local
പൊലീസ് മേധാവി ലോക്നാഥ് ബെഹ്‌റയുടെ പ്രസ്താവനയിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം: ഇഖ്‌റ എംഎസ്എഫ്
സ്ഥാനമൊഴിയുന്ന പൊലീസ് മേധാവി ലോക് നാഥ് ബെഹ്‌റ കഴിഞ്ഞ ദിവസം സ്വകാര്യ ചാനലുകൾക്ക് നൽകിയ അഭിമുഖങ്ങളിൽ പരാമർശിച്ച ഗുരുതര ആരോപണങ്ങളിൽ ആഭ്യന്തരവകുപ്പിന്റെ ചുമതല കൂടിയുള്ള മുഖ്യമന്ത്രി പിണറായി വിജയൻ നിലപാട് വ്യക്തമാക്കണമെന്ന് മുസ്‌ലിം ലീഗിന്റെ ഗവേഷക വിദ്യാർത്ഥി കൂട്ടായ്മ IKRA ആവശ്യപ്പെട്ടു
സ്ഥാനമൊഴിയുന്ന പൊലീസ് മേധാവി ലോക് നാഥ് ബെഹ്‌റ കഴിഞ്ഞ ദിവസം സ്വകാര്യ ചാനലുകൾക്ക് നൽകിയ അഭിമുഖങ്ങളിൽ പരാമർശിച്ച ഗുരുതര ആരോപണങ്ങളിൽ ആഭ്യന്തരവകുപ്പിന്റെ ചുമതല കൂടിയുള്ള മുഖ്യമന്ത്രി പിണറായി വിജയൻ നിലപാട് വ്യക്തമാക്കണമെന്ന് മുസ്‌ലിം ലീഗിന്റെ ഗവേഷക വിദ്യാർത്ഥി കൂട്ടായ്മ IKRA ആവശ്യപ്പെട്ടു. കൃത്യമായ ഡാറ്റ വെച്ച് വ്യക്തമായി വസ്തുതകൾ സംസാരിക്കുന്നതിന് പകരം സംഘ്പരിവാർ വർഷങ്ങളായി കേരളത്തിനെതിരെ ഉയർത്തുന്ന ആരോപണങ്ങൾക്ക് ഔദ്യോഗിക പരിവേഷം നൽകാനെന്ന മട്ടിൽ വളരെ ലാഘവത്തോടെ ജനത്തെ പരിഭ്രാന്തരാക്കുന്ന തികച്ചും നിരുത്തരവാദപരമായ കാര്യങ്ങളാണ് അദ്ദേഹം ചാനലുകളിൽ ഉന്നയിച്ചിട്ടുള്ളത്. കാടടച്ച് വെടി വെച്ച് കേരളത്തിലെ ഉൽബുദ്ധ ജനതയെ ഒന്നടങ്കം അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവന അങ്ങേയറ്റം ബാലിശമാണ്. കേരളം ഭീകര സംഘടനകളുടെ റിക്രൂട്ടിംഗ് ലക്ഷ്യമായി മാറുന്നുവെന്നും മലയാളികളുടെ ഭീകര ബന്ധം ആശങ്ക ഉണ്ടാക്കുന്നതാണെന്നും വിദ്യാഭ്യാസമുള്ളവരെ പോലും വർഗ്ഗീയ വൽക്കരിക്കുകയാണെന്നും കേരളത്തിൽ ഭീകരവാദത്തിൻറെ സ്ലീപ്പർ സെല്ലുകൾ ഇല്ല എന്ന് പറയാനാകില്ല എന്നുമുള്ള അത്യന്തം ഗുരുതരമായ ആരോപണങ്ങളാണ് കേരളത്തിന് മേൽ അദ്ദേഹം കെട്ടിവെച്ചിരിക്കുന്നത്! എന്നാൽ ഇതേ ഡി.ജി.പി തന്നെ കേരളത്തിൽ ഭീകരവാദ പ്രവർത്തനങ്ങളോ മറ്റോ ഇല്ല എന്ന് മുമ്പ് പറഞ്ഞിട്ടുള്ളതാണ്! നാല് വർഷത്തിലധികം ഡി. ജി. പിയായി ജോലി ചെയ്‌ത ശേഷം തൽസ്ഥാനത്ത് നിന്നും പടിയിറങ്ങുമ്പോൾ നിലവിലെ സാഹചര്യത്തിൽ കേന്ദ്ര സർക്കാരിൽ നിന്നും എന്തൊക്കെയോ നേട്ടങ്ങൾ ഒപ്പിച്ചെടുക്കാൻ വേണ്ടിയുള്ള തരം താണ പ്രസ്താവനയായി പലരും ഇതിനെ കണക്കാക്കുന്നു. എ.