Video Stories
കാക്കിക്കുള്ളില്‍ കടുവാക്കൂട്ടമോ?
പരിഷ്കൃത സമൂഹത്തിന് നാണക്കേടുണ്ടാക്കുന്ന വാര്‍ത്തകളാണ് കേരളാ പൊലീസ് ക്യാമ്പില്‍ നിന്നു ദിനംപ്രതി കേട്ടുകൊണ്ടിരിക്കുന്നത്. വരാപ്പുഴയില്‍ വീടാക്രമണ കേസില്‍ ആളുമാറി കസ്റ്റഡിയിലെടുത്ത ശ്രീജിത്തിനെ പൊലീസ് ഉരുട്ടിക്കൊന്നുവെന്ന വിവരം പുറത്തറിഞ്ഞതിന്റെ ഞെട്ടല്‍ വിട്ടുമാറും മുമ്പാണ് കാക്കിക്കുള്ളിലെ കടുവാക്കൂട്ടങ്ങളെ കുറിച്ച് പുറംലോകമറിയുന്നത്. ശ്രീജിത്തിന്റെ കൊലപാതകത്തിന് ഉത്തരവാദികളായ മൂന്ന് റൂറല്‍ ടൈഗര്‍ ഫോഴ്സ് അംഗങ്ങളെയാണ് ഇന്നലെ അറസ്റ്റ് ചെയ്തത്. എറണാകുളം റൂറല്‍ എസ്.പി എ.വി ജോര്‍ജ് പാലൂട്ടി വളര്‍ത്തുന്ന ക്രിമിനല്‍ സംഘമാണിതെന്ന് ചുരുളഴിയുന്ന കേസുകള്‍ കഥപറയുന്നുണ്ട്. വരാപ്പുഴയില്‍ തന്നെ മുമ്പ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച മുകുന്ദന്റെ കൊലപാതകത്തിനു പിന്നിലും ഇതേ കടുവാസംഘമാണെന്ന നിഗമനത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍. ഈ ആളെക്കൊല്ലി കൂട്ടങ്ങള്‍ക്കെതിരെ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം മുമ്പ് ഡി.ജി.പിക്കു നല്കിയ റിപ്പോര്‍ട്ട് ഗൗനിക്കാത്തതാണ് വീണ്ടുമൊരു കസ്റ്റഡി മരണത്തിന്റെ വേദനയിലേക്ക് കേരളത്തെ നയിച്ചത്. കുത്തഴിഞ്ഞു കുത്തുപാളയെടുത്ത ആഭ്യന്തര വകുപ്പിന്റെ കെടുകാര്യസ്ഥതയില്‍ സംസ്ഥാനത്ത് പൊലീസ് ഉദ്യോഗസ്ഥര്‍ കാട്ടിക്കൂട്ടുന്ന താന്തോന്നിത്തങ്ങള്‍ക്ക് അടുത്തകാലത്തൊന്നും അടക്കമുണ്ടാകില്ല എന്നതാണ് ഇതില്‍ നിന്നെല്ലാം വ്യക്തമാകുന്നത്. ലോക്കല്‍ പൊലീസിന്റെ അധികാരത്തില്‍ കടന്നുകയറിയും മയക്കുമരുന്ന് കേസിലെ പ്രതികളില്‍ നിന്നു കൈക്കൂലി വാങ്ങിയും അറസ്റ്റിലായ ഇടുക്കിയിലെ ഇതുപോലുള്ള സ്ക്വാഡംഗങ്ങളെ മുമ്പ് കേരളം കണ്ടതാണ്. പിണറായി വിജയന് മുഖ്യമന്ത്രിയും ആഭ്യന്തര വകുപ്പ് കൈകാര്യ കര്‍ത്താവുമായ ഇതേ കാലയളവില്‍ തന്നെയാണ് ഇടുക്കിയിലെ കടുവാക്കൂട്ടങ്ങള്‍ കുരുക്കിലായത്. അന്ന് എ.വി ജോര്‍ജ് ഇടുക്കിയില്‍ ജില്ലാ പൊലീസ് മേധാവിയായിരുന്നു എന്ന മാറ്റം മാത്രം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇന്റലിജന്‍സ് എ.ഡി.ജി.പിക്കു ലഭിച്ച റിപ്പോര്ട്ടിന്മേല് സര്‍ക്കാര്‍ അടയിരുന്നത് ഗുരുതരമായ വീഴ്ചയായി കാണണം. എസ്.