india
അരുണാചലില്‍ ചൈനീസ് കടന്നുകയറ്റം; ഗുരുതര ആരോപണവുമായി എംഎല്‍എ-അന്വേഷണം ആരംഭിച്ച് പൊലീസ്
ലഡാഖ് അതിര്‍ത്തി മേഖലയില്‍ ഇന്ത്യ-ചൈന സൈനിക സംഘര്‍ഷം തുടരുന്നതിനിടെ ഗുരുതര ആരോപണവുമായി അരുണാചല്‍ പ്രദേശ് കോണ്‍ഗ്രസ് എംഎല്‍എ നിനോങ് എറിങാണ് രംഗത്തെത്തിയത്. അതിര്‍ത്തിക്കടുത്ത് മീന്‍ പിടിക്കാന്‍ പോയ അഞ്ച് ഗ്രാമീണരെ ചൈനീസ് സൈന്യം തട്ടിക്കൊണ്ടു പോകുകയായെന്നണ് ആരോപണം.

ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശിലെ അതിര്‍ത്തിയില്‍ നിന്ന് അഞ്ച് ഇന്ത്യക്കാരെ ചൈനീസ് സൈന്യം തട്ടിക്കൊണ്ടുപോയെന്ന് റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ അന്വേഷണം ആരംഭിച്ച് അരുണാചല്‍ പൊലീസ്. ലഡാഖ് അതിര്‍ത്തി മേഖലയില്‍ ഇന്ത്യ-ചൈന സൈനിക സംഘര്‍ഷം തുടരുന്നതിനിടെയാണ് ചൈനീസ് അധിനിവേശം വ്യക്തമാക്കുന്ന ഗുരുതര ആരോപണവുമായി അരുണാചല്‍ പ്രദേശ് കോണ്‍ഗ്രസ് എംഎല്‍എ നിനോങ് എറിങാണ് രംഗത്തെത്തിയത്. അതിര്‍ത്തിക്കടുത്ത് മീന്‍ പിടിക്കാന്‍ പോയ അഞ്ച് ഗ്രാമീണരെ ചൈനീസ് സൈന്യം തട്ടിക്കൊണ്ടു പോയെന്നണ് ആരോപണം.
അരുണാചല്‍ പ്രദേശിലെ അപ്പര്‍ സുബാസിരി ജില്ലയിലാണ് സംഭവം. താനു ബകര്‍, പ്രശാന്ത് റിങ്ലിങ്, ങാരു ദിരി, ദോങ്തു എബിയ, ടോച് സിങ്കം എന്നീ ഗ്രാമീണരെ അപ്പര്‍ സുബാന്‍സിരി ജില്ലയില്‍ രാജ്യാന്തര അതിര്‍ത്തിയ്ക്ക് സമീപത്ത് സെറ 7 പ്രദേശത്തു നിന്ന് തട്ടിക്കൊണ്ടു പോയെന്നാണ് എംഎല്‍എയുടെ വെളിപ്പെടുത്തല്‍. ഇന്ത്യക്കാരെ ചൈനീസ് സൈന്യം തട്ടിക്കൊണ്ടുപോയെന്ന ഫെയ്സ്ബുക്ക് പോസ്റ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ സഹിതം ഇദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്. അതേസമയം എപ്പോഴാണ് സംഭവം നടന്നതെന്ന് ഇദ്ദേഹം വ്യക്തമാക്കിയിട്ടില്ല.
China's PLA (People's Liberation Army) has abducted 5 boys from Nacho, Upper Subansiri in Arunachal Pradesh. This has happened at a time when Rajanath Singh is meeting defence ministers of Russia & China. PLA's action has sent a very wrong message: Congress MLA Ninong Ering pic.twitter.com/Qr5SupeLDD
— ANI (@ANI) September 5, 2020
മാസങ്ങള്‍ക്ക് മുമ്പ് കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ സമാനമായ സംഭവം ഉണ്ടായിട്ടുണ്ടെന്നാണ് കോണ്‍ഗ്രസ് എംഎല്‍എ പറയുന്നത്. അന്ന് 21 വയസുള്ള ഒരാളെ ഇത്തരത്തില്‍ തട്ടിക്കൊണ്ടുപോയിരുന്നുവെന്നും അദ്ദേഹം പറയുന്നു.
