india
നിര്‍മ്മാണത്തിന് ഇരുമ്പ് ഉപയോഗിക്കില്ല; ഭൂകമ്പങ്ങളും കൊടുങ്കാറ്റും വരെ നേരിടാന്‍ രാം മന്ദിറിനാവുമെന്ന് ട്രസ്റ്റ്
ക്ഷേത്രനിര്‍മ്മാണത്തിന് ഇരുമ്പ് ഉപയോഗിക്കില്ല. ഇന്ത്യയുടെ പുരാതനവും പരമ്പരാഗതവുമായ നിര്‍മ്മാണ സാങ്കേതിക വിദ്യകള്‍ പാലിച്ചുകൊണ്ടാവും മന്ദിര്‍ നിര്‍മ്മിക്കുക. ഭൂകമ്പം, കൊടുങ്കാറ്റ്, മറ്റ് പ്രകൃതി ദുരന്തങ്ങള്‍ വരെ പ്രതിരോധിക്കാന്‍ ശേഷിയുള്ളതാവും ക്ഷേത്രം, ട്രസ്റ്റ് അവകാശപ്പെട്ടു.

ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചെന്ന് ശ്രീരാമ ജന്‍മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ്. ഇരുമ്പില്ലാതെ ഇന്ത്യയുടെ പുരാതനവും പരമ്പരാഗതവുമായ നിര്‍മ്മാണ സാങ്കേതിക വിദ്യകള്‍ പാലിച്ചുകൊണ്ടാണ് ക്ഷേത്രം നിര്‍മ്മിക്കുന്നതെന്നും ട്രസ്റ്റ് വ്യക്തമാക്കി. വ്യാഴാഴ്ച ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു ട്രസ്റ്റ്.
ക്ഷേത്രനിര്‍മ്മാണത്തിന് ഇരുമ്പ് ഉപയോഗിക്കില്ല. ഇന്ത്യയുടെ പുരാതനവും പരമ്പരാഗതവുമായ നിര്‍മ്മാണ സാങ്കേതിക വിദ്യകള്‍ പാലിച്ചുകൊണ്ടാവും മന്ദിര്‍ നിര്‍മ്മിക്കുക. ഭൂകമ്പം, കൊടുങ്കാറ്റ്, മറ്റ് പ്രകൃതി ദുരന്തങ്ങള്‍ വരെ പ്രതിരോധിക്കാന്‍ ശേഷിയുള്ളതാവും ക്ഷേത്രം, ട്രസ്റ്റ് അവകാശപ്പെട്ടു.
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും ക്ഷേത്ര സ്ഥലത്തെ മണ്ണ് പരിശോധിക്കുന്നതിനായി ഇന്ത്യയിലെ മികച്ച മേഖലകളില്‍ നിന്നുള്ള എഞ്ചിനീയര്‍മാര്‍ അയോധ്യയില്‍ എത്തിയിട്ടുണ്ടെന്നും ട്രസ്റ്റ്. 36-40 മാസം കൊണ്ട് ക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നും ട്രസ്റ്റ് വ്യക്തമാക്കി.
The Mandir will be built by adhering to India's ancient and traditional construction techniques. It will also be built to sustain earthquakes, storms and other natural calamities. Iron won't be used in the construction of the Mandir.
— Shri Ram Janmbhoomi Teerth Kshetra (@ShriRamTeerth) August 20, 2020
ശ്രീരാം ജംഭൂമി മന്ദിറിന്റെ നിര്‍മ്മാണം ആരംഭിച്ചു. റൂര്‍ക്കി സിബിആര്‍ഐയില്‍ നിന്നും മദ്രാസ് ഐഐടിയില്‍ നിന്നുമുള്ള എന്‍ജിനയര്‍മാര്‍ ക്ഷേത്ര ഭൂമിയിലെ മണ്ണ് പരിശോധന നടത്തിവരികയാണ്. കുറഞ്ഞത് ആയിരം വര്‍ഷമെങ്കിലും ക്ഷേത്രം കേടുപാടില്ലാതെ നിലനില്‍ക്കാന്‍ വേണ്ടി കല്ലുകള്‍ പരസ്പരം സംയോജിപ്പിക്കാന്‍ ചെമ്പ് ഫലകങ്ങള്‍ ഉപയോഗിക്കുമെന്നും ട്രസ്റ്റ് ട്വറ്ററിലൂടെ വ്യക്തമാക്കി.
