main stories
നിയമങ്ങള്‍ അനുസരിക്കണം; ട്വിറ്ററിനെതിരെ നിലപാട് കടുപ്പിച്ച് കേന്ദ്രസര്‍ക്കാര്‍
പോപ് ഗായിക റിഹാന അടക്കമുള്ള ആഗോള സെലിബ്രിറ്റികള്‍ കര്‍ഷക സമരത്തെ പിന്തുണച്ച് ട്വീറ്റ് ചെയ്തതോടെയാണ് കര്‍ഷക സമരം ലോകശ്രദ്ധയാകര്‍ഷിച്ചത്.
ന്യൂഡല്‍ഹി: കര്‍ഷക സമരവുമായി ബന്ധപ്പെട്ട് പ്രതികരിച്ച ആയിരത്തോളം എക്കൗണ്ടുകള്‍ പൂട്ടണമെന്ന നിര്‍ദേശം ട്വിറ്റര്‍ അധികൃതര്‍ തള്ളിയതിന് പിന്നാലെ നിലപാട് കടുപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. രാജ്യത്തെ നിയമങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കണമെന്ന് കേന്ദ്രം ട്വിറ്ററിന് മുന്നറിയിപ്പ് നല്‍കി. സമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷം പരത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് കേന്ദ്ര ഐ.ടി മന്ത്രി രവിശങ്കര്‍ പ്രസാദ് രാജ്യസഭയില്‍ പറഞ്ഞു.
ഖലിസ്ഥാന്‍ വാദത്തെ പിന്തുണയ്ക്കുന്നുവെന്നും പാകിസ്താന്‍റെ പ്രേരണയില്‍ പ്രവര്‍ത്തിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് 1178 അക്കൗണ്ടുകള്‍ മരവിപ്പിക്കണമെന്ന് കേന്ദ്ര സർക്കാർ ട്വിറ്ററിനോട് ആവശ്യപ്പെട്ടത്. 500ഓളം അക്കൗണ്ടുകൾ ട്വിറ്റർ മരവിപ്പിച്ചിരുന്നു. എന്നാൽ, അഭിപ്രായ സ്വാതന്ത്രത്തിനുള്ള അവകാശം ചൂണ്ടിക്കാട്ടി മാധ്യമങ്ങളുടെയും മാധ്യമപ്രവർത്തകരുടെയും രാഷ്ട്രീയ നേതാക്കളുടെയും അക്കൗണ്ടുകൾ മരവിപ്പിക്കാൻ ട്വിറ്റർ തയാറായില്ല. ഇതാണ് കേന്ദ്ര സർക്കാറിനെ ചൊടിപ്പിച്ചത്.
പോപ് ഗായിക റിഹാന അടക്കമുള്ള ആഗോള സെലിബ്രിറ്റികള്‍ കര്‍ഷക സമരത്തെ പിന്തുണച്ച് ട്വീറ്റ് ചെയ്തതോടെയാണ് കര്‍ഷക സമരം ലോകശ്രദ്ധയാകര്‍ഷിച്ചത്. ഇത് രാജ്യത്തിന് അപമാനകരമാണെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. കേന്ദ്രസര്‍ക്കാറിനെ പിന്തുണയക്കാന്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ അടക്കമുള്ളവര്‍ രംഗത്ത് വന്നെങ്കിലും ആഗോളതലത്തില്‍ സര്‍ക്കാറിന് മുഖം രക്ഷിക്കാന്‍ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് ട്വീറ്ററിനെതിരെ കടുത്തനിലപാടുമായി കേന്ദ്രം രംഗത്ത് വന്നിരിക്കുന്നത്.
main stories
മങ്കിപോക്‌സ് ആഗോള പകര്‍ച്ചവ്യാധി: ഡബ്ല്യു.എച്ച്.ഒ
മങ്കിപോക്‌സിനെ ആഗോള പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന(ഡബ്ല്യു.എച്ച്.ഒ).
