Video Stories
ഹനുമല്‍ സാങ്കേതിക വിദ്യ
പെണ് മയിലുകള്‍ പ്രസവിക്കുന്നത് ആണ് മയിലുകളുടെ കണ്ണീര് കുടിച്ചിട്ടാണ്, അല്ലാതെ ഇണ ചേര്‍ന്നിട്ടല്ല എന്ന് പറഞ്ഞയാള്‍ രാജസ്ഥാനില്‍ ഹൈക്കോടതി ജഡ്ജിയായിരുന്നു- മഹേഷ് ചന്ദ്ര ശര്‍മ. പശുവിനെ കൊല്ലുവന്നവരെ തൂക്കിക്കൊല്ലണമെന്ന് പറയാന്‍ ഇദ്ദേഹത്തിന് മടിയേതുമില്ലായിരുന്നു, കാരണം അദ്ദേഹത്തെ ഭരിക്കുന്നത് മനുഷ്യ വളര്‍ച്ചയുടെ ഇങ്ങേയറ്റത്തുള്ള ആധുനിക ചിന്താപദ്ധതികളൊന്നുമല്ല, ഇരുണ്ട കാലത്തെ ഏതൊക്കെയോ സ്മൃതികളാണ്. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് നിക്ലാല്‍ രൂപാണി ഐ.ഐ.ടിയില്‍ ചെന്നാണ് രാമബാണത്തിന്റെയും രാമസേതുവിന്റെയും എഞ്ചിനീയറിങ് വൈദഗ്ധ്യം വിളമ്പിയത്. ത്രേതാ യുഗത്തില്‍ (17 ലക്ഷം വര്‍ഷം മുമ്പ്) തന്നെ ഭാരതം കടലില്‍ പാലം നിര്‍മിച്ചിരുന്നുവെന്നും വിമാനം പറപ്പിച്ചിരുന്നുവെന്നും മലകള്‍ അപ്പാടെ എടുത്തുമാറ്റിയിരുന്നുവെന്നും കേട്ടാല്‍ വാ പൊളിച്ച് നിന്ന് കൈയടിക്കുന്ന ഒരു സമൂഹവും രൂപപ്പെട്ടിട്ടുണ്ടെന്നതിനാല്‍ ഒരു ഗോശാല മതിയാവും വിജയ് രൂപാണിക്ക് അടുത്ത തെരഞ്ഞെടുപ്പ് ജയിക്കാന്‍. ശ്രീരാമന് അന്ന് ചെയ്തതാണ് ഇന്ന് ഐ.എസ്.ആര്.ആര്.ഒ ചെയ്യാന്‍ ശ്രമിക്കുന്നത്. ലങ്കയിലേക്ക് രാമസേതു നിര്‍മിച്ചു. അതിന്റെ എഞ്ചിനീയറിങിലും മുഖ്യമന്ത്രി ഊറ്റംകൊണ്ടു. ഒരു മരുന്നിന് പോയ ഹനുമാന് പേര് മറന്നുപോയതിനാല്‍ ഒരു മല തന്നെ എടുത്തു പോന്നല്ലോ. അടിസ്ഥാന വികസന മേഖലയില്‍ ഹനുമല്‍ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തണമെന്ന നിര്‍ദേശം സ്വയമ്പന്‍ ആര്.എസ്.എസുകാരനായ മുഖ്യന് എഞ്ചിനീയറിങ് വിദ്യാര്‍ഥികളുടെ ബിരുദദാന ചടങ്ങില്‍ വെക്കുന്നു. ആദിവാസികളടക്കം വ്യത്യസ്ത ജാതിക്കാരുടെയും സുഗ്രീവനും ഹനുമാനും അടങ്ങുന്ന വാനരപ്പടയെയും എന്തിന് അണ്ണാന്മാരുടെയുമൊക്കെ പിന്തുണയും സഹായവും തേടിയ ശ്രീരാമന്റെ സോഷ്യല്‍ എഞ്ചിനീയറിങും ഇദ്ദേഹം അവതരിപ്പിക്കുന്നു. ഇതിലേതു ബാണമാണ് അടുത്ത തെരഞ്ഞെടുപ്പില്‍ അദ്ദേഹം ഉപയോഗിക്കുക എന്നതാവും പ്രശ്നം. ബാലിയെയെന്ന പോലെ മറഞ്ഞിരുന്ന് അമ്പെയ്തു വീഴ്ത്തുന്ന സൂത്രം പ്രയോഗിക്കുമോ?