ചെമ്പ് ഫലകങ്ങള്‍ക്ക് 18 ഇഞ്ച് നീളവും 30 മില്ലീമീറ്റര്‍ വീതിയും 3 മില്ലീമീറ്റര്‍ വ്യാപ്തിയും ഉണ്ടായിരിക്കണം. 10,000 ചെമ്പ് ഫലകങ്ങള്‍ വേണ്ടിവരും. രാമഭക്തര്‍ ക്ഷേത്ര നിര്‍മ്മാണത്തിനായി ചെമ്പ് ഫലകങ്ങള്‍ സംഭാവന നല്‍കണമെന്നും ട്രസ്റ്റ് അഭ്യര്‍ത്ഥിച്ചു. ഈ ചെമ്പ് ഫലകങ്ങള്‍ നല്‍കാന്‍ താത്പര്യമുള്ളവര്‍ക്ക് അതില്‍ തങ്ങളുടെ കുടുംത്തിന്റെയും കുടുംബ ക്ഷേത്രത്തിന്റെയും പേരുകള്‍ കൊത്തിവയ്ക്കാമെന്നും ട്രസ്റ്റ് കൂട്ടിച്ചേര്‍ത്തു.
ആഗസ്ത് അഞ്ചിനാണ് രാമക്ഷേത്ര നിര്‍മ്മാണത്തിന്റെ ഭൂമി പൂജ നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിശില പാകിയാണ് ശിലാസ്ഥാപനം നടത്തിയത്.
india
സ്മൃതിയുടെ മകളുടെ റസ്റ്റോറന്റിന്റെ മദ്യ ലൈസന്‍സ് അനധികൃതം
വടക്കന്‍ ഗോവയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മകളുടെ പേരിലുള്ള റസ്റ്ററന്റിന് മദ്യ ലൈസന്‍സ് ലഭിച്ചത് അനധികൃതമാണെന്ന് റിപ്പോര്‍ട്ട്.

പനജി: വടക്കന്‍ ഗോവയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മകളുടെ പേരിലുള്ള റസ്റ്ററന്റിന് മദ്യ ലൈസന്‍സ് ലഭിച്ചത് അനധികൃതമാണെന്ന് റിപ്പോര്‍ട്ട്. മരിച്ചയാളുടെ പേരിലാണ് ലൈസന്‍സ് പുതുക്കിയതെന്നാണ് ആരോപണം. ഇതേത്തുടര്‍ന്ന് ഗോവ എക്‌സൈസ് കമ്മിഷണര്‍ നാരായണ്‍ എം. ഗാഡ് ലൈസന്‍സ് റദ്ദാക്കാതിരിക്കണമെങ്കില്‍ കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരിക്കുകയാണ്.
ഗോവയിലെ അസന്‍ഗൗവിലാണ് സ്മൃതിയുടെ മകള്‍ സോയിഷ് ഇറാനിയുടെ പോഷ് റസ്റ്ററന്റായ സില്ലി സോള്‍സ് കഫേ ആന്റ് ബാര്‍ ഉള്ളത്. ബാറിനുള്ള ലൈസന്‍സ് കൃത്രിമ രേഖകള്‍ നല്‍കിയാണ് ഉടമകള്‍ കൈവശപ്പെടുത്തിയതെന്ന് അഭിഭാഷകനായ എയ്‌റിസ് റോഡ്രിഗസ് നല്‍കിയ പരാതിയിലാണ് ജൂലൈ 21ന് എക്‌സൈസ് കമ്മിഷണര്‍ നോട്ടിസ് അയച്ചത്. വിഷയം ജൂലൈ 29ന് കോടതി പരിഗണിക്കും.
