Video Stories
മുത്തലാഖ്: കോടതിവിധി ദുരുപയോഗിക്കരുത്
മുസ്‌ലിംകളിലെ വിവാഹമോചനവുമായി ബന്ധപ്പെട്ട മുത്തലാഖ് സമ്പ്രദായം ഭരണഘടനാവിരുദ്ധമാണെന്ന് ഭൂരിപക്ഷവിധി പ്രസ്താവത്തിലൂടെ സുപ്രീംകോടതി ഉത്തരവിട്ടിരിക്കുന്നു. ചീഫ്ജസ്റ്റിസ് ജെ.എസ് കെഹാര്‍ അടങ്ങുന്ന അഞ്ചംഗ ഭരണഘടനാബെഞ്ചാണ് മുത്തലാഖ് ഭരണഘടനാവിരുദ്ധമാണോ എന്ന വിഷയം രണ്ടുവര്‍ഷത്തോളമായി പരിശോധിച്ച് നിര്‍ണായക വിധി പുറപ്പെടുവിച്ചിരിക്കുന്നത്. ബെഞ്ചിലെ ഫാലി എസ്. നരിമാന്‍, യു.യു ലളിത്, കുര്യന്‍ജോസഫ് എന്നീ ന്യായാധിപന്മാര്‍ മുത്തലാഖ് ഭരണഘടനാവിരുദ്ധമെന്ന് വിലയിരുത്തിയപ്പോള്‍ ചീഫ് ജസ്റ്റിസ് കെഹാറും ജസ്റ്റിസ് അബ്ദുല്‍ നസീറും അങ്ങനെയല്ലെന്ന വിലയിരുത്തലാണ് നടത്തിയിരിക്കുന്നത്. എങ്കിലും സുപ്രീംകോടതി വിധി രാജ്യത്തെ നിയമമാണെന്ന വസ്തുതവെച്ച് ഇന്നലെ മുതല്‍ മുത്തലാഖ് രാജ്യത്ത് നിരോധിതമായിരിക്കുകയാണ്. രണ്ടുവീതം ജഡ്ജിമാര്‍ മുത്തലാഖിനെ എതിര്‍ത്തും അനുകൂലിച്ചും വിധിയെഴുതിയപ്പോള്‍ ജസ്റ്റിസ് യു.യു ലളിതിന്റെ നിരീക്ഷണമാണ് നിര്‍ണായകമായത്. വിധി ചരിത്രപരമെന്ന് പ്രധാനമന്ത്രിയടക്കം വിശേഷിപ്പിക്കുമ്പോള്‍, നിലവിലെ 1956ലെ വിവാഹ മോചനനിയമം മതിയെന്നാണ് കേന്ദ്രമന്ത്രി രവിശങ്കര്‍പ്രസാദ് അഭിപ്രായപ്പെട്ടിരിക്കുന്നത്. പ്രത്യേക വ്യക്തിനിയമങ്ങള്‍ ഇല്ലാതാക്കി രാജ്യത്ത് ഏകവ്യക്തിനിയമം ഏര്‍പെടുത്താനുള്ള പഴുതായാണ് വിധിയെ ബി.ജെ.പി വ്യാഖ്യാനിക്കുന്നത്. ലോകത്ത് വിവിധ സാംസ്‌കാരിക പൈതൃകങ്ങളുള്ള നൂറ്റിമുപ്പതുകോടി ജനതയടങ്ങുന്ന, മതേതതര രാജ്യമായ ഇന്ത്യയിലെ പതിനെട്ടരക്കോടിവരുന്ന മുസ്‌ലിംകളുടെ വിശ്വാസ സംഹിതകളുടെമേല്‍ പ്രസ്തുതവിധി കൈകടത്തുന്നുണ്ടോ എന്ന സുപ്രധാന ചോദ്യമാണ് ഇപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്നത്.
