Culture
അര്‍ജന്റീനയുടെ പിന്മാറ്റം; ഇസ്രാഈലില്‍ രാഷ്ട്രീയ പ്രതിസന്ധി
തെല്‍ അവീവ്: അന്താരാഷ്ട്ര സൗഹൃദ മത്സരത്തില്‍നിന്ന് അര്‍ജന്റീനാ ഫുട്‌ബോള്‍ ടീം പിന്മാറിയതിനു പിന്നാലെ ഇസ്രാഈല്‍ രാഷ്ട്രീയ മേഖലയില്‍ പ്രതിസന്ധി. മാസങ്ങള്‍ക്കു മുമ്പേ നിശ്ചയിച്ചിരുന്ന മത്സരത്തില്‍ രാഷ്ട്രീയം കലര്‍ത്താന്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും കായികമന്ത്രി മിരി റെജേവും ശ്രമിച്ചതാണ് അര്‍ജന്റീനയുടെ പിന്മാറ്റത്തില്‍ കലാശിച്ചതെന്നും ഇക്കാര്യത്തില്‍ ഇസ്രാഈല്‍ ഫലസ്തീനോട് നയതന്ത്ര തോല്‍വി വഴങ്ങിയെന്നും പ്രാദേശിക പത്രങ്ങള്‍ ആരോപിച്ചു. അതേസമയം, ഇസ്രാഈല്‍ ഭരണകൂടം ഫലസ്തീന്‍ നേതാക്കളെയും അര്‍ജന്റീനയെയും കുറ്റപ്പെടുത്തി ഫുട്‌ബോള്‍ ആരാധകരുടെ രോഷത്തില്‍നിന്നു രക്ഷപ്പെടാനാണ് ശ്രമിക്കുന്നത്.
നേരത്തെ ഹൈഫയിലെ വലിയ സ്റ്റേഡിയത്തില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന മത്സരം ആഴ്ചകള്‍ക്കു മുമ്പാണ് ജറൂസലമിലെ സ്റ്റേഡിയത്തിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്. അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ച് പിടിച്ചെടുത്ത ‘അല്‍ മല്‍ഹ’ എന്ന ഫലസ്തീന്‍ ഗ്രാമം തകര്‍ത്താണ് ഈ സ്റ്റേഡിയം നിര്‍മിച്ചിരിക്കുന്നത്. ഇസ്രാഈലും ഫലസ്തീന്‍ പ്രവിശ്യയായ വെസ്റ്റ്ബാങ്കും തമ്മിലുള്ള അതിര്‍ത്തിക്ക് തൊട്ടടുത്താണ് ടെഡ്ഡി കോളക് സ്റ്റേഡിയം.
Just as she "bought" Giro d'Italia for $18-million, Miri Regev tried 2 buy Lionel Messi &Team Argentina for nearly $1-million 4 Brand Israel promotion. Luckily, Argentina saw through gimmick & cancelled before its reputation could be irreparably sullied. https://t.co/E1AQwFErrv pic.twitter.com/S2pt1014BW
— Tikun Olam (@richards1052) June 6, 2018
ഇസ്രാഈല്‍ തലസ്ഥാനം ജറൂസലമിലേക്ക് മാറ്റാനുള്ള നീക്കങ്ങള്‍ക്ക് അന്താരാഷ്ട്ര പിന്തുണ ലഭിക്കുന്നതിനു വേണ്ടിയാണ് മത്സരവേദി മാറ്റാന്‍ നെതന്യാഹു തീരുമാനിച്ചത്. ഇസ്രാഈല്‍ രാഷ്ട്രനിര്‍മാണത്തിന്റെ എഴുപതാം വാര്‍ഷികാഘോഷത്തിനിടെയാണ് മത്സരം എന്നതും ഈ തീരുമാനത്തിന് പ്രേരകമായി. വേദിമാറ്റത്തില്‍ അര്‍ജന്റീന ആശങ്ക അറിയിച്ചിരുന്നെങ്കിലും ഇസ്രാഈല്‍ പ്രധാനമന്ത്രി ഇക്കാര്യത്തില്‍ വിട്ടുവീഴ്ചക്ക് തയ്യാറായിരുന്നില്ല. നെതന്യാഹൂവിന്റെ വലങ്കയ്യും കായിക-സാംസ്‌കാരിക മന്ത്രിയുമായ മിരി റെജേവും ജറൂസലമിലെ മത്സരത്തിന് അതീവ പ്രാധാന്യമാണ് നല്‍കിയത്.
