Culture
ബ്രസീലിന്റെ കളിയില്‍ എന്തുമാറ്റമാണുണ്ടാക്കുകയെന്ന് ബെല്‍ജിയം തുറന്നുകാട്ടി
ബ്രസീല്‍ 1 – ബെല്‍ജിയം 2
#BELBRA
ടിറ്റേയുടെ ബ്രസീല്‍ ലോകകപ്പില്‍ നിന്നു പുറത്ത്. രണ്ടു മണിക്കൂര്‍ മുന്‍പാണെങ്കില്‍ ചിരിച്ചുതള്ളാമായിരുന്നൊരു വാചകം. പക്ഷേ, ഹോട്ട് ഫേവറിറ്റുകളെന്ന് അക്ഷരംതെറ്റാതെ വിളിക്കാവുന്ന മഞ്ഞപ്പടയെ കണിശമായ ടാക്ടിക്കല്‍ ഗെയിം കൊണ്ട് ബെല്‍ജിയം മറികടന്ന ഈ രാത്രി അത്രയെളുപ്പം മനസ്സില്‍നിന്നു പോവില്ല; ബ്രസീല്‍ ഫാന്‍സിനും എതിരാളികള്‍ക്കും. സമീപകാലത്ത് ബ്രസീല്‍ ലോകകപ്പില്‍ അവതരിപ്പിച്ച ഏറ്റവും പ്രതിഭാസമ്പന്നമായ സംഘം ക്വാര്‍ട്ടറില്‍ മുടന്തിവീണു എന്നത് ഫുട്‌ബോളിന്റെ സ്ഥായിയായ അനിശ്ചിതത്വഭാവത്തിന്റെ പുതിയ പുലര്‍ച്ചയാവാം. ആ തോല്‍വിക്ക്, കസാന്‍ അറീനയില്‍ വീണ മഞ്ഞനിറമുള്ള കണ്ണീരിന് പക്ഷേ, കൃത്യമായ കാരണങ്ങളുണ്ട്. ടിറ്റേ എന്ന തന്ത്രശാലിയുടെ അശ്രദ്ധയോ പിഴവോ എന്നതിനേക്കാള്‍ അനിവാര്യമായ വിധി എന്നേ അതേപ്പറ്റി എനിക്കു പറയാന്‍ കഴിയൂ.
മെക്‌സിക്കോക്കെതിരായ പ്രീക്വാര്‍ട്ടറിന്റെ 59-ാം മിനുട്ടില്‍ ഇറ്റാലിയന്‍ റഫറി ഗ്യാന്‍ലുക്ക റോച്ചി ബ്രസീലിന്റെ അഞ്ചാം നമ്പര്‍ താരത്തിനു നേരെ മഞ്ഞക്കാര്‍ഡ് വീശിയത് ബ്രസീലിനെ ലോകകപ്പില്‍ നിന്നു പുറത്താക്കാനുള്ള അപശകുനമാണെന്ന് കളിയെ അല്‍പം കാര്യമായി വിലയിരുത്തുന്ന ചിലര്‍ക്കെങ്കിലും തോന്നിയിരിക്കണം. നാലു മത്സരങ്ങള്‍ക്കിടെ രണ്ടുതവണ കാര്‍ഡുകൊണ്ട് ശിക്ഷിക്കപ്പെട്ട കണ്ട കാസമിറോക്ക് നിര്‍ണായകമായ ബെല്‍ജിയം മാച്ചില്‍ കളിക്കാനാവില്ലെന്നായിരുന്നു റഫറി മഞ്ഞക്കടലാസില്‍ കുറിച്ചതിന്റെ അര്‍ത്ഥം. കേളീതന്ത്രങ്ങളുടെ മധ്യഭാഗത്ത് നിലകൊള്ളുകയും ബുദ്ധിയുള്ള യന്ത്രംകണക്കെ പ്രവര്‍ത്തിച്ച് കളിയുടെ ഗതിനിര്‍ണയിക്കുകയും ചെയ്യുന്ന കാസമിറോയെ പോലുള്ള കളിക്കാര്‍ ലോകഫുട്‌ബോലില്‍ അധികമില്ലെന്ന് റയല്‍ മാഡ്രിഡിന്റെ കളി കാണുന്ന ആര്‍ക്കും അറിയാവുന്നതാണല്ലോ. ടിറ്റേയുടെ കാര്യത്തില്‍ പിന്നീട് സംഭവിക്കേണ്ടത് രണ്ടാലൊരു കാര്യമായിരുന്നു: ഒന്ന്, ടീമിന്റെ നെടുന്തൂണായ കാസമിറോയുടെ സ്ഥാനത്ത് മറ്റൊരു