തുല്യനീതി എന്ന ഭരണഘടനയുടെ പതിനാലാം വകുപ്പിലെ മൗലികാവകാശത്തിന്റെ ധ്വംസനമാണ് മുത്തലാഖ് എന്ന പരാതിക്കാരുടെ വാദം അംഗീകരിച്ച മൂന്നു ന്യായാധിപന്മാര്‍, മുത്തലാഖ് മുസ്‌ലിം വ്യക്തിനിയമത്തിന്റെ ഭാഗമായി കാണാനാവില്ലെന്ന് പറയുന്നു. ഇരുപത്തഞ്ചാം വകുപ്പ് അനുവദിച്ചിരിക്കുന്ന മത വിശ്വാസ സ്വാതന്ത്ര്യം മുത്തലാഖ് നിരോധിക്കുന്നതിലൂടെ ഹനിക്കപ്പെടുന്നില്ലെന്നും മൂവരും വിധിച്ചിരിക്കുന്നു. എന്നാല്‍ ജസ്റ്റിസ് കെഹാറും ജസ്റ്റിസ് അബ്ദുല്‍നസീറും ചൂണ്ടിക്കാട്ടുന്നത് മറിച്ചാണ്. മുത്തലാഖ് 1400 കൊല്ലമായി മുസ്‌ലിംകള്‍ ആചരിച്ചുവരുന്നതാണെന്നും മുസ്‌ലിം വ്യക്തിനിയമത്തിന്റെ ഒഴിച്ചുകൂടാനാകാത്ത ഭാഗമാണിതെന്നും ഇവരിരുവരും പറയുന്നു. പരാതിക്കാര്‍ ചൂണ്ടിക്കാട്ടിയതുപോലെ ഭരണഘടനയുടെ തുല്യതക്കുള്ള അവകാശം (14-ാം വകുപ്പ്), അഭിപ്രായ സ്വാതന്ത്ര്യം (19), ജീവിക്കാനുള്ള സ്വാതന്ത്ര്യം (21) എന്നിവയെ മുത്തലാഖ് ഹനിക്കുന്നില്ലെന്നും ചീഫ്ജസ്റ്റിസ് അഭിപ്രായപ്പെടുന്നു. തദ്്‌വിഷയത്തില്‍ ഒരു യോജിച്ച നിയമനിര്‍മാണത്തെക്കുറിച്ച് ആലോചിക്കാനും ജസ്റ്റിസ് കെഹാറും ജസ്റ്റിസ് നസീറും ഉത്തരവില്‍ നിര്‍ദേശിക്കുന്നുണ്ട്.
പരാതിക്കാരായ മുസ്‌ലിം സ്ത്രീകള്‍ കോടതിയെ നീതിക്കായി സമീപിക്കുമ്പോള്‍ തങ്ങള്‍ക്ക് കൈയും കെട്ടിയിരിക്കാനാകില്ലെന്നാണ് ജസ്റ്റിസ്‌നരിമാന്‍ തന്റെ വിധിയില്‍ പറയുന്നത്. 1937ലെ ഇന്ത്യന്‍ ശരീഅത്ത് നിയമത്തിലെ രണ്ടാം ഭാഗത്തിലുള്ള തലാഖ് ഇ ബിദ്അ, തലാഖ് ഇ അഹ്‌സന്‍, തലാഖ് ഇ ഹസന്‍ എന്നിവ മുസ്‌ലിം വ്യക്തിനിയമത്തിന്റെ ഭാഗമാണെങ്കിലും അത് ഭരണഘടനയുടെ മൗലികാവകാശങ്ങളുടെ മേലല്ലെന്ന് ജസ്റ്റിസ് നരിമാന്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിലെ ഒരു നിയമവും മൗലികാവകാശങ്ങളുടെ ലംഘനമാകരുതെന്ന് 13-ാം വകുപ്പ് അനുശാസിക്കുന്നുണ്ടെന്നും നരിമാന്‍ ചൂണ്ടിക്കാട്ടുന്നു. ഇത് സുപ്രധാനവും ദൂരവ്യാപക ഫലം ഉണ്ടാക്കാവുന്നതുമായ നിരീക്ഷണമാണ്. ക്രാന്തദര്‍ശികളായ ഭരണഘടനാനിര്‍മാതാക്കള്‍ കൂലങ്കഷമായി ചര്‍ച്ച ചെയ്ത് രേഖപ്പെടുത്തിവെച്ച നിയമങ്ങള്‍ നിലനില്‍ക്കുമ്പോള്‍ തന്നെയാണ് രാജ്യത്ത് അതത് വ്യക്തിനിയമങ്ങളും നിലനിന്നിരുന്നത് എന്ന് കാണാം. ഇതിന്റെ ചുവടുപിടിച്ചാകണം വ്യക്തിനിയമത്തിന് കീഴിലായതിനാല്‍ മുത്തലാഖ് വിഷയത്തില്‍ കോടതിക്ക് ഇടപെടാനാകില്ലെന്ന് ചീഫ്ജസ്റ്റിസും ജസ്റ്റിസ് നസീറും ഉന്നയിച്ചിരിക്കുന്നത്.
2015 ഒക്ടോബറില്‍ മുത്തലാഖ് പ്രകാരം വിവാഹമോചിതയായ സൈറാബാനു നല്‍കിയ പൊതുതാല്‍പര്യ പരാതിയിലാണ് സുപ്രീംകോടതി ഇതുസംബന്ധിച്ച് കേസെടുത്ത് വിചാരണ ആരംഭിച്ചത്. മറ്റു നാല് മുസ്‌ലിം സ്ത്രീകളുടെ പരാതികളും കേസില്‍ പിന്നീട് ഉള്‍പെടുത്തിയിരുന്നു. ഇക്കഴിഞ്ഞ മേയിലാണ് വിചാരണ പൂര്‍ത്തിയായത്. കേസില്‍ പരാതിക്കാര്‍ക്ക് അനുകൂലമായി കേന്ദ്ര സര്‍ക്കാരും മുസ്‌ലിംകള്‍ക്കുവേണ്ടി അഖിലേന്ത്യാമുസ്‌ലിം വ്യക്തിനിയമ ബോര്‍ഡും കക്ഷിചേരുകയുണ്ടായി. മുത്തലാഖ് നിരോധിക്കണമെന്നും പകരം പുതിയ നിയമം ഉണ്ടാക്കാമെന്നുമായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്. സര്‍ക്കാര്‍വാദം രണ്ടു ജഡ്ജിമാര്‍ മാത്രം അംഗീകരിച്ചതോടെ പൊതുനിയമം എന്ന സൗകര്യത്തിലേക്ക് സര്‍ക്കാരും ബി.ജെ.പിയും എത്തിപ്പെട്ടിരിക്കുകയാണിപ്പോള്‍. ഇന്ത്യന്‍ മുസ്‌ലിംകളിലെ ഒരുശതമാനത്തില്‍ താഴെമാത്രം വരുന്നവരുടെ പ്രശ്‌നമാണ് മുത്തലാഖ് അഥവാ ഒറ്റത്തവണ മൂന്നുതലാഖ് ചൊല്ലല്‍. ഇതുമൂലം മുസ്‌ലിം സ്ത്രീകള്‍ വ്യാപകമായി പീഡിപ്പിക്കപ്പെടുകയാണെന്ന പ്രചാരണമാണ് ബി.ജെ.പി രാജ്യത്താകെ ഉയര്‍ത്തിവിട്ടിരിക്കുന്നത്. കോടതിക്കുപുറത്തും തെരഞ്ഞെടുപ്പു പ്രചാരണങ്ങളിലും മറ്റും പ്രധാനമന്ത്രിതന്നെ മുത്തലാഖ് മുസ്‌ലിം സ്ത്രീകളുടെ ശാപമാണെന്നും അത് നിരോധിക്കണമെന്നും പരസ്യപ്രഖ്യാപനം നടത്തി. ഇതിനിടെ ഭൂരിപക്ഷ സമുദായങ്ങളിലെ പതിനായിരക്കണക്കിന് അശരണരായ വിധവകളുടെ കാര്യം ഇക്കൂട്ടര്‍ സൗകര്യപൂര്‍വം മറക്കുകയും ചെയ്യുന്നു.
