരുന്നു കോടതിയുടെ മനംമാറ്റം. പൊലീസിനോട് ഇതേക്കുറിച്ച് അന്വേഷണം നടത്താനും കുട്ടിയുടെ ഭര്‍ത്താവില്‍നിന്ന് വേറിട്ട് ഹോസ്റ്റലില്‍ താമസിച്ച് പഠനം തുടരാനുമായിരുന്നു കോടതിയുടെ പിന്നീടുള്ള ഉത്തരവ്. കേസ് വീണ്ടും പരിഗണിച്ചപ്പോഴായിരുന്നു ഹൈക്കോടതി പെണ്‍കുട്ടിക്കെതിരായ വിധി പുറപ്പെടുവിച്ചത്. തന്റെ വിവാഹം ശരീഅത്ത് വിധികളനുസരിച്ച് രണ്ടു പ്രബലരായ സാക്ഷികളുടെ മുന്നില്‍വെച്ച് നടത്തിയതാണെന്നും ആയത് സാധുവാണെന്നും ഹാദിയയുടെ ഭര്‍ത്താവ് ഷഫീന് ജഹാന് പറയുന്നു. കഴിഞ്ഞ 156 ദിവസമായി തന്നെ കാണാനനുവദിച്ചില്ല. പക്ഷേ ഇദ്ദേഹത്തെ കേള്‍ക്കാന്‍ വിധി പ്രസ്താവിച്ച ജഡ്ജിമാര്‍ തയ്യാറായില്ല. കുട്ടിയെ ബലം പ്രയോഗിച്ച് പൊലീസ് പിതാവിന്റെ വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു. കരഞ്ഞു നിലവിളിച്ചുകൊണ്ടാണ് ഹാദിയ പിതാവിനോടൊപ്പം വീട്ടിലേക്ക് പോയത്.
സാധാരണയായി ഹേബിയസ് കോര്‍പസ് (അന്യായമായി തടങ്കലില്‍ വെക്കല്‍) ഹര്‍ജികളില്‍ പ്രായപൂര്‍ത്തിയാകാത്തതിനാല്‍ പെണ്‍കുട്ടിയെ ഇഷ്ടപ്പെട്ട പുരുഷനോടൊപ്പം വിടാതെ രക്ഷിതാക്കള്‍ക്കൊപ്പം വിടുക എന്ന രീതിയാണ് കോടതികള്‍ സ്വീകരിക്കാറ്. ഇത് നിയമ ദൃഷ്ട്യാ ശരിയുമാണ്. പതിനെട്ടിന് താഴെ പക്വതയില്ലാത്ത പ്രായമായതിനാലാണ് കോടതി ഇങ്ങനെ ചെയ്യാറ്. അതേസമയം ഹാദിയയുടെ കാര്യത്തില്‍ കോടതി നടത്തിയത് തികച്ചും നിയമ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ വിധിയാണെന്ന വാദമാണ് പ്രമുഖ അഭിഭാഷകരടക്കം മുന്നോട്ടുവെക്കുന്നത്. ചില സമയങ്ങളില്‍ പെണ്‍കുട്ടി പ്രായപൂര്‍ത്തിയായിട്ടുണ്ടെങ്കിലും മാനസികമായ തകരാറുകളോ മറ്റോ ഉണ്ടെങ്കില്‍ അപൂര്‍വമായി കോടതി രക്ഷിതാക്കള്ക്കനുകൂലമായി മകളെ അവരോടൊപ്പം പറഞ്ഞുവിട്ടുകൊണ്ട് വിധി പ്രസ്താവിക്കാറുണ്ടെങ്കിലും മെഡിക്കല്‍ കോഴ്സിന് പഠിക്കുന്ന ആരും ആരോഗ്യപരമോ മാനസികമായോ പരാതിപ്പെടാത്തതുമായ ഹാദിയയുടെ കാര്യത്തില്‍ കോടതി കാട്ടിയ രീതിയാണ് പരക്കെ ചോദ്യം ചെയ്യപ്പെടുന്നത്.
