india
ഹാത്രസ് പെണ്‍കുട്ടിയുടെ വീഡിയോ പ്രചരിപ്പിച്ചതിന് പിന്നില്‍ ബിജെപി; അമിത് മാളവിയക്കെതിരെ കേസെടുക്കണമെന്ന് ആവശ്യം
ബിജെപി ഐടി സെല്‍ മേധാവി അമിത് മാല്‍വിയ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ മുഖം വ്യക്തമായി കാണാവുന്ന വീഡിയോ ഒക്ടോബര്‍ 2 നാണ് പങ്കുവെച്ചത്. ബലാത്സംഗത്തെക്കുറിച്ച് പരാമര്‍ശിച്ചിട്ടില്ലെന്ന് കാണിക്കാനായിരുന്നു ഈ പോസ്റ്റ്. എന്നാല്‍ താന്‍ പീഡനത്തിന് ഇരയായി എന്ന് പെണ്‍കുട്ടി തന്നെ വ്യക്തമാക്കുന്ന ആശുപത്രിയിലെ മൊഴിയുടെ വീഡിയോ ബിജെപി മനപ്പൂര്‍വ്വം മൂടിവെക്കുകയുമാണ്. ഇതിന് പിന്നാലെയാണ് പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്ന് യുപി പൊലീസിന്റെ അട്ടിമറി വാദവും വന്നത്.

ന്യൂഡല്‍ഹി: ഹാത്രസില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീഡിയോ സമൂഹ്യമാധ്യമങ്ങളില്‍ ട്വിറ്ററില്‍ പ്രചരിപ്പിച്ചതിന് പിന്നില്‍ ബിജെപിയെന്ന് വിമര്‍ശനം. പെണ്‍കുട്ടി കൊല്ലപ്പെട്ടതിന് പിന്നാലെ ട്വിറ്ററിലടക്കം പ്രചരിച്ച മൂന്ന് വീഡിയോകളില്‍ ഒന്ന് പങ്കുവെച്ചത് ബിജെപി ഐടി മേധാവി അമിത് മാളവിയയാണെന്ന് തെളിഞ്ഞു.
കൂട്ടബലാത്സംഗത്തിന് ഇരയായി നട്ടെല്ലിന് പരുക്കേറ്റ പെണ്‍കുട്ടി റോഡില്‍ കുഴഞ്ഞ് വീണുകിടക്കുന്ന വീഡിയോയാണ് ബിജെപി ഐടി മേധാവി ട്വീറ്റ് ചെയ്തത്. കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായിട്ടില്ലെന്ന് വാദിക്കുന്ന തരത്തില്‍ പങ്കുവെച്ച വീഡിയോ വിവാദമായിക്കുകയാണ്. ലൈംഗികാതിക്രമത്തിന് ഇരയായ ആളുടെയോ ഇരയായെന്ന് സംശയിക്കപ്പെടുന്ന ഒരാളുടെയോ വ്യക്തിത്വം വെളിപ്പെടുത്തുന്നയാള്‍ക്ക് രണ്ട് വര്‍ഷം വരെ തടവ് നിയമം അനുശാസിക്കുന്നുണ്ട്.
പരിക്കേറ്റ മകളോടൊപ്പം പോലീസ് സ്റ്റേഷന് പുറത്ത് ഇരയുടെ അമ്മ നിലത്ത് കിടന്ന് വിലപിക്കുന്ന വീഡിയോയും അമിത് മാല്‍വിയ പോസ്റ്റ് ചെയ്തിരുന്നു. ഫൂട്ടേജില്‍ അമ്മ ബലാത്സംഗത്തെക്കുറിച്ച് പരാമര്‍ശിച്ചിട്ടില്ലെന്ന് കാണിക്കാനായിരുന്നു ഈ പോസ്റ്റ്. എന്നാല്‍ താന്‍ പീഡനത്തിന് ഇരയായി എന്ന് പെണ്‍കുട്ടി തന്നെ വ്യക്തമാക്കുന്ന ആശുപത്രിയിലെ മൊഴിയുടെ വീഡിയോ ബിജെപി മനപ്പൂര്‍വ്വം മൂടിവെക്കുകയുമാണ്.