മുത്തലാഖിനെ തങ്ങള്‍ പ്രോല്‍സാഹിപ്പിക്കുന്നില്ലെന്നും ദുരുപയോഗത്തിനെതിരെ ജാഗ്രത പാലിക്കുമെന്നുമായിരുന്നു വ്യക്തിനിയമ ബോര്‍ഡ് കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നത്. സമുദായത്തിനകത്ത് പണ്ഡിതര്‍ ചേര്‍ന്ന് തീരുമാനത്തിലെടുക്കലാണ് നല്ലതെന്നും അതില്‍ കോടതിയോ സര്‍ക്കാരോ ഇടപെടേണ്ടതില്ലെന്നും ബോര്‍ഡിനുവേണ്ടി അഡ്വ. കപില്‍സിബല്‍ വാദിച്ചു. ദൈവം അനുവദനീയമാക്കപ്പെട്ടതില്‍ ഏറ്റവും അനിഷ്ടകരമായ വിഷയങ്ങളിലൊന്നാണ് വിവാഹമോചനം എന്നാണ് ഖുര്‍ആന്‍ വചനം തന്നെ. പരസ്പരം ഇഷ്ടപ്പെടാതെ ദമ്പതികള്‍ കാലാകാലം കഴിഞ്ഞുകൂടണമെന്ന് ആര്‍ക്കും ശഠിക്കാനാകില്ല. അങ്ങനെവരുന്നത് തിക്തവും സംഘര്‍ഷജഡിലവുമായ കുടുംബാന്തരീക്ഷത്തിന് ഇടവരുത്തും. ഇതിനാണ് ഭര്‍ത്താവിന് തലാഖ് അവകാശം ഇസ്‌ലാം അനുവദിച്ചത്. ഭാര്യക്കും ഭര്‍ത്താവിനെ വിവാഹമോചനം നടത്തുന്നതിനും ഇസ്‌ലാമില്‍ ഫസ്‌ക് എന്ന വ്യവസ്ഥയുണ്ട്. വിധിയോടെ മുത്തലാഖ് പ്രകാരം വിവാഹമോചിതയായ പ്രസ്തുത കേസിലെ അഞ്ച് പരാതിക്കാരികളുടെ വിവാഹം സാധുവായിരിക്കുകയാണ്. ഇത്തരമൊരവസ്ഥയില്‍ ഇഷ്ടമല്ലാത്ത ഭര്‍ത്താവിനൊപ്പം കഴിയേണ്ടിവരുന്ന ഇവരുടെ സ്ഥിതിയെന്തായിരിക്കും? മുസ്‌ലിംകളിലെ ബഹുഭാര്യാത്വം, നിക്കാഹ് ഹലാല, വസ്ത്രധാരണരീതി, സ്വത്താവകാശം, മതപഠനം തുടങ്ങിയ നാനാവിധ വിഷയങ്ങളിലെല്ലാം പ്രതിലോമകരമായ നിലപാടാണ് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിക്കുള്ളത്് എന്നതും വിധി ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതയെയാണ് സൂചിപ്പിക്കുന്നത്. ഇതിനെ ചെറുക്കാനുള്ള ആര്‍ജവമാണ് രാജ്യസ്‌നേഹികളില്‍ നിന്ന് ഉയര്‍ന്നുവരേണ്ടത്.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