Culture
ബിനോയ് കോടിയേരിക്കെതിരെ മത്സരിച്ചപ്പോള്‍ അപ്പ പറഞ്ഞത് ഇങ്ങനെ; ഓര്‍മ്മകള്‍ പങ്കുവെച്ച് ഉമ്മന്‍ ചാണ്ടിയുടെ മകള്‍
ഉമ്മന്‍ ചാണ്ടിയുടെ വ്യക്തി ജീവതത്തേയും രാഷ്ട്രീയ ജീവിതത്തേയും ഓര്‍ക്കുകയാണ് മകള്‍
അച്ചു ഉമ്മന്‍ അപ്പയെ കുറിച്ച്
അപ്പയുടെ വക്കീല്‍ എന്നാണ് എന്നെ ചെറുപ്പത്തിലേ വിളിച്ചിരുന്നത്. രാഷ്ട്രീയക്കാരനല്ലായിരുന്നെങ്കില്‍ അപ്പ പുരോഹിതനായേനെ എന്നെനിക്കു തോന്നിയിട്ടുണ്ട്. അദ്ദേഹം ആത്മീയവാദിയാണ്, പക്ഷേ മതവാദിയല്ല. സോളര്‍ വിഷയത്തില്‍ ആരോപണങ്ങള്‍ നേരിട്ടപ്പോഴും അപ്പ എതിരാളികളോടു മാന്യത കാണിച്ചു. അവരുടെ കുടുംബ വിഷയങ്ങള്‍ ഒന്നു പോലും പരാമര്‍ശിക്കില്ലെന്ന നിലപാടായിരുന്നു അപ്പയുടേത്. ഞങ്ങളെല്ലാം സങ്കടപ്പെട്ടപ്പോഴും അപ്പ ആശ്വസിപ്പിച്ചു. ഇത്രയും കാലം സംശുദ്ധമായ പൊതുജീവിതം നയിച്ചയാളെ ചിലരുടെ വാക്കുകളുടെ പേരില്‍ ഇത്ര വേട്ടയാടിയതില്‍ വല്ലാത്ത വിഷമമുണ്ട്.
ജനസമ്പര്‍ക്ക പരിപാടിയില്‍ 20 മണിക്കൂര്‍ വരെ ഇടവേള പോലുമെടുക്കാതെ ഒറ്റയ്ക്കു നിന്നു പതിനായിരങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിച്ചതു കണ്ടപ്പോള്‍, അതിന് യുഎന്നിന്റെ അംഗീകാരം കിട്ടിയപ്പോള്‍ എനിക്കുണ്ടായ സന്തോഷത്തിനു കണക്കില്ല. അതിനെ ആക്ഷേപിച്ചവരുമുണ്ട്. എന്നാല്‍ വര്‍ഷങ്ങളായി രാജ്യത്തു നില്‍ക്കുന്ന രീതി ഒറ്റ ദിവസം കൊണ്ടു മാറ്റാന്‍ ആര്‍ക്കുമാകില്ല. കൊച്ചിയില്‍ മെട്രോ ട്രെയിനിന്റെ വരവ് എല്ലാവരും ആഘോഷമാക്കി. എന്നാല്‍ അതിനു കാരണമായ അപ്പയുടെ ഇച്ഛാശക്തി എങ്ങും പരാമര്‍ശിച്ചു കേട്ടില്ല. ഉദ്ഘാടനത്തിനു ക്ഷണിക്കാനുള്ള മര്യാദ പോലും കാണിച്ചില്ല. എങ്കിലും ഒരു പരിഭവവും പറയാതെ അദ്ദേഹം അടുത്ത ദിവസം അതില്‍ സാധാരണക്കാര്‍ക്കൊപ്പം നടത്തിയ യാത്രയുണ്ടല്ലോ, അതു കണ്ടപ്പോഴും മനസ്സില്‍ സ്‌നേഹം പെരുകിയിട്ടേയുള്ളൂ.
ദാവോസിലെ ഓര്‍മത്തെറ്റ് ഒരു വേദന
ഇപ്പോഴും വേദനയുള്ള ഓര്‍മ സ്വിറ്റ്‌സര്‍ലന്‍ഡിലെ ദാവോസിലേതാണ്. സ്റ്റാന്‍ഡേഡ് ചാര്‍ട്ടേഡ് ബാങ്കിലാണു ഞാനന്ന്. അപ്പ ദാവോസില്‍ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ ബാങ്കുമായി ബന്ധപ്പെട്ട ചടങ്ങിനു ഞാനും അവിടെയുണ്ടായിരുന്നു. അപ്പയ്ക്ക് ഉണ്ടായിരുന്നത് മഞ്ഞില്‍ ഉപയോഗിക്കാന്‍ കൊള്ളാത്ത പഴയ ഷൂസായിരുന്നു. ഉച്ചകോടിയുടെ സംഘാടകര്‍ നല്‍കിയ കിറ്റില്‍ മഞ്ഞിലിടാനുള്ള ഷൂസ് ഉണ്ടായിരുന്നു. ഞാനും സെക്രട്ടറിമാരും അതു നോക്കിയില്ല. അപ്പ തെന്നി താഴെ വീണു തുടയെല്ലു പൊട്ടി. ശസ്ത്രക്രിയയില്‍ എല്ലിന്റെ കുറച്ചു ഭാഗം നീക്കം ചെയ്തു. അതോടെ ആ കാലിന് അല്‍പം നീളം കുറഞ്ഞു, ഇപ്പോള്‍ മുടന്തിയേ നടക്കാനാകൂ.