അതേസമയം സംഭവത്തെക്കുറിച്ച് പരിശോധിക്കുമെന്ന് ദേശീയ വനിതാ കമ്മീഷന്‍ രേഖ ശര്‍മ്മ അറിയിച്ചു. എ്ന്നാല്‍ പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടോ ഇല്ലയോ എന്നത് വനിത കമ്മീഷനുപോലും ഉറപ്പില്ലെന്ന തരത്തിലാണ് രേഖ ശര്‍മ്മ പ്രതികരിച്ചത്. ‘അവള്‍ ബലാത്സംഗത്തിന് ഇരയായിട്ടുണ്ടെങ്കില്‍ വീഡിയോ ട്വീറ്റ് ചെയ്ത സംഭവം വളരെ നിര്‍ഭാഗ്യകരവും നിയമവിരുദ്ധവുമാണ്’ എന്നാണ് രേഖ ശര്‍മ്മ പറഞ്ഞത്.
എന്നാല്‍, ഒരു വീഡിയോയും ശ്രദ്ധയില്‍പെട്ടില്ലെന്നാണ് യു.പി വനിതാ കമ്മീഷന്‍ അധ്യക്ഷ വിംല ബാത്തം പറഞ്ഞത്. സ്ത്രീയുടെ വ്യക്തിത്വം വെളിപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അത് തീര്‍ച്ചയായും ആക്ഷേപകരമാണെന്നും നിയമ നടപടിയെടുക്കുമെന്നുമാണ് അവര്‍ പറഞ്ഞു.
Can you elaborate which law is violated if video of the victim is posted?? Not one report suggests that she was sexually assaulted. It is only a fiction of Lutyen media’s imagination. Are we governed by rule of law or the hallucinations of a few??!! https://t.co/eVTBXGKkHv
— Priti Gandhi – प्रीति गांधी (@MrsGandhi) October 2, 2020
ബിജെപി ഐടി സെല്‍ മേധാവി അമിത് മാല്‍വിയ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ മുഖം വ്യക്തമായി കാണാവുന്ന വീഡിയോ ഒക്ടോബര്‍ 2 നാണ് പങ്കുവെച്ചത്. ഇതിന് പിന്നാലെയാണ് പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്ന് യുപി പൊലീസിന്റെ അട്ടിമറി വാദവും വന്നത്.
ബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടിയാണെങ്കില്‍ വീഡിയോ ട്വീറ്റ് ചെയ്ത സംഭവം വളരെ നിര്‍ഭാഗ്യകരമാണെന്നും സംഭവത്തില്‍ ബിജെപി ഐടി സെല്‍ മേധാവിക്കെതിരെ കേസെടുക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
india
സ്മൃതിയുടെ മകളുടെ റസ്റ്റോറന്റിന്റെ മദ്യ ലൈസന്‍സ് അനധികൃതം
വടക്കന്‍ ഗോവയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മകളുടെ പേരിലുള്ള റസ്റ്ററന്റിന് മദ്യ ലൈസന്‍സ് ലഭിച്ചത് അനധികൃതമാണെന്ന് റിപ്പോര്‍ട്ട്.

പനജി: വടക്കന്‍ ഗോവയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മകളുടെ പേരിലുള്ള റസ്റ്ററന്റിന് മദ്യ ലൈസന്‍സ് ലഭിച്ചത് അനധികൃതമാണെന്ന് റിപ്പോര്‍ട്ട്. മരിച്ചയാളുടെ പേരിലാണ് ലൈസന്‍സ് പുതുക്കിയതെന്നാണ് ആരോപണം. ഇതേത്തുടര്‍ന്ന് ഗോവ എക്‌സൈസ് കമ്മിഷണര്‍ നാരായണ്‍ എം. ഗാഡ് ലൈസന്‍സ് റദ്ദാക്കാതിരിക്കണമെങ്കില്‍ കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരിക്കുകയാണ്.
ഗോവയിലെ അസന്‍ഗൗവിലാണ് സ്മൃതിയുടെ മകള്‍ സോയിഷ് ഇറാനിയുടെ പോഷ് റസ്റ്ററന്റായ സില്ലി സോള്‍സ് കഫേ ആന്റ് ബാര്‍ ഉള്ളത്. ബാറിനുള്ള ലൈസന്‍സ് കൃത്രിമ രേഖകള്‍ നല്‍കിയാണ് ഉടമകള്‍ കൈവശപ്പെടുത്തിയതെന്ന് അഭിഭാഷകനായ എയ്‌റിസ് റോഡ്രിഗസ് നല്‍കിയ പരാതിയിലാണ് ജൂലൈ 21ന് എക്‌സൈസ് കമ്മിഷണര്‍ നോട്ടിസ് അയച്ചത്. വിഷയം ജൂലൈ 29ന് കോടതി പരിഗണിക്കും.