കളിക്കാരനെ പ്രതിഷ്ഠിച്ച് കളിയുടെ വിധി കളിക്കാര്‍ക്ക് വിട്ടുനല്‍കുക. രണ്ട്, മറ്റുപല കോച്ചുമാരും ചെയ്യാറുള്ള പോലെ കാസമിറോയുടെ പ്രാധാന്യം ഉള്‍ക്കൊണ്ട് ടീമിന്റെ ഫോര്‍മേഷന്‍ തന്നെ മാറ്റിപ്പണിയുക. ടിറ്റേ തെരഞ്ഞെടുത്തത് ആദ്യത്തേതായിരുന്നു. തന്റെ കളിക്കാരുടെ മികവില്‍ പൂര്‍ണവിശ്വാസമുള്ള അദ്ദേഹത്തില്‍നിന്ന് അത് പ്രതീക്ഷിക്കുന്നതില്‍ തെറ്റുമില്ലായിരുന്നു. പക്ഷേ, ഒറ്റത്തൂണിന്റെ വ്യത്യാസം ബ്രസീലിന്റെ കളിയില്‍ എന്തുമാറ്റമാണുണ്ടാക്കുകയെന്ന് ബെല്‍ജിയം തുറന്നുകാട്ടി. മഞ്ഞപ്പടയെ റഷ്യയില്‍ നിന്ന് പറഞ്ഞുവിടുകയും ചെയ്തു.
പതിവുപോലെ 4-2-3-1 ഫോര്‍മേഷനിലാണ് ബ്രസീല്‍ കളി തുടങ്ങിയത്. മൂന്നു ഫുള്‍ബാക്കുമാരെ ഡിഫന്‍സ് ചുമതലയേല്‍പ്പിച്ച് 3-2-2-3 ശൈലിയില്‍ ബെല്‍ജിയവും കളിച്ചു. മര്‍വാന്‍ ഫെല്ലയ്‌നിയെ ഡിഫന്‍സീവ് മിഡ്ഡില്‍ കളിപ്പിച്ച് കെവിന്‍ ഡിബ്രുയ്‌നെക്ക് അറ്റാക്കിങ് റോള്‍ നല്‍കിയതും കാറസ്‌കോക്കു പകരം വലതുമിഡ്ഡില്‍ നാസര്‍ ഷാദ്‌ലി ആദ്യ ഇലവനില്‍ വന്നതുമായിരുന്നു പ്രധാന മാറ്റം. ടാക്ടിക്കലായി മാത്രമല്ല ശാരീരികമായി കൂടി കളിച്ചാലേ രക്ഷയുള്ളൂ എന്ന വ്യക്തമായ സന്ദേശമാണ് ബ്രസീലുകാര്‍ക്ക് മാര്‍ട്ടിനസ് നല്‍കിയത്.
എന്നാല്‍ പന്തുരുണ്ടു തുടങ്ങിയപ്പോള്‍ മാർട്ടിനസ് ടിറ്റേയെ കടന്നുചിന്തിച്ച മറ്റൊരു സുപ്രധാന മാറ്റംകൂടി മൈതാനത്തു കണ്ടു. ‘സെന്‍ട്രല്‍ സ്‌ട്രൈക്കറാ’യ റൊമേലു ലുകാകുവിന്റെ പൊസിഷന്‍. സാധാരണ ഗതിയില്‍ ബോക്‌സിനെ ചുറ്റിപ്പറ്റി നില്‍ക്കേണ്ട അയാള്‍ നിലയുറപ്പിച്ചത് വലതുവിങില്‍ ഒരു വിങ്ങറുടെ പൊസിഷനിലാണ്. അതിന് വ്യക്തമായ കാരണവുമുണ്ടായിരുന്നു; ബ്രസീല്‍ ടീമിലേക്കുള്ള മാര്‍സലോയുടെ മടങ്ങിവരവ്. ഇടതു വിങ്ബാക്ക് ആണെങ്കിലും എപ്പോഴും കയറിക്കളിക്കാറുള്ള മാര്‍സലോ ഒരു വിടവ് ഒഴിച്ചിടുമെന്നു കണക്കുകൂട്ടി സെന്‍ട്രല്‍ ബാക്കുമാരെക്കൂടി അങ്ങോട്ട് ആകര്‍ഷിച്ച് മധ്യം തുറക്കാനുള്ള വഴിയായി ലുകാകുവിനെ ഉപയോഗിക്കുകയായിരുന്നു ബെല്‍ജിയം കോച്ച്. ലോകകപ്പില്‍ ഇതാദ്യമായല്ല ലുകാകു പന്തില്ലാത്ത തന്ത്രങ്ങളുടെ ഭാഗമാകുന്നത് എന്നോര്‍ക്കുക.
ബ്രസീലിനെ അപേക്ഷിച്ച് കളിയുടെ ഏതെങ്കിലും മേഖലയില്‍ ബെല്‍ജിയത്തിന് ആധിപത്യമുണ്ടെങ്കില്‍ അത് ബോക്‌സിലേക്കു വരുന്ന സെറ്റ്പീസുകളില്‍ മാത്രമായിരുന്നു. അതില്‍നിന്നു തന്നെ അവര്‍ ഗോള്‍ നേടുകയും ചെയ്തു. 13-ാം മിനുട്ടില്‍ പോസ്റ്റിന്റെ വലതുഭാഗത്തുനിന്നു വന്ന കോര്‍ണറില്‍ അഡ്വാന്‍സ് ചെയ്തുകൊണ്ടുള്ള കംപനിയുടെ ചാടിക്കയറ്റം ബ്രസീല്‍ ഡിഫന്‍സില്‍ ആശയക്കുഴപ്പമുണ്ടാക്കി. ഒരുനിമിഷം കാഴ്ചനഷ്ടപ്പെട്ട ഫെര്‍ണാണ്ടിഞ്ഞോക്ക് പന്ത് തന്റെ കൈയില്‍ തട്ടി വലകുലുക്കിയപ്പോഴേ എന്താണ് സംഭവിച്ചതെന്നു മനസ്സിലായുള്ളൂ. സെറ്റ്പീസുകളില്‍ അപകടകാരിയാകാറുള്ള കംപനിയെ മാര്‍ക്ക് ചെയ്യുന്നതിലും പന്തിന്റെ ഗതി മനസ്സിലാക്കുന്നതിലും വന്ന പിഴവിന് ഒടുക്കേണ്ടിവന്ന വലിയ വില. കസമിറോയെ ബ്രസീല്‍ മിസ്സ് ചെയ്ത ആദ്യനിമിഷം.
That finish from @DeBruyneKev 👌
👀 TV listings 👉 https://t.co/xliHcye6wm
📺 Highlights 👉 https://t.co/LOdKDXkdnV #WorldCup pic.twitter.com/obhv28Mbd1— FIFA World Cup 🏆 (@FIFAWorldCup) July 6, 2018
മാര്‍സലോയും കുട്ടിന്യോയും നെയ്മറുമുള്ള ഇടതുവിങിലായിരുന്നു ബ്രസീലിന്റെ ആക്രമണങ്ങളില്‍ ഏറിയപങ്കും കേന്ദ്രീകരിച്ചത്. നെയ്മറിനെ മാര്‍ക്ക് ചെയ്തും മറ്റുള്ളവരുടെ പാസുകള്‍ മുറിച്ചും ഫെല്ലയ്‌നി അവിടെ നിറഞ്ഞുനിന്നതോടെ കളിക്കാമെന്നല്ലാതെ ഗോളിനടുത്തേക്ക് അടുക്കാന്‍ ബ്രസീല്‍ ബുദ്ധിമുട്ടി. അതിനിടയില്‍ പ്രതിരോധം കടന്നുചെന്ന ചില ഭാഗ്യപരീക്ഷണങ്ങള്‍ തിബോട്ട് കോര്‍ട്വയുടെ റിഫ്‌ളക്‌സിലും കൈകളിലും തട്ടിത്തെറിക്കുകയും ചെയ്തു. ലീഡ് സംരക്ഷിക്കാനായി ബോക്‌സില്‍ കോട്ടകെട്ടുന്നതിനു പകരം അതിവേഗ പ്രത്യാക്രമണം എന്ന തന്ത്രമായിരുന്നു ബെല്‍ജിയത്തിന്റേത്. അതിനായി ലുകാകുവും ഹസാര്‍ഡും മധ്യവരക്കടുത്ത് സദാ ജാഗ്രത്തായി ഉണ്ടായിരുന്നു. ആക്രമണത്തിനിടെ ഡിഫന്‍സിന്റെ ശ്രദ്ധതെറ്റിയ തക്കത്തിന് ലുകാകു വീണ്ടും പണിപറ്റിച്ചു. കാസമിറോയുടെ അഭാവം തുറന്നുകാട്ടി മൈതാനമധ്യത്തിലൂടെ അയാള്‍ പന്തുമായി ഓടിക്കയറി. ഈ ഓട്ടത്തില്‍ ഡിഫന്‍സീവ് മിഡ്ഡുമാരായ പൗളിഞ്ഞോയെയും ഫെര്‍ണാണ്ടിഞ്ഞോയെയും അയാള്‍ മറികടന്നു എന്നകാര്യം ശ്രദ്ധിക്കണം. ബോക്‌സിനു പുറത്ത് ഷോട്ടെടുക്കാന്‍ പാകത്തില്‍ പന്തുകിട്ടിയാല്‍ – അതും സിറ്റ്വേഷന്‍ വണ്‍ടുവണ്‍ ആണെങ്കില്‍ – കെവിന്‍ ഡിബ്രുയ്‌നെ അടങ്ങിയിരിക്കുമോ? പിശുക്കനായ കച്ചവടക്കാരന്റെ തൂക്കംപോലെ കണിശവും കൃത്യവുമായിരുന്നു അയാളുടെ ഷോട്ടിന്റെ കനവും വേഗതയും ഉയരവും. ഗോള്‍കീപ്പര്‍ ആലിസന് അതില്‍ ഒന്നും ചെയ്യാനുണ്ടായിരുന്നില്ല.
രണ്ടു ഗോളിന് പിറകില്‍ നിന്ന ശേഷം ഒരു തിരിച്ചുവരവ് ബ്രസീലിന് ഒരിക്കലും എളുപ്പമായിരുന്നില്ല; പ്രത്യേകിച്ചും അത്തരമൊരനുഭവം സമീപകാലത്തൊന്നും ഉണ്ടായിട്ടില്ലാത്ത സാഹചര്യത്തില്‍. ബെല്‍ജിയമാകട്ടെ, രണ്ടാം ഗോളില്‍ കിട്ടിയ കുഷ്യന്‍ സ്വന്തം ഹാഫ് ഭദ്രമാക്കാന്‍ ഉപയോഗിച്ചു. ഡിഫന്റര്‍മാരും ഡിഫന്‍സീവ് മിഡ്ഡുമാരുമടക്കം അഞ്ചുപേര്‍ ബോക്‌സ് പ്രതിരോധിച്ചതോടെ ബ്രസീലിന് കാര്യങ്ങള്‍ ദുഷ്‌കരമായി.
രണ്ടാംപകുതിയില്‍ ഞാനാഗ്രഹിച്ചത് ഫെര്‍ണാണ്ടിഞ്ഞോക്കു പകരം ഫിലിപ് ലൂയിസ് വരണമെന്നും മാര്‍സലോ ഫ്രീറോളില്‍ മുന്നേറ്റത്തില്‍ കളിക്കണമെന്നുമായിരുന്നു. പതിവുപോലെ അയാള്‍ തന്റെ ഫുട്ട്‌വര്‍ക്ക് കൊണ്ടും ചടുലത കൊണ്ടും ഡിഫന്റര്‍മാരെ ബുദ്ധിമുട്ടിച്ചു. നെയ്മറിന്റെ നീക്കങ്ങള്‍ മിക്കവാറും പ്രവചനീയമായിരുന്നു. മിക്കപ്പോഴും അത് മുന്‍കൂട്ടിക്കണ്ട് അപകടമൊഴിവാക്കാന്‍ ബെല്‍ജിയത്തിനു കഴിഞ്ഞു. പ്രതിരോധത്തിനും ഗോള്‍കീപ്പര്‍ക്കുമിടയില്‍ വിള്ളല്‍ സൃഷ്ടിച്ച് മാര്‍സലോ നല്‍കിയ ഒരു ലോ ക്രോസ് ഗോളായെന്നു കരുതി. പക്ഷേ, അവസാന ടച്ച് നല്‍കാന്‍ ആരുമുണ്ടായില്ല.