ഷൂസിന്റെ കാര്യം എന്താണു ശ്രദ്ധിക്കാതിരുന്നതെന്ന് ഇത്രയും കാലമായിട്ടും ഒരിക്കല്‍ പോലും എന്നോടോ മറ്റുള്ളവരോടോ അപ്പ ചോദിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷം അപ്പയോടൊത്തു ന്യൂയോര്‍ക്കില്‍ പോകേണ്ടി വന്നു. അവിടത്തെ മുറിയിലെ പാത്രങ്ങളും ഷെല്‍ഫുമൊന്നും അപ്പയ്ക്കു പ്രവര്‍ത്തിപ്പിച്ചു പരിചയമുണ്ടായിരുന്നില്ല. എന്തെങ്കിലും ആവശ്യം വന്നാല്‍ എന്നെ വിളിക്കണമെന്നു പ്രത്യേകം പറഞ്ഞിരുന്നു. ക്ഷീണം കാരണം ഞാന്‍ ഉണര്‍ന്നതു രാവിലെ ഏഴിന്. കുളിച്ചു വേഷം മാറിയിരിക്കുന്ന അപ്പയെയാണ് അപ്പോള്‍ കണ്ടത്. അദ്ദേഹം രാത്രി രണ്ടിനു തന്നെ ഉണര്‍ന്നിരുന്നു. ഒരു ചായ കുടിക്കണമെന്ന് ആഗ്രഹിച്ചിട്ടും എന്നെ ബുദ്ധിമുട്ടിക്കേണ്ടന്നു കരുതി പുലരും വരെ കാത്തിരുന്നു.
അപ്പയ്ക്ക് എല്ലാവരും ഒരുപോലെ
പണ്ട് മാര്‍ ഇവാനിയോസില്‍ കോളജ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചപ്പോള്‍ അപ്പ തന്ന ഉപദേശവും മറക്കില്ല. അന്നു കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി ആയിരുന്നു എതിര്‍ സ്ഥാനാര്‍ഥി. തന്റെ പക്കല്‍ നിന്നു സഹായം പ്രതീക്ഷിക്കരുതെന്നും തന്റെ മകളാണെന്നു കരുതി ഒരു കാര്യവും വേണമെന്ന് ആഗ്രഹിക്കരുതെന്നും അപ്പ പറഞ്ഞു. അപ്പയ്ക്ക്, ഞങ്ങളും അപ്പയുടെ സഹോദരങ്ങളുടെ മക്കളും തമ്മില്‍ ഒരു ഭേദവുമില്ലായിരുന്നു. അപ്പയുടെ ഗുണങ്ങള്‍ ഏതാണ്ടെല്ലാം അതേ പോലെ കിട്ടിയിട്ടുള്ളതു സഹോദരിയുടെ മകള്‍ സുമചേച്ചിക്കാണ്. അപ്പ ഏറ്റവുമധികം വേദനിച്ചതു സഹോദരി വല്‍സമ്മാമ്മയുടെ മകന്‍ സുമോദിന്റെ മരണത്തിലാണ്.
സാറ്, മരിച്ചു നമ്മള്‍ രക്ഷപ്പെട്ടു!
നര്‍മമുള്ള കാര്യങ്ങളൊക്കെ ഓര്‍മിച്ചു വയ്ക്കും. ഒരിക്കല്‍ അപ്പയെ പഠിച്ച സ്‌കൂളില്‍ വാര്‍ഷികത്തിനു മുഖ്യാതിഥിയായി ക്ഷണിച്ചു. കോട്ടയത്തെ കോണ്‍ഗ്രസ് നേതാവായ ജെ.ജി.പാലയ്ക്കലോടി അടക്കമുള്ളവര്‍ എത്തിയിട്ടുണ്ട്. പരിപാടിക്കു തൊട്ടുമുന്‍പ് പാലയ്ക്കലോടി അപ്പയോടു സ്‌കൂളിന്റെ മുന്‍ പ്രധാനാധ്യാപകന്‍ മരിച്ചു പോയ വിവരം പറഞ്ഞു. അതോടെ യോഗം മാറ്റി വച്ചതായി അപ്പ പ്രഖ്യാപിച്ചു.
എന്നിട്ടു കാറില്‍ കയറാന്‍ എത്തിയപ്പോള്‍ പാലയ്ക്കലോടിയെത്തിയിട്ടു പറഞ്ഞു: പിശകുപറ്റിയതാണ്, ആ പ്രധാനാധ്യാപകന്‍ മരിച്ചിട്ടില്ല. അപ്പയ്ക്കു വിഷമമായി. മരിക്കാത്ത ആളെക്കുറിച്ചു പറഞ്ഞുപോയല്ലോ. ആളുകളെല്ലാം പോവുകയും ചെയ്തു. പപ്പ തിരികെ കാറില്‍ പോകുമ്പോള്‍ പാലയ്ക്കലോടി വീണ്ടുമെത്തിയിട്ടു പറഞ്ഞു. നമ്മള്‍ രക്ഷപ്പെട്ടു, സാറ് മരിച്ചു. അപ്പ ഇടയ്ക്കിടെ ഇത്തരം കഥകള്‍ ഞങ്ങളോടു പറയാറുണ്ട്.
കടപ്പാട്: മനോരമ
നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.
കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.
Culture
സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്
കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.
2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.
മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.
Culture
ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്
കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.
ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.
ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