ഐ.വൈ.എഫ് നേതാവ് മഹേഷ് കക്കത്ത് ചാനൽ ചർച്ചക്കിടെ പറഞ്ഞത് ബെഹ്‌റയുടെ ട്രാക്ക് റെക്കോർഡ് പരിശോദിച്ചാൽ അദ്ദേഹം മോഡി ഫാനാണെന്ന് വ്യക്തമാവുമെന്നാണ്! ബി.ജെ.പിക്കും പിണറായി വിജയനുമിടയിലുള്ള പാലമാണ് ബെഹ്റയെന്ന് പല രാഷ്ട്രീയ നിരീക്ഷകരും കോൺഗ്രസ്സ് ഉൾപ്പെടെയുള്ള രാഷ്ട്രീയപാർട്ടികളും മുമ്പ് നിരീക്ഷിച്ചിട്ടുള്ളതാണ്.
ഡോക്ടർമാരേയും എഞ്ചിനീയർമാരെയും ഭീകരവാദികൾക്ക് ആവശ്യമാണെന്നതിനാൽ അവരെയും വർഗ്ഗീയ വൽക്കരിച്ച് കൊണ്ട് പോവാനാണ് ഭീകരവാദികൾ ശ്രമിക്കുന്നതെന്നും ബെഹ്‌റ ആരോപിക്കുന്നു. കേരളത്തിൽ സംഘടിത കുറ്റകൃത്യങ്ങൾ കൂടുതലാണെന്നും അദ്ദേഹം ആരോപിക്കുന്നു, ഏതൊക്കെയാണ് സംഘടിത കുറ്റകൃത്യങ്ങൾ എന്ന് വ്യക്തമാക്കാതെ യാതൊരു സ്റ്റാറ്റിസ്റ്റിക്സിൻറെയും പിൻബലമില്ലാതെയാണ് അദ്ദേഹം തൻറെ ആരോപണങ്ങളത്രയും ഉന്നയിക്കുന്നത്! കഴിഞ്ഞ പിണറായി സർക്കാറിന് ഏറെ അപഖ്യാതി സൃഷ്ടിച്ചതാണ് മാവോവാദി ഏറ്റുമുട്ടലും വ്യാപകമായ രീതിയിൽ UAPA ചുമത്തിയതുമെല്ലാം, എന്നാൽ ഇവയിലൊന്നും യാതൊരു മനഃസ്താപവുമില്ലെന്നും അദ്ദേഹം അഭിമുഖത്തിനിടയിൽ പറയുന്നു. കേന്ദ്രസർക്കാരിനും കേരള സർക്കാരിനും ഒരുപോലെ പ്രിയപ്പെട്ടവനായി ബെഹ്‌റ മാറുന്നതിലെ ആൽക്കെമിസ്റ്റ് എന്തെന്ന് വ്യക്തമാക്കാൻ മുഖ്യമന്ത്രി തയ്യാറാവണം. സംഘ്പരിവാർ സഹയാത്രികനാണ് ബെഹ്റയെന്ന വിമർശനം പലവുരു ഉയർന്നതാണ്. കേരള പൊലീസിലെ സംഘ്‌പരിവാർ സ്വാധീനം കഴിഞ്ഞ കാലയളവിൽ വർധിച്ച തോതിലായിരുന്നുവെന്ന് ഇടതുപക്ഷ പ്രവർത്തകർ പോലും ഉന്നയിച്ചിട്ടുള്ളതാണ്. എസ്.എഫ്.ഐ പ്രവർത്തകർക്ക് നേരെ പോലും UAPA പ്രയോഗിക്കുന്ന സാഹചര്യമായിരുന്നു ഒന്നാം പിണറായി ഭരണത്തിലുണ്ടായിരുന്നത്. ബി.ജെ.പി നേതാക്കളുൾപ്പെട്ട കുഴൽപ്പണക്കേസുൾപ്പെടെ അനേകം കുറ്റകൃത്യങ്ങളിൽ ബി.ജെ. പിക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് ഇടത് ഭരണ കൂടം സ്വീകരിക്കുന്നതെന്ന ആരോപണം ശക്തമാണ്. പിണറായിയുടെ തുടർ ഭരണത്തിലെങ്കിലും അദ്ദേഹം ആഭ്യന്തര വകുപ്പ് ഏറ്റെടുത്ത് ഉത്തരവാദിത്വം നിർവഹിക്കാൻ തയ്യാറാവണം.
