Culture
ഈ ഗോള്‍ മുത്തഛന്; പൂനെയ്‌ക്കെതിരെ അവസാന നിമിഷം നേടിയ ഗോള്‍ മുത്തഛന് സമര്‍പ്പിച്ച് വിനീത്
പൂനെ: ഐ.എസ്.എല്ലില്‍ പൂനെയ്‌ക്കെതിരെ അവസാന നിമിഷം നേടിയ ഗോള്‍ കുറച്ച് ദിവസം മുന്‍പ് മരിച്ച തന്റെ മൂത്തച്ഛന് സമര്‍പ്പിച്ച് ബ്ലാസ്‌റ്റേഴ്‌സിന്റെ സൂപ്പര്‍താരം സി.കെ വിനീത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ടീമിനെ അവിശ്വസനീയ ജയം സമ്മാനിച്ച ശേഷം വിനീതിന്റെ പ്രതികരണം.
‘കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ഈ ലോകം വിട്ടുപിരിഞ്ഞ മൂത്തച്ഛന്റെ ഓര്‍മ്മയിലാണ് ഞാന്‍ മൈതാനത്ത് ചിലവഴിച്ചത്.’
ആ ഗോള്‍ അതിസുന്ദരമായിരുന്നു… ശരിക്കുമൊരു സി.കെ മാജിക്…! പൂനെക്ക് അനുകൂലമായി ഇല്ലാത്ത പെനാല്‍ട്ടി റഫറി അനുവദിച്ചപ്പോള്‍ മുതല്‍ മ്ലാനതയിലായിരുന്നു വിനീത്… സമനിലയില്‍ അവസാനിക്കുമെന്ന് കരുതപ്പെട്ട പോരാട്ടം. പക്ഷേ മൈതാനത്ത് സെക്കന്‍ഡുകള്‍ക്ക് പോലും മൂല്യമുണ്ടന്ന് സ്ഥിരം പറയാറുള്ള കൂത്തുപറമ്പുകാരന്‍ ആ വില തെളിയിച്ചു. 90 മിനുട്ടിന് ശേഷം അനുവദിക്കപ്പെട്ട നാല് മിനുട്ട് അധികസമയം. അതില്‍ രണ്ട് മിനുട്ടും കഴിഞ്ഞ് മൂന്നാം മിനുട്ട്… സ്വന്തം ഹാഫില്‍ നിന്നും വിനീതിന് ലോംഗ് പാസില്‍ പന്ത് ലഭിക്കുന്നു. മൂന്ന് ഡിഫന്‍ഡര്‍മാര്‍ വട്ടമിട്ടപ്പോള്‍ പന്ത് സ്വീകരിച്ച് വിനീത് ഒന്ന് വെട്ടിതിരിഞ്ഞു. പിന്നെയൊരു കിടിലന്‍ ഷോട്ട്. പൂനെ ഗോള്‍ക്കീപ്പര്‍ മുഴുനീളം ഡൈവ് ചെയ്‌തെങ്കിലും ആ ബുള്ളറ്റ് തടുക്കാന്‍ ആര്‍ക്കുമാവുമായിരുന്നില്ല. 2-1 ന്റെ അല്‍ഭുത വിജയവുമായി ബ്ലാസ്‌റ്റേഴ്‌സ് ടേബിളില്‍ അഞ്ചാം സ്ഥാനത്ത്.
A goal worthy enough to win any game! Well done, @ckvineeth!
#LetsFootball #PUNKER pic.twitter.com/Y5KRs7oFLk— Indian Super League (@IndSuperLeague) February 2, 2018
പൂനെ ബാലവാഡിയിലെ ശിവ് ഛത്രപതി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളിനായിരുന്നു ബ്ലാസ്‌റ്റേഴ്‌സ് ജയം.
ഗോള്‍ രഹിതമായ ആദ്യ പകുതിക്കു ശേഷം 58ാം മിനിറ്റില്‍ ജാക്കി ചാന്ദ്് സിംഗിലൂടെ ബ്ലാസ്‌റ്റേഴ്‌സ് മുന്നിലെത്തി. 79ാം മിനിറ്റില്‍ അനര്‍ഹമായി ലഭിച്ച പെനാല്‍ട്ടി മുതലാക്കി എമിലിയാനോ അല്‍ഫാരോ പൂനെയുടെ സമനില ഗോള്‍ കണ്ടെത്തി. കളിതീരാന്‍ സെക്കന്റുകള്‍ ബാക്കി നില്‍ക്കെ രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനിറ്റില്‍ (93ാം മിനിറ്റില്‍) സി.കെ. വിനീത് കേരള ബ്ലാസ്‌റ്റേ്‌ഴ്‌സിനു വിജയം സമ്മാനിച്ചു.പ്രതീക്ഷകള്‍ കൈവിട്ട ബ്ലാസ്‌റ്റേഴ്‌സിനു വിനീതിലൂടെ പുനര്‍ജന്മം ലഭിച്ചു. ജയത്തോടെ കേരള ബ്ലാസ്‌റ്റേഴ്‌സ് 20 പോയിന്റോടെ അഞ്ചാം സ്ഥാനത്തെത്തി. പൂനെയുടെ മുന്‍ നിര താരം മാഴ്‌സിലീഞ്ഞ്യോയാണ് ഹീറോ ഓഫ് ദി മാച്ച്. ബ്ലാസ്‌റ്റേഴ്‌സിന്റെ ആക്രമണത്തോടെയായിരുന്നു മത്സരത്തിനു തുടക്കം. എന്നാല്‍ ആദ്യ ഷോട്ട് ഗോള്‍ മുഖത്തേക്ക് വന്നത് ബല്‍ജിത് സാഹ്്‌നിയുടെ ബൂട്ടില്‍ നിന്നാണ്. ബല്‍ജിതിന്റെ ലോങ് റേഞ്ചര്‍ ക്രോസ് ബാറിനു മുകളിലൂടെ അകന്നു..