കളിക്കെത്തുന്ന അര്‍ജന്റീനാ ടീമിനൊപ്പം സമയം ചെലവഴിക്കാനും ലയണല്‍ മെസ്സിയുമായി ഹസ്തദാനം ചെയ്യാനുമുള്ള അവസരത്തിനായി മിരി റെജേവ് മത്സരത്തിന്റെ സംഘാടകര്‍ക്ക് പണം നല്‍കിയെന്ന വാര്‍ത്തകളും ഇതിനിടെ പുറത്തുവന്നു. 2.6 ദശലക്ഷം ഷെക്കല്‍ (ഏകദേശം അഞ്ചു കോടി രൂപ) ആണ് ഇതിനു വേണ്ടി ഇവരുടെ മന്ത്രാലയം ചെലവഴിച്ചത്. ഇസ്രാഈല്‍ പാര്‍ലമെന്റ് ആയ നെസറ്റിന്റെ സ്റ്റേറ്റ് കണ്‍ട്രോള്‍ കമ്മിറ്റി ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു.
ഹൈഫയില്‍ നിന്ന് ജറൂസലമിലേക്ക് വേദിമാറ്റുക വഴി ഇസ്രാഈല്‍ ഫുട്‌ബോളിനെ രാഷ്ട്രീയവല്‍ക്കരിക്കുകയാണെന്ന് ഫലസ്തീന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡണ്ട് ജിബ്രീല്‍ അല്‍ റജൂബ് ഒരുമാസം മുമ്പ് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന് അയച്ച കത്തില്‍ വ്യക്തമാക്കിയിരുന്നു. ഫുട്‌ബോളിനെ ഉപയോഗിച്ച് ഇസ്രാഈല്‍ ഫലസ്തീനെതിരായ സൈനിക നീക്കത്തെ ന്യായീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ജറൂസലമില്‍ കളിക്കേണ്ടതില്ലെന്ന അര്‍ജന്റീനയുടെ തീരുമാനം ഇസ്രാഈലിന്റെ മുഖത്തേറ്റ അടിയാണ് എന്നായിരുന്നു റജൂബ് കഴിഞ്ഞ ദിവസം പ്രതികരിച്ചത്.
30,000 സീറ്റ് കപ്പാസിറ്റിയുള്ള സ്റ്റേഡിയത്തിലെ മത്സരത്തിന്റെ ടിക്കറ്റുകള്‍ 20 മിനുട്ടിനുള്ളില്‍ വിറ്റുതീര്‍ന്നിരുന്നു. വന്‍ പ്രാധാന്യമാണ് മത്സരത്തിന് ഇസ്രാഈല്‍ മാധ്യമങ്ങള്‍ നല്‍കിയിരുന്നത്. എന്നാല്‍, ഇസ്രാഈലിലേക്ക് യാത്രചെയ്യേണ്ടെന്ന് ലയണല്‍ മെസ്സിയും സംഘവും തീരുമാനിച്ചതോടെ എല്ലാം തകിടംമറിഞ്ഞു. മാധ്യമങ്ങളും പ്രതിപക്ഷവും നെതന്യാഹുവിനും മിരി റെജേവിനുമെതിരെ തിരിഞ്ഞു.
ഇസ്രാഈലിലെ ഫുട്‌ബോള്‍ ആരാധകര്‍ക്ക് ദുഃഖം സമ്മാനിക്കുന്ന ദിനമാണിതെന്നായിരുന്നു പ്രസിഡണ്ട് റൂവന്‍ റിവ്‌ലിന്റെ പ്രതികരണം. പത്രസമ്മേളനം നടത്തിയ മിരി റെജേവ് ആവട്ടെ, ഫലസ്തീന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ മുതല്‍ അര്‍ജന്റീനയിലെ ഫലസ്തീന്‍ അംബാസഡര്‍ വരെയുള്ളവരെ ഭീകരവാദികളായി ചിത്രീകരിച്ചാണ് സംസാരിച്ചത്. അതേസമയം, ഫലസ്തീന്‍ പ്രവിശ്യകളില്‍ അര്‍ജന്റീനയുടെ പിന്മാറ്റത്തില്‍ ആഹ്ലാദപ്രകടനം നടന്നു.
നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.
കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.
Culture
സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്
കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.
2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.
മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.
Culture
ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്
കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.
ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.
ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