Video Stories
വയനാട് ചുരംപാത: അവഗണന ബദലാവില്ല
അന്തര്‍സംസ്ഥാന ഗതാഗതത്തിനായി ഏറ്റവും കൂടുതല്‍ ആശ്രയിക്കപ്പെടുന്ന വയനാട് ചുരം റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കുന്നതിന് സമഗ്രമായ ബദല്‍ മാര്‍ഗങ്ങള്‍ ഇനിയും പ്രാവര്‍ത്തികമായിട്ടില്ല എന്നത് കേരളത്തിന്റെ മൊത്തം അപമാനമായി മാറിയിരിക്കുകയാണ്. മഴയൊന്ന് കനത്താല്‍ ഇതുവഴിയുള്ള വാഹന ഗതാഗതം നിലക്കുന്ന അവസ്ഥയാണ് കാലങ്ങളായി ഉള്ളത്. കോഴിക്കോട് മുതല്‍ വയനാട് വരെയുള്ള ചുരം റോഡില്‍ അടിവാരം മുതല്‍ ലക്കിടിവരെയുള്ള ഭാഗത്താണ് വലിയ അപകടങ്ങള്‍ പതിയിരിക്കുന്നത്. 12 കിലോമീറ്റര്‍ ദൂരത്തായി ഒന്‍പതു കൊടും വളവുകളാണുള്ളത്. പലതും അന്‍പതടിവരെ താഴ്ചക്ക് അരികെയും. പാതയില്‍ മഴവെള്ളം കെട്ടിനിന്ന് പരന്നൊഴുകുന്നതിന് ബദല്‍ സംവിധാനമില്ല. ഇവിടങ്ങളില്‍ വലിയമരങ്ങള്‍ വേരു നഷ്ടപ്പെട്ട് കടപുഴകി റോഡിലേക്ക് ചാഞ്ഞുനില്ക്കുന്ന സ്ഥിതിയാണ്. മണ്ണിന് അനുയോജ്യമായ ടാറിങ് ഇല്ലാത്തതിനും വലിയ വാഹനങ്ങളുള്‍പ്പെടെ നിരവധി വാഹനങ്ങള്‍ ഇതിലൂടെ നിരനിരയായി കടന്നുപോകുമ്പോള്‍ സംഭവിക്കുന്ന തകര്‍ച്ചക്കും കുരുക്കിനും ഇനിയെങ്കിലും ശാപമോക്ഷം ലഭിക്കേണ്ടത് അത്യന്താപേക്ഷിതമായിരിക്കുകയാണ്. കഴിഞ്ഞമാസവും കഴിഞ്ഞ ദിവസവും കനത്ത മഴയില്‍ മണ്ണിടിഞ്ഞും മരം വീണും ഗതാഗതം തടസ്സപ്പെടുകയും വലിയവാഹനങ്ങളുടെ ഗതാഗതം നിരോധിക്കേണ്ട സ്ഥിതിയുമുണ്ടായി.
മലബാര്‍ ഭാഗത്തുനിന്ന് വയനാട്, ബംഗ്ലൂര്, മൈസൂര്‍, ഊട്ടി തുടങ്ങി രണ്ടു സംസ്ഥാനങ്ങളിലെ വന്‍ നഗരങ്ങളിലേക്കുമുള്ള ഈ പാതയുടെ ഗതികേടിനെക്കുറിച്ച് പലപ്പോഴും വലിയ തോതിലുള്ള ചര്‍ച്ചകളും പരിഹാര നീക്കങ്ങളും ഉണ്ടായിട്ടുണ്ടെങ്കിലും പ്രധാന തടസ്സമായി നില്‍ക്കുന്നത് വനംവകുപ്പാണ്. ഇവിടെയുള്ള മരങ്ങള്‍ നശിപ്പിച്ചുകൊണ്ടുള്ള പാത വിപുലീകരണത്തിന് വനം-പരിസ്ഥിതി വകുപ്പ് സ്വീകരിച്ചിരിക്കുന്ന പുറംതിരിഞ്ഞ നയമാണ് കാര്യങ്ങളെ പാതിവഴിയില്‍ നിര്‍ത്തുന്നത്. നിത്യേന ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന ചുരം റോഡിന് ബദല്‍ റോഡ് അനിവാര്യമാണെന്നാണ് സ്ഥിതിഗതികള്‍ പഠിച്ച ഔദ്യോഗിക സംഘങ്ങളൊക്കെ നിര്‍ദേശിച്ചിട്ടുള്ളത്. പതിനൊന്നു പേര് മരിക്കാനിടയായ 1983ലെ ഉരുള്‍പൊട്ടലിനെ തുടര്‍ന്നാണ് ബദല്‍ റോഡ് എന്ന ആശയം പൊന്തിവരുന്നത്. ഇതിനുള്ള ആദ്യ ശ്രമങ്ങള്‍ നടന്നത് 1984ലാണ്. അന്നത്തെ യു.ഡി.എഫ് സര്‍ക്കാരിലെ പൊതുമരാമത്തു വകുപ്പു മന്ത്രി അവുക്കാദര്‍കുട്ടിനഹ മുന്‍കയ്യെടുത്ത് ആരംഭിച്ച ഒന്നാം ബദല്‍പാത ഇന്നും എങ്ങുമെത്തിയിട്ടില്ല.