ജനീവ: മങ്കിപോക്‌സിനെ ആഗോള പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന(ഡബ്ല്യു.എച്ച്.ഒ). അന്താരാഷ്ട്രതലത്തില്‍ പൊതുജന ആശങ്കയായി രോഗം വളര്‍ന്നിരിക്കുകയാണെന്ന് സംഘടനയുടെ അടിയന്തര യോഗത്തിന് ശേഷം ഡബ്ല്യു.എച്ച്.ഒ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.
ലോകത്ത് ഇതുവരെ 72 രാജ്യങ്ങളില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിച്ചുകൊണ്ടിരിക്കുകയുമാണ്. ഇതുവരെ മങ്കിപോക്‌സ് സ്ഥിരീകരിച്ചതില്‍ 70 ശതമാനവും യൂറോപ്യന്‍ രാജ്യങ്ങളിലാണെന്ന് സംഘടന പറഞ്ഞു. 2020 ജനുവരി 30ന് കോവിഡിനെ ആഗോള പകര്‍ച്ചവ്യാധിയായി പ്രഖ്യാപിക്കുമ്പോള്‍ ചൈനക്ക് പുറത്ത് 82 കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. വ്യാപനത്തിന്റെ വേഗതയും തോതും പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ അടിയന്തര പ്രാധാന്യവും കണക്കിലെടുത്താണ് ഒരു രോഗത്തെ ആഗോള മഹാമാരിയായി പ്രഖ്യാപിക്കുന്നത്.
india
ഇന്ത്യയില്‍ ഒരു ഡോസ് വാക്‌സിന്‍ പോലും എടുക്കാതെ 4 കോടി ആളുകള്‍
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ 98 ശതമാനം പേര്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ട്.
ന്യൂഡല്‍ഹി: ഇന്ത്യയില്‍ യോഗ്യരായ നാലു കോടി ആളുകള്‍ ഇതുവരെ ഒരു ഡോസ് വാക്‌സിന്‍ പോലും സ്വീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീണ്‍ പവാര്‍. ജൂലൈ 18 വരെ സര്‍ക്കാര്‍ കോവിഡ് വാക്‌സിനേഷന്‍ സെന്ററുകളില്‍ 1,78,38,52,566 വാക്‌സിന്‍ ഡോസുകള്‍ സൗജന്യമായി നല്‍കിയിട്ടുണ്ടെന്നും രേഖാമൂലമുള്ള മറുപടിയില്‍ വ്യക്തമാക്കി.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ 98 ശതമാനം പേര്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ട്. 90 ശതമാനം പേര്‍ പൂര്‍ണമായി വാക്‌സിന്‍ എടുത്തിട്ടുണ്ടെന്നും കണക്കില്‍ പറയുന്നു.
india
ഹിമാചല്‍ പ്രദേശിലെ ബി.ജെ.പി നേതാവ് കോണ്‍ഗ്രസില്‍
ഹിമാചല്‍ പ്രദേശിലെ ബി.ജെ.പി നേതാവ് ഇന്ദു വര്‍മ കോണ്‍ഗ്രസില്‍ ചേര്‍ന്നു.
ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശിലെ ബി.ജെ.പി നേതാവ് ഇന്ദു വര്‍മ കോണ്‍ഗ്രസില്‍ ചേര്‍ന്നു. സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഇന്ദു വര്‍മയുടെ ചുവടുമാറ്റം. മുന്‍ ബി.ജെ.പി എം.എല്‍.എ രാകേഷ് വര്‍മയുടെ ഭാര്യയാണ് ഇന്ദു വര്‍മ. 20 വര്‍ഷത്തോളമായി ബി.ജെ.പിയില്‍ പ്രവര്‍ത്തിക്കുന്നു.
ഇന്ദു വര്‍മയുടെ കോണ്‍ഗ്രസ് പ്രവേശനം വരുന്ന ഹിമാചല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് സഹായകരമായി മാറുമെന്ന് ഹിമാചല്‍ പ്രദേശിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി രാജീവ് ശുക്ല പറഞ്ഞു. ദിവസങ്ങള്‍ക്ക് മുമ്പ് ബി.ജെ.പിയുടെ ഹിമാചല്‍ പ്രദേശ് മുന്‍ പ്രസിഡന്റ് ഖിമി റാമും ബി.ജെ.പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