ടിറ്റേ നടത്തിയ മൂന്ന് സബ്സ്റ്റിറ്റിയൂഷനും നിര്‍ണായകമായിരുന്നു. പ്രത്യേകിച്ച് ഡഗ്ലസ് കോസ്റ്റയുടെയും ഓഗസ്‌റ്റോയുടെയും വരവ്. ഫിര്‍മിനോ നെയ്മറുമായും കുട്ടിന്യോയുമായും ലിങ്ക് ചെയ്യാന്‍ വിഷമിക്കുന്നു എന്ന് തോന്നിച്ചപ്പോള്‍ ഡഗ്ലസ് കോസ്റ്റ വലതുവിങില്‍ ജീവന്‍കൊടുത്ത് കളിക്കുകയായിരുന്നു. വില്ല്യനു പകരം തുടക്കംമുതല്‍ക്കേ ഇയാള്‍ കളിച്ചിരുന്നെങ്കില്‍ എന്നു തോന്നിപ്പോയി അതുകണ്ടപ്പോള്‍.
കളി അവസാന കാല്‍മണിക്കൂറിലേക്കു കടന്നപ്പോള്‍ ബ്രസീല്‍ ആഗ്രഹിച്ച ഗോള്‍ വന്നു. അതിനുമുമ്പ് അവര്‍ക്ക് അര്‍ഹതപ്പെട്ട ഒരു പെനാല്‍ട്ടി നിഷേധിക്കപ്പെട്ടിരുന്നു. ബോക്‌സിനുള്ളില്‍ ബ്രസീല്‍ പ്ലെയര്‍ക്കു മേലുള്ള കംപനിയുടെ കോണ്‍ടാക്ട് റീപ്ലേകളില്‍ സുവ്യക്തമായിരുന്നെങ്കിലും പുനഃപരിശോധിക്കാനുള്ള വാര്‍ നിര്‍ദേശം റഫറി തള്ളിയത് എന്തുകൊണ്ടാണെന്ന് മനസ്സിലായില്ല. ഒരിക്കല്‍ക്കൂടി കുട്ടിന്യോയുടെ ദീര്‍ഘവീക്ഷണത്തില്‍ നിന്നായിരുന്നു ബ്രസീലിന്റെ ഗോള്‍പിറവി. റെനറ്റോ ആഗസ്‌റ്റോ ബോക്‌സില്‍ ഫ്രീയാണെന്നു കണ്ടെത്തിയ കുട്ടിന്യോ അളന്നുമുറിച്ചൊരു ഹൈബോളാണ് നല്‍കിയത്. ബെല്‍ജിയം ഡിഫന്‍സ് പുലര്‍ത്തിയ ആലസ്യത്തിനുള്ള ശിക്ഷയായി സമയമെടുത്ത് ഉയര്‍ന്നുചാടി ആഗസ്റ്റോ തലവെച്ചു. അതുവരെ അഭേദ്യനായി നിന്ന കോര്‍ട്വ മുഴുനീളന്‍ ഡൈവ് നടത്തിയെങ്കിലും ഫലമുണ്ടായില്ല.
ഒരിക്കല്‍ പറ്റിയ പിഴവ് പിന്നീട് ബെല്‍ജിയം ആവര്‍ത്തിക്കില്ലെന്ന് ഉറപ്പായിരുന്നു. എന്നിട്ടും വേണമെങ്കില്‍ ഗോളടിക്കാവുന്ന സന്ദര്‍ഭങ്ങള്‍ യൂറോപ്യന്‍ ബോക്‌സില്‍ തുറക്കപ്പെട്ടു. ഗോള്‍കീപ്പറെ നേരില്‍ക്കാണുന്ന സന്ദര്‍ഭമുണ്ടായിട്ടുപോലും ആഗസ്‌റ്റോ പുറത്തേക്കടിച്ച് നശിപ്പിച്ചതും നെയ്മറിന്റെ കട്ട്ബാക്ക് പാസില്‍ തുറന്ന ഇടനാഴി മുതലെടുക്കാന്‍ കുട്ടിന്യോക്ക് കഴിയാതിരുന്നതും ഞെട്ടിച്ചു. അതിനിടയില്‍ മറുവശത്ത് ഗോളടിക്കാനുള്ള അവസരങ്ങള്‍ തുറന്നുകിട്ടിയെങ്കിലും പന്തുമായി അലസഗമനം നടത്തി സമയം കൊല്ലുന്നതിലാണ് ലുകാകുവും ഹസാര്‍ഡും ഡിബ്രുയ്‌നെയും ശ്രദ്ധിച്ചത്. ഷാദ്‌ലിക്കു പകരം വെര്‍മാലിനും ലുകാകുവിനു പകരം തീലിമാന്‍സും വന്നതോടെ പ്രതിരോധത്തിന് ഒന്നുകൂടി കട്ടികൂടി. ബ്രസീല്‍ പല്ലുംനഖവുമുപയോഗിച്ച് കളിക്കുമ്പോഴും ഡിഫന്‍സീവ് ലൈന്‍ കൃത്യമായി പാലിച്ച്, പന്ത് കിട്ടുമ്പോള്‍ അത് സമയംകളയാനുള്ള ഉപാധിയായി ഉപയോഗിച്ച് ബെല്‍ജിയം സമയം കൊല്ലുകയും ചെയ്തു.
