Connect with us

tech

ഇനി ലെവല്‍ മാറും; ‘എയര്‍ടെല്‍ ഐക്യു’ അവതരിപ്പിച്ചു

. ക്ലൗഡ് അധിഷ്ടിത ഓംനിചാനല്‍ കമ്യൂണിക്കേഷന്‍സ് പ്ലാറ്റ്‌ഫോമായ എയര്‍ടെല്‍ ഐക്യു സമയബന്ധിതവും സുരക്ഷിതവുമായ ആശയവിനിമയത്തിലൂടെ ഉപഭോക്താക്കളുമായി ആഴത്തില്‍ ബന്ധപ്പെടാന്‍ ബ്രാന്‍ഡിനെ സഹായിക്കുന്നു

Published

on

ഭാരതി എയര്‍ടെല്‍ (എയര്‍ടെല്‍) ‘എയര്‍ടെല്‍ ഐക്യൂ’ അവതരിപ്പിച്ച് ക്ലൗഡ് കമ്യൂണിക്കേഷന്‍ വിപണിയിലേക്ക് പ്രവേശിച്ചു. ക്ലൗഡ് അധിഷ്ടിത ഓംനിചാനല്‍ കമ്യൂണിക്കേഷന്‍സ് പ്ലാറ്റ്‌ഫോമായ എയര്‍ടെല്‍ ഐക്യു സമയബന്ധിതവും സുരക്ഷിതവുമായ ആശയവിനിമയത്തിലൂടെ ഉപഭോക്താക്കളുമായി ആഴത്തില്‍ ബന്ധപ്പെടാന്‍ ബ്രാന്‍ഡിനെ സഹായിക്കുന്നു. ഉദാഹരണത്തിന് ഒരു ഉപഭോക്താവ് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെ ഭക്ഷണം ഓര്‍ഡര്‍ ചെയ്‌തെന്ന് കരുതുക. ഓര്‍ഡറിന്റെ നില അറിയാന്‍ ഉപഭോക്താവ് ഏജന്റിനെ വിളിച്ചുകൊണ്ടിരിക്കണം. എന്നാല്‍ എയര്‍ടെല്‍ ഐക്യു സുരക്ഷിതമായി തടസമില്ലാതെ ഈ ആശയ വിനിമയം നടത്തികൊണ്ടിരിക്കും. വിനിമയം എന്‍ക്രിപ്റ്റ് ചെയ്തിരിക്കുന്നതിനാല്‍ മൊബൈല്‍/ടെലിഫോണ്‍ നമ്പര്‍ മറഞ്ഞിരിക്കും.

ഇന്ത്യന്‍ സംരംഭക രംഗത്ത് തീര്‍ച്ചയായും മാറ്റം സൃഷ്ടിക്കുമെന്ന് ഉറപ്പുള്ള എയര്‍ടെല്‍ ഐക്യു വ്യത്യസ്ത ചാനലുകള്‍ വഴിയുള്ള ബഹുമുഖ വിനിമയ പ്ലാറ്റ്‌ഫോമുകളുടെ ഉപയോഗം ഇല്ലാതാക്കുന്നു. വെറും ഒരു കോഡിലൂടെ സംരംഭകര്‍ക്ക് വോയ്‌സ്, എസ്എംഎസ്, ഐവിആര്‍ സേവനങ്ങള്‍ ലഭ്യമാകും. ഡെസ്‌ക്ക്‌ടോപ്പിലും മൊബൈലിലും സേവനങ്ങള്‍ സാധ്യമാണ്. എയര്‍ടെലിന്റെ തന്നെ എന്‍ജിനീയറിങ് ടീമാണ് എയര്‍ടെല്‍ ഐക്യു വികസിപ്പിച്ചത്.

