Connect with us

business

കാനറാ ബാങ്ക് നിക്ഷേപങ്ങളുടെ പലിശനിരക്ക് വര്‍ധിപ്പിച്ചു

നവംബര്‍ 27 മുതല്‍ പുതുക്കിയ നിരക്ക് പ്രാബല്യത്തിലായി. 

Published

on

തിരുവനന്തപുരം: ഹ്രസ്വകാല, ദീര്‍ഘകാല ടേം നിക്ഷേപങ്ങളുടെ പലിശ നിരക്ക് കാനറ ബാങ്ക് വര്‍ധിപ്പിച്ചു. രണ്ടു വര്‍ഷം മുതല്‍ 10 വരെ കാലവധിയുള്ള നിക്ഷേപങ്ങള്‍ക്ക് ഇനി ആകർഷകമായ ഉയര്‍ന്ന പലിശ ലഭിക്കും.

രണ്ടു മുതല്‍ മൂന്നു വര്‍ഷം വരെ രണ്ടു കോടി രൂപയിൽ താഴെയുള്ള നിക്ഷേപങ്ങള്‍ക്ക് ജനറല്‍ വിഭാഗത്തിന് 5.40 ശതമാനവും മുതിര്‍ന്ന പൗരന്മാര്‍ക്ക് 5.90 ശതമാനവുമാണ് പുതുക്കിയ പലിശ നിരക്ക്.

മൂന്നു മുതല്‍ 10 വര്‍ഷം വരെയുള്ള ദീര്‍ഘകാല ടേം നിക്ഷേപങ്ങള്‍ക്ക് ജനറല്‍ വിഭാഗത്തിന് 5.50 ശതമാനവും മുതിര്‍ന്ന പൗരന്മാര്‍ക്ക് 6.00 ശതമാനവും പലിശ ലഭിക്കും. നവംബര്‍ 27 മുതല്‍ പുതുക്കിയ നിരക്ക് പ്രാബല്യത്തിലായി.

business

സ്വർണ വിലയിൽ ഇടിവ്, ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്

ഈ മാസം സ്വർണ വില 36000ന് താഴെയെത്തുന്നത് ഇത് ആദ്യമാണ്.

Published

on

സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു. പവന് 360 താഴ്ന്ന് സ്വർണത്തിന്റെ വില 36,880 രൂപയായി.ഗ്രാമിന് 45 രൂപ കുറഞ്ഞ് 4610ൽ എത്തി.ഈ മാസത്തെ കുറഞ്ഞ വിലയാണിത്.

ഈ മാസം സ്വർണ വില 36000ന് താഴെയെത്തുന്നത് ഇത് ആദ്യമാണ്.

Continue Reading

business

37,000ത്തിലേക്കെന്ന ആശങ്കകള്‍ക്കിടെ സ്വര്‍ണ വില ഇന്ന് കുറഞ്ഞു

ഗ്രാമിന് 4,590 രൂപയായി. ഇന്നലെ 4,610 രൂപയായിരുന്നു. ഗ്രാമിന് 20 രൂപയുടെ കുറവുണ്ടായി

Published

on

കൊച്ചി: പവന്‍ വില 37,000ത്തിലേക്ക് കടക്കുമെന്ന ആശങ്കകള്‍ക്കിടെ ഇന്ന് വില കുറഞ്ഞു. പവന് 200 രൂപയാണ് കുറഞ്ഞത്. ഇതോടെ ഇന്നലെ 36,920 രൂപയായിരുന്ന സ്വര്‍ണ വില ഇന്ന് 36,720ലെത്തി.

ഗ്രാമിന് 4,590 രൂപയായി. ഇന്നലെ 4,610 രൂപയായിരുന്നു. ഗ്രാമിന് 20 രൂപയുടെ കുറവുണ്ടായി.

കഴിഞ്ഞ മൂന്നു നാലു മാസങ്ങള്‍ക്കിടയിലെ ഏറ്റവും വലിയ വര്‍ധനവാണ് ഇന്നലെയുണ്ടായത്.

Continue Reading

business

സ്വര്‍ണവില കഴിഞ്ഞ നാലു മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍

നവംബര്‍ ഒന്നിന് 35,760 രൂപയായിരുന്നു പവന്‍ വില. ഈ മാസം ഇതുവരെയായി 960 രൂപ പവന് കൂടി

Published

on

കൊച്ചി: കേരളത്തില്‍ സ്വര്‍ണ വില കൂടി കഴിഞ്ഞ നാലുമാസത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. പവന്‍ സ്വര്‍ണത്തിന് 36,720 രൂപയാണ് വില. ഇന്നലെയാണ് സ്വര്‍ണ വില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയത്.

നവംബര്‍ ഒന്നിന് 35,760 രൂപയായിരുന്നു പവന്‍ വില. ഈ മാസം ഇതുവരെയായി 960 രൂപ പവന് കൂടി.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.