SHOCKING NEWS: Five people from Upper Subansiri district of our state Arunachal Pradesh have reportedly been ‘abducted’ by China’s People’s Liberation Army (PLA).
Few months earlier,a similar incident happened. A befitting reply must be given to #PLA and #CCPChina. @PMOIndia https://t.co/8gRdGsQfId pic.twitter.com/KbDMJ3bUi2
— Ninong Ering
(@ninong_erring) September 4, 2020
അതേസമയം, സംഭവത്തില്‍ അന്വേഷണം ആരംഭിച്ച അരുണാചല്‍ പ്രദേശ് പോലീസ് അപ്പര്‍ സുബാന്‍സിരി ജില്ലയിലെ ഇന്ത്യ-ചൈന അതിര്‍ത്തി പ്രദേശത്തേക്ക് പരിശോധനക്കായി പൊലീസിനെ അയച്ചു. സംസ്ഥാനത്തെ അഞ്ച് പേരെ ചൈനീസ് സൈന്യം തട്ടിക്കൊണ്ടുപോയതായ റിപ്പോര്‍ട്ടുകള്‍ വാര്‍ത്തയായതോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. തട്ടികൊണ്ടുപോകല്‍ വാര്‍ത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, സത്യം കണ്ടെത്താന്‍ അതിര്‍ത്തിയിലെ വിദൂര പ്രദേശത്തേക്ക് ടീമിനെ അയച്ചതായി അപ്പര്‍ സുബാന്‍സിരിയിലെ ജില്ലാ പോലീസ് മേധാവി അറിയിച്ചു. വിദൂര പ്രദേശമായതിനാല്‍ അന്വേഷണ സംഘത്തിന് ഞായറാഴ്ച മാത്രമേ മടങ്ങിയെത്താനാവൂ എന്നും കാല്‍നടയായാണ് പോലീസ് യാത്രയെന്നും മേധാവി അറിയിച്ചു.
ലഡാക്കിലെ ഏറ്റുമുട്ടല്‍ സംബന്ധിച്ച വിവാദങ്ങളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം ശക്തമാകുന്നതിനിടെയാണ് പൗരന്മാരെ ചൈന തട്ടികൊണ്ടുപോവുന്നത്. നാലുമാസത്തിലേറെയായി ലഡാക്കില്‍ ഇന്ത്യ- ചൈന സംഘര്‍ഷം തുടരുകയാണ്. എന്നാല്‍ ഇന്ത്യന്‍ സൈന്യമോ അരുണാചല്‍ പ്രദേശ് സര്‍ക്കാരോ ഇതുവരെ സംഭവം സ്ഥിരീകരിച്ചിട്ടില്ല.
പ്രമുഖ പ്രാദേശിക പത്രമായ അരുണാചല്‍ ടൈംസാണ് ശനിയാഴ്ച തട്ടികൊണ്ടുപോവല്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.നാചോ വനമേഖലയില്‍ താമസിക്കുന്ന ടാഗിന്‍ ഗോത്രവിഭാഗത്തില്‍ പെട്ട അഞ്ച് യുവാക്കളെയാണ് തട്ടിക്കൊണ്ടുപോയതായി പറയുന്നത്. കഴിഞ്ഞദിവസം രാത്രിയാണ് സംഭവം ഉണ്ടായതെന്നാണ് വിവരങ്ങള്‍.