കളിയുടെ ആവേശം കളി അല്‍പ്പം പരുക്കനാക്കി.കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ലാല്‍റുവതാര, പെസിച്ച് എന്നിവര്‍്ക്കും പൂനെയുടെ റാഫേല്‍ ലോപ്പസ്, മാഴ്‌സിലീഞ്ഞ്യോ എന്നിവര്‍ക്കു മഞ്ഞക്കാര്‍ഡും പൂനയുടെ കോച്ച് റാങ്കോ പോപ്പോവിച്ചിനു മോശമായി പെരുമാറിയതിനു ആദ്യ പകുതിയില്‍ തന്നെ ഡഗ് ഔട്ടില്‍ നി്ന്നും പുറത്തും പോകേണ്ടിയും വന്നു. ഇയാന്‍ ഹൂമിന്റെ കാല്‍ മുട്ടിനു പരുക്കേറ്റത് ബ്ലാസ്‌റ്റേഴ്‌സിനു തിരിച്ചടിയായി. പകരം ഗുഡിയോണ്‍ ബാള്‍ഡ്‌വിന്‍സണെ ഇറക്കി. ആദ്യ പകുതിയില്‍ ബ്ലാസ്‌റ്റേഴ്‌സിനു 53 ശതമാനം മുന്‍തൂക്കം ലഭിച്ചിരുന്നു. രണ്ടാം പകുതിയില്‍ വിനീതിനാണ് ആദ്യ അവസരം. എന്നാല്‍ ബോക്‌സിനകത്തുവെച്ചു പൂനെയുടെ പ്രതിരോധത്തില്‍ തട്ടി വിനീതിന്റെ മുന്നേറ്റം അവസാനിച്ചു. 53ാം മിനിറ്റില്‍ മാര്‍സീലീഞ്ഞ്യോയുടെ തകര്‍പ്പന്‍ ഇടംകാലന്‍ അടി പോസ്റ്റില്‍ തട്ടിത്തെറിച്ചു.
59ാം മിനിറ്റില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് സ്‌കോര്‍ബോര്‍ഡ് തുറന്നു. പെക്കുസനിലൂടെയാണ് ഗോളിനു തുടക്കം. ഇടതുവിംഗില്‍ നിന്നും പെക്കൂസന്‍ നല്‍കിയ പാസ് സ്വീകരിച്ച ഗുഡിയോണ്‍ ബാള്‍ഡ് വിന്‍സന്റെ ത്രൂപാസ് സ്വീകരിച്ച ജാക്കി ചന്ദ് സിംഗ് തൊടുത്തുവിട്ട ഉശിരന്‍ ഷോട്ട് പൂനെയുടെ വലയില്‍ കയറി. രണ്ടാം പകുതിയില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ക്യാപ്റ്റന്‍ സന്ദേശ് ജിങ്കനാണ് ആദ്യ മഞ്ഞക്കാര്‍ഡ്. അടുത്ത മഞ്ഞക്കാര്‍ഡ് പൂനെയുടെ ഡീഗോ കാര്‍ലോസിനും ലഭിച്ചു. 78ാം മിനിറ്റില്‍ ബോക്‌സിനകത്തേക്കു കയറിയ അല്‍ഫാരോയുടെ കാലുകളില്‍ നിന്നും പന്ത് സ്വന്തമാക്കാന്‍ സുബാഷിഷ് റോയ് ചൗധരിയുടെ ശ്രമം പെനാല്‍്ട്ടിക്കു വഴി തുറന്നു. കിക്കെടുത്ത അല്‍ഫാരോയ്്ക്കു പിഴച്ചില്ല. അവസാന വിസിലിനു സെക്കന്റുകള്‍ മാത്രം ബാക്കി നില്‍ക്കെ കറേജ് പെക്കൂസന്‍ നീട്ടിക്കൊടുത്ത പന്ത് നെഞ്ചില്‍ സ്വീകരിച്ച വിനീത് വെട്ടിത്തിരിഞ്ഞു മുന്നില്‍ നിന്ന ഗുരുതേജ് സിംഗിനെയും മറികടന്നു ഇടംകാലന്‍ ഷോട്ടിലൂടെ വലകുലുക്കി (21).
കേരള ബ്ലാസ്‌റ്റേഴ്‌സ് ഇനി എട്ടാം തീയതി കൊല്‍ക്കത്തയില്‍ ആതിഥേയരായ എ.ടി.കെയെയുംം. പൂനെ ഏഴാം തീയതി എവേ മത്സരത്തില്‍ നോര്‍ത്ത് ഈസറ്റ് യൂണൈറ്റഡിനെയും നേരിടും. ശനിയാഴ്ച്ച കൊല്‍ക്കത്ത ബംഗളൂരുവുമായി കളിക്കും
നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.
കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.
Culture
സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്
കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.
2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.
മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.
Culture
ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്
കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.
ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.
ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