Video Stories
പശ്ചിമേഷ്യയില്‍ ഇനി റഷ്യയുടെ ഊഴം
ഫലസ്തീന് പ്രശ്നത്തില്‍ ശാശ്വത പരിഹാരം വാഗ്ദാനം നല്കി അധികാരത്തിലെത്തിയ ബറാക് ഒബാമ എട്ടു വര്‍ഷത്തിനു ശേഷം അമേരിക്കന്‍ പ്രസിഡണ്ട് സ്ഥാനത്തുനിന്ന് പടിയിറങ്ങുന്നു. പശ്ചിമേഷ്യന്‍ സമാധാന ദൗത്യത്തിന് പ്രത്യേകമായി നിയമിതനായ മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയര്‍ രണ്ടു വര്‍ഷത്തിനു ശേഷവും മടങ്ങി. പുത്തന്‍ സംഘര്‍ഷങ്ങളുടെ കുരുക്കില്‍പെട്ട അറബ് നാടുകള്‍ അജണ്ടയുടെ ആദ്യ ഇനം എന്ന നിലയില്‍ നിന്ന് ഫലസ്തീനെ മാറ്റി. സിറിയയും യമനും ലിബിയയും ഈജിപ്തും ഇറാഖും അതിലുപരി ഐ.എസ് ഭീകരതയും അവരെ അലട്ടുമ്പോള്‍ ‘ഫലസ്തീന്’ പിന്നോട്ടു പോകുക സ്വാഭാവികം. ഇസ്രാഈലിനും അവരെ സഹായിക്കുന്ന ലോബിക്കും ആഹ്ലാദിക്കാന്‍ ഇനി എന്തുവേണം. ഏഴു പതിറ്റാണ്ടോളമായി ജന്മഗേഹത്തില്‍ നിന്ന് ആട്ടിയോടിക്കപ്പെട്ട ഫലസ്തീന് ജനതയുടെ രോദനം കേള്‍ക്കാന്‍ ഇനി ആരുണ്ട്.
മധ്യ പൗരസ്ത്യ ദേശത്തേക്ക് പുതിയ തന്ത്രങ്ങളുമായി രംഗത്തുവരുന്ന വ്ളാദ്മിര്‍ പുടിന്റെ റഷ്യ സമാധാന ശ്രമങ്ങള്‍ക്ക് നേതൃത്വം നല്കാന് തയാറെടുക്കുന്നു. പാശ്ചാത്യ നാടുകള്‍ എന്ത് സമീപനം സ്വീകരിക്കും, അതായിരിക്കും ഈ നീക്കത്തിന്റെ ഗതി നിര്‍ണയിക്കുക.
ഫലസ്തീന്- ഇസ്രാഈല്‍ ചര്‍ച്ച രണ്ടു വര്‍ഷമായി മുടങ്ങിക്കിടക്കുകയാണ്. വെസ്റ്റ് ബങ്കിലെയും കിഴക്കന്‍ ജറുസലേമിലെയും അനധികൃത കുടിയേറ്റം ഇസ്രാഈല്‍ അവസാനിപ്പിക്കാതെ ചര്‍ച്ചക്ക് തയാറില്ലെന്ന കടുത്ത നിലപാടിലാണ് ഫലസ്തീന്. പ്രസിഡണ്ട് മഹമൂദ് അബ്ബാസ് ഇക്കാര്യം ആവര്‍ത്തിക്കുന്നുണ്ട്. നിലവിലെ കുടിയേറ്റത്തോട് തന്നെ ലോക സമൂഹത്തിന്റെ കടുത്ത എതിര്‍പ്പ് നിലനില്‍ക്കെയാണ് പുതിയ കുടിയേറ്റ കേന്ദ്രങ്ങള്‍ നിര്‍മ്മിക്കാന്‍ ഇസ്രാഈല്‍ ഭരണകൂടം അനുമതി നല്‍കുന്നത്. ഇതാണ് സമാധാന ചര്‍ച്ച സ്തംഭിക്കാന്‍ കാരണവും.
ഫലസ്തീന്- ഇസ്രാഈല്‍ സമാധാനം തന്റെ ലക്ഷ്യമാണെന്ന് ജോര്‍ജ് ബുഷ് ജൂനിയര്‍ നിരവധി തവണ പ്രഖ്യാപിച്ചതാണ്. പക്ഷേ ഒരു തവണ സമാധാന ചര്‍ച്ചക്ക് അവസരമൊരുക്കിയതൊഴിച്ചാല്‍ ജൂനിയര്‍ ബുഷിന് എന്തെങ്കിലും ചലനം സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടില്ല. ബറാക്ക് ഒബാമ ആദ്യ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ വാഗ്ദാനത്തിന്റെ പെരുമഴ സൃഷ്ടിച്ചു. പക്ഷേ രണ്ടാം ടേം പൂര്‍ത്തിയാകുമ്പോള്‍ ഒബാമയും അമേരിക്കയിലെ പ്രബലരായ സയണിസ്റ്റ് ലോബിയുടെ എതിര്‍പ്പിനു മുന്നില്‍ കീഴടങ്ങി.
