Video Stories
സര്‍ക്കാരുകളുടെ തീവെട്ടിക്കൊള്ള
കുഴിച്ചെടുക്കപ്പെടുന്ന ചെലവുകളുള്‍പ്പെടെയുള്ള ആഗോളവിപണിയിലെ അസംസ്കൃത പെട്രോളിയത്തിന്റെ വില ബാരലൊന്നിന് നൂറ്റിപ്പത്ത് ഡോളറില്‍ താഴെ. അതിനെ സംസ്കരിച്ച ശേഷം ലിറ്ററിലേക്കാക്കുമ്പോള്‍ വില 20 ഇന്ത്യന്‍ രൂപ. ഇന്ത്യന്‍ എണ്ണക്കമ്പനികളുടെ വിതരണച്ചെലവും ലാഭവും കൂട്ടിയാല്‍ വില ലിറ്ററിന് ഏറിയാല്‍ പത്തു രൂപ വര്‍ധിക്കും. അതായത് ലിറ്ററൊന്നിന് ഉപഭോക്താവിന് നല്കാന് കഴിയുന്നത് മൂന്നു ചായയുടെ വിലക്ക്. എന്നാല്‍ ഇന്നലെ പെട്രോളിന്റെ മുംബൈയിലെ വില ലിറ്ററിന് 80 രൂപയില്‍ നിന്ന് അമ്പതു പൈസയുടെ കുറവ്. തിരുവനന്തപുരത്ത് 74.24 രൂപ. ഡീസല്‍ വിലയാകട്ടെ 62.40 രൂപയും. മുംബൈയിലെ വില നോക്കിയാല്‍ ഇന്ത്യാസര്‍ക്കാര്‍ നികുതിയും മറ്റും വഴി ഒരു ലിറ്റര്‍ പെട്രോളിന് 50 രൂപയോളം രാജ്യത്തെ പൗരനില്‍ നിന്ന് അനര്‍ഹമായി ഈടാക്കുന്നുവെന്നര്‍ത്ഥം. കേന്ദ്ര സര്‍ക്കാരിന്റെ എക്സൈസ് തീരുവയും സംസ്ഥാനങ്ങളുടെ വാണിജ്യ നികുതിയുമൊക്കെ കൂട്ടിയാണ് ഇത്ര ഭീമമായ തുക ഉപഭോക്താവിനുമേല്‍ അടിച്ചേല്പിക്കപ്പെടുന്നത്. ജനകീയ ജനാധിപത്യ സര്‍ക്കാരുകളുടെ ക്ഷേമ രാഷ്ട്രസങ്കല്പവും ഇതും തമ്മിലുള്ള അന്തരമെത്രയാണ്? ഏകദേശം രണ്ടേമുക്കാല്‍ ലക്ഷം കോടി രൂപയാണ് പെട്രോളിയം ഉത്പന്നങ്ങളിലൂടെ പ്രതിദിനം കേന്ദ്ര സര്‍ക്കാര്‍ നികുതിവഴി സാധാരണക്കാരനില്‍ നിന്ന് ഈടാക്കുന്നത്. സംസ്ഥാന സര്‍ക്കാരുകള്‍ക്കും ഇതില്‍ ചെറുതല്ലാത്ത പങ്കുണ്ട്. 1.86 ലക്ഷം കോടിയാണ് സംസ്ഥാനത്തിന്റെ ശരാശരി നികുതി വിഹിതം. രാജ്യം വലിയ തോതിലുള്ള വിലക്കയറ്റം നേരിട്ടുകൊണ്ടിരിക്കുകയും സാമ്പത്തിക വളര്‍ച്ചാനിരക്ക് അനുദിനം പിറകോട്ട് വലിക്കപ്പെടുകയും സാധാരണക്കാരും പാവപ്പെട്ടവരും തീതിന്ന് ജീവിക്കേണ്ടിവരികയും ചെയ്യുന്ന ദുരിത കാലത്തുതന്നെയാണ് കോടികളുടെ കൊള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളുടെമേല്‍ ചുമത്തിക്കൊണ്ടിരിക്കുന്നത് എന്നതാണ് ഇതിലെ ഒരു വൈരുധ്യമെങ്കില്‍, തീരെ കുറഞ്ഞ വിലക്ക് കിട്ടുന്ന പെട്രോളിയത്തില്‍ നിന്ന് വന്‍കിട കുത്തക മുതലാളിമാര്‍ വന്‍തോതില്‍ ലാഭമുണ്ടാക്കുകയും സര്‍ക്കാരുകള്‍ ഇതിന്മേല് സാമ്പത്തിക വരുമാനം പ്രതീക്ഷിക്കുകയും ചെയ്യുന്നുവെന്നതാണ് അതിലും ഭീകരമായിട്ടുള്ളത്. 2014ല്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ 72 രൂപയായിരുന്നു പെട്രോള്‍ വിലയെന്നാല് അന്ന് അസംസ്കൃത പെട്രോളിയത്തിന്റെ ബാരല്‍ വില 250 ഡോളറിലും മുകളിലായിരുന്നുവെന്നോര്‍ക്കണം. അതില്‍ നിന്ന് പകുതിയിലധികം താഴ്ന്ന സമയത്താണ് കേന്ദ്ര ബി.