Culture
ഛത്തീസ്ഗഡ് പോളിങ് മന്ദഗതിയില്‍; മൂന്ന് മണി വരെ 47.18 ശതമാനം പോളിങ്
റായ്പൂര്‍: ഛത്തീസ്ഗഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇന്നാരംഭിച്ച ആദ്യഘട്ട വോട്ടെടുപ്പ് മന്ദഗതിയില്‍. മാവോയിസ്റ്റ് ബാധിത മേഖലകളായ എട്ടു ജില്ലകളിലെ 18 മണ്ഡലങ്ങളിലേക്കായി നടന്ന ആദ്യഘട്ട വോട്ടെടുപ്പില്‍ 47.18 ശതമാനം പോളിങ് മാത്രമാണ് ഇതുവരെ രേഖപ്പെടുത്തിയത്. അതീവ പ്രശ്‌ന ബാധിത മേഖലയായ മണ്ഡലങ്ങളിലെ വോട്ടെടുപ്പ് മൂന്ന് മണിയോടെ അവസാനിച്ചു. ശേഷിച്ച മണ്ഡലങ്ങളില്‍ ഇപ്പോഴും പോളിങ് നടക്കുകയാണ്.
തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്താല്‍ ശക്തമായ നടപടി നേരിടേണ്ടി വരുമെന്ന മാവോയിസ്റ്റ് ഭീഷണിയുടെ പശ്ചാതലത്തില്‍ പോളിങ് നടക്കുന്നത്. ഇതാണ് ശതമാനത്തില്‍ കുറവ് വരാന്‍ കാരണം. തെരഞ്ഞെടുപ്പിന് മുന്നോടിയായി മാവോയിസ്റ്റുകള്‍ നിരവധി ആക്രമണങ്ങളാണ് നടത്തിയത്.
Sukma: 103-year-old woman Soni Bai exercised her voting rights at a polling booth in Gorgunda’s Devarpalli. His son carried her to the polling station in his arms. #ChhattisgarhAssemblyElections2018 pic.twitter.com/dIJk9kXrRN
— ANI (@ANI) November 12, 2018
അതേസമയം വോട്ടെടുപ്പിനായി ഒരു ലക്ഷം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. സമാധാനപരമായ വോട്ടെടുപ്പ് ഉറപ്പുവരുത്തുന്നതിനായി കേന്ദ്ര പാരമിലിറ്ററി സേന ഉള്‍പ്പെടെയുള്ളവരെയാണ് നിയോഗിച്ചിട്ടുള്ളത്. വോട്ടെടുപ്പിന് തൊട്ടുമുന്നേയായി വിവിധ ബൂത്തുകള്‍ക്ക് സമീപത്തുനിന്നും സ്‌ഫോടന വസ്തുകള്‍ കണ്ടെത്തിയിട്ടുണ്ട്. വോട്ടെടുപ്പ് ആരംഭിച്ച ദന്തേവാഡയില്‍ പുലര്‍ച്ചെ 7മണിക്ക് സ്‌ഫോടനം നടന്നു. അപകടത്തില്‍ പരിക്കൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
കഴിഞ്ഞ 10 ദിവസത്തിനിടെ മാവോയിസ്റ്റുകള്‍ സ്‌ഫോടനത്തിനായി സ്ഥാപിച്ച 300 ഐ.ഇ.ഡികളാണ് സുരക്ഷാ സേന കണ്ടെടുത്തത്. 650 കമ്പനി സി.ആര്‍.പി.എഫ്, ബി.എസ്.എഫ്, ഐ.ടി.ബി.പി സൈനികരെയാണ് സുരക്ഷക്കായി ഉപയോഗിച്ചതെന്ന് ചത്തീസ്ഗഡ് ഡി.ജി ഡി.എം അശ്വതി പറഞ്ഞു. ഇതിനു പുറമെ 200 കമ്പനി നക്‌സല്‍ വിരുദ്ധ സേനക്കാരെയും സുരക്ഷക്കായി വിനിയോഗിച്ചിട്ടുണ്ട്. പോളിങ് ബൂത്തുകളിലേക്ക് പോളിങ് സാമഗ്രികള്‍ ഹെലികോപ്റ്റര്‍ വഴിയാണ് എത്തിച്ചത്. സുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മധ്യപ്രദേശ്. മഹാരാഷ്ട്ര, തെലങ്കാന, ആന്ധ്ര, ഒഡീഷ അതിര്‍ത്തികളിലും അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ട്. അതീവ പ്രശ്‌ന ബാധിത മേഖലയായ മൊഹ്്‌ല-മാന്‍പൂര്‍, അനന്തഗഡ്, ഭാനുപ്രതാപ്പൂര്‍, കന്‍കര്‍, കേശ്കല്‍, കൊണ്ടേഗാവ്, നാരായണ്‍പൂര്‍, ദന്തേവാഡ, ബിജാപൂര്‍, കൊണ്ട എന്നീ പത്ത് മണ്ഡലങ്ങളില്‍ രാവിലെ ഏഴു മുതല്‍ വൈകീട്ട് മൂന്നു മണിവരെയാണ് വോട്ടെടുപ്പ്. മറ്റ് എട്ടു മണ്ഡലങ്ങളില്‍ രാവിലെ എട്ടു മുതല്‍ വൈകീട്ട് അഞ്ചുമണി വരെയും വോട്ടെടുപ്പ് നടക്കും. ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന 18ല്‍ 12 ഇടത്തും 2013ല്‍ കോണ്‍ഗ്രസാണ് വിജയിച്ചിരുന്നത്.
നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.
കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.
Culture
സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്
കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.
2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.
മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.
Culture
ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്
കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.
ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.
ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