പശ്ചിമേഷ്യയില്‍ സമാധാനം വീണ്ടെടുക്കുന്നതിന് നടന്ന ശ്രമങ്ങള്‍ എല്ലാം തകര്‍ത്തത് ഇസ്രാഈലി ധാര്‍ഷ്ട്യമാണ്. ഇതിനു അമേരിക്കയുടെ പിന്തുണയുമുണ്ടായി. ഇസ്രാഈലിനെ ‘അനുസരിപ്പിക്കാന്‍’ യു.എന്‍ രക്ഷാസമിതി ശ്രമിച്ച ഘട്ടങ്ങളിലെല്ലാം വീറ്റോ ഉപയോഗിച്ച് രക്ഷക്ക് എത്തിയത് അമേരിക്കയാണ്. ഇപ്പോഴും ആ നിലപാടില്‍ മാറ്റമില്ല. ഒബാമയുടെ പ്രഖ്യാപനങ്ങളില്‍ അറബ് ലോകം പ്രതീക്ഷയര്‍പ്പിക്കുന്നു. കറുത്ത വര്‍ഗക്കാരനായ ആദ്യ പ്രസിഡണ്ട് എന്ന നിലയില്‍ പതിവ് ശൈലി മാറി സഞ്ചരിക്കുമെന്നായിരുന്നു അറബ് ലോകം പ്രതീക്ഷിച്ചത്. അവ അസ്ഥാനത്തായി. പശ്ചിമേഷ്യന്‍ സമാധാനത്തിനായി അമേരിക്കയും ബ്രിട്ടണും റഷ്യയും ഐക്യരാഷ്ട്ര സഭയും രൂപം നല്കിയ പ്രത്യേക ദൗത്യ സംഘം തലവനായി ടോണി ബ്ലെയറിനെ നിയോഗിച്ചപ്പോള്‍ ലോക സമൂഹം ഉറ്റുനോക്കി. പക്ഷേ അറബ്- ഇസ്രാഈലി നേതാക്കളുമായി നിരന്തരം ചര്‍ച്ച നടത്തിയെങ്കിലും അവരെ ഒന്നിച്ചിരുത്താന്‍ പോലും ബ്ലെയറിനു കഴിഞ്ഞില്ല. മാസങ്ങള്‍ക്കു മുമ്പ് ബ്ലെയര്‍ ദൗത്യം അവസാനിപ്പിച്ചു. മറിച്ച്, ഒബാമ ഭരണ കാലത്ത് ഇസ്രാഈലി ഭരണകൂടം ഫലസ്തീന് മണ്ണില്‍ അഴിഞ്ഞാടി. 2014 ജൂലൈ എട്ടു മുതല്‍ 51 ദിവസം ഗാസ മുനമ്പില്‍ തീ മഴ വര്‍ഷിച്ച ഇസ്രാഈലി പൈശാചികതയില്‍ ജീവന് നഷ്ടമായത് 490 കുട്ടികള്‍ ഉള്‍പ്പെടെ 2200 ഫലസ്തീന്‍കാര്‍ക്കാണ്. പതിനായിരങ്ങള്‍ ഭവന രഹിതരായി. പള്ളികളും പള്ളിക്കൂടങ്ങളും ആസ്പത്രികളും നശിപ്പിക്കപ്പെട്ടു. ‘ഹമാസ്’ നിയന്ത്രിത ഗാസയില്‍ ഇസ്രാഈലി സൈന്യം അഴിഞ്ഞാടിയപ്പോള്‍ മൗനത്തിലായിരുന്നു ലോകത്തെ മിക്ക നേതാക്കളും. ഹമാസിനെ തകര്‍ക്കാനുള്ള നീക്കത്തില്‍ ഇസ്രാഈല്‍ പരാജയപ്പെട്ടു. ലോക മനസ്സാക്ഷിയെ ഞെട്ടിച്ച ഇസ്രാഈലിന്റെ പൈശാചികതയെ അപലപിക്കാന്‍ പോലും യു.എന്‍ രക്ഷാ സമിതിക്കു കഴിഞ്ഞില്ല. അവിടെയും അമേരിക്കയുടെ ഉടക്ക്. ലോകത്തെ പ്രബല ആയുധ ശക്തിയായ ഇസ്രാഈലിന് ഹമാസ് പോരാളികളില്‍ നിന്ന് തിരിച്ചടി ലഭിച്ചതോടെ ആക്രമണം അവസാനിപ്പിക്കാന്‍ അവര്‍ നിര്‍ബന്ധിതരായി. ഫലസ്തീനില്‍ കൊല്ലപ്പെട്ടവരില്‍ ഭൂരിപക്ഷവും സാധാരണക്കാരായിരുന്നു. എന്നാല്‍ ഇസ്രാഈലിന്റെ നാശം സൈനികര്‍ക്കും. 64 സൈനികര്‍ കൊല്ലപ്പെട്ടു. ഇങ്ങനെയൊരു തിരിച്ചടി അവര്‍ പ്രതീക്ഷിച്ചതല്ല. ഇന്റര്‍ നാഷണല്‍ ക്രിമിനല്‍ കോടതിയില്‍ (ഐ.സി.സി) ഗാസ ആക്രമണം എത്തിക്കഴിഞ്ഞു. ഐ.സി.സി സംഘത്തിന് സന്ദര്‍ശനാനുമതി നല്കാന് ഇസ്രാഈല്‍ നിര്‍ബന്ധിതരായിട്ടുണ്ട്. ഇതിനു പുറമെ അല്‍ അഖ്സക്കുമേല്‍ ഇസ്രാഈലിനു അവകാശമില്ലെന്ന് യുനെസ്കോ പ്രമേയവും അവര്‍ക്ക് പ്രഹരമായി.