മോദി(യുടെ)യില്ലാത്ത ഗുജറാത്തില്‍, വിദ്വേഷ രാഷ്ട്രീയത്തിന്റെ പരീക്ഷണ ശാലയായ ഗുജറാത്തില്‍, അമിത്ഷായുടെ സ്വന്തം മണ്ണില്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് വലിയ സന്നാഹങ്ങളാണ് ബി.ജെ.പി ഒരുക്കുന്നത്. സംഘ്പരിവാറിന്റെ വിജയിച്ച രാഷ്ട്രീയ പരീക്ഷണത്തിന്റ കേന്ദ്രം മാത്രമല്ല, ബി.ജെ.പിയുടെ അരിയിട്ടു വാഴ്ചക്ക് അറുതിവരുത്താന്‍ കഴിയുമോ എന്ന ചോദ്യത്തിന്റെ ഉത്തരം കൂടിയാവും ഗുജറാത്ത്. 22 വര്‍ഷമായി ബി.ജെ.പി ഭരിക്കുന്ന ഗുജറാത്തില്‍ ഒരു വര്‍ഷം മുമ്പാണ് വിജയ് രൂപാണി മുഖ്യമന്ത്രിയാവുന്നത്. മോദി ഡല്‍ഹിയിലേക്ക് പോകുമ്പോള്‍ ആനന്ദിബെന്‍ പട്ടേലിനെയാണ് കസേരയിലിരുത്തിയത്. ഒന്നു രണ്ടു വര്‍ഷങ്ങള്‍ കൊണ്ടുതന്നെ കാര്യങ്ങള്‍ പന്തിയല്ലെന്ന് പാര്‍ട്ടിക്ക് ബോധ്യമായതുകൊണ്ട് തന്നെ മുന്‍ ആര്.എസ്.എസ് പ്രചാരക് ആയ വിജയ് രൂപാണിയെ ചുമതല ഏല്പിക്കുകയായിരുന്നു. ബി.ജെ.പി ആവനാഴിയിലെ അവസാനത്തെ ആയുധവും പയറ്റും. പക്ഷെ കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് കാവിപ്പാര്‍ട്ടിക്ക് അപകട സൂചന നല്‍കിയിട്ടുണ്ട്. 2014ല്‍ മുഴുവന്‍ ലോക്സഭാ സീറ്റും നേടിക്കൊടുത്ത ഗുജറാത്തല്ല 2017ലേത്. അധികാര ദുര മൂത്ത് പരസ്പരം കാലുവാരുന്ന സോളങ്കിമാരും പട്ടേലുമാരും വാഴുന്ന കോണ്‍ഗ്രസിനെ മാത്രമല്ല നേരിടേണ്ടത്, ജനസംഖ്യയില്‍ 14 ശതമാനമേയുള്ളൂവെങ്കിലും സംസ്ഥാനത്തിന്റെ ഏതാണ്ട് പകുതി മേഖല നോക്കി നടത്തുന്ന പട്ടേല്‍ സമുദായത്തിന് വേണ്ടി ഇറങ്ങിത്തിരിച്ച ഹാര്‍ദിക് പട്ടേലിന്റെ പട്ടിദാര്‍ അനാമത് ആന്ദോളന് സമിതിയുണ്ട്. മോദിയെ പാഠം പഠിപ്പിക്കുമെന്ന് ഹാര്‍ദിക് പറഞ്ഞത് കളിയായിരിക്കുമെന്ന് ഉറപ്പില്ല. ഏഴ് ശതമാനം വരുന്ന ദലിതരുടെ തീപ്പൊരി നേതാവായി ഉയര്‍ന്ന ജിഗ്നേഷ് മേവാനിയുണ്ട്. ഡല്‍ഹിയില്‍ കളിച്ചാല്‍ ഗുജറാത്തില്‍ മറുപടി പറയുമെന്ന് ഭീഷണി മുഴക്കുന്ന ആം ആദ്മിയുണ്ട്. പരസ്പരം ഭിന്നിച്ചു നിന്നാല്‍ എല്ലാവരെയും അപകടത്തിലാക്കി വീണ്ടും ബി.ജെ.പി വരുമെന്ന ഭീഷണി ഇവര്‍ ഉള്‍ക്കൊണ്ടാല്‍ ഇന്നും മുപ്പത് ശതമാനത്തിലേറെ വോട്ട് കൈവശമുള്ള കോണ്‍ഗ്രസുമായി ഇവര്‍ കൈ കോര്‍ത്താല്‍ അമിത്ഷായുടെ ഊറ്റം അവിടെ നില്ക്കും.
നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ഭീഷണിയില്ലെന്ന് തന്നെയാണ് അവിടെ നിന്നെന്ന പേരില്‍ വന്ന അഭിപ്രായ സര്‍വേ പറയുന്നത്. ഗുജറാത്തിലെ നാല്പത് എം.എല്‍.എമാരെയും കൊണ്ട് ബംഗളൂരുവിലെത്തി വിജയക്കൊടി നാട്ടിയ അഹമദ് പട്ടേല്‍ എന്ന ചാണക്യന് അവകാശപ്പെട്ടത്, നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ തറപറ്റിക്കുമെന്നാണ്. അതത്ര എളുപ്പമല്ല. വിദ്വേഷത്തിന്റെ കനലിലാണ് എന്നും ബി.ജെ.പി ജയം കണ്ടെത്തുന്നത്. എന്നും ഈ പറ്റിക്കല്‍ നടക്കുമോ എന്ന ചോദ്യത്തിന് മറിച്ചൊരു ഉത്തരം ഇതുവരെ കിട്ടിയിട്ടില്ലല്ലോ. റൊഹിംഗ്യന്‍ യാതനക്കഥകള്‍ പുറത്തുവരുന്ന മ്യാന്മറിലെ റംഗൂണിലായിരുന്നു വിജയ് രൂപാണിയുടെ കുടുംബം. അവിടെ രാഷ്ട്രീയ അനിശ്ചിതത്വം വന്നപ്പോള്‍ ഏഴു മക്കളെയും കൂട്ടി രാംനിക്ലാല് എന്ന ജൈന ബനിയ സമുദായക്കാരന് രാജ്കോട്ടിലേക്ക് പോന്നതാണ്. ചെറുപ്പത്തിലേ എ.ബി.വി.പിയിലും ആര്.എസ്.എസിലും പ്രവര്‍ത്തിക്കാന്‍ അവസരം കിട്ടിയ രൂപാണി അടിയന്തിരവാസ്ഥക്കാലത്ത് 11 മാസം ജയിലില്‍ കിടന്നു. 1978 മുതല്‍ 81 വരെ പ്രചാരക് ആയി. രാജ്കോട്ട് മുനിസിപ്പല്‍ അംഗമായി, അവിടെ മേയറുമായി. ഗുജറാത്ത് ബി.ജെ.പി ജനറല്‍ സെക്രട്ടറിയായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. ഇതിനിടയില്‍ നാലു മുഖ്യമന്ത്രിമാരുടെ അടുത്തയാളായിരുന്നു. രാജ്യസഭാംഗമായി. മന്ത്രിയായിരിക്കെയാണ് ഒരു വര്‍ഷം മുമ്പ് മോദിയുടെയും അമിത്ഷായുടെയും പരീക്ഷണ ശാലയുടെ സൂക്ഷിപ്പുകാരനായി വന്നത്. എന്തായിരുന്നാലും പുരുഷോത്തമനായ ശ്രീരാമനായിരിക്കില്ല വിജയ് രൂപാണിയുടെ മാതൃക.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്ഹാന് മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്ഹാന് മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്ഹാന് യാസിന് (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