kerala
വ്യാപാരി വ്യവസായി അനുമോദന സംഗമം
വ്യാപാരി വ്യവസായി ഏകോപന സമിതി കൂട്ടിലങ്ങാടി യൂണിറ്റ് അംഗങ്ങളുടെ മക്കളിൽ നിന്നും ഈ വർഷം എസ് എസ് എൽ സി, ഹയർ സെക്കണ്ടറി പരീക്ഷകളിൽ വിജയിച്ച മുഴുവൻ വിദ്യാർത്ഥികളെയും അവാർഡ് നൽകി അനുമോദിച്ചു.
കൂട്ടിലങ്ങാടി: വ്യാപാരി വ്യവസായി ഏകോപന സമിതി കൂട്ടിലങ്ങാടി യൂണിറ്റ് അംഗങ്ങളുടെ മക്കളിൽ നിന്നും ഈ വർഷം എസ് എസ് എൽ സി, ഹയർ സെക്കണ്ടറി പരീക്ഷകളിൽ വിജയിച്ച മുഴുവൻ വിദ്യാർത്ഥികളെയും അവാർഡ് നൽകി അനുമോദിച്ചു.
കൂട്ടിലങ്ങാടി വ്യാപാര ഭവനിൽ നടന്ന അനുമോദന സംഗമം
മങ്കട ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. അബ്ദുൽ കരീം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് തേറമ്പൻ മുനീർ അധ്യക്ഷത വഹിച്ചു.
പഞ്ചായത്തംഗങ്ങളായ പി.കെ. ഹാലിയ, ശബീബ ഹമീദ്, മെഹ്റുന്നീസ ടീച്ചർ,
യൂണിറ്റ് സെക്രട്ടറി പി.മുഹമ്മദലി, റഊഫ് കൂട്ടിലങ്ങാടി, പി. സാലിം എന്നിവർ പ്രസംഗിച്ചു.
kerala
സ്മാർട്ട് സെന്ററിന് സ്നേഹ സമ്മാനമായി ഭൂമി വിട്ടു നൽകി മൊടപ്പിലാപ്പള്ളി മന
പടിഞ്ഞാറ്റുമുറി കാരാട്ട് പറമ്പിലെ ബി.എഡ് സെന്ററിന് സമീപം മൊടപ്പിലാപ്പള്ളി മനയുടെ ഉടമസ്ഥതയിലുള്ള 20 സെന്റ് സ്ഥലമാണ് സ്മാർട്ടിന് സ്നേഹ സമ്മാനമായി വിട്ടു നൽകിയത്.