മുസ്ലിമായി ജീവിക്കാന്‍ തനിക്ക് മറ്റേത് രാജ്യത്തേക്കും പോകേണ്ടെന്നും തനിക്കെതിരെയുള്ള പരാതികള്‍ പിന്‍വലിക്കണമെന്നും പലതവണ ഹാദിയ പിതാവിനോട് കത്തിലൂടെ ആവശ്യപ്പെട്ടിരുന്നതാണ്. വിവാഹത്തിന് വധുവിന്റെ മാതാപിതാക്കളില്ലാതിരുന്നതാണ് വിവാഹം സാധുവല്ലാതാകാന് കാരണമായി കോടതി പറയുന്നതെങ്കില്‍, വിവാഹത്തിന് മാതാപിതാക്കള്‍ വേണമെന്നത് പുതിയ നിയമ വ്യാഖ്യാനമാണ്. വിവാഹം അസാധുവാണെന്ന് തെളിയിക്കാന്‍ കോടതിക്കോ പൊലീസിനോ കഴിഞ്ഞിട്ടുമില്ല. കോടതി തന്നെ നിയോഗിച്ച പൊലീസ് ഉദ്യോഗസ്ഥന് കൊടുത്ത റിപ്പോര്‍ട്ടില്‍ വിവാഹം ശരീഅത്ത് പ്രകാരം തന്നെ നിര്വഹിക്കപ്പെട്ടതായും പറയുന്നുണ്ട്. ഐ.എസിലേക്ക് ഹാദിയയെ വിട്ടയക്കുന്നതായാണ് പരാതിക്കാരനായ പിതാവ് ഉന്നയിച്ച വാദമെങ്കില്‍ അതും തെളിയിക്കപ്പെട്ടിട്ടില്ല. ഈ ഘട്ടത്തിലാണ് ഹൈക്കോടതിയുടെ ഉദ്ദേശ്യശുദ്ധിയെക്കുറിച്ചുള്ള സംശയങ്ങളുന്നയിക്കുന്നവരെ കുറ്റപ്പെടുത്താന്‍ കഴിയാതെ വരുന്നത്. മതംമാറ്റം തന്റെ സ്വന്തം തീരുമാനമാണെന്നാണ് ഹാദിയ പറയുന്നത്. ഇത് ചെവിക്കൊള്ളാതിരിക്കാന്‍ കോടതിക്കെങ്ങനെ കഴിഞ്ഞു. സംഘ്പരിവാരം പ്രചരിപ്പിച്ചത് അതേപടി ഏറ്റുപിടിക്കുന്നത് രീതിയാണ് വിധിയെന്ന വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്.
ഇതുസംബന്ധിച്ച് ഹാദിയ മുഖ്യമന്ത്രി പിണറായി വിജയന് കത്തെഴുതുകയും അതില്‍ ഹിന്ദുത്വ ശക്തികള്‍ തന്നെ വധിക്കുമെന്ന് ഭയപ്പെടുന്നതായും ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്മേലൊന്നും ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചില്ലെന്ന് മാത്രമല്ല, പൗരന്റെ അടിസ്ഥാന അവകാശത്തെപ്പോലും ചോദ്യം ചെയ്യുന്ന വിധി പുറത്തുവന്നിട്ട് ഇതുവരെയും ഇക്കാര്യത്തില്‍ ചെറു വിരലനക്കാന്‍ പോലും ഇക്കൂട്ടര്‍ തയ്യാറായിട്ടുമില്ല. സുപ്രീം കോടതിയില്‍ ഇതുസംബന്ധിച്ച അപ്പീലിനുള്ള നീക്കങ്ങള്‍ക്കൊപ്പം മതംമാറ്റത്തിനെതിരായ ഗൂഢനീക്കത്തിനെതിരെയും ചെറുത്തുനില്പുകളും ബോധവത്കരണങ്ങളും ഈ വിധിയിലൂടെ ആവശ്യമായിരിക്കുകയാണ്. വിധിക്കെതിരെ ഇന്നലെ ഹൈക്കോടതിയിലേക്ക് മുസ്്ലിം ഏകോപനസമിതിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ മാര്‍ച്ചിനെ തദനുസൃതമായ നീക്കമായേ കാണാനാകൂ. എന്നാല്‍ ഇതിനെ പൊലീസ് നേരിട്ട രീതി ചോദ്യം ചെയ്യപ്പെടുകയാണ്. ഇതേ സര്‍ക്കാരിന്റെ ആളുകള്‍ എത്ര തവണയാണ് ഹൈക്കോടതിയിലേക്ക് മാര്‍ച്ച് നടത്തിയിട്ടുള്ളത്. എറണാകുളം ജില്ലയിലെ ഇന്നത്തെ ഹര്‍ത്താല്‍ അതുകൊണ്ടുതന്നെ ഒഴിവാക്കപ്പെടേണ്ടതായിരുന്നു. പൗരന്മാരുടെ വിശ്വാസ്യതയും ആത്മവിശ്വാസവും നിലനിര്‍ത്തിക്കൊണ്ടുമാത്രമേ ഏതൊരു ജനാധിപത്യരാഷ്ട്രത്തിനും നിലനില്പുള്ളൂ എന്നത് സര്‍ക്കാരിന്റെ മൂന്നുതൂണുകളും ഒരുപോലെ ഓര്‍ക്കുന്നത് നന്നായിരിക്കും.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്ഹാന് മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്ഹാന് മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്ഹാന് യാസിന് (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