ഐയുടെ അനുമതിയില്ലാതെ വീടുകയറി പ്രതികളെ പിടികൂടുക, സ്റ്റേഷനിലുള്ള മറ്റു പൊലീസുകാരോട് ധാര്‍ഷ്ട്യത്തോടെ പെരുമാറുക, ലോക്കല്‍ പൊലീസ് അറിയാതെ രഹസ്യനീക്കം നടത്തുക, പ്രതികളെ പിടികൂടി മര്‍ദിച്ച ശേഷം ബന്ധപ്പെട്ട സ്റ്റേഷനില്‍ ഏല്പിക്കുക തുടങ്ങിയ ചെയ്തികളാണ് ടൈഗര്‍ ഫോഴ്സില്‍ നിന്നുണ്ടാകുന്നത്. പൊലീസ് ചട്ടത്തിനു വിരുദ്ധമായി വിലസുന്ന ഈ സംഘത്തിന് റൂറല്‍ എസ്.പി എല്ലാ പരിരക്ഷയും നല്‍കുകയും ചെയ്തിരുന്നു. പ്രതികളെ പിടികൂടിയത് ആര്.ടി.എഫ് ആണെന്ന് ഒരിടത്തും വെളിപ്പെടുത്താതെയായിരുന്നു എ.വി ജോര്‍ജ് ഇവരെ ചിറകിനടിയില്‍ ഒളിപ്പിച്ചിരുന്നത്. എന്നാല്‍ ശ്രീജിത്തിന്റെ കസ്റ്റഡി മരണം ഏറെ വിവാദമാവുകയും യഥാര്‍ത്ഥ കൊലയാളികള്‍ക്കായി ചര്‍ച്ചകള്‍ സജീവമാവുകയും ചെയ്തതോടെയാണ് ഒടുവില്‍ ആര്.ടി.എഫ് എന്ന കടുവാസംഘം വലയിലായത്.
ശ്രീജിത്തിന്റെ ജീവനെടുത്ത ആളെക്കൊല്ലി സംഘം കൊലവിളി മുഴക്കി നിലനില്‍ക്കുന്നത് ആശങ്കയോടെയാണ് കേരളം നോക്കിക്കാണുന്നത്. പിരിച്ചുവിട്ടാലും പല രൂപത്തില്‍ തിരിച്ചുവരുന്ന ഇത്തരം സംഘങ്ങളുടെ കൊടുംക്രൂരതയില്‍ ഇനിയെത്ര ജീവന് പൊലിഞ്ഞുപോവുമെന്ന് ഒരു നിശ്ചയവുമില്ല. തല്ലാന്‍ പറഞ്ഞാല്‍ തല്ലാനും കൊല്ലാന്‍ പറഞ്ഞാല്‍ കൊല്ലാനും ഇറങ്ങിപ്പുറപ്പെടുന്ന കടുവാസംഘങ്ങള്‍ എറണാകുളത്ത് മാത്രമല്ല, എല്ലായിടത്തുമുള്ളതായാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് പറയുന്നത്. പലയിടത്തും പല പേരുകളിലാണ് ഇവ അറിയപ്പെടുന്നത്. ഷാഡോ പൊലീസും കമ്മീഷണര്‍ സ്ക്വാഡുമെല്ലാം ഇതിന്റെ മറ്റു പതിപ്പുകളാണ്. കണ്ണൂരില്‍ സി.ഡി പാര്‍ട്ടി എന്ന പേരില്‍ അറിയപ്പെട്ട ഇടിയന് സംഘവും ഇതുതന്നെ. കയ്യില്‍ കിട്ടുന്നവരെ എങ്ങനെ വേണമെങ്കിലും കയറിപ്പെരുമാറാനുള്ള അധികാരമാണ് ഇവര്‍ക്ക് ലഭിച്ചിരിക്കുന്നത്. നിയമംവിട്ട് കയറിനിരങ്ങുന്ന ഈ നരനായാട്ട് സംഘത്തിന്റെ കാട്ടാളത്തമാണ് ശ്രീജിത്തിന്റെ ദാരുണമായ മരണത്തിന് കാരണം. ഉരുട്ടിക്കൊലയാണെന്ന് തെളിയിക്കും വിധമാണ് പൊസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. മൂന്നാംമുറക്ക് വേണ്ടി ആയുധം ഉപയോഗിച്ചതായും അന്വേഷണ സംഘം സംശയിക്കുന്നുണ്ട്. ശ്രീജിത്തിന്റെ രണ്ടു തുടകളിലും പേശികളിലുമുള്ള ചതവ് ഇതിന് ബലം നല്‍കുന്നതാണ്. കഠിനമായ ലാത്തിപോലുള്ള ഉരുണ്ട വസ്തു ഉപയോഗിച്ച് ഉരുട്ടിക്കൊന്നു എന്നതിലേക്കാണ് മെഡിക്കല്‍ റിപ്പോര്‍ട്ട് വെളിച്ചം വീശുന്നത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ മൂന്നാം പേജിലെ 17,18 ഖണ്ഡികകളില്‍ ഇത് പറയുന്നുണ്ട്. ശ്രീജിത്തിനെ അറസ്റ്റ് ചെയ്ത ദിവസം മുതല്‍ മൂന്നു ദിവസം ക്രൂരമായ മര്‍ദനം നടന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.