എന്നാല്‍, ലഡാഖിനും ധോക്ലാമിനും ശേഷം ചൈനീസ് സൈന്യം അരുണാചല്‍ പ്രദേശിലും കടന്നുകയറുകയാണെന്നാണ് എംഎല്‍എയുടെ ആരോപണം. ഇന്ത്യ ടുഡേ ചാനലിനു നല്‍കിയ അഭിമുഖത്തിലായിരുന്നു കോണ്‍ഗ്രസ് എംഎല്‍എയുടെ ആരോപണം. ‘ചൈനക്കാര്‍ വീണ്ടും അക്രമം ആരംഭിച്ചിരിക്കുന്നു. ലഡാഖിലും ദോക്ലാമിലും നടത്തിയതു പോലെ അരുണാചല്‍ പ്രദേശിലും അവര്‍ കടന്നുകയറുകയാണ്. അവര്‍ യഥാര്‍ഥ നിയന്ത്രണരേഖ മുറിച്ചു കടന്നെന്ന് തെളിഞ്ഞിട്ടുണ്ട്.’ എംഎല്‍എ പറഞ്ഞു. ഇത് രണ്ടാം തവണയാണ് സംഭവിക്കുന്നതെന്നത് നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം ചാനലിനോട് പറഞ്ഞു
india
സ്മൃതിയുടെ മകളുടെ റസ്റ്റോറന്റിന്റെ മദ്യ ലൈസന്‍സ് അനധികൃതം
വടക്കന്‍ ഗോവയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മകളുടെ പേരിലുള്ള റസ്റ്ററന്റിന് മദ്യ ലൈസന്‍സ് ലഭിച്ചത് അനധികൃതമാണെന്ന് റിപ്പോര്‍ട്ട്.

പനജി: വടക്കന്‍ ഗോവയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മകളുടെ പേരിലുള്ള റസ്റ്ററന്റിന് മദ്യ ലൈസന്‍സ് ലഭിച്ചത് അനധികൃതമാണെന്ന് റിപ്പോര്‍ട്ട്. മരിച്ചയാളുടെ പേരിലാണ് ലൈസന്‍സ് പുതുക്കിയതെന്നാണ് ആരോപണം. ഇതേത്തുടര്‍ന്ന് ഗോവ എക്‌സൈസ് കമ്മിഷണര്‍ നാരായണ്‍ എം. ഗാഡ് ലൈസന്‍സ് റദ്ദാക്കാതിരിക്കണമെങ്കില്‍ കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരിക്കുകയാണ്.
ഗോവയിലെ അസന്‍ഗൗവിലാണ് സ്മൃതിയുടെ മകള്‍ സോയിഷ് ഇറാനിയുടെ പോഷ് റസ്റ്ററന്റായ സില്ലി സോള്‍സ് കഫേ ആന്റ് ബാര്‍ ഉള്ളത്. ബാറിനുള്ള ലൈസന്‍സ് കൃത്രിമ രേഖകള്‍ നല്‍കിയാണ് ഉടമകള്‍ കൈവശപ്പെടുത്തിയതെന്ന് അഭിഭാഷകനായ എയ്‌റിസ് റോഡ്രിഗസ് നല്‍കിയ പരാതിയിലാണ് ജൂലൈ 21ന് എക്‌സൈസ് കമ്മിഷണര്‍ നോട്ടിസ് അയച്ചത്. വിഷയം ജൂലൈ 29ന് കോടതി പരിഗണിക്കും.
കഴിഞ്ഞമാസമാണ് ലൈസന്‍സ് പുതുക്കിയത്. എന്നാല്‍ ലൈസന്‍സിന്റെ ഉടമ ആയിരുന്ന ആന്തണി ഡിഗാമ 2021 മേയ് 17ന് അന്തരിച്ചിരുന്നു. ഡിഗാമയുടെ ആധാര്‍ കാര്‍ഡിലെ വിവരം അനുസരിച്ച് മുംബൈയിലെ വിലേ പാര്‍ലെയിലെ താമസക്കാരനാണിയാള്‍. ഇയാളുടെ മരണ സര്‍ട്ടിഫിക്കറ്റ് മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍നിന്ന് റോഡ്രിഗസിന് ലഭിച്ചിട്ടുമുണ്ട്.
