Culture
സൂപ്പര്‍ കേരളം; ദേശീയ വോളിയില്‍ ആതിഥേയ ടീമുകള്‍ സെമിയില്‍
പി.വി നജീബ്
കോഴിക്കോട്വീറുറ്റ പോരാട്ടങ്ങള്‍ക്കൊടുവില്‍ കേരള ടീമുകള്‍ ഫൈനലില്‍. പുരുഷ-വനിതാ വി‘ാഗങ്ങളില്‍ ഹരിയാനയെ കീഴടക്കിയാണ് ദേശീയ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ സെമി പോരാട്ടത്തിന് യോഗ്യത നേടിയത്. കേരള പുരുഷന്മാര് ഒരു സെറ്റിന് പിന്നിട്ട് നിന്ന ശേഷമാണ് ശക്തമായ തിരിച്ചു വരവിലൂടെ ഹരിയാനയെ ഒന്നിനെതിരെ നാല് സെറ്റുകള്‍ക്ക് കീഴടക്കി (30-32. 25-21, 25-18, 25-22) സെമി ബെര്‍ത്ത് ഉറപ്പിച്ചു. ആദ്യ സെറ്റില്‍ തുടക്കം മുതല്‍ കേരളത്തെ പിന്നിലാക്കിയ ഹരിയാന കേരളത്തിന് ഷോക്ക് ട്രീറ്റ്മെന്റ് നല്‍കുകയും ചെയ്തു. പ്രതിരോധ കോട്ട തീര്‍ത്ത് ഹരിയാന വരിഞ്ഞുമുറുക്കിയതോടെ കേരളം ലീഡ് വഴങ്ങേണ്ടി വന്നു. എന്നാല്‍ 15-15 എന്ന നിലയില്‍ കേരളം ഹരിയാനക്കൊപ്പമെത്തിയെങ്കിലും കേരള താരങ്ങള്‍ സര്‍വ്വീസുകളില്‍ വരുത്തിയ വീഴ്ച ഹരിയാനയെ വീണ്ടും മുന്നോട്ട് നയിച്ചു. സ്മാഷുകളും പലപ്പോഴും പുറത്തേക്ക് പോയതും വിനയായി. ക്യാപ്റ്റന്‍ ജെറോമിന്റെ ഒറ്റയാള്‍ പോരാട്ടം പലപ്പോഴും ലക്ഷ്യം കാണാതെ പോവുകയും ചെയ്തതോടെ ആദ്യ സെറ്റ് (32-30) ഹരിയാന നേടി. ആദ്യമായാണ് ചാമ്പ്യന്‍ഷിപ്പില്‍ കേരളം ഒരു സെറ്റു കൈവിടുന്നത്. എന്നാല്‍ രണ്ടാം സെറ്റ് വരുതിയിലാക്കാന്‍ കേരളത്തിന്റെ പരിചയ സമ്പന്നതക്ക് എളുപ്പത്തില്‍ സാധിച്ചു. അജിത്ത് ലാല്‍ തുടങ്ങി വച്ച അക്രമണം വിപിനും ജെറോമും ഏറ്റെടുത്തതോടെ കളി കേരളത്തിന്റെ നിയന്ത്രണത്തിലായി. 21 പോയിന്റില്‍ ഇരു ടീമുകളും ഒപ്പമെത്തിയെങ്കിലും കേരള താരങ്ങളുടെ മികച്ച പ്രകടനം ഒരു പോയിന്റുപോലും പിന്നീട് വിട്ടു നല്‍കാതെ സെറ്റ് പിടിച്ചെടുത്തു (25-21). മൂന്നാം സെറ്റിലേത് ആധികാരക ജയമായിരുന്നു കേരളത്തിന്റേത്. നിലവിലെ ജേതാക്കള്‍ക്ക് സ്വന്തം കാണികള്‍ക്ക് സമ്മാനമായി നല്കാനാവുന്ന മനോഹരമായ ഗെയിമിനെയാണ് മൂന്നാം സെറ്റില്‍ കാണാന്‍ കഴിഞ്ഞത്. ഹരിയാനയുടെ അക്രമണങ്ങളെ വിപിനും അഖിനും ചേര്‍ന്ന് പ്രതിരോധിക്കുകയും ചെയ്തു. ഒരു ‘ാഗത്തുകൂടി ജെറോം അടിച്ചു തകര്‍ക്കുമ്പോള്‍ കൂട്ടായി അജിത്ത് ലാലും ഹരിനായന കോട്ടയെ തകര്‍ക്കുകയായിരുന്നു. ഹരിയാനയെ കൂടുതല്‍ പ്രതിരോധത്തിലാക്കി വ്യക്തമായ ലീഡോടെ (25-18) മൂന്നാം സെറ്റ് സ്വന്തമാക്കാന്‍ കേരളത്തിന് കഴിഞ്ഞു.