പശ്ചിമേഷ്യയില്‍ സമാധാനം വീണ്ടെടുക്കുന്നതില്‍ അമേരിക്കയുടെ നിസ്സംഗതാ നിലപാട് മുതലെടുക്കാന്‍ റഷ്യന്‍ നേതൃത്വം മുന്നോട്ടുവരുന്നതാണ് ഏറ്റവും ഒടുവിലത്തെ സംഭവ വികാസം. 2013-14 വര്‍ഷത്തിന് ശേഷം ഫലസ്തീന് – ഇസ്രാഈലി സമാധാന ചര്‍ച്ച നടന്നിട്ടില്ല. പാരീസില്‍ കാലാവസ്ഥാ ഉച്ചകോടി നടന്ന സന്ദര്‍ഭത്തില്‍ റഷ്യ കരുക്കള്‍ നീക്കി. പശ്ചിമേഷ്യയില്‍ സമാധാന ചര്‍ച്ചക്ക് ആതിഥേയത്വം വഹിക്കാന്‍ അവര്‍ മുന്നോട്ടുവന്നു. മോസ്കോയില്‍ അറബ്- ഇസ്രാഈലി നേതാക്കള്‍ ഒന്നിച്ചിരിക്കുന്ന സാഹചര്യം സൃഷ്ടിക്കുന്നതില്‍ റഷ്യ വിജയിക്കുമോ എന്ന സംശയമുണ്ട്. അമേരിക്കയും പാശ്ചാത്യ നാടുകളും മധ്യ പൗരസ്ത്യ ദേശത്ത് റഷ്യന്‍ സ്വാധീനം വര്‍ധിപ്പിക്കുന്നതില്‍ ഉത്ക്കണ്ഠാകുലരാണ്. സിറിയയില്‍ ബശാറുല്‍ അസദിന് സൈനിക പിന്തുണ നല്കുന്ന റഷ്യ ഇറാനുമായി സൗഹൃദം വളര്‍ത്തുന്നു. കഴിഞ്ഞ അനുഭവങ്ങള്‍ അറബ് നാടുകള്‍ക്ക് റഷ്യയുമായി ബന്ധപ്പെടുന്നതിന് തടസ്സമുണ്ടാക്കുന്നുണ്ട്. മുന്‍കാലങ്ങളില്‍ സോവിയറ്റ് യൂണിയനുമായുള്ള സൗഹൃദം യുദ്ധ വേളയില്‍ പ്രയോജനപ്പെട്ടില്ലെന്ന് അറബ് നാടുകള്‍ തിരിച്ചറിയുന്നു.
പ്രവാചകരുടെ ഭൂമി എന്നു വിശേഷിപ്പിക്കപ്പെടുന്ന ഫലസ്തീന് വീണ്ടെടുക്കല്‍ അറബ് ലോകത്തിന്റെ അഭിമാന പ്രശ്നമാണ്. ഇബ്രാഹിം നബിയുടെ പ്രബോധന കേന്ദ്രം ഹിബ്രോണ്‍ ഫലസ്തീനിലാണ്. ഇസ്ഹാഖ് നബി, യഅ്ഖൂബ് നബി, മൂസാ നബി, ദാവൂദ് നബി തുടങ്ങിയ നിരവധി പ്രവാചകരുടെ പാദ സ്പര്‍ശമേറ്റ മണ്ണ്. സ്വലാഹുദ്ദീന്‍ അയ്യൂബി കുരിശു യോദ്ധാക്കളില്‍ നിന്ന് മോചിപ്പിച്ച ബൈത്തുല്‍ മുഖദ്ദസ്. ഇവയൊക്കെ അധിനിവേശകരില്‍ നിന്ന് മോചിപ്പിക്കാന്‍ ആരുടെ സഹകരണവും അറബ് സമൂഹം തേടുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങളുടെ പോക്ക്.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്ഹാന് മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്ഹാന് മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്ഹാന് യാസിന് (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