കോടതി ഉത്തരവുകളെല്ലാം കാറ്റില്‍പ്പറത്തിയാണ് പൊലീസുകാരുടെ ഈ കിരാത മര്‍ദനം. അറസ്റ്റിനും കസ്റ്റഡിയില്‍ വെക്കുന്നതിനും സുപ്രീംകോടതിയുടെ നിബന്ധനകളുണ്ട്. അറസ്റ്റ് രേഖപ്പെടുത്താതെയാണ് ശ്രീജിത്തിനെ കസ്റ്റഡിയില്‍ വെച്ച് മര്‍ദിച്ച് കൊലപ്പെടുത്തിയത് എന്നത് സുപ്രീംകോടതി മാനദണ്ഡങ്ങളുടെ നഗ്നമായ ലംഘനമാണ്. കസ്റ്റഡിയിലുള്ള സ്ഥലവും അറസ്റ്റിന്റെ വിവരങ്ങളും ബന്ധുക്കളെയൊ സുഹൃത്തുക്കളെയൊ അറിയിക്കണമെന്നാണ് സുപ്രീംകോടതി ഉത്തരവ്. എന്നാല്‍ പലപ്പോഴും മര്‍ദനമേറ്റ് ആസ്പത്രിയില്‍ ഗുരുതരാവസ്ഥയിലുള്ളപ്പോഴാണ് ഇത്തരക്കാരുടെ വീട്ടുകാരെ വിവരമറിയിക്കുന്നത്. ശ്രീജിത്തിന്റെ വിഷയത്തിലും ഇതു തന്നെയാണ് സംഭവിച്ചത്. മാത്രമല്ല, ഒരിറ്റു ദാഹജലത്തിനു വേണ്ടി വാവിട്ടു കരയുന്ന മകനു വെള്ളം നീട്ടിയ അമ്മയെ എസ്.ഐ ബലമായി തടഞ്ഞുവെന്നും ശ്രീജിത്തിന്റെ അമ്മ ശ്യാമള വെളിപ്പെടുത്തിയിട്ടുണ്ട്. എത്രമേല്‍ ക്രൂരമാണ് കേരളത്തിലെ പൊലീസുകാരുടെ മനസ് എന്നതിന്റെ മകുടോദാഹരണമാണിത്. നക്സലൈറ്റ് രാജന്റെയും തിരുവവന്തപുരം ഫോര്‍ട്ട് സ്റ്റേഷനില്‍ ഇരുമ്പുദണ്ഡ് കൊണ്ട് ഉരുട്ടിക്കൊന്ന ഉദയകുമാറിന്റെയും ഷീല വധക്കേസില്‍ കസ്റ്റഡിയിലിരിക്കെ മൂന്നാം മുറയില്‍ കൊല്ലപ്പെട്ട സമ്പത്തിന്റെയും പൊലീസുകാരന്റെ ബന്ധുവിനെ പ്രണയിച്ചതിന് പാറശ്ശാല പൊലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജീവിന്റെയും പുറം ലോകമറിയാതെ പൂഴ്ത്തിവച്ച സിബിയുടെയും സന്ദീപിന്റെയും വിനീഷിന്റെയും റോബിന്റെയും ദാരുണ മരണങ്ങളില്‍ ഇനിയും പൊലീസ് പാഠം പഠിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷം മാത്രം 23 കസ്റ്റഡി മരണങ്ങളാണ് കേരളത്തിലുണ്ടായിട്ടുള്ളത്. സുരക്ഷിത കേരളമെന്ന വാഗ്ദത്തവുമായി അധികാരത്തിലേറിയ ഇടതു സര്‍്ക്കാറിന്റെ ഭരണകാലത്താണ് പാവങ്ങളെ ഇങ്ങനെ പൊലീസ് ഉരുട്ടിയും ചവിട്ടിയും ക്രൂരമായി കൊന്നൊടുക്കുന്നത്. ഇതിനായി കുറെ കാക്കിക്കടുവകളും. ലജ്ജിക്കുക കേരളമേ… ലജ്ജിച്ചു തലതാഴ്ത്തുക.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്ഹാന് മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്ഹാന് മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്ഹാന് യാസിന് (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