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: പടിഞ്ഞാറ്റുമുറി ആസ്ഥാനമായി പത്ത് വർഷത്തിലേറെയായി ജീവകാരുണ്യ സേവന രംഗത്ത് പ്രവർത്തിച്ചു വരുന്ന ശിഹാബ് തങ്ങൾസ് മോണ്യൂമെന്റ് ഫോർ അഡോപ് റിലീഫ് ട്രീറ്റ്മെന്റ് ( സ്മാർട്ട് ) ഡയാലിസിസ് ആന്റ് ഫിസിയോ തെറാപ്പി സെന്ററിന്റെ ഭാവി പ്രവർത്തനങ്ങൾക്ക് കരുത്തേകാൻ ഭൂമി വിട്ടു നൽകി പടിഞ്ഞാറ്റുമുറിയിലെ പ്രശസ്തമായ മൊടപ്പിലാപ്പള്ളി മനയുടെ മാതൃകാ പ്രവർത്തനം ശ്രദ്ധേയമായി.
പടിഞ്ഞാറ്റുമുറി കാരാട്ട് പറമ്പിലെ ബി.എഡ് സെന്ററിന് സമീപം മൊടപ്പിലാപ്പള്ളി മനയുടെ ഉടമസ്ഥതയിലുള്ള 20 സെന്റ് സ്ഥലമാണ് സ്മാർട്ടിന് സ്നേഹ സമ്മാനമായി വിട്ടു നൽകിയത്.
ഭൂമിയുടെ കൈമാറ്റ രേഖ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾക്ക് തന്ത്രി മൊടപ്പിലാപ്പള്ളി പരമേശ്വരൻ നമ്പൂതിരി കൈമാറി.
നിലവിൽ ഡയാലിസിസ് സെന്റർ, ഫിസിയോ തെറാപ്പി സെൻറർ, പാലിയേറ്റീവ് ഹോം കെയർ, നിർധന രോഗികൾക്ക് ഭക്ഷണ വസ്ത്രവിതരണം, സാന്ത്വന പരിചരണം, ഭിന്നശേഷിക്കാർക്ക് ഭവന നിർമ്മാണം, പരിശോധനാ ക്യാമ്പ് ,നിർധനർക്ക് വിദ്യാഭ്യാസ സഹായം, അവാർഡ് ദാനം തുടങ്ങിയ ജീവകാരുണ്യ സേവനങ്ങൾക്ക് പുറമെ കൂടുതൽ മേഖലകളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് സ്മാർട്ട് പ്രവർത്തകർ.
kerala
എസ് ജി ഒ യു സംസ്ഥാന സമ്മേളനം 25 ന് തുടങ്ങും; ലോഗോ പ്രകാശനം ചെയ്തു
സംസ്ഥാന സമ്മേളനത്തിന്റെ ലോഗോ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പ്രകാശനം ചെയ്തു.
റഊഫ് കൂട്ടിലങ്ങാടി
മലപ്പുറം: സിവിൽ സർവീസ് “സ്വത്വ ബോധത്തിന്റെ വീണ്ടെടുപ്പ് ” എന്ന മുദ്രാവാക്യം ഉയർത്തി 25, 26 തീയതികളിൽ മലപ്പുറത്ത് ഡോ: സയ്യിദ് സൽമ നഗറിൽ വെച്ച് നടക്കുന്ന സ്റ്റേറ്റ് ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ (എസ്.ജി.ഒ.യു) സംസ്ഥാന സമ്മേളനത്തിന്റെ ലോഗോ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പ്രകാശനം ചെയ്തു.
സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ഡോ. ഹാറൂൺ റഷീദ്, ജില്ലാ പ്രസിഡന്റ് മുഹമ്മദ് പുല്ലുപറമ്പൻ, ജനറൽ സെക്രട്ടറി വി.കെ.മുനീർ റഹ്മാൻ, ഷാഹുൽ ഹമീദ്, എസ്.ഇ.യു സംസ്ഥാന ജനറൽ സെക്രട്ടറി ആമിർ കോഡൂർ, വൈസ് പ്രസിഡന്റ് ബഷീർ കെ. ഹമീദ് കുന്നുമ്മൽ എന്നിവർ സംബന്ധിച്ചു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