business
ആകർഷക പ്ലാനുകളുമായി ബി എസ് എൻ എൽ; 398 രൂപയുടെ പരിധിയില്ലാത്ത ഡാറ്റാ ആനുകൂല്യവും കോളുകളും
ടെലകോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) അടുത്തിടെ ഇന്റർ കണക്ഷൻ ഉപയോഗ ചാർജുകൾ നിർത്തലാക്കിയതിന് തുടർന്ന് ജിയോ എല്ലാ നെറ്റ് വർക്കിലേക്കും എല്ലാ ആഭ്യന്തര കോളുകളും സൗജന്യമാക്കിയിരുന്നു. ഇപ്പോൾ ഈ വഴിയിലാണ് ബി എസ് എൻ എല്ലും.
പുതിയ പ്രത്യേക താരിഫ് വൗച്ചർ (എസ് ടി വി) ബി എസ് എൻ എൽ ഉടൻ പുറത്തിറക്കും. ഇത് എഫ് യു പി പരിധിയും പരിധിയില്ലാത്ത ഡാറ്റാ ആനുകൂല്യങ്ങളും നൽകാനാണ് പദ്ധതി. പ്രീപെയ്ഡ് വൗച്ചർ 30 ദിവസത്തെ വാലിഡിറ്റിയുള്ള 100 എസ്.എം.എസും സൗജന്യമായി നൽകും. ടെലകോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) അടുത്തിടെ ഇന്റർ കണക്ഷൻ ഉപയോഗ ചാർജുകൾ നിർത്തലാക്കിയതിന് തുടർന്ന് ജിയോ എല്ലാ നെറ്റ് വർക്കിലേക്കും എല്ലാ ആഭ്യന്തര കോളുകളും സൗജന്യമാക്കിയിരുന്നു. ഇപ്പോൾ ഈ വഴിയിലാണ് ബി എസ് എൻ എല്ലും. എഫ് യു പി പരിധി ഉപേക്ഷിക്കുകയാണെന്നും ജനുവരി പത്ത് മുതൽ പരിധിയില്ലാത്ത വോയ്‌സ് കോളിംഗ് ആനുകൂല്യങ്ങൾ നൽകുമെന്നും ബി എസ് എൻ എല്ലും വ്യക്തമാക്കുന്നു. ഇതിനായി പ്ലാൻ വൗച്ചറുകൾ, എസ് ടി വി, കോംബോ വൗച്ചറുകൾ എന്നിവക്ക് പരിധിയില്ലാത്ത കോളുകൾ ലഭിക്കും.
പ്രത്യേക താരിഫ് വൗച്ചർ 30 ദിവസത്തെ വാലിഡിറ്റിയുള്ള 100 എസ് എം എസുംസൗജന്യമായിരിക്കും. ഡൽഹി, മുംബൈ എന്നിവിടങ്ങളിലെ എം ടി എൻ എൽ നെറ്റ് വർക്ക് റോമിംഗ് ഏരിയ ഉൾപ്പടെയുള്ള ഹോം, ദേശീയ റോമിംഗുകളിൽ പ്രതിദിനം സൗജന്യ എസ് എം എസ് ബാധകമാണ്. ഈ പദ്ധതി ട്രായിയുടെ പുതിയ ഭേദഗതി ഉത്തരവിന് കീഴിലായിരിക്കും. 2021 ജനുവരി പത്ത് മുതലാണ് ഇത് പ്രാബല്യത്തിലാകുന്നത്.
ഇതിന് പുറമെ പ്രത്യേക ദിവസങ്ങളിൽ ഉപയോക്താക്കളിൽ നിന്ന് അടിസ്ഥാന താരിഫ് ഈടാക്കാൻ ഉപയോഗിച്ചിരുന്ന ബ്ലാക്ക് ഔട്ട് ദിവസങ്ങൾ നീക്കം ചെയ്യുമെന്നും ബി എസ് എൻ എൽ പ്രഖ്യാപിച്ചു. ബി എസ് എൻ എൽ അടുത്തിടെ 199 രൂപയ പ്രീപെയ്ഡ് പ്ലാൻ അവതരിപ്പിച്ചിരുന്നു. ഇത് 30 ദിവസ്‌തെ വാലിഡിറ്റിക്കായി 2 ജിബി ഡാറ്റയും കോളിംഗ് ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്. നിലവിൽ ഇത് 250 മിനിറ്റ് എഫ്.യു.പി പരിധിയിൽ വരുന്നതാണ്.