മത്സരം നാലാം സെറ്റിലേക്ക് നീണ്ടതോടെ ഹരിയാനയും ഉണര്‍ന്നു കളിച്ചു. എന്നാല്‍ തുടക്കം പിന്നിലായെങ്കിലും പിന്നീട് പോയിന്റ് തിരിച്ചു പിടിക്കാന്‍ ജെറോമിനും ടീമിനും കഴിഞ്ഞു. രോഹിത്തും മികച്ച രണ്ട് സ്മാഷുകള്‍ ഉതിര്‍ത്തതോടെ കേരളം ഒപ്പത്തിനൊപ്പമെത്തി. 20-20 പോയിന്റില്‍ എത്തിയപ്പോള്‍ ക്യാപ്റ്റന്റെ കളിയുമായി കേരളത്തെ കരയ്ക്കടുപ്പിക്കാന്‍ ജെറോം എത്തി. 25-22 ന് സെറ്റ് പിടിച്ചതോടെ സ്റ്റേഡിയം മുഴുവന്‍ ആര്‍ത്തിരമ്പുകയായിരുന്നു.
നേരത്തെ വനിതാ വിഭാഗത്തില്‍ ഹരിയാനയെ അനായാസം കീഴടക്കി കേരള വനിതകള്‍ സെമി ഫൈനലില്‍ കടന്നു. ഒരു ഘട്ടത്തില്‍ പോലും ആതിഥേയര്‍ക്ക് വെല്ലുവിളിയാക്കാന്‍ ഹരിയാനക്ക് കഴിഞ്ഞില്ല (25-16, 25-13, 25-14). യുവതാരം എസ് സൂര്യയും ക്യാപ്റ്റന്‍ അഞ്ജുമോളും സെറ്റര്‍ കെ.എസ് ജിനിയും കേരളത്തിനായി തിളങ്ങി. പ്രാഥമിക റൗണ്ട് മത്സരങ്ങളില്‍ കാര്യമായി ഇറങ്ങാതിരുന്ന രാജ്യാന്തര താരം എസ് രേഖ ഇന്നലെ മുഴുവന്‍ സമയവും കളത്തിലുണ്ടായിരുന്നു. ഫോം വീണ്ടെടുക്കുന്നതിന്റെ വ്യക്തമായ സൂചന നല്കിയ രേഖ ടീമിനാകെ ആത്മവിശ്വാസം നല്കുന്ന പ്രകടനമാണ് നടത്തിയത്. പരിചയ സമ്പന്നരായ അഞ്ജു ബാലക്യഷ്ണനെയും കെ.പി അനുശ്രീയെയും ആദ്യ സെറ്റില്‍ ഇറക്കാതെ യുവതാരങ്ങളായ എസ് സൂര്യയെയും അഞ്ജലി ബാബുവിനെയും കളിപ്പിച്ചതും ഫലം കണ്ടു. ആദ്യ സെറ്റില്‍ ഹരിയാനക്ക് പോയിന്റുകള്‍ കിട്ടാന്‍ വഴിയൊരുക്കിയത് കേരള താരങ്ങളുടെ പിഴവില്‍ നിന്നാണ്. രണ്ടും മുന്നും സെറ്റുകളിലും കേരള വനിതകള്‍ക്ക് വെല്ലുവിളിയുണ്ടായില്ല. വനിതകളുടെ മറ്റൊരു മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ റെയില്‍വേ നേരിട്ടുള്ള മൂന്ന് സെറ്റുകള്‍ക്ക് കര്‍ണാടകയെ തോല്പിച്ചു (25-13, 25-14, 25-16 ). റെയില്‍വേക്കായി നിര്‍മ്മല്‍, മലയാളി താരങ്ങളായ എം.എസ് പൂര്‍ണിമ, മിനിമോള്‍ അബ്രാഹം എന്നിവര്‍ തിളങ്ങി.
പുരുഷ വി‘ാഗത്തില്‍ വാശിയേറിയ മത്സരത്തില്‍ തമിഴ്നാട് രണ്ടിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് ആന്ധ്രയെ തോല്‍പ്പിച്ചു (29-27, 22-25, 25-20, 23-25, 19-17). മറ്റൊരു മത്സരത്തില്‍ പഞ്ചാബിന്റെ കടുത്ത വെല്ലുവിളിയെ മറികടന്ന് സര്‍വീസസും സെമിയിലെത്തി (25-22, 25-21, 23-25, 22-25, 15-13).
സെമി ഫൈനല്‍ മത്സരങ്ങള്‍ ഇന്നും നാളെയുമായി സ്വപ്ന നഗരിയില്‍ കാലിക്കറ്റ് ട്രേഡ് സെന്റര്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കും. സെമിയില്‍ ഇന്ന് വൈകീട്ട് 3 മണിക്ക് കേരള വനിതകള്‍ തമിഴ്നാടിനെ നേരിടും. വനിതികളില്‍ രണ്ടാമത്തെ സെമിയില്‍ റെയില്‍വേ മഹാരാഷ്ട്രയെ നേരിടും. പുരുഷന്മാരുടെ വി‘ാഗത്തില്‍ നാളെ വൈകീട്ട് 5 മണിക്ക് കേരളം തമിഴ്നാടുമായി മത്സരിക്കും. രണ്ടാമത്തെ സെമിയില്‍ സര്‍വ്വീസസ് റെയില്‍വേയുമായി ഏറ്റുമുട്ടും.
നടന് ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.
കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്കാന് തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.
Culture
സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്
കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.
2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന് ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.
മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.
Culture
ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന് ഇന്ദ്രന്‍സ്
കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.
ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന് ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.
ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