ജെ.പി സര്‍ക്കാര്‍ വലിയ കെണിയുമായി ജനങ്ങളുടെ മുന്നിലേക്ക് ഇറങ്ങിത്തിരിച്ചിരിക്കുന്നത്. സാധാരണക്കാരുടെ അവശ്യവസ്തുവായി മാറിയിരിക്കുകയാണ് ഇപ്പോള്‍ പെട്രോളും ഡീസലും. ചെറിയ വാഹനങ്ങളുള്ളവര്‍ പെട്രോളിനെ ആശ്രയിക്കുമ്പോള്‍ വലിയ വാഹനങ്ങള്‍ ഡീസലിനെയാണ് ആശ്രയിച്ച് സര്‍വീസ് നടത്തുന്നത്. ചരക്കുകടത്തിന് ഇത് വലിയ ചെലവ് വരുത്തുന്നു. സ്വാഭാവികമായും സാധാരണക്കാരന്റെ തലയിലേക്കുതന്നെ ഡീസലിന്റെ അധികഭാരം തിരിച്ചെത്തുന്നു. അമിത വിലക്കയറ്റം വഴിയാണിത് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ജൂണ്‍ പതിനാറിന് എണ്ണക്കമ്പനികള്‍ക്ക് ദിനംപ്രതി വില നിര്‍ണയിക്കാന്‍ അവസരം നല്‍കിയതിലൂടെ അവരും കേന്ദ്ര സര്‍ക്കാരും പറഞ്ഞത് ഇതിലൂടെ അന്താരാഷ്ട്ര വിലക്കനുസൃതമായി വില നിശ്ചയിക്കപ്പെടും എന്നായിരുന്നു. സ്വര്‍ണത്തിനും മറ്റും ഇത്തരത്തിലാണ് നിലവില്‍ വില നിശ്ചയിക്കപ്പെടുന്നത്. സ്വാഭാവികമായും വിലയുടെ അന്താരാഷ്ട്ര തലത്തിലെ ഏറ്റക്കുറച്ചില്‍ നോക്കുമ്പോള്‍ ഇപ്പോള്‍ ഇന്ത്യയിലെ ഉപഭോക്താവിന് മുപ്പതിനും നാല്പതിനും ഇടയിലായി പെട്രോള്‍ വില കുറയേണ്ടതായിരുന്നു. എന്നാല്‍ ജൂണില്‍ 68 രൂപയുണ്ടായിരുന്ന പെട്രോളിന്റെ വില ഇന്ന് മൂന്നു മാസം കൊണ്ടുമാത്രം ഏഴു രൂപയിലധികം വര്‍ധിച്ചിരിക്കുന്നു. 2010ലാണ് കേന്ദ്രത്തിലെ യു.പി.എ സര്‍ക്കാര്‍ എണ്ണവില നിയന്ത്രണാധികാരം വിതരണക്കമ്പനികള്‍ക്ക് കൈമാറിയത്. അന്ന് മുതല്‍ തോന്നിയ പോലെയാണ് കമ്പനികള്‍ വിലയിട്ടുകൊണ്ടിരുന്നത്. കേന്ദ്ര സര്‍ക്കാരാകട്ടെ വിലക്കുറവിലെ അവസരം മുതലാക്കി സര്‍ക്കാരിന്റെ നികുതി വരുമാനം വര്‍ധിപ്പിക്കുന്നതിനുള്ള പരിശ്രമത്തിലും ഏര്‍പ്പെട്ടു. നിരവധി ഏഷ്യന്‍ രാജ്യങ്ങള്‍ തങ്ങളുടെ ധനപ്രതിസന്ധി മറികടക്കുന്നതിനുള്ള പരിഹാരമായാണ് എണ്ണവിലയിടിവിനെ കാണുന്നത്. എന്നാല്‍ ഇന്തോനേഷ്യ പോലുള്ള രാജ്യങ്ങള്‍ വിലയിടിവിന്റെ ആനുകൂല്യം പൂര്‍ണമായും ജനങ്ങളുടെ കീശയിലേക്ക് കൈമാറിയിരിക്കുന്നതും ഇന്ത്യക്ക് മാതൃകയാകേണ്ടതാണ്. ഇന്തോനേഷ്യയില്‍ ഇന്നും പെട്രോളിയം വില 39 രൂപയാണ് എന്നത് നമ്മുടെയൊക്കെ കണ്ണു തുറപ്പിക്കണം. യു.പി.എ കാലത്ത് ഗുജറാത്ത് മുഖ്യമന്ത്രിയും ഇന്നത്തെ പ്രധാനമന്ത്രിയുമായ നരേന്ദ്രമോദി ഇട്ട ഒരു ട്വിറ്റര്‍ സന്ദേശത്തില്‍ ജനങ്ങളെ കൊള്ളയടിക്കുന്ന യു.പി.