ആറുമാസത്തിനുള്ളില്‍ ലൈസന്‍സ് ട്രാന്‍സ്ഫര്‍ ചെയ്യുമെന്നാണ് അപേക്ഷയില്‍ വ്യക്തമാക്കിയിരുന്നതെന്ന് സംസ്ഥാന എക്‌സൈസ് വിഭാഗം പറയുന്നു.വിവരാവകാശ നിയമപ്രകാരമാണ് റോഡ്രിഗസ് വിവരങ്ങള്‍ ശേഖരിച്ചത്. സില്ലി സോള്‍സ് കഫേ ആന്റ് ബാറിന് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നതിന് റസ്റ്ററന്റ് ലൈസന്‍സ് ഇല്ലെന്നും അഭിഭാഷകനായ റോഡ്രിഗസ് പറയുന്നു.
india
സിഖ് വിദ്യാര്‍ഥികളോട് തലപ്പാവും കൃപാണും ധരിക്കരുതെന്ന് യു.പിയിലെ സ്‌കൂള്‍

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ സ്‌കൂളല്‍ സിഖ് വിദ്യാര്‍ഥികളോട് തലപ്പാവും കൃപാണും ധരിക്കരുതെന്ന് ആവശ്യപ്പെട്ട സംഭവത്തില്‍ ശക്തമായ പ്രതിഷേധം അറിയിച്ച് പ്രമുഖ സിഖ് മത നേതൃത്വമായ ശിരോമണി ഗുരുദ്വാര പര്‍ബന്ധക് കമ്മിറ്റി (എസ്.ജി.പി.സി). രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയില്‍ അജ്ഞാതര്‍ സിഖ് പുരോഹിതനെ മര്‍ദിക്കുകയും മുടി മുറിക്കുകയും ചെയ്ത സംഭവത്തെയും സിഖുകാരുടെ പരമോന്നത മതസംഘടന അപലപിച്ചു.
വ്യാഴാഴ്ച ഉത്തര്‍പ്രദേശിലെ ബറേലിയിലെ സിഖ് സമുദായാംഗങ്ങള്‍ സ്‌കൂള്‍ മാനേജ്‌മെന്റിന്റെ ഉത്തരവിനെതിരെ പ്രതിഷേധിച്ചിരുന്നു. ഉത്തരവ് പാലിക്കാത്തതിനാല്‍ കുട്ടികളോട് സ്‌കൂളിലേക്ക് പ്രവേശിക്കരുതെന്ന് പറഞ്ഞതായും അവര്‍ ആരോപിച്ചു.
india
ഇന്ത്യയില്‍ ഒരു ഡോസ് വാക്‌സിന്‍ പോലും എടുക്കാതെ 4 കോടി ആളുകള്‍
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ 98 ശതമാനം പേര്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ട്.

ന്യൂഡല്‍ഹി: ഇന്ത്യയില്‍ യോഗ്യരായ നാലു കോടി ആളുകള്‍ ഇതുവരെ ഒരു ഡോസ് വാക്‌സിന്‍ പോലും സ്വീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീണ്‍ പവാര്‍. ജൂലൈ 18 വരെ സര്‍ക്കാര്‍ കോവിഡ് വാക്‌സിനേഷന്‍ സെന്ററുകളില്‍ 1,78,38,52,566 വാക്‌സിന്‍ ഡോസുകള്‍ സൗജന്യമായി നല്‍കിയിട്ടുണ്ടെന്നും രേഖാമൂലമുള്ള മറുപടിയില്‍ വ്യക്തമാക്കി.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ 98 ശതമാനം പേര്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ട്. 90 ശതമാനം പേര്‍ പൂര്‍ണമായി വാക്‌സിന്‍ എടുത്തിട്ടുണ്ടെന്നും കണക്കില്‍ പറയുന്നു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