കഴിഞ്ഞമാസമാണ് ലൈസന്‍സ് പുതുക്കിയത്. എന്നാല്‍ ലൈസന്‍സിന്റെ ഉടമ ആയിരുന്ന ആന്തണി ഡിഗാമ 2021 മേയ് 17ന് അന്തരിച്ചിരുന്നു. ഡിഗാമയുടെ ആധാര്‍ കാര്‍ഡിലെ വിവരം അനുസരിച്ച് മുംബൈയിലെ വിലേ പാര്‍ലെയിലെ താമസക്കാരനാണിയാള്‍. ഇയാളുടെ മരണ സര്‍ട്ടിഫിക്കറ്റ് മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍നിന്ന് റോഡ്രിഗസിന് ലഭിച്ചിട്ടുമുണ്ട്.
ആറുമാസത്തിനുള്ളില്‍ ലൈസന്‍സ് ട്രാന്‍സ്ഫര്‍ ചെയ്യുമെന്നാണ് അപേക്ഷയില്‍ വ്യക്തമാക്കിയിരുന്നതെന്ന് സംസ്ഥാന എക്‌സൈസ് വിഭാഗം പറയുന്നു.വിവരാവകാശ നിയമപ്രകാരമാണ് റോഡ്രിഗസ് വിവരങ്ങള്‍ ശേഖരിച്ചത്. സില്ലി സോള്‍സ് കഫേ ആന്റ് ബാറിന് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നതിന് റസ്റ്ററന്റ് ലൈസന്‍സ് ഇല്ലെന്നും അഭിഭാഷകനായ റോഡ്രിഗസ് പറയുന്നു.
india
സിഖ് വിദ്യാര്‍ഥികളോട് തലപ്പാവും കൃപാണും ധരിക്കരുതെന്ന് യു.പിയിലെ സ്‌കൂള്‍

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ സ്‌കൂളല്‍ സിഖ് വിദ്യാര്‍ഥികളോട് തലപ്പാവും കൃപാണും ധരിക്കരുതെന്ന് ആവശ്യപ്പെട്ട സംഭവത്തില്‍ ശക്തമായ പ്രതിഷേധം അറിയിച്ച് പ്രമുഖ സിഖ് മത നേതൃത്വമായ ശിരോമണി ഗുരുദ്വാര പര്‍ബന്ധക് കമ്മിറ്റി (എസ്.ജി.പി.സി). രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയില്‍ അജ്ഞാതര്‍ സിഖ് പുരോഹിതനെ മര്‍ദിക്കുകയും മുടി മുറിക്കുകയും ചെയ്ത സംഭവത്തെയും സിഖുകാരുടെ പരമോന്നത മതസംഘടന അപലപിച്ചു.
വ്യാഴാഴ്ച ഉത്തര്‍പ്രദേശിലെ ബറേലിയിലെ സിഖ് സമുദായാംഗങ്ങള്‍ സ്‌കൂള്‍ മാനേജ്‌മെന്റിന്റെ ഉത്തരവിനെതിരെ പ്രതിഷേധിച്ചിരുന്നു. ഉത്തരവ് പാലിക്കാത്തതിനാല്‍ കുട്ടികളോട് സ്‌കൂളിലേക്ക് പ്രവേശിക്കരുതെന്ന് പറഞ്ഞതായും അവര്‍ ആരോപിച്ചു.
india
ഇന്ത്യയില്‍ ഒരു ഡോസ് വാക്‌സിന്‍ പോലും എടുക്കാതെ 4 കോടി ആളുകള്‍
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ 98 ശതമാനം പേര്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ട്.

ന്യൂഡല്‍ഹി: ഇന്ത്യയില്‍ യോഗ്യരായ നാലു കോടി ആളുകള്‍ ഇതുവരെ ഒരു ഡോസ് വാക്‌സിന്‍ പോലും സ്വീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീണ്‍ പവാര്‍. ജൂലൈ 18 വരെ സര്‍ക്കാര്‍ കോവിഡ് വാക്‌സിനേഷന്‍ സെന്ററുകളില്‍ 1,78,38,52,566 വാക്‌സിന്‍ ഡോസുകള്‍ സൗജന്യമായി നല്‍കിയിട്ടുണ്ടെന്നും രേഖാമൂലമുള്ള മറുപടിയില്‍ വ്യക്തമാക്കി.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ 98 ശതമാനം പേര്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ട്. 90 ശതമാനം പേര്‍ പൂര്‍ണമായി വാക്‌സിന്‍ എടുത്തിട്ടുണ്ടെന്നും കണക്കില്‍ പറയുന്നു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