1992ല്‍ സര്‍വേ നടത്തി യു.ഡി.എഫ് സര്‍ക്കാര്‍ നിര്‍മാണം നടത്തിയ പടിഞ്ഞാറത്തറ-പൂഴിത്തോട്-കോഴിക്കോട് ബദല്‍ പാതയും ഒന്‍പതു കിലോമീറ്ററൊഴികെ ഗതാഗത യോഗ്യമല്ലാതായിക്കിടക്കുകയാണ്. പൊതുമരാമത്തുവകുപ്പു മന്ത്രി പി.കെ.കെ ബാവയുടെ അധ്യക്ഷതയില്‍ മുഖ്യമന്ത്രി കെ. കരുണാകരന് 1994ല്‍ തറക്കല്ലിട്ട ഈ 27 കിലോമീറ്റര്‍ പാതയും വനംവകുപ്പിന്റെ ചുവപ്പുനാടയില്‍ കുരുങ്ങിക്കിടപ്പാണ്. പെരുവണ്ണാമുഴി മുതല്‍ വയനാട് വരെ ഇപ്പോള്‍ നിര്‍മാണം പൂര്‍ത്തിയായിട്ടുള്ളതിനാല്‍ ഇതാണ് സാമ്പത്തികമായി ഏറ്റവും പ്രായോഗികമായ ബദല്‍ മാര്‍ഗം, ഈ പാതക്കുവേണ്ടി 52 ഏക്കര്‍ വനം ഏറ്റെടുത്തതിന് പകരമായി നിയമ പ്രകാരമുള്ള 104 ഏക്കര്‍ റവന്യൂ ഭൂമി കോഴിക്കോട്, വയനാട് ജില്ലകളിലെ നാലുവില്ലേജുകളില്‍നിന്ന് വനം വകുപ്പിന് കൈമാറുകയും വനവല്കരണത്തിലൂടെ നിബിഡവനമായി മാറിയിരിക്കുകയുമാണ്. ബംഗ്ലൂരില്‍ നിന്ന് പെരുവണ്ണാമുഴിയിലെ പട്ടാള ബാരക്കിലേക്കുള്ള സഞ്ചാരത്തിന് ഈ റോഡ് പ്രായോഗികമാണെന്ന് കണ്ടെത്തിയതുമാണ്. അന്നത്തെ യു.ഡി.എഫ് സര്‍ക്കാര്‍ ഇതിനായി പത്തുകോടി രൂപ നീക്കിവെച്ചിരുന്നു.
നിത്യേന നിരവധി കണ്ടെയ്നറുകളടക്കം ആറായിരത്തോളം വാഹനങ്ങള്‍ കടന്നുപോകുന്ന വയനാട് ചുരം റോഡിന് വിനോദ സഞ്ചാര രംഗത്തും വലിയ പ്രാധാന്യമാണുള്ളതെന്ന് പ്രത്യേകം ഓര്‍മിപ്പിക്കേണ്ടതില്ല. എന്നിട്ടും സംസ്ഥാനത്ത് ഏറ്റവും അവഗണിക്കപ്പെട്ട ജില്ലയെന്നതുപോലെ ഈ റോഡിന്റെ കാര്യത്തിലും ഈ അവഗണന തുടരുന്നത് ജനകീയ സര്‍ക്കാരുകളുടെ പിടിപ്പുകേടാണ് ബോധ്യപ്പെടുത്തുന്നത്. കണ്ണൂര്‍ മുതല്‍ മലപ്പുറം, തൃശൂര്‍ വരെയുള്ള ജനങ്ങളും അന്യദേശത്തുനിന്നുള്ള വിനോദ സഞ്ചാരികളും ഏറെ ആശ്രയിക്കുന്ന ഈ പാതയുടെ കാര്യത്തില്‍ ഇനിയെങ്കിലും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കണ്ണ് തുറന്നേതീരു. ചുരം റോഡിന്റെ സൗന്ദര്യവത്കരണത്തിന് ജില്ലാ ഭരണകൂടങ്ങള്‍ നല്കുന്ന പ്രാധാന്യം പോലും അതിന്റെ സഞ്ചാര യോഗ്യതക്ക് നല്‍കുന്നില്ല എന്നത് വലിയ കഷ്ടം തന്നെ. പക്രന്തളം-കുറ്റിയാടി-മാനന്തവാടി, തലപ്പുഴ-ചിപ്പിലിത്തോട്, ആനക്കാംപൊയില്‍-മേപ്പാടി, മേപ്പാടി-മുണ്ടേരി, വിലങ്ങാട്-കുഞ്ഞോം ബദല്‍ പാതകളും നിര്‍ദേശിക്കപ്പെട്ടിട്ടുണ്ടെങ്കിലും എല്ലാം