2021 ജനുവരി 10 മുതൽ റീചാർജ്ജ് ചെയ്യുന്നവർക്കായി ഈ പ്ലാനുകൾ പരിഗണിക്കാം
മൂന്ന് മാസത്തേക്ക് 449 രൂപ വിലയുള്ള പ്രൊമോഷണൽ ബ്രോഡ്ബാൻഡ് പ്ലാനുകളുടെ ലഭ്യതയും വിപുലീകരിച്ചിട്ടുണ്ട്. ഈ പ്ലാനുകൾ 2021 മാർച്ച് 4 വരെ ലഭ്യമാണ്. കൂടാതെ പതിവ് ബ്രോഡ്ബാൻഡ് പ്ലാനുകളിൽ ബി എസ് എൻ എൽ, എഫ് യു പിക്ക് ശേഷമുള്ള വേഗതയും വർധിപ്പിച്ചു. പ്രമോഷണൽ പ്ലാനുകൾക്ക് മുൻപത്തെ പോലെ തന്നെ പോസ്റ്റ് എഫ് യു പി പരിധികളുണ്ട്. 500 മുതൽ 650 രൂപ വരെയുള്ള റഗുലർ ബ്രോഡ്ബാൻഡ് പ്ലാനുകൾക്ക് 2 എം ബി പി എസ് പോസ്റ്റ് എഫ് യു പി വേഗതയും ലഭിക്കും. 651 മുതൽ 799 രൂപ വരെ വിലയുള്ള പ്ലാനുകൾക്ക് 5 എം ബി പി എസ് പോസ്റ്റ് എഫ് യു പി വേഗതയും ലഭിക്കും. 700 മുതൽ 800 രൂപ വരെയുള്ള പദ്ധതികൾക്ക് 5 എം ബി പി എസ് പോസ്റ്റ് എഫ് യു പി വേഗതയും 800 രൂപക്കും 999 രൂപക്കും മുകളിലുള്ള പ്ലാനുകൾക്കും പത്ത് എം ബി പി എസ് പോസ്റ്റ് എഫ് യു പി വേഗതയും ലഭ്യമാണ്.
business
സ്വർണ വിലയിൽ ഇടിവ്, ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്
ഈ മാസം സ്വർണ വില 36000ന് താഴെയെത്തുന്നത് ഇത് ആദ്യമാണ്.
സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു. പവന് 360 താഴ്ന്ന് സ്വർണത്തിന്റെ വില 36,880 രൂപയായി.ഗ്രാമിന് 45 രൂപ കുറഞ്ഞ് 4610ൽ എത്തി.ഈ മാസത്തെ കുറഞ്ഞ വിലയാണിത്.
ഈ മാസം സ്വർണ വില 36000ന് താഴെയെത്തുന്നത് ഇത് ആദ്യമാണ്.
business
37,000ത്തിലേക്കെന്ന ആശങ്കകള്‍ക്കിടെ സ്വര്‍ണ വില ഇന്ന് കുറഞ്ഞു
ഗ്രാമിന് 4,590 രൂപയായി. ഇന്നലെ 4,610 രൂപയായിരുന്നു. ഗ്രാമിന് 20 രൂപയുടെ കുറവുണ്ടായി
കൊച്ചി: പവന്‍ വില 37,000ത്തിലേക്ക് കടക്കുമെന്ന ആശങ്കകള്‍ക്കിടെ ഇന്ന് വില കുറഞ്ഞു. പവന് 200 രൂപയാണ് കുറഞ്ഞത്. ഇതോടെ ഇന്നലെ 36,920 രൂപയായിരുന്ന സ്വര്‍ണ വില ഇന്ന് 36,720ലെത്തി.
ഗ്രാമിന് 4,590 രൂപയായി. ഇന്നലെ 4,610 രൂപയായിരുന്നു. ഗ്രാമിന് 20 രൂപയുടെ കുറവുണ്ടായി.
കഴിഞ്ഞ മൂന്നു നാലു മാസങ്ങള്‍ക്കിടയിലെ ഏറ്റവും വലിയ വര്‍ധനവാണ് ഇന്നലെയുണ്ടായത്.
business
സ്വര്‍ണവില കഴിഞ്ഞ നാലു മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍
നവംബര്‍ ഒന്നിന് 35,760 രൂപയായിരുന്നു പവന്‍ വില. ഈ മാസം ഇതുവരെയായി 960 രൂപ പവന് കൂടി
കൊച്ചി: കേരളത്തില്‍ സ്വര്‍ണ വില കൂടി കഴിഞ്ഞ നാലുമാസത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. പവന്‍ സ്വര്‍ണത്തിന് 36,720 രൂപയാണ് വില. ഇന്നലെയാണ് സ്വര്‍ണ വില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയത്.
നവംബര്‍ ഒന്നിന് 35,760 രൂപയായിരുന്നു പവന്‍ വില. ഈ മാസം ഇതുവരെയായി 960 രൂപ പവന് കൂടി.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