എ സര്‍ക്കാരിന്റെ നയമായാണ് പെട്രോളിയം വിലയെ വിശേഷിപ്പിച്ചത്. അതേ മോദിയാകട്ടെ മൂന്നു വര്‍ഷത്തിനകം അതേ നയംതന്നെ തുടരുകയും അസംസ്കൃത എണ്ണയുടെ വില പകുതിയോളം കുറഞ്ഞിട്ടും മൂന്നു വര്‍ഷത്തെ അതേ വിലയില്‍ കൊണ്ടെത്തിക്കുകയും ചെയ്തു. 2014ല്‍ ഏഴു രൂപയുണ്ടായിരുന്ന എക്സൈസ് നികുതി ഇന്ന് മോദി സര്‍ക്കാര്‍ 21 രൂപയായാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. സ്വാഭാവികമായും ഇതിന്റെ പ്രതിഫലനം പെട്രോളിയം വിലയില്‍ പ്രകടവുമായി. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വേണമെങ്കില്‍ തങ്ങളുടെ വാണിജ്യ നികുതിയില്‍ കുറവു വരുത്താവുന്നതാണെന്നതിന് മികച്ച മാതൃകയായിരുന്നു മുന്‍ യു.ഡി.എഫ് സര്‍ക്കാര്‍ പെട്രോളിയം ഉത്പന്നങ്ങളുടെ മേലുള്ള അധിക നികുതി വേണ്ടെന്നുവെച്ചത്. രണ്ടു തവണ ഇങ്ങനെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ മാതൃക കാട്ടി ജനങ്ങളുടെ രക്ഷക്കെത്തിയിട്ടും നിലവിലെ ഇടതുമുന്നണി സര്‍ക്കാര്‍ അക്കാര്യത്തില്‍ കേന്ദ്രത്തിനെ പഴിചാരി തടിതപ്പുകയാണ്. രണ്ടു രൂപയെങ്കിലും പെട്രോളിന് ലിറ്ററിന് കുറയ്ക്കാനാകുമായിരുന്നിട്ടും സംസ്ഥാന സര്‍ക്കാര്‍ പുറംതിരിഞ്ഞുനില്‍ക്കുന്നത് അവരുടെ പാവപ്പെട്ടവരോടും മധ്യവര്‍ഗത്തോടുമുള്ള നയസമീപനമാണ് വെളിച്ചത്താക്കുന്നത്. കേന്ദ്രപെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന് പറഞ്ഞതുപോലെ ഇക്കാര്യത്തില്‍ കേന്ദ്രം ഇടപെടില്ലെന്ന പ്രസ്താവന തന്നെയാണ് കേരള ധനമന്ത്രി തോമസ് ഐസക്കും നടത്തിയിരിക്കുന്നത്. പാവപ്പെട്ടവരുടെ കാര്യത്തില്‍ ഇരുസര്‍ക്കാരുകള്‍ക്കും പാര്‍ട്ടികള്‍ക്കും ഒരേ നിറമെന്നാണ് ഇതുകൊണ്ട് വ്യക്തമായിരിക്കുന്നത്. ജനങ്ങളോടുള്ള തുറന്ന വെല്ലുവിളിയായാണ് ഈ ജനാധിപത്യ സര്‍ക്കാരുകളുടെ നീക്കത്തെ കാണേണ്ടത്. അധികാരം ദുഷിപ്പിക്കുമെന്നതിന്റെ ഒന്നാംതരം തെളിവു കൂടിയാണിത്. ഒരുലക്ഷം കോടി രൂപയുടെ ബുള്ളറ്റ് ട്രെയിന്‍ ഓടിക്കാന്‍ ജപ്പാന് സര്‍ക്കാരുമായി കരാറുണ്ടാക്കിയ മോദി സര്‍ക്കാരിന് പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും വിഷയത്തില്‍ ഒരുവിധ ശ്രദ്ധയുമില്ലെന്നതിന്റെ ഒന്നാംതരം ഉദാഹരണമാണ് പെട്രോളിയം ഉത്പന്നങ്ങളുടെ കാര്യത്തില്‍ ഇപ്പോള്‍ നാട്ടില്‍ നടന്നുകൊണ്ടിരിക്കുന്ന തീവെട്ടിക്കൊള്ള.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്ഹാന് മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്ഹാന് മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്ഹാന് യാസിന് (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