കടലാസിലൊതുങ്ങുകയാണ്. വനംവകുപ്പും പൊതുമരാമത്തുവകുപ്പും ഇക്കാര്യത്തില്‍ ഏകശിലാരൂപത്തോടെ പ്രവര്‍ത്തിച്ചാല്‍ മാത്രമേ ആയിരക്കണക്കിന് ജനങ്ങളുടെ ദുരിതത്തിന് പരിഹാരമാകൂ. പൊതുമരാമത്തുവകുപ്പ് വടകര കേന്ദ്രമായി ആരംഭിച്ച പ്രത്യേക ചുരം ഡിവിഷന് കാര്യാലയവും ഇന്ന് ഏട്ടിലൊതുങ്ങുന്നു. സര്‍വേ പൂര്‍ത്തിയാക്കിയ വയനാട്-നിലമ്പൂര്‍ -നഞ്ചന്‍കോട് റെയില്‍വെ ലൈനിന്റെ കാര്യവും മാധ്യമ വാര്‍ത്തകളില്‍ മാത്രമൊതുങ്ങുകയാണ്.
ജനകീയ പ്രക്ഷോഭങ്ങളിലൂടെ മാത്രമേ ചുരം റോഡിന്റെ ഇന്നത്തെ അവസ്ഥക്ക് പരിഹാരമാകൂ എന്നാണെങ്കില്‍ അതിന് വയനാട്ടുകാര്‍ തന്നെയാണ് ഇനി മുന്‍കയ്യെടുക്കേണ്ടത്. കോഴിക്കോട് ജില്ലയുടെ പ്രദേശമാണ് ചുരത്തിന്റെ ഭാഗം മുഴുവനും എന്നത് ആ ജില്ലയുടെ ഉത്തരവാദിത്തവും വര്‍ധിപ്പിക്കുന്നുണ്ട്. തമിഴ്നാടിന്റെ ഊട്ടി, കൊടൈക്കനാല്‍ പോലുള്ള ചുരം റോഡുകളിലേതുപോലെ കല്‍ഭിത്തി കഴിഞ്ഞുള്ള ചെറിയഭാഗം ഏറ്റെടുത്ത് പാത സംരക്ഷിക്കുന്നതിനുള്ള ശ്രമമാണ് നടക്കേണ്ടത്. തലയില്‍ വീണാലും മരത്തില്‍ തൊടരുത് എന്ന വനംവകുപ്പിന്റെ നയം നിരപരാധികളായ ജനങ്ങളുടെ ജീവന് ബദലായിക്കൂടാത്തതാണ്. അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രം പുതിയ പാതയ്ക്കായി മുറവിളി കൂട്ടുന്നവരും മലബാറിന്റെ വികസനകാര്യം വരുമ്പോള്‍ മാവിലായിക്കാരന് ചമയുന്നവരും ചേരുന്നതാണ് താമരശേരി ചുരം റോഡിന്റെ ശാപം. പ്രശ്നത്തിന് ശാശ്വത പരിഹാരം വേണമെങ്കില്‍ സര്‍ക്കാരിലെ ജനതല്‍പരര്‍ മുന്നിട്ടിറങ്ങുക മാത്രമാണ് പോംവഴി. മഴക്കാലത്ത് തകര്‍ന്നുതരിപ്പണമായ സംസ്ഥാനത്തെ സാധാരണ റോഡുകളുടെ കാര്യത്തില്‍പോലും പരിഹാരമില്ലാതിരിക്കുമ്പോള്‍ ഇന്നത്തെ ഭരണാധികാരികളില്‍ നിന്ന് വലുതായി പ്രതീക്ഷിക്കുക വയ്യെങ്കിലും കേരളത്തിന്റെ മൊത്തം താല്പര്യം പരിഗണിച്ച് വയനാട് ചുരം റോഡിന്റെ കാര്യത്തില്‍ ബന്ധപ്പെട്ടവരെല്ലാം ഒത്തൊരുമിച്ച് രംഗത്തിറങ്ങുകയാണ് അടിയന്തിരമായ കര്‍ത്തവ്യം.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്ഹാന് മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്ഹാന് മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്ഹാന് യാസിന് (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