ഇന്ത്യയിലെ പ്രമുഖ കമ്പനികളായ സ്വിഗ്ഗി, ജസ്റ്റ് ഡയല്‍, അര്‍ബന്‍ കമ്പനി, ഹാവെല്‍സ്, ഡോ.ലാല്‍ പാത്ത് ലാബ്‌സ്, റാപിഡോ തുടങ്ങിയവര്‍ ബീറ്റാ ഘട്ടത്തില്‍ തന്നെ എയര്‍ടെല്‍ ഐക്യുവുമായി കരാറിലായിട്ടുണ്ട്. ഉപഭോക്താക്കളുമായി, ഡെലിവറി പാര്‍ട്ട്‌നര്‍മാരുമായി, റെസ്‌റ്റോറന്റ് സഹകാരികളുമായി തടസമില്ലാത്ത സുരക്ഷിത വിനിമയമാണ് തങ്ങളുടെ സേവനത്തിന് ആവശ്യമെന്നും എയര്‍ടെല്‍ ഐക്യുവിലൂടെ അത് സാധ്യമായെന്നും സ്വകാര്യവും സുരക്ഷിതവുമായി വിതരണം ലളിതമായി തടസമില്ലാതെ നടക്കുന്നുണ്ടെന്നും സ്വിഗ്ഗി സിഒഒ വിവേക് സുന്ദര്‍ പറഞ്ഞു.

ഇന്ത്യന്‍ ക്ലൗഡ് കമ്യൂണിക്കേഷന്‍ വിപണി 100 കോടി ഡോളറിലേക്ക് വളര്‍ന്നുകൊണ്ടിരിക്കുകയാണ്. 20 ശതമാനമാണ് വാര്‍ഷിക വളര്‍ച്ച. ബി2ബി കണക്റ്റീവിറ്റി ഇടത്തില്‍ ഇന്ത്യയിലെ നിര്‍ണായക പങ്കാളിയാണ് എയര്‍ടെല്‍. വന്‍തോതില്‍ വളര്‍ന്നു വരുന്ന ഈ അവസരങ്ങളില്‍ ഈ വിഭാഗത്തില്‍ എയര്‍ടെല്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നു.

Continue Reading
Click to comment

Leave a Reply

Your email address will not be published.

News

ഐഫോണിന്റെ ഈ മോഡലുകളില്‍ ഇനിമുതല്‍ വാട്‌സാപ്പ് ലഭിക്കില്ല

എന്നാല്‍ സോഫ്റ്റ്വെയര്‍ പുതുക്കിയാല്‍ ഒരുപക്ഷേ വാട്‌സ്ആപ്പ് തുടര്‍ന്ന് ലഭിച്ചേക്കാം.

Published

on

ഐ ഫോണിലെ ചില മോഡലുകളില്‍ ഇനിമുതല്‍ വാട്‌സ്ആപ്പ് ലഭിക്കില്ല. ഐഒഎസ് 10, 11 സോഫ്റ്റ്വെയര്‍ പ്രവര്‍ത്തിക്കുന്ന മോഡലുകളിലാണ് ഇനിമുതല്‍ വാട്‌സ്ആപ്പ് സപ്പോര്‍ട്ട് ചെയ്യാതിരിക്കുക.

ഇതുപ്രകാരം ഐഫോണ്‍ 5,5സി എന്നിവയില്‍ വാട്‌സ്ആപ്പ് സേവനം ഇനി മുതല്‍ ലഭ്യമാവില്ല. ഈ മോഡലുകളില്‍ വാട്‌സാപ്പിലെ പുതിയ അപ്‌ഡേറ്റുകളും സുരക്ഷയും ലഭ്യമാകാതെ ഇരിക്കുകയാണ് ചെയ്യുക. ഒക്ടോബര്‍ 24 മുതലായിരിക്കും ഈ മോഡലുകളില്‍ വാട്ട്‌സ്ആപ്പ് ലഭിക്കാതിരിക്കുക.

എന്നാല്‍ സോഫ്റ്റ്വെയര്‍ പുതുക്കിയാല്‍ ഒരുപക്ഷേ വാട്‌സ്ആപ്പ് തുടര്‍ന്ന് ലഭിച്ചേക്കാം.