കാസമിറോയുടെ അഭാവത്തില്‍ ബ്രസീല്‍ മിഡ്ഫീല്‍ഡില്‍ ദൃശ്യമായ ഭീകരമായ വിടവ്, തിബോട്ട് കോര്‍ട്വയുടെ അസാമാന്യമായ സേവുകള്‍, ബ്രസീലിന്റെ ഇടതുഭാഗത്തെ നിയന്ത്രിക്കുന്നതിനായി മാര്‍ട്ടിനസ് കണ്ടെത്തിയ തന്ത്രം, ലുകാകുവിന്റെ അദൃശ്യസ്വാധീനം, ഹസാര്‍ഡിന്റെ നൂറ്റൊന്നു ശതമാനം സമര്‍പ്പിച്ചുള്ള കളി… ഇതൊക്കെയാണ് ഇന്നത്തെ മത്സരത്തില്‍ വ്യക്തമായി കാണാനായത്. റെനറ്റോ ആഗസ്‌റ്റോക്ക് തുറന്ന പോസ്റ്റ് കിട്ടിയപ്പോള്‍ അയാള്‍ വലകുലുക്കുമെന്നുറപ്പിച്ച് സീറ്റില്‍ നിന്ന് ടിറ്റേ ചാടിയെണീറ്റ കാഴ്ച അദ്ദേഹത്തിന്റെ ശുഭാപ്തിവിശ്വാസത്തിന്റെ നേര്‍സാക്ഷ്യമായിരുന്നു. പ്രതിലോമ തന്ത്രങ്ങളില്ലാതെ മുന്നോട്ടുമാത്രം പന്തുകളിപ്പിക്കുന്ന ടിറ്റേ ഈ ഘട്ടത്തില്‍ പുറത്തായത് ലോകകപ്പിന്റെ നഷ്ടമാണെന്ന് ഞാന്‍ പറയും.
ബ്രസീല്‍ പുറത്തായതോടെ ലോകകപ്പിലെ ലാറ്റിനമേരിക്കന്‍ സാന്നിധ്യം അവസാനിക്കുകയും ഫലത്തില്‍ ഇതൊരു യൂറോകപ്പായി പരിണമിക്കുകയും ചെയ്തിരിക്കുന്നു. ഫ്രാന്‍സ്, ബെല്‍ജിയം, ഇംഗ്ലണ്ട്, ക്രൊയേഷ്യ എന്നിവരാണ് ടൂര്‍ണമെന്റില്‍ ശേഷിക്കുന്ന കരുത്തര്‍. ഇവരിലാരെങ്കിലും കപ്പടിക്കുമോ? അതോ, ഈ ടൂര്‍ണമെന്റിലെ പലപ്പോഴുമെന്ന പോലെ അത്ഭുതങ്ങള്‍ ഇനിയും ആവര്‍ത്തിക്കുമോ?
SEMI-FINAL 1 CONFIRMED!
Tuesday 10th July
Saint Petersburg Stadium
France vs Belgium #FRABEL // #WorldCup pic.twitter.com/rtmmSMJeAb— FIFA World Cup 🏆 (@FIFAWorldCup) July 6, 2018
നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.
കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.
Culture
സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്
കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.
2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.
മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.
Culture
ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്
കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.
ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.
ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