കഴിഞ്ഞമാസമാണ് ലൈസന്‍സ് പുതുക്കിയത്. എന്നാല്‍ ലൈസന്‍സിന്റെ ഉടമ ആയിരുന്ന ആന്തണി ഡിഗാമ 2021 മേയ് 17ന് അന്തരിച്ചിരുന്നു. ഡിഗാമയുടെ ആധാര്‍ കാര്‍ഡിലെ വിവരം അനുസരിച്ച് മുംബൈയിലെ വിലേ പാര്‍ലെയിലെ താമസക്കാരനാണിയാള്‍. ഇയാളുടെ മരണ സര്‍ട്ടിഫിക്കറ്റ് മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍നിന്ന് റോഡ്രിഗസിന് ലഭിച്ചിട്ടുമുണ്ട്.
ആറുമാസത്തിനുള്ളില്‍ ലൈസന്‍സ് ട്രാന്‍സ്ഫര്‍ ചെയ്യുമെന്നാണ് അപേക്ഷയില്‍ വ്യക്തമാക്കിയിരുന്നതെന്ന് സംസ്ഥാന എക്‌സൈസ് വിഭാഗം പറയുന്നു.വിവരാവകാശ നിയമപ്രകാരമാണ് റോഡ്രിഗസ് വിവരങ്ങള്‍ ശേഖരിച്ചത്. സില്ലി സോള്‍സ് കഫേ ആന്റ് ബാറിന് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നതിന് റസ്റ്ററന്റ് ലൈസന്‍സ് ഇല്ലെന്നും അഭിഭാഷകനായ റോഡ്രിഗസ് പറയുന്നു.
india
സിഖ് വിദ്യാര്‍ഥികളോട് തലപ്പാവും കൃപാണും ധരിക്കരുതെന്ന് യു.പിയിലെ സ്‌കൂള്‍

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ സ്‌കൂളല്‍ സിഖ് വിദ്യാര്‍ഥികളോട് തലപ്പാവും കൃപാണും ധരിക്കരുതെന്ന് ആവശ്യപ്പെട്ട സംഭവത്തില്‍ ശക്തമായ പ്രതിഷേധം അറിയിച്ച് പ്രമുഖ സിഖ് മത നേതൃത്വമായ ശിരോമണി ഗുരുദ്വാര പര്‍ബന്ധക് കമ്മിറ്റി (എസ്.ജി.പി.സി). രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയില്‍ അജ്ഞാതര്‍ സിഖ് പുരോഹിതനെ മര്‍ദിക്കുകയും മുടി മുറിക്കുകയും ചെയ്ത സംഭവത്തെയും സിഖുകാരുടെ പരമോന്നത മതസംഘടന അപലപിച്ചു.
വ്യാഴാഴ്ച ഉത്തര്‍പ്രദേശിലെ ബറേലിയിലെ സിഖ് സമുദായാംഗങ്ങള്‍ സ്‌കൂള്‍ മാനേജ്‌മെന്റിന്റെ ഉത്തരവിനെതിരെ പ്രതിഷേധിച്ചിരുന്നു. ഉത്തരവ് പാലിക്കാത്തതിനാല്‍ കുട്ടികളോട് സ്‌കൂളിലേക്ക് പ്രവേശിക്കരുതെന്ന് പറഞ്ഞതായും അവര്‍ ആരോപിച്ചു.
india
ഇന്ത്യയില്‍ ഒരു ഡോസ് വാക്‌സിന്‍ പോലും എടുക്കാതെ 4 കോടി ആളുകള്‍
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ 98 ശതമാനം പേര്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ട്.

ന്യൂഡല്‍ഹി: ഇന്ത്യയില്‍ യോഗ്യരായ നാലു കോടി ആളുകള്‍ ഇതുവരെ ഒരു ഡോസ് വാക്‌സിന്‍ പോലും സ്വീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീണ്‍ പവാര്‍. ജൂലൈ 18 വരെ സര്‍ക്കാര്‍ കോവിഡ് വാക്‌സിനേഷന്‍ സെന്ററുകളില്‍ 1,78,38,52,566 വാക്‌സിന്‍ ഡോസുകള്‍ സൗജന്യമായി നല്‍കിയിട്ടുണ്ടെന്നും രേഖാമൂലമുള്ള മറുപടിയില്‍ വ്യക്തമാക്കി.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ 98 ശതമാനം പേര്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ട്. 90 ശതമാനം പേര്‍ പൂര്‍ണമായി വാക്‌സിന്‍ എടുത്തിട്ടുണ്ടെന്നും കണക്കില്‍ പറയുന്നു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture6 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