Continue Reading

News

‘ടേക്ക് എ ബ്രേക്ക്’ ഫീച്ചര്‍ ആഗോള തലത്തില്‍ അവതരിപ്പിച്ച് ഇന്‍സ്റ്റാഗ്രാം

യൂറോപ്യന്‍ രാജ്യങ്ങളില്‍ ആദ്യം കൊണ്ടുവന്ന ഈ ഫീച്ചര്‍ നിലവില്‍ ഇന്ത്യയില്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്.

Published

on

‘ടേക്ക് എ ബ്രേക്ക്’ ഫീച്ചര്‍ ആഗോള തലത്തില്‍ അവതരിപ്പിച്ച് ഇന്‍സ്റ്റാഗ്രാം. ടേക്ക് എ ബ്രേക്ക് എന്ന പുത്തന്‍ ഫീച്ചറാണ് ഇന്‍സ്റ്റഗ്രാം പുതുതായി കൊണ്ടുവന്നിട്ടുള്ളത്. ഇടവേള എടുക്കാന്‍ ഉപഭോക്താവിനെ ഓര്‍മിപ്പിക്കുന്ന ഒരു സംവിധാനമാണിത്.

നിശ്ചിതസമയ പരിധിയില്‍ ഇന്‍സ്റ്റഗ്രാമില്‍ ഇരിക്കുമ്പോള്‍ ഇടവേള എടുക്കാന്‍ ഇന്‍സ്റ്റഗ്രാം ഓര്‍മിപ്പിക്കും ഇതാണ് പുതിയ ഫീച്ചര്‍ ആയി വന്നിട്ടുള്ളത്.

ഇത് ഉപഭോക്താവിന്റെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് എത്ര മിനുട്ട് വേണം എന്നത് സെലക്ട് ചെയ്യാന്‍ കഴിയും. 10 മിനിറ്റ, 20 മിനിറ്റ് ,30 മിനിറ്റ് എന്നിങ്ങനെ ഓപ്ഷനുകള്‍ ആണ് നിലവിലുള്ളത്.

യൂറോപ്യന്‍ രാജ്യങ്ങളില്‍ ആദ്യം കൊണ്ടുവന്ന ഈ ഫീച്ചര്‍ നിലവില്‍ ഇന്ത്യയില്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്.

 

Continue Reading

india

രാജ്യത്ത് അടുത്ത വര്‍ഷം മുതല്‍ 5 ജി

രാജ്യത്ത് അടുത്ത വര്‍ഷം ഇന്റര്‍നെറ്റ് 5ജി ആരംഭിക്കും. 2022 ഏപ്രില്‍, മെയ് മാസങ്ങളിലായി 5ജി സ്‌പെക്ട്രം വിതരണം നടക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍

Published

on

ന്യൂഡല്‍ഹി: രാജ്യത്ത് അടുത്ത വര്‍ഷം ഇന്റര്‍നെറ്റ് 5ജി ആരംഭിക്കും. 2022 ഏപ്രില്‍, മെയ് മാസങ്ങളിലായി 5ജി സ്‌പെക്ട്രം വിതരണം നടക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ടെലികോം മന്ത്രി അശ്വനി വൈഷ്ണവാണ് ഇക്കാര്യം അറിയിച്ചത്.

5ജി മാറ്റത്തെ കുറിച്ചുള്ള ട്രായിയുടെ റിപ്പോര്‍ട്ട് ഫെബ്രുവരിയില്‍ കേന്ദ്രത്തിന് കിട്ടും. ടെലികോം ദാതാക്കള്‍ അടുത്തവര്‍ഷം മെയ് വരെ സ്‌പെക്ട്രം ലേലത്തിന് അധികസമയം ടെലി കമ്മ്യൂണിക്കേഷന്‍ വകുപ്പില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

മെയ് മാസം മുതലുള്ള ആറു മാസം രാജ്യത്ത് 5ജി പരീക്ഷണങ്ങള്‍ നടത്തുന്നതിനായിട്ടായിരിക്കും ഉപയോഗപ്പെടുത്തുക. നഗരങ്ങളിലെന്ന പോലെ ഗ്രാമങ്ങളിലും ഇക്കാലയളവില്‍ 5ജി പരീക്ഷണം നടത്തും.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.